Saturday, April 23, 2011

ഇവന്റെ അഹങ്കാരത്തെ വിനയം എന്ന് വിളിക്കണം!!

അവന്‍ ഒരു ദരിദ്രനായി പിറന്നു!!
അവന്‍ അജ്ഞാതന്‍ ആയി വളര്‍ന്നു!!
വിനയത്തോടെ പ്രവര്‍ത്തിച്ചു!!
അവന്‍ ആരായിരുന്നു?
മനുഷ്യരില്‍ ഏറ്റവും സാധാരണക്കാരന്‍ !!!
കാലഘട്ടത്തെ എ ഡി എന്നും ബി സി എന്നും രണ്ടായി തിരിക്കാന്‍ കഴിയും വിധം
എന്ത് മഹത്വം ആണ് ഈ ദരിദ്ര ആശാരി പുത്രന് ഉണ്ടായിരുന്നത്?
കുരു നരികള്‍ക്ക് മാളവും ആകാശ പറവകള്‍ക്ക് കൂടുകളും ഉണ്ടായിരുന്നു എങ്കിലും
ഈ മനുഷ്യ പുത്രന് തല ചായ്ക്കാന്‍ മണ്ണില്‍ ഇടമില്ലായിരുന്നു!!
ബോധി വൃക്ഷം അറുത്തെടുത്തു അവര്‍
അവനു തല ചായ്ക്കാന്‍ കുരിശു പണിതു!!
ഒരു കുറ്റവാളിയെ പോലെ അവര്‍ അവനെ തല്ലി ചതച്ചു!!
ഒരു നീജനെ പോലെ അവര്‍ അവന്റെ മേല്‍ മര്‍ദനം ഏല്പിച്ചു!!
എഴുന്നേല്‍ക്കാന്‍ ത്രാണി ഇല്ലാത്ത അവനെ ആണികളില്‍ തൂക്കി ഇട്ടു അവര്‍ ചുറ്റും നിന്ന് അവഹേളിച്ചു!!
നീ ദൈവ പുത്രന്‍ ആണെങ്കില്‍ ഈ മരത്തില്‍ നിന്നും ഇറങ്ങി വരിക എന്ന് വെല്ലു വിളിച്ചു!!
തോളിനെ തലയിണയാക്കി അവന്‍ തല വെച്ച് മരിച്ചു!!
ആരോ ആര്‍ക്കോ വേണ്ടി പണിതിട്ട ഒരു കല്ലറയില്‍ സ്വന്തം
ആരുടെയോ ഔദാര്യം പോലെ അവന്‍ അനാഥനായി അപമാനിതനായി അടക്കപ്പെട്ടു!!
മൂന്നു ദിവസം അവന്‍ ഇരുട്ടില്‍ ആത്മാക്കളോട് സംവദിച്ചു
വിലാപങ്ങള്‍ക്ക്‌ വിളി കൊടുത്തു , മറവിയുടെ ആഴങ്ങളിലേക്ക് ,
മരണത്തിന്റെ പാതാളത്തില്‍ അവന്‍ കിടന്നു!!
വേശ്യ പുരട്ടിയ സുഗന്ധ ദ്രവ്യത്തിന്റെ മണം
ഈ ലോകത്തിലെ വിലയേറിയ വിശുദ്ധി ആക്കി അവന്‍ ഇറങ്ങി വന്നു !! ശവങ്ങളുടെ ആ ഗുഹയില്‍ നിന്ന്!!
മരത്തില്‍ തൂക്കിയിട്ടു വെല്ലു വിളിച്ചവരുടെ മുന്‍പില്‍ അവന്‍ വിനയത്തിന്റെ
അഹങ്കാരത്തോടെ ഇറങ്ങി വന്നു !!
കണ്ടും കേട്ടും നിന്നവരുടെയെല്ലാം
ഹൃദയങ്ങളില്‍
അവന്‍ അവന്റെ സിംഹാസനം ഇട്ടു എളിമയുടെ അഹങ്കാരത്തോടെ
അവന്‍ നെഞ്ച് വിരിച്ചു ഇരിക്കുന്നു!!
എവിടെയെല്ലാം വിലാപങ്ങള്‍ ഉയരുന്നോ അവിടെയെല്ലാം
അവന്‍ സ്നേഹത്തിന്റെ കോട്ടകള്‍ കെട്ടി അവന്റെ സാമ്രാജ്യം പണിതു!!
അവന്‍ അവന്റെ കൈ സമാധാനത്തിന്റെ വാള്‍ ആക്കി ഉയര്‍ത്തി!!
ഇതുപോലെ
എളിമയോടെ
ഒരുവനും കൈ ഉയര്‍ത്തി നില്‍ക്കാന്‍ ആവില്ല!!
അപമാനത്തെ മാന്യമായി നേരിടാന്‍ ഇവനല്ലാതെ
മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല!!
ഇവന്റെ വിജയം ആണ്
വിജയം!!
ഇവന്റെ അഹങ്കാരത്തെ
വിനയം എന്ന് വിളിക്കണം!!
ഇവന്റെ ഹൃദയത്തെ
സ്നേഹം എന്നും,
കാരണം ഇവന്‍ മുഷ്ടി ചുരുട്ടിയാല്‍
അവിടാണ് സമാധാനം!!
എല്ലാവര്‍ക്കും എന്റെ ഈസ്റ്റര്‍ ആശംസകള്‍ !!
ലോക സമാധാനത്തിനു എന്റെ ആശംസകളും!!

- ജോയ് ജോസഫ് -