Friday, March 25, 2011

ചിന്തിക്കാനും ജന്മാവകാശം ഇല്ലെന്നീകൂട്ടര്‍

ചിലര്‍ ഉണ്ടിവിടെ ചിന്തിക്കുന്നു'
ആ " ചിലര്‍ ആണിവിടെ ചിന്തിക്കുന്നവരായി ഉള്ളൂ എന്ന്!!
ചിന്തിക്കാനും ജന്മാവകാശം ഇല്ലെന്നീകൂട്ടര്‍
ചിന്തിക്കാതെ വാദിക്കുന്നു..
ഇക്കൂട്ടരല്ലോ വിപ്ലവകാരികള്‍,,
ഇവരാണല്ലോ നേതാക്കന്മാര്‍!!
സഹജം മനുഷ്യന് ചേര്‍ന്ന ചിന്തകളൊന്നും ഇല്ലതോര്‍ ഈ
ചിന്തകന്മാരല്ലോ നശിപ്പിക്കുന്നെ രാഷ്ട്രത്തെയും
നമ്മുടെ രാഷ്ട്രീയത്തെയും!!!
( ജോയ് ജോസഫ് )

Wednesday, March 23, 2011

നിലവിളിയെല്ലാം ഒരേയൊരു ഭാഷയില്‍ തന്നെ

നിലവിളികള്‍ അങ്ങനെ നിലയില്ലാതെ മുഴങ്ങുന്നു
നിറമോ മണമോ ഗുണമോ ഇല്ലാത്തവരായിതീരുന്നു മനുജന്മാരെല്ലാം
ഭാഷകള്‍ ഏറെ ഉണ്ട് എന്നാകിലും
നിലവിളിയെല്ലാം ഒരേയൊരു ഭാഷയില്‍ തന്നെ!!
വിലാപങ്ങള്‍ എല്ലാം ഒറ്റയൊരു ഭാഷയില്‍ തന്നെ!!
മതിയേ ഈ ഭൂവിലെ ജീവിതമെന്ന് വിലപിക്കുന്നവര്‍ക്കോ
ചിന്തിക്കാനോ ഭാഷയെ വേണ്ട!!
ക്രൂര മൃഗങ്ങള്‍ വാണിടമെല്ലാം ക്രൂര മനുഷ്യര്‍ കയ്യേറി
പറവകള്‍ ചേക്കേറിയ ചില്ലകളെല്ലാം വെട്ടിയടര്‍ത്തി.
ഇനിയീ ഭുവനതിലഖിലം മനുജന്മാരില്ല
വെറും
മൃഗങ്ങള്‍ മാത്രം. ചിന്തിക്കും മൃഗങ്ങള്‍ മാത്രം!!
( ജോയ് ജോസഫ്)

Thursday, March 17, 2011

നിങ്ങളുടെ മനസിനെ മുഖം മറയ്ക്കും

ചിരിക്കാന്‍ അറിയാത്ത ചിലര്‍ ചിരിയെ പറ്റി പാടുന്നു!!
കരയാന്‍ അറിയാത്തവരില്‍ ചിലര്‍ കവിത രചിക്കുന്നു!!
മനസ്സ് തുറക്കാത്ത ചിലരിവിടിരുന്നു സംഗീതം ഒരുക്കുന്നു!!!
ശൂന്യ ജീവിതങ്ങളെ നിങ്ങള്ക്ക് പറ്റിയ കല നാടകം ആണ്!!
വേഷം കെട്ടലുകള്‍ക്ക് അതാണുജിതം!! കാരണം
നിങ്ങളുടെ മനസിനെ മുഖം മറയ്ക്കും!!
പിന്നെ നിങ്ങളുടെ
മുഖത്തെ
ചായങ്ങളും!!!
( ജോയ് ജോസഫ്)

Monday, March 14, 2011

ഇനി എനിക്ക് വയ്യ

ഇനി എനിക്ക് വയ്യ എന്റെ ഈ ശിരസ്സ്‌ മൂടി
എന്റെ ഈ കൈവെള്ളയില്‍ പുത്തനും വെച്ച്
വിളി കാത്തിരിക്കുവാന്‍ ,അതിനു മാത്രം
മുഴുത്തില്ല നീയും നിന്റെ സൊത്വവും!!!
( ജോയ് ജോസഫ് )

വരുമൊരു ഓശാന

വരുമൊരു ഓശാന പിന്നെ ആ പെസ്സഹ
വരും പിറ്റേ നാള്‍ ദുഃഖ വെള്ളി
പക്ഷെ
ഉയിര്‍പ്പ് എന്നെന്നു മാത്രമറിയില്ല
എനിക്കീ കുരിശിലാണോ ഈ ജന്മ കാലം ഒക്കെയും?
(ജോയ് ജോസഫ് )