നടന്നു പോകുമ്പോള്‍ മറ്റൊരാള്‍ പാറപ്പുറത്ത് അകലേക്ക് നോക്കി
ഇരിക്കുകയായിരുന്നു. ഇയ്യാള്‍ എന്താ ഇവിടെ ഇരിക്കുന്നത് എന്ന് ചോദിച്ചു
അയ്യാള്‍. ഇരുന്നിരുന്ന ആള്‍ മറുപടി പറഞ്ഞു.
ഒരുത്തന്‍ പോയിട്ടോരുത്തിയായി ഒരുത്തി പെറ്റിട്ടിരുവരായി ഇരുവരും കരുത്തരായി' കരുതരും വിരുദ്ധരായി വിരുധരിലോരുതന്റെ ബന്ധുവിന്റെ ശത്രുവിന്റെ അച്ഛന്റെ വരവും കാത്തിരിക്കുകയാണ് .....
എന്താ കൂടുന്നോ ഇരിക്കാന്‍ ? വഴിപോക്കന്‍ വേഗം സ്ഥലം വിട്ടു. പക്ഷെ ഈ വരാന്‍ പോകുന്നത് ആരാണാവോ!!!
മറുപടി പറയാമോ? കൃത്യമായി വ്യക്തമായി വിശദമായി പറയണം സമ്മാനം ഉറപ്പ് ... എന്റെ ചിന്ത എന്റെ വചനം എന്റെ പ്രവര്ത്തി
ലില്ലി ............ വയലിലെ ലില്ലിപൂക്കള്‍ നൂല്‍ നൂല്ക്കുനില്ല നെയ്യുന്നില്ല എന്നിട്ടും അവ എത്ര മനോഹരമായി അണിയിച്ചു ഒരുക്കപ്പെട്ടിരിക്കുന്നു !!! എന്നാല്‍ മനുഷ്യാ നീ എത്രയോ നല്ലവനും നല്ലവളും ആകാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു!! എന്നിട്ടും നീ എന്തെ ഒന്ന് മനോഹരമായി പുഞ്ചിരിക്കുന്നില്ല?
എല്ലാ മനുഷ്യരും ജീവിതത്തില്‍ രണ്ടു ജോലികള്‍ മാത്രമാണ് ചെയ്യുന്നത്
1. മനസിലാക്കുക 2. മനസിലാക്കിക്കുക
പക്ഷെ പല ജോലികള്‍ ചെയ്യുന്ന മനുഷ്യര് തങ്ങള് എല്ലാ കാലത്തുംഎപ്പോഴും ചെയ്തുകൊണ്ട് ഇരിക്കുന്ന ഈ രണ്ടു ജോലികളെ പറ്റി ബോധവാന്മാര്‍ അല്ല. ചെയ്യുന്ന എല്ലാ പ്രവര്ത്തികളും ഒന്നുകില്‍ സ്വയം എന്തെങ്കിലും മനസിലാക്കാനോ അതുമല്ലെങ്കില്‍ മറ്റുള്ളവരേയോ മറ്റുള്ളവയെയോ മനസിലാക്കാനോ മനസിലാക്കിക്കാണോ വേണ്ടി മാത്രമാണ് ചെയ്യുന്നതു. കൂലിയോ ശമ്പളമോ പ്രതിഫലമോ സമ്മാനമോ കിട്ടടാത്ത ഈ ജോലി ഒരു നിര്ബന്ധിത തൊഴിലാനു. ആരുമറിയാതെ തിരിച്ചറിയാതെ ചെയ്യുന്ന ജൊലി.
കഴിഞ്ഞ കാലത്തെ കരിഞ്ഞ വേഷങ്ങളും വില്ലന്‍ വേഷങ്ങളും ഒക്കെ അഴിച്ചു വെച്ച്
സാധാരണക്കാരന്‍ എന്ന പദവിയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ഒരു പാവം
മനുഷ്യന്‍ ആണ് ഞാന്‍. ഒരുപാട് മഹത്വം ഒന്നും കിട്ടുന്ന പണിയൊന്നും
എനിക്കറിയില്ല. വലിയ മഹാന്മാരും മഹതികളും ഒന്നും നമുക്ക് കൂട്ടായി ഇല്ല.
പാവം ഒരു നാട്ടുമ്പുറത്ത്കാരാന്‍ ഒരാള് .... അത് മാത്രം ആണ് ഞാന്‍ .
എനിക്ക് സന്തോഷിക്കാന്‍ ഇതൊക്കെയേ ഉള്ളൂ .... ഞാന്‍ ഹാപ്പി ഹാപ്പി ജോയ്
ജോയ് .... അത്ര തന്നെ... അത് മതി നമുക്ക് .... ഉപദ്രവിക്കല്ലേ ..... ഹ ഹ ഹ
ഹ
എന്റെ
പഴയ കാലത്തെ ഒരു വില്ലന്‍ മുഖം. മുഖത്തിന്റെ കുഴപ്പം ആകാം ഇപ്പോഴും ഞാന്‍
പലര്ക്കും അറിഞ്ഞും അറിയാതെയും വില്ലാന്‍ ആയി പോകുന്നു എന്ന് പല
സ്നേഹിതരും പരയുന്നു. ഞാന്‍ ആളൊരു പാവം ആനു. ഈ വില്ലാന്‍ വേഷം ജന്മനാ
ഉള്ളതാ ... അമ്മേടെ മുലപ്പാല്‍ കുടിച്ചവാന്‍ ആണെങ്കില്‍ ഇറങ്ങി വാടാ എന്ന്
എന്നെ ആരും വെല്ലു വിളിക്കണ്ട ... ഞാന്‍ വരില്ല. പേടിച്ചിട്ടല്ല ...
സത്യത്തില്‍ ഞാന്‍ മുലപ്പാല്‍ കുടിച്ചിട്ടില്ല അതാ ... പാവം ഞാന്‍
എന്റെ പ്രിയ മിത്രം ( സ്നേഹിതനും ) ആയ സത്യചിത്ര അപ്പച്ചന്‍ ആണ് എന്നെ
ഇങ്ങനെ വരചതു. കറുപ്പിലും വെളുപ്പിലും വാട്ടര് കളര്‍ ആയി വരച്ചത്
മണ്ണിലേക്ക് പെട്ടെന്ന് പറന്നിറങ്ങിയ മാടതക്കിളി പറഞ്ഞു എനിക്ക് ഇനിയും പറക്കാന്‍ ഉയരങ്ങള്‍ ഉണ്ട് ഇവിടെ ഈ ഭൂമിയുടെ നിറത്തോട് ചേര്‍ന്നിരിക്കാന്‍ എന്റെ വിനയം കൊണ്ട് വന്നു എന്നേയുള്ളൂ നീ അത് കണ്ടു നിന്റെ അടുത്തേക്ക് ഞാന്‍ വന്നു എന്ന്' തെറ്റിധരിച്ചത് നിന്റെ മണ്ടത്തരം. ഞാനെന്നാല്‍ ...................
ആയുസിന്റെ
നല്ല ഭാഗവും അവര്‍ നല്ല സ്നേഹിതരായിരുന്നു. അവര്‍ പിണങ്ങിയിട്ടുണ്ട് ,
അപ്പോഴെല്ലാം അവര്‍ പിണക്കം മറന്നു ഇനങ്ങിയിട്ടുന്ദു. അതാണ് സ്നെഹിതം. ആ
ബന്ധമാണ് ഇനി പരസ്പരം കാണുമോ ഇല്ലയോ എന്ന് നിശ്ചയം ഇല്ലാത്ത ജീവിത
യാത്രയിലെ അവരുടെ സ്നേഹത്തെ നിലനിര്ത്തുന്ന ഊഷ്മളത ആദ്യ ചിന്ത വിഷയം എന്തായിരിക്കണം എന്ന എന്റെ ഒരു ചിന്ത ഞാന്‍ ഒരു പുതിയ പ്രൊഫൈല്‍ ഫേസ് ബുക്കില്‍ തുടങ്ങിയതാണ് ഊഷ്മളം സ്നെഹിതം. എല്ലാവര്ക്കും അവിടേക്ക് സന്തോഷത്തോടെ വരാം. അവിടെ സന്തോഷം ആയിരിക്കാം ... നല്ല മനസ്സ് സൂക്ഷിക്കുക, നല്ല വാക്ക് കൊടുക്കുക, നല്ല വാക്ക് സ്വീകരിക്കുക, ഇണങ്ങുക, പിണങ്ങുക, ഇനങ്ങിക്കൊണ്ടേ ഇരിക്കുക, പിനങ്ങാതിരിക്കാന്‍ വേണ്ടി സ്നെഹിതരായിരിക്കുക. ആര്ക്കും എന്തും എപ്പോഴും പറയാം, ( ബൈബിള്‍ പറയുന്നു - നിങ്ങളുടെ പിണക്കങള്‍ സൂര്യന്‍ അസ്തമിക്കും വരെ നീണ്ടു നില്ക്കാതിരിക്കട്ടെ ....... )
ഊഷ്മളം സ്നേഹിതം എന്ന എന്റെ ആ പ്രൊഫൈലില്‍ ആദ്യം എന്ത് ഫോട്ടോ ചേര്ക്കണം
എന്ന് ഞാന്‍ ആലോചിച്ചിരിക്കുമ്പോള്‍ ആണ് ഇന്ന് അവിചാരിതമായി ഈ മുഹൂര്ത്തം
കിട്ടിയത്. ഏഴു പതിറ്റാണ്ടു നീണ്ട ഒരു സ്നേഹത്തിന്റെയും സൌഹൃതതിന്റെയും
ദൃടത കണ്ണീരു നിറഞ്ഞ ചിരിയായും ചിരിയില്‍ പതിഞ്ഞ കണ്ണീരായും മാറുന്നത്
കാണേണ്ടി വന്നു. എന്പതോട് അടുത്ത പ്രായം ഉള്ളവരാണ് മൂന്നു പെരും. കുറെ
കാലത്തിനു ശേഷം മക്കള്ക്കൊപ്പം നാട്ടില്‍ എത്തിയപ്പോള്‍ ചിരകാല
സുഹൃത്തുക്കളെ കാണണാം എന്ന് ആഗ്രഹിച്ചാണ് ആ അമ്മ എതിയതു. യാത്ര ചെയ്യാന്‍
ശരീരം സമ്മതിക്കാത്തതിനാല്‍ സങ്കടപ്പെടുന്ന അവര്‍ പരസ്പരം കണ്ടപ്പോള്‍
അവരുടെ കണ്ണുകള് നിറഞ്ഞു .. പരസ്പരം കൈപിടിച്ച് യാത്ര പറഞ്ഞു പിരിയുമ്പോള്‍
അവരുടെ കൈകള്‍ വിറച്ചിരുന്നു , ചുണ്ടുകള്‍ വിതുംബുന്നുണ്ടായിരുന്നു, ഹൃദയം
തുടിക്കുന്നുണ്ടായിരുന്നു ... കാരണം അവരുടെ ആയുസിന്റെ നല്ല ഭാഗവും അവര്‍
നല്ല സ്നേഹിതരായിരുന്നു. അവര്‍ പിണങ്ങിയിട്ടുണ്ട് , അപ്പോഴെല്ലാം അവര്‍
പിണക്കം മറന്നു ഇനങ്ങിയിട്ടുന്ദു. അതാണ് സ്നെഹിതം. ആ ബന്ധമാണ് ഇനി പരസ്പരം
കാണുമോ ഇല്ലയോ എന്ന് നിശ്ചയം ഇല്ലാത്ത ജീവിത യാത്രയിലെ അവരുടെ സ്നേഹത്തെ
നിലനിര്ത്തുന്ന ഊഷ്മളത .....
ജ്ഞാനം അതിന്റെ പ്രവത്തി കൊണ്ട്
നീതീകരിക്കപ്പെടും ( ഒരാളുടെ ജ്ഞാനം അയ്യാള്‍ ചെയ്യുന്ന പ്രവര്ത്തി
കാണുമ്പോള്‍ മനസിലാക്കാം) എന്ന ബൈബിള്‍ വചനം സ്നേഹത്തെ അധികരിച്ചുള്ള
പ്രവര്തിയെ ആണ് ജീവിതത്തിലെ കര്മ്മം ആയി കരുതി വിവക്ഷിച്ചിരിക്കുന്നത്!!!!
എന്നെ ഒരു സാധാരണക്കാരന്‍ മാത്രം ആയി നിലനിര്‍ത്താന്‍ സഹായിക്കുന്ന എല്ലാ സുമനസുകള്‍ക്കും നന്ദി . മറിച്ച് ഒരുപാട് വലിയ കാര്യങ്ങള്‍ ചെയ്യുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനോ, വിപ്ലവകാരിയോ, സ്വാമിയോ പുരോഹിതനോ, സിനിമാ നടനോ, ആക്കിയിരുന്നെങ്കില്‍? ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഓര്‍ക്കുമ്പോള്‍ ചിരി വരും...... എന്തോരം പൊങ്ങച്ചം ഞാന്‍ കാട്ടേണ്ടി വരുമായിരുന്നു!!!! ഒരു മഹാന്‍ എന്ന് വിളിക്കപ്പെടാന്‍ ...... പിന്നെ സാധാരണക്കാരനെ പുച്ചിക്കണം അവഗണിക്കണം .... എന്തോരം സ്വയം വീര്‍പ്പിച്ചാല്‍ ആണ് നിലനില്‍ക്കാന്‍ കഴിയുക!!!
ഹോ ..... ഇപ്പോള്‍ എന്ത് സുഖം ഹ ഹ ഹ വല്ല നല്ല പച്ചവെള്ളവും കുടിച്ചു വയര്‍ വരിഞ്ഞു മുറുക്കി ഉള്ള സ്വപ്‌നങ്ങള്‍ ഒക്കെ കണ്ടു ചുമ്മാ കിടന്നുറങ്ങാമല്ലോ
ഹ ഹ ആഹ അല്ലായിരുന്നു എങ്കില്‍ ? ഹ ഹ ഹ ഹ ഹാ ഹാ ഹാ ഹാ ഹി ഹി ഹി ഹി ഹീ ഹീ ഹീ ഹു ഹു ഹു ഹു ഹൂ ഹൂ ഹൂ ഹൂ .............. അയ്യോ വയ്യ ... ഓര്‍ത്തിട്ടു തന്നെ ചിരി വരുന്നു എനിക്ക് എനിക്ക് എന്നെ പറ്റി ഓര്‍ത്തു ചിരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം തന്നെ ഉണ്ടല്ലോ എന്നോര്‍ത്തും എനിക്ക് ചിരിക്കാന്‍ പറ്റുമല്ലോ ഇല്ലേ? ഹ ഹ ഹ ഹ ഹ ഹ
ഒടുവില്‍ എന്റെ വീട്ടിലെ കണിക്കൊന്ന പൂത്തു ഏറെ വര്‍ഷങ്ങള്‍ ആയി അത് നട്ടിട്ടു. ഒരു കാലത്ത് അമ്മ എന്നും അതിനു വെള്ളം ഒഴിക്കുമായിരുന്നു. പിന്നീട് അമ്മക്ക് വയ്യാതായപ്പോള്‍ വീട്ടിലുള്ള നാളുകളില്‍ ആ കൊന്ന മരത്തില്‍ നോക്കി ഇരിക്കുമായിരുന്നു. അത് പൂവിട്ടോ അന്ന് നോക്കാത്ത ദിവസങ്ങള്‍ കുറവായിരുന്നു, പ്രത്യേകിച്ച് എല്ലാ വര്‍ഷവും മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പ്രതീക്ഷകള്‍ പൂക്കും എന്ന് കരുതി നല്ല മഴക്കാലത്ത് വരെ അത് പൂവിട്ടോ എന്ന് നോക്കിയിരുന്നു അമ്മ. ഹ ഹ ഹ ഡിസംബറിലും ജനുവരിയിലും നോക്കി ഇരുന്നിട്ടുണ്ട്. ഹ ഹ ഹ പക്ഷെ കൊന്ന പൂത്തില്ല എന്നാല്‍ ഇത്തവണ അത് പൂത്തു അമ്മയുടെ മനം നിറഞ്ഞിട്ടുണ്ടാകും അമ്മ എപ്പോഴും അതിനെ പറ്റി സംസാരിക്കുന്നു, അതില്‍ തന്നെ ഒരുപാട് നേരം നോക്കി ഇരിക്കുന്നു, കുട്ടിക്കാലത്ത് പഠിച്ച പാട്ടുകള്‍ മൂളുന്നു ... ഹ ഹ ഹ ഹ അത് മതി. അത് മതി.
എന്റെ ചിന്ത എന്റെ വചനം എന്റെ പ്രവര്ത്തി ജോയ് ജോസഫ്
എവിടാണ് ഇവര്‍ക്ക് രക്ഷ? ആരിവരെ രക്ഷിക്കും? എന്ന് ഇവരെ രക്ഷിക്കും? എങ്ങനെ ഇവരെ രക്ഷിക്കും? ആ ആര്‍ക്കറിയാം? ചിലര്‍ ഭരണം നടത്താന്‍ ഓടി നടക്കുന്നു മറ്റൊരു കൂട്ടര്‍ ഭരണം അട്ടി മറിക്കാന്‍ നടക്കുന്നു കുറേപേര്‍ പുണ്യം പ്രസംഗിച്ചു നടക്കുന്നു വേറെ ചിലര്‍ സേവനം ചെയ്തു നടക്കുന്നു എന്നിട്ടും കാലങ്ങള്‍ മുന്നോട്ടു നീങ്ങുന്നു ഈ തരം കാഴ്ചകള്‍ കാലത്തെയും അതി ജീവിച്ചു അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ അങ്ങനെ..... മുന്നൊട്ടു........ വീര പഴശ്ശി രാജാവും കൊടി സുനിയും വരെ വിലസിയ പുരളി മലയുടെ ചുവട്ടിലെ ഒരു ആദിവാസി കുടിലില്‍ ( കുടില്‍ - അങ്ങനെയും അതിനെ വിളിക്കാന്‍ പറ്റുമോ എന്തോ ) നിന്നുള്ള കാഴ്ച.
എന്റെ ചിന്ത എന്റെ വചനം എന്റെ പ്രവര്ത്തി ജോയ് ജോസഫ്
ഓമനത്വം ഈ പിഞ്ചു ഹൃദയം ദേവാലയം ......................... ................ ഹ ഹ ഹ ഹ ഹ ഹ ഹ എന്ത് രസമാണീ കാറ്റ് ... എത്ര മനോഹരം ആ കാലം ശൈശവം കൊതിച്ചു കൊതിച്ചു കുഞ്ഞുങ്ങളോട് കടുത്ത അസൂയ തോന്നി തുടങ്ങിയിരിക്കുന്നു!! എന്തൊരു നിഷ്കളങ്കത ആണ് ആ മുഖങ്ങളില്‍!! എന്തൊരു ഒരുമയാണ് ആ ഇരിപ്പിന് തന്നെ!!! ആ മുഖങ്ങളില്‍ നിറയുന്ന ഗൌരവം, കുതൂഹലം, സന്തോഷം, നിരീക്ഷണ വ്യഗ്രത,നിസംഗത... എല്ലാത്തിനും അപ്പുറം എവിടെയോ ഒരു ചായ്പ്പില്‍ അക്ഷരവും കലകളും ഭക്ഷണവും ഉറക്കവും, പാട്ടും കുസൃതിയും, കുറുമ്പും, കുശുമ്പും, സ്നേഹവും, സ്വാതന്ത്ര്യവും, അധികാരവും, ആശ്വാസവും, സ്വന്തമാക്കളും, കരച്ചിലും, വിതുമ്പലും, ഒടുവില്‍ വൈകുന്നേരങ്ങളില്‍ നിഷ്ക്കളങ്കമായി റ്റാറ്റാ പറഞ്ഞു ഗ്രാമത്തിന്റെ പൊടി നിറഞ്ഞ വഴികളിലൂടെ അമ്മയുടെയോ സഹോദരങ്ങളുടെയോ കൈ പിടിച്ചു വീട്ടിലേക്കു ഉള്ള യാത്രകള്‍ ഒക്കെ എന്തൊരു സംഭവ ബഹുലം ആയിരിക്കാം അവര്‌ക്കു...
ഹ ഹ ഹ ഹ പിഞ്ചു ഹൃദയം ദെവാലയം...
ഒരു ഗ്രാമീണ അംഗന്‍ വാടിയില്‍ നിന്നുള്ള കാഴ്ച .....
കഴിഞ്ഞ
രണ്ടു വര്‍ഷങ്ങള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തെയ്യ പറമ്പുകളില്‍ തിറ
മഹോസവങ്ങളും പെരും കളിയാട്ടങ്ങളും കണ്ടും പടം എടുതുമാണ് കഴിഞ്ഞതു. കുറെ ഏറെ
വ്യത്യസ്ത ചിത്രങ്ങള്‍ സ്വരൂപിച്ചു ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഒരു
മികച്ച ആല്‍ബം തയ്യാറാക്കാന്‍ ഉദ്ദേശിച്ചാണ് ഞാന്‍ അതിനു തുനിഞ്ഞു
ഇറങ്ങിയത്. വ്യത്യസ്തമായ ഒത്തിരി ചിത്രങ്ങള്‍ കൈവശം വെച്ച് ഞാന്‍ ആ പദ്ധതി
ഉപെക്ഷിചു. മലബാറില്‍ വ്യത്യസ്തത കൊതിക്കുന്ന ഒത്തിരി
പേര്‍ എന്റെ ചിത്രങ്ങലെക്കാലും മികച്ച ചിത്രങ്ങള്‍ എദുതിട്ടുന്ദാകാം.
എന്നെക്കാള്‍ മികച്ച പഠനം നടത്തിയവരും ആണ് പലരും. മറ്റൊന്ന് മാനസികമായ
ആര്‍ജവം ആണ്. മികച്ച ആള്‍ക്കാരോട് പ്രശംസ വാങ്ങി എടുക്കാന്‍ ഉള്ള
താല്‍പ്പര്യം ഒക്കെ ഞാന്‍ ഉപെക്ഷിചു. അതുകൊണ്ട് ഒന്നും ഒരു കാര്യവും ഇല്ല.
പിന്നെ ജീവിത ഉല്ലാസ ഭരിതം ആക്കാന്‍ വേറെ എന്തെല്ലാം വഴികള്‍ കിടക്കുന്നു
!!! പിന്നെ എന്തിനു ഇതൊക്കെ? കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഈ പെരും
കളിയാട്ട കളങ്ങളില്‍ ഊണും ഉറക്കവും ചിരിയും തമാശയും ചോക്കോബാരും
കട്ടങ്കാപ്പിയും ഒക്കെ ഒന്നിച്ചു കഴിച്ചും മരച്ചുവട്ടില്‍ തോര്‍ത്ത്
വിരിച്ചു രാത്രി കിടന്നുറങ്ങിയും എന്റെ ജീവിതത്തെ തിരിച്ചു വിട്ട ചില
സുഹൃത്തുക്കള്‍ വിളിച്ച് " എന്താ ജൊയിയെ.. ഇത്തവണ കാണുന്നില്ലല്ലോ എന്ത്
പറ്റി "എന്ന് ചോദിച്ചു. അത് കേട്ടപ്പോള്‍ ഒരു ദിവസം അവര്‍ക്കൊപ്പം
കൂടാം എന്ന് കരുതി ഇറങ്ങി പുറപ്പെട്ടു. ഇത്തവണ ചിത്ര പ്രസിദ്ധമായ പിന്ഡാലി
കളരി ക്ഷേത്രം ആയിരുന്നു ലക്‌ഷ്യം. പഴശി കേരള വര്‍മ മഹാ രാജാവ് ആയോധന
മുറകള്‍ പഠിച്ച കളരികളില്‍ ഒന്നാണ് ഇത് എന്ന് കേട്ടിട്ടുണ്ട് . അവിടെ
കെട്ടി ആടുന്ന രക്തചാമുണ്ടി തെയ്യം ഒരു കെട്ടു കാഴ്ചയാനു. കഴിഞ്ഞ
വര്‍ഷങ്ങളില്‍ എനിക്ക് കാണാന്‍ പറ്റാതെ പോയ ഒന്ന്. മികച്ചതല്ല എങ്കിലും ഒരു
ചിത്രം ഇവിടെ ചേര്‍ക്കുന്നു ...