Saturday, June 7, 2014

Singing nun wins Italy’s ‘The Voice’



Sister Cristina Scuccia poses with the trophy and holding the cross on the stage after winning the final of the Italian version of the TV talent show "The Voice" in Milan, Italy, Thursday, June 5, 2014. With her full habit, sensible shoes and cheering nuns in her camp, Sister Cristina Scuccia made it to Thursday's finals of the Italian version of "The Voice" after capturing attention, and millions of YouTube viewers, with her first-round performance in March. (AP Photo/Luca Bruno)

MILAN (AP) — A nun who became an Internet star for her unadorned pop song performances in full habit triumphed at Italy’s version of musical competition “The Voice” early Friday, singing and dancing to a song from the 1980s movie “Flashdance.”

Read more: Singing nun wins Italy's 'The Voice' | The Times of Israel
Follow us: @timesofisrael on Twitter | timesofisrael on Facebook
Sister Cristina Scuccia has fascinated a global audience from her first surprise appearance in a blind audition back in March to her final number, “Flashdance … What a Feeling,” that clinched her victory among the final four competitors during the four-hour finale.

She took the title, and the Universal record contract, with a convincing 62 percent of the votes — but her insistence on wearing a habit for the show has raised concerns among some faithful who question whether such exhibitionism is appropriate for a nun, and among critical viewers who see it as a gimmick to win attention.

After winning, Scuccia, 25, thanked “all those who have helped me in this difficult period,” including sisters from her order who have supported her, sitting in the audience during each appearance with joyful smiles.

She reserved her final thanks “for the one up there,” and insisted on reciting the Lord’s Prayer after winning, inviting the studio audience and a skeptical panel of judges to join her.

“I want Jesus to enter here,” she said.

Scuccia became an Internet sensation when she appeared in a blind audition on the show in March singing an Alicia Keys number, “No One,” which has since been viewed by at least 50 million on YouTube.

The Sicily native told the panel of judges, stunned at the sight of a pop-singing nun, that she went on the show to share her “gift,” and chose bad-boy rapper J-Ax as her coach. He described the team as “the devil and holy water.”

“It all started as a game,” Scuccia said after winning. “But then, playing the character, every evening I realized my life was changing.”

Copyright 2014 The Associated Press.

to My friends..

Thursday, June 5, 2014

ശശിയുടെ ജാതകം


ആറ്റുകാൽ : നിങ്ങളുടെ ഭാര്യയുടെ പേര് ശാന്ത എന്നാണു അല്ലെ?
ശശി : തന്നെ സാർ
ആറ്റുകാൽ : മക്കൾ രണ്ടാണും ഒരു പെണ്ണും.. ശരിയല്ലേ?
ശശി : തന്നെ തന്നെ സാർ....
ആറ്റുകാൽ : ഭാര്യയുടെ അമ്മ കൂടെയാണ് താമസം അല്ലെ?
ശശി : ഹോ... ഭയങ്കരം തന്നെ ...തന്നെ തന്നെ സാർ....
ആറ്റുകാൽ : നിങ്ങൾ ഇന്നലെ രണ്ടു കിലോ പഞ്ചസാരയും 10 കിലോ ഗോതമ്പും വാങ്ങി? ഇല്ലേ?
ശശി : ഹോ... അപാരം സ്വാമീ അപാരം.. സ്വാമീ.....
ആറ്റുകാൽ :കിണ്ടി.... ഇറങ്ങി പോടാ വിവര ദോഷീ.. ഇനി വരുമ്പോൾ ജാതകം വേണം കൊണ്ടുവരാൻ...
റേഷൻ കാർഡല്ല ....
( വെറും ഫലിതമാണ് ഇത്. ഞങ്ങളൊന്നു ചിരിചോട്ടെ..ആറ്റുകാൽ സ്വാമി ക്ഷമിക്കണം)
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
എന്റെ ഉത്തരവാദിത്വം

ജോയ് ജോസഫ്‌
ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

Monday, June 2, 2014

ജിജിയേട്ടന് സ്നേഹപൂർവ്വം എന്റെ ചിന്തകളുടെ പ്രണാമം..



അടുത്ത നിമിഷം മരിക്കുമെന്ന ചിന്ത ഈ നിമിഷം നന്നായി ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു എന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജി ആണ്.
ശരിയാണ് എന്ന ബോധ്യം എപ്പോഴൊക്കെയോ എന്നിലും ഉണ്ടാകാറുണ്ട്. പക്ഷെ പൊങ്ങചങ്ങളുടെയും ആചാരങ്ങളുടെയും ജാടകളുടെയും ഈ ലോകത്ത് ഞാൻ അക്കാര്യം ഇടയ്ക്കിടെ മറന്നു പോകും.. ഇടയ്ക്കിടെ ഓർക്കുകയും ചെയ്യും.. ഓർക്കുമ്പോൾ ഞാൻ മറ്റുള്ളവരോട് പിണങ്ങാതിരിക്കാനും പിണങ്ങിയവരോട് ക്ഷമ ചോദിച്ചു ഇണങ്ങാനും ഞാൻ ശ്രമിക്കും. മറക്കുമ്പോൾ ഞാൻ വാശി പിടിക്കുകയും പിണങ്ങുകയും എന്റെ ചിട്ടവട്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു ബന്ധങ്ങൾ നശിപ്പിക്കും..
2014 മെയ് 31 നു വൈകിട്ട് അഞ്ചു മണിയോടെ ആണ് ജിജി മാത്യു എന്റെ ഓഫീസിൽ വന്നത്.
അഞ്ചെട്ടു കൊല്ലമായി എനിക്കറിയാം ജിജിയെ. ഒരു പ്രിന്റിംഗ് പ്രസിലെ ടെക്നീഷ്യൻ ആണ്. എനിക്ക് വേണ്ടി ഒരുപാട് പ്രിന്റിംഗ് ജോലികൾ ചെയ്തു തന്നിട്ടുമുണ്ട്. ചില ജോലികൾ സമയ ബന്ധിതമായി തീർക്കാൻ ഉറക്കം പോലും കളഞ്ഞു ജിജി അധ്വാനിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന സാമ്പത്തികമായി വളരെ കുറഞ്ഞ നിലയില കഴിയുമ്പോഴും ഒരുപാട് പ്രതിസന്ധികൾ ഉള്ളപ്പോഴും ജിജി കടം ചോദിക്കുകയോ മദ്യപിക്കുകയോ പുക വലിക്കുകയോ മോശമായ ഒരു വാക് പറയുക പോലുമോ ചെയ്യുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. അധ്വാനിക്കുന്ന മനുഷ്യൻ..ചിരിക്കുന്ന മനുഷ്യൻ, സൌമ്യൻ
അറിഞ്ഞുകൊണ്ട് ആർക്കും ഒരുപദ്രവവും ചെയ്യാത്തവൻ .. അറിയാതെ ഒരു ഉപദ്രവവും ആർക്കും ചെയ്യാൻ ഇട വരരുതേ എന്ന് ചിന്തിച്ചു പ്രവർത്തിക്കുന്ന ഒരാള്.. തന്റെ പരിമിതികളിൽ ഒതുങ്ങി നിന്ന് ആർക്കും നല്ലതെന്തും ചെയ്യുന്ന ഒരാള്..

ഇങ്ങനെയുള്ള ജിജി മാത്യു ആണ് 2014 മെയ് 31 നു വൈകിട്ട് അഞ്ചു മണിയോടെ എന്റെ ഓഫീസിൽ വന്നത്.
കുറെ നേരം സംസാരിച്ചിരുന്നു.. ചില സുഹൃത്തുക്കൾക്ക് പരിജയപ്പെടുത്തി കൊടുത്തു. ഒടുവിൽ ഒന്നിച്ചു നടന്നു ബസ്‌ സ്റാണ്ടിൽ പോയി. അവിടെ നിന്ന് ജിജി ബസിൽ കയറി സഹോദരങ്ങളെ കാണാൻ അവന്റെ തറവാട്ടു വീട്ടിലേക്കു പോയി. ജൂണ്‍ രണ്ടിന് സ്കൂൾ തുറക്കുന്നതിനു മുൻപ് വീട്ടുകാരെ ഒക്കെ ഒന്ന് കണ്ടു തിരിച്ചു വരാം.. പിന്നെ തിരക്കാകും ആപ്പോൾ പോകാൻ പറ്റിയില്ലെങ്കിലോ?
വീട്ടിൽ അന്ന് താമസിച്ചു പിറ്റേന്ന് സ്വന്തം വീട്ടിലേക്കു തിരിച്ചു വരാം .. കാണാം എന്നൊക്കെ പറഞ്ഞു പതിവ് സൌമ്യമായ ചിരിയുമായി ജിജി ബസിൽ കയറി..
ജൂണ്‍ ഒന്നിന് പതിവ് പോലെ പള്ളിയിൽ പോയി തിരിച്ചു ഇറങ്ങുമ്പോൾ കുറെ മിസ്‌ കോളുകൾ .. അതിലെ ഏറെ പരിചയം ഉള്ള നമ്പറിലേക്ക് വിളിച്ചപ്പോൾ
...... ജോയ് ... നീ എവിടാരുന്നു? എത്ര നേരമായി വിളിക്കുന്നു.. പ്രസിലെ ജിജി മരിച്ചു.. ഹാർട്ട്‌ അറ്റാക്ക് .. ജിജിയുടെ അച്ഛന്റെ വീട്ടില് വെച്ചാണ്... രാവിലെ കൃഷിയിടത്തിൽ പണി ചെയ്യുന്നത് നോക്കാൻ പോയതായിരുന്നു.. അവിടെ വെച്ചാണ് കുഴഞ്ഞു വീണത്‌. ആശുപത്രിയിൽ ഇതും മുൻപേ മരിച്ചു.. ബോഡി ഇപ്പൊൾ കൊണ്ടുവരും.. അത് പറയാനാണ് ഈ വിളിയെല്ലാം വിളിച്ചത്.....
സംസ്കാരത്തിന് പോയി വന്നാണ് ഇത് എഴുതുന്നത്‌.. വീട്ടിലും പള്ളിക്കുള്ളിലും നിലവിളികൾ ... വിലാപങ്ങൾ സഹിക്കാൻ എനിക്കിത്തിരി ബുദ്ധിമുട്ടാണ്..
ജീവിക്കുമ്പോൾ തരുന്ന സന്തോഷങ്ങളാണ് ഒരാളുടെ ജീവിതത്തിനു കിട്ടുന്ന മാർക്ക്‌ .. അങ്ങനെയെങ്കിൽ ജിജിക്ക് 100 മാർക്ക് ..

എനിക്കോ? നിങ്ങള്ക്കോ?
ചെന്തീ പോലൊരു മാലാഖ വിണ്ണിൽ നിന്ന് മരണത്തിൻ സന്ദേശവും ആയി അരികിൽ വരുമ്പോൾ ?
സമയം ചോദിക്കാൻ പോലും സമയം കിട്ടാതെ മടങ്ങേണ്ട മനുഷ്യ ജന്മങ്ങളിൽ പലരും ഇപ്പോഴും വേഷവും ഭൂഷണവും ദൂഷണവും പൊങ്ങച്ചവും ജാടകളും ചിട്ട വട്ടങ്ങളും താൻ പ്രമാണിതവും ഗർവും ധനവും ശൈലിയും ഭാവവും ആയി ജിജിയുടെ വീടിനു ചുറ്റും നടന്നും തെരുവിലെ വിലാപ യാത്രയ്ക്കിടെ ചിരിച്ചു വ്യാപാര കഥകൾ പറഞ്ഞും പള്ളിയിൽ കയറി വിലാപത്തിന്റെ മാറ്റൊലികൽക്കപ്പുരം വ്യവഹാരത്തിന്റെ മഹാലാഭം ചിന്തിച്ചും നടക്കുന്നു ഇരിക്കുന്നു..
ഇന്നലെ ഉള്ളോർ ഇന്നിവിടില്ല ഇനി വരികില്ല
യാത്രക്കാരാ മുന്നിലതാ നിൻ ഖബറിടമല്ലോ ...

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
എന്റെ ഉത്തരവാദിത്വം

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

Friday, May 23, 2014

തുണിയുടുക്കാത്ത സത്യങ്ങൾ ഓഫ്‌ മലയാളി:- ( എന്റെ കേരളം എത്ര സുന്ദരം )

തുണിയുടുക്കാത്ത സത്യങ്ങൾ
ഓഫ്‌
മലയാളി:- ( എന്റെ കേരളം എത്ര സുന്ദരം )


# ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത്‌ ഒരു വശം ചെത്തിയ ഗർഭിണിയായ പാവക്കയുടെ രൂപത്തിൽ തൂങ്ങി കിടക്കുന്ന കേരളം എന്ന പ്രവിശ്യയിലെ ബുദ്ധിജീവികളും സ്വയം വിമർശ്ശകരുമായ ഒരു പറ്റം ഇരുകാലികളെയാണു 'മലയാളി' എന്നു കൊണ്ടു അർത്ഥമാക്കുന്നത്‌..
# ഈ മലയാളി സൗത്ത്‌ ഇന്ത്യയിൽ കേരളനും നോർത്ത്‌ ഇന്ത്യയിൽ മദ്രാസിയും മിഡിൽ ഈസ്റ്റിൽ മലബാറിയും ആയിരിക്കും..
# സ്വന്തം നാട്ടിലൊഴിച്ച്‌ ബാകി എല്ലായിടത്തും മലയാളി ഹാർഡ്‌ വർക്കിംഗ്‌ ഇൻ നേചർ ആണു..
# മലയാളി ഈ ലോകത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും ഉണ്ട്‌..ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്ട്രോങ്ങ്‌ അവിടെയുള്ള ഗോപാലൻ ചേട്ടന്റെ ചായക്കടയിൽ നിന്നു കട്ടൻ ചായയും പരിപ്പ്‌ വടയും അടിച്ചതും മനോരമ പത്രം വായിച്ച്‌ താൻ ചന്ദ്രനിലിറങ്ങിയ വിവരം അറിഞ്ഞതായഉം അദേഹത്തിന്റെ ആത്മകഥയായ 'എന്റെ ബഹിരാകാശ പരീക്ഷണങ്ങളിൽ' പറഞ്ഞിട്ടുണ്ടു..
# ഒരു ശരാശരി മലയാളി വീട്ടമ്മയുടെ മക്കൾ ബി-ടെക്‌ ബിരുധദാരിയോ അല്ലാത്ത പക്ഷം ബി എസ്‌ സി നഴ്സിംഗ്‌ ബിരുധദാരിയോ ആയിരിക്കും..
# മുകളിൽ പറഞ്ഞ വീട്ടമ്മയുടെ പ്രധാന ഹോബി കണ്ണീർ സീരിയലും ഭർത്താവ്‌ വിദേശത്തും ആയിരിക്കും..
# ഒരു മലയാളി ഏറ്റവും വെറുക്കുന്ന പ്രമുഖ വ്യക്തികളിൽ ഒരാൾ ശ്രീശാന്തും ഒരാൾ ജഗദീഷും വേറൊരാൾ രംജിനി ഹരിദാസും ആണെന്നു നിസ്സംശയം പറയാം..
# ദേശീയ ഭക്ഷണമായ പൊറോട്ടയുടെ ദൂഷ്യവശങ്ങളെ കുറിച്‌ വാ തോരാതെ സംസാരിക്കുകയും വൈകീട്ടാകുമ്പോൾ അതേ പൊറോട്ട വാ തോരാതെ കഴിക്കുകയും ചെയ്യുന്ന പ്രമാണികളാണു മലയാളികൾ..
# ദോശയുടെയും ഇഡ്ഢലിയുടെയും ഒപ്പം ചിക്കൻ കറി വിളമ്പുന്നത്‌ ഏക പയലുകളും മലയാളികളാണു..
# പ്രാസശുദ്ധിയോടെ പേരിടുന്നതാണു മലയാളിയുടെ രീതി..അൻസി, ബിൻസി, ജിൻസി, റിൻസി, മിൻസി, നാൻസി ഒരു വശത്തും അജു, ബിജു,ജിജു, റിജു, നിജു മറുവശത്തും..
# അപ്പൻ മരിച്ചാൽ മദ്യ സൽകാരവും സദം ഹുസൈൻ നെ തൂൽകിയാൽ ഹർത്താലും മലയാളി നടത്തും..
# എല്ലാ മലയാളികൾകും ബേസിൽ, വിഷ്ണു, അഞ്ജു എന്നു പേരുള്ള ഒരു ചങ്ങാതിയെങ്കിലും ഉണ്ടായിരിക്കും..
# അതിർത്തി കാക്കുന്ന പട്ടാളക്കാരൻ മലയാളിക്കു വർഷത്തിലൊരിക്കൽ വന്നു പോകുന്ന തള്ളൽ മെഷീൻ മാത്രമാണു..
# ഒരു വിവാഹ സൽകാരത്തിൽ പങ്കെടുത്ത്‌ പല്ല് കുത്തികൊണ്ടു "പെണ്ണു ഇത്തിരി കറുത്തതാ, പൊന്നും കുറവാ..ഇവനു ഇതിനേക്കൾ നല്ല പെണ്ണു കിട്ടിയേനെ.." എന്നു പറഞ്ഞാൽ അത്‌ മലയാളി തന്നെ..
# ലോകത്തു ആരൊക്കെ ഫേമസ്‌ ആയാലും അവരുടെ അപ്പൂപ്പനോ അമ്മൂമയോ മലയാളിയായിരിക്കും...
# ശശി, സോമൻ, രമണൻ, പരീക്കുട്ടി മുതലായവ ചില പേരുകളേക്കൽ മലയാളിക്ക്‌ അതോരു അവസ്ഥയാണു..
# മലയാളിയുടെ ഏതൊരു ദുർഗ്ഘടാവസ്തയും വിഖ്യാതമായ ഒരു സിനിമ ഡയലോഗിനോട്‌ ഉപമിക്കുന്നത്‌ നമ്മുടെ വിലമതിക്കാനവാത്ത കഴിവാണു..
# പവനായിയും പോളണ്ടും ചായ കാച്ചലും അത്തരം ചില ഉദാഹരണങ്ങളാണു..
# ഇവിടെ മികച്ച ഏതെങ്കിലും സിനിമ ഇറങ്ങിയാൽ കൊറിയൻ, ജാപനീസ്‌, ലാറ്റിൻ അമേരിക്കൻ സിനിമകൾ തപ്പി അതിന്റെ ഒറിജിനൽ മലയാളി കണ്ടെത്തിയിരിക്കും..
# മലയാളത്തിലിറങ്ങുന്ന ഒട്ടുമിക്ക എ പടങ്ങളിലെ നായകൻ വീട്ടു വേലക്കാരനും നായിക അവിടത്തെ കൊച്ചമ്മയും കഥതന്തു അവർ തമ്മിലുള്ള ഡിങ്കോലാഫിയും ആയിരിക്കും..
# സ്വന്തം വീട്ടിലെ ഒഴിച്ചു ബാക്കി എല്ല അവിഹിത ബന്ധങ്ങളും മലയാളി മണത്തു പിടിക്കും..
# ഒളിചോടിയവളെയും ഒന്നു പെറ്റതിനെയും മലയാളി യുവാവ്‌ കെട്ടിയാലും ജീൻസും ടോപ്പും ധരികുന്ന പെൺകുട്ടിയെ അവനു വേണ്ടായിരിക്കും..
# മലയാളിയുടെ ആദ്യ സൂപ്പർ ഹീറൊ സഖാവ്‌. ലുട്ടാപ്പി ആയിരിക്കും..
# അഭയ കേസ്‌, സുകുമാരകുറുപ്പ്‌, ഐസ്ക്രീം പാർലർ മുതലായവ മലയാളികളുടെ സ്വന്തം ഇന്വ്വെസ്റ്റിഗേറ്റീവ്‌ ത്രില്ലറുകൾ ആണു..
# ബ്രില്ല്യൻസ്‌/ തോമസ്‌ സാറിന്റെ കീഴിൽ കോച്ചിംഗ്‌ നേടാത്തിടത്തോളം ഒരു മലയാളിയുടെ എന്റ്രൻസ്‌ മോഹങ്ങൾ പൂവണിയില്ല എന്നാണു വെപ്പ്‌...
# ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ സ്നേഹിക്കുന്ന ഏക ഇന്ത്യൻ വംശജരാണു മലയാളികൾ..
# ഇന്ത്യ- പാക്‌ ക്രിക്കറ്റ്‌ മലയാളിക്ക്‌ മൽസരവും ബ്രസീൽ- അർജ്ജന്റീന ഫുട്ബോൾ മലയാളിക്ക്‌ യുദ്ധവുമാണു..
# ഓരൊ ലോകകപ്പിനും ശേഷം ആയിരത്തിൽ ഒരു അർജ്ജന്റൈൻ ഫാൻ വീതം കപ്പ്‌ നൈരാശ്യത്തൽ ആത്മഹത്യ ചെയുന്നുവെന്നു എഷ്യാനെറ്റ്‌- സീ ഫോർ സർവ്വെയ്‌ കണക്കുകൾ സൂചിപ്പിക്കുന്നു..
# "എത്തി ഊമ്പുന്നവനെ ഏണി വച്ചു ഊമ്പുന്നവൻ"
"അടുപ്പിൽ ഊതുന്നവന്റെ ആസനത്തിൽ ഊതുന്നവൻ"
"ഇലയിൽ തൂങ്ങുന്നവന്റെ കുലയിൽ തൂങ്ങുന്നവൻ"...മുതലായവ മലയാളിയുടെ സ്വയം വിമർശ്ശനങ്ങളാണു..

# ഒക്കെ ആണെങ്കിലും സാമൂഹികമായും സാംസ്കാരികമായും സാമ്പത്തീകമായും ഉയർന്ന, വിവരവും വിദ്യഭ്യാസവും ആരോഗ്യവും ഉള്ള, ജീവിക്കാൻ കൊള്ളവുന്ന ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണു..
#‎അഭിമാനപുളകിതമായ‬ മനസ്സോടെ..
ജോയ് ജോസഫ്‌
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
എന്റെ ഉത്തരവാദിത്വം

kjoyjosephk@gmail.com www.mylifejoy.blogspot.com

Friday, May 16, 2014

ജനനം !!തുടക്കം



ഒരു വട്ട പൂജ്യത്തിന്റെ തുടക്കമാണ് ജനനം !!തുടക്കം എന്ന് പറഞ്ഞാല്‍ സ്ഥാനം സമയം നില ഒന്നും കൃത്യമായി പറയാന്‍ പറ്റില്ല!! എന്‍റെ വാച്ചില്‍ 1 മണി എന്ന് കാണിച്ചാല്‍ തൊട്ട് അടുത്ത് നില്‍ക്കുന്ന ആളുടെ വാച്ചില്‍ സമയം സെക്കന്‍റുകള്‍ മുതല്‍ മിനിട്ടുകള്‍ വരെ മാറിയിട്ടുണ്ടാകും.പിന്നെങ്ങനെ നാം ജനന മുഹൂര്‍ത്തം ശരിയായി നിശ്ചയിക്കും? അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തേക്കു വീണ സ്ഥാനം നമ്മുടെ നിലപാട് തറയാകുന്നില്ല!! നമുക്കവിടെ എണീറ്റ്‌ നില്‍ക്കാനോ ജീവിത ഓട്ടത്തിന് ചുവടു ഉറപ്പിക്കാനോ പറ്റില്ല!!അവിടെ വെച്ച് നമ്മുടെ നിലപാടുകള്‍ പറയാന്‍ നമുക്കായിട്ടില്ല !! ജനിച്ചു പുറത്തേക്കു തല വന്നപ്പോള്‍ അല്ലാതെ വെളിച്ചം കണ്ണുകളില്‍ പതിഞ്ഞതായി നാം അറിഞ്ഞിട്ടില്ല!! നമ്മുടെ ഭൂതം ഭാവി വര്‍ത്തമാനം ഒന്നും അവിടെ വെച്ച് നമുക്ക് നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല!!ഈ വട്ടത്തിന്റെ ഇതു ബിന്ദുവില്‍ ആണ് നമ്മള്‍ പിറന്നത്‌ എന്ന് നമുക്ക് അറിയാനായില്ല!!ഒന്നുമറിയാത്ത നമ്മള്‍ ജീവിക്കുന്നു ഇപ്പോഴും!! തുടക്കം നമ്മള്‍ അറിഞ്ഞില്ല!! ഈ നിമിഷം നാം അറിയുന്നില്ല!! അടുത്ത നിമിഷം നമുക്ക് അറിയാന്‍ ആകുന്നില്ല!! ഒടുക്കം എപ്പോള്‍, എവിടെ വെച്ച്, എങ്ങനെ, എന്തിനു,എന്നും അറിയില്ല!! തുടക്കവും അങ്ങനെ തന്നെ ആയിരുന്നു എന്ന് നമ്മള്‍ ഓര്‍ക്കാത്തത് എന്ത്? നിശ്ചയിക്കപ്പെട്ട  സമയങ്ങള്‍, എടുത്ത നിലപാടുകള്‍, പറയുന്ന കാര്യങ്ങള്‍, ചെയ്തതും ചെയ്യുന്നതുമായ പ്രവര്‍ത്തികള്‍ ഒന്നും നാം ഉത്ഭവിക്കും മുന്പ് നാം തീരുമാനിച്ചു വന്നു ചെയ്തവയല്ല!! ഇനി നാം എന്ത് തീരുമാനിച്ചാലും അതേപടി അത് നടക്കും എന്ന് ഉറപ്പിക്കാന്‍ നമ്മള്‍ സാഹസം കാടൂന്നതു കണ്ടു, നമ്മെ ഓര്‍ത്തു നമുക്ക് തന്നെ ചിരിക്കാന്‍ തോന്നാത്തത് എന്ത് കൊണ്ടാണ്? !!ഹേ .....അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് പറയാന്‍ ആവാത്ത മനുഷ്യാ...നിനക്ക് നാണമില്ലേ? ഞാന്‍.. ഞാന്‍.... ഞാന്‍...എന്ന് പറഞ്ഞു അഹങ്കരിക്കാന്‍!! ഉളുപ്പില്ലേ...നിനക്ക്? ആര്‍ഭാടം കാട്ടി അഴിഞ്ഞാടാന്‍? അറപ്പില്ലേ  നിനക്ക്? ഈ ജീവിതത്തില്‍ മറ്റുള്ളവരുടെ മുന്‍പില്‍ പൊങ്ങച്ചം  കാട്ടാന്‍? അയക്കാരന്റെ മുന്‍പില്‍ അവരാതം വിളമ്പാന്‍ നിന്റെ നാവു ചലിക്കുന്നത് ഓര്‍ത്തു നിനക്ക് നാണം തോന്നാത്തത്  എന്തുകൊണ്ട്? നിന്റെ ശരീരം വായുവുമായുള്ള സമ്പര്‍ക്കം മൂലം ശവമായി കൊണ്ടിരിക്കുകയാണ് എന്ന് നീ ഓര്‍ക്കുന്നത് നല്ലതാണ്!! നീ ചലിക്കുന്ന ശവം ആണ്!!നിന്റെ ഓരോ നിമിഷത്തെ ജീവിതവും ചലിക്കാത്ത ശവാവസ്തയിലേക്ക് ഉള്ള ചലനം മാത്രമാണ്!! നീ ജീവിക്കുന്നു എന്ന് നീ എങ്ങനെയാണ് ഉറപ്പിച്ചു പറയുന്നത്!!!നീ മരിച്ചുകൊണ്ടിരിക്കുന്നു എന്ന് ഇനി മുതല്‍ നീ ഉറപ്പിച്ചു പറഞ്ഞു തുടങ്ങുക!! നിന്റെ ഉത്ഭവത്തിന്റെ വിത്ത് എന്ന് വിതക്കപ്പെട്ടു എന്ന് നിനക്കറിയാമോ? നിന്റെ മാതാപിതാക്കളുടെ സംയോഗം മൂലം ആണ് എന്ന് നിനക്ക് ഉറപ്പിക്കാമോ? അവരുടെ മാതാപിതാക്കള്‍ ഉണ്ടായില്ലായിരുന്നു എങ്കില്‍ നീ എന്ന് എവിടെ എങ്ങനെ ജനിക്കുമായിരുന്നു എന്ന് നിനക്ക് പറയാമോ?ഇതൊന്നും പറയാന്‍ കഴിയാത്ത കൃമികളെ...നിങ്ങളെങ്ങനെ പിതാക്കന്മാരുടെ മഹത്വത്തില്‍ അഹങ്കരിക്കും? തറവാടിത്തവും, കുലവും ഗോത്രവും ജാതിയും മതവും വര്‍ഗ്ഗവും പറഞ്ഞു വീമ്പിളക്കും? നാണമില്ലേ മനുഷ്യാ...ഉടുത്തിരിക്കുന്ന തുണിയുടെ നിറം നോക്കി മറ്റുള്ളവരുടെ വില അളക്കാന്‍? മാനം ഇല്ലേ മനുഷ്യാ..തൊലി വെളുപ്പ്‌ നോക്കി മറ്റുള്ളവരെ നില നിശ്ചയിക്കാന്‍? ജനനത്തെ നിശ്ചയിക്കാന്‍ കഴിയാത്ത കീടങ്ങളെ...വിവരം ഉണ്ടെന്നുള്ള അഹങ്കാരത്തില്‍ കാണുന്നതിനെ എല്ലാം, കാണുന്നവരെ എല്ലാം അളക്കാതെ..ഈ ലോകത്തെ ഒരുപാട് കുലുക്കാതെ ഒതുങ്ങി ജീവിച്ചു ഒരു പരിപൂര്‍ണ്ണ ശവമായി ഒടുങ്ങാന്‍ ഇനിയെങ്കിലും ശ്രെമിക്കൂ...ഈ ലോകം നീ ജനിച്ചു എന്നതുകൊണ്ട്‌ നിന്റെ സൊന്തം അല്ല!! നീ മരണത്തിലേക്ക് നടക്കുന്ന സമയവും വഴിയും ആയതുകൊണ്ട് ഈ ഭൂമിയും നിന്റെ സ്വൊന്തം  അല്ല!!നിലത്തു കൂടി നടക്കൂ മനുഷ്യാ...നീ ജനിച്ചു വീണത്‌ കിടക്കയില്‍ ആണെങ്കിലും ആ കിടക്കയെ താങ്ങി നിറുത്തിയത് ഈ ഭൂമി ആണ് എന്ന് ഓര്‍ത്തു കൊള്ളുക !!!ഒന്നര അടി നീളത്തില്‍ ജനിച്ച നീ എങ്ങനെ ജീവിച്ചാലും നാലര ഇരട്ടിയില്‍ അധികം സ്ഥലം വേണ്ടി വരില്ല നിന്റെ ഈ ഭൌതിക ശവം ഒടുക്കാന്‍!!

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
എന്റെ ഉത്തരവാദിത്വം

ജോയ് ജോസഫ്‌ 

Thursday, April 24, 2014

നന്ദി കരുണാകരൻ മാഷെ... നന്ദി നായർ ഈഴവ ക്രിസ്ത്യൻ വിദ്യാലയങ്ങളെ....

നന്ദി കരുണാകരൻ മാഷെ...
നന്ദി നായർ ഈഴവ ക്രിസ്ത്യൻ വിദ്യാലയങ്ങളെ....
നന്ദി

ഏപ്രിൽ 10 നു ഞാനും വോട്ട് ചെയ്തു. പൗരൻ അല്ലെ?ഹ ഹ ഹ ഹ ... കൊട്ടിയൂർ പഞ്ചായത്തിലെ നായര് സർവീസ് സൊസൈറ്റി കരയോഗം അപ്പർ പ്രൈമറി സ്കൂളിലെ 127 ആം നമ്പർ ബൂത്തിൽ ആയിരുന്നു വോട്ട് .. ഞാൻ അഞ്ചു മുതൽ ഏഴു വരെ പഠിച്ചത് ഈ സ്കൂളിൽ ആണ്. ഒന്ന് മുതൽ നാലുവരെ ശ്രീ നാരായണ ധർമ പരിപാലന പ്രൈമറി സ്കൂളിൽ ആണ് പഠിച്ചത്. 8 മുതൽ 10 വരെ കൊട്ടിയൂർ സെന്റ്‌ സെബാസ്റ്യൻ  പള്ളി വക ഇമ്മീഗ്രേശൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂളിലും. ഇപ്പോൾ അത് ഹയർ സെക്കണ്ടറി സ്കൂൾ ആയി.ഞാൻ എന്റെ ആറാം ക്ലാസ് പഠിച്ച റൂം ആയിരുന്നു പോളിംഗ് സ്റ്റെഷൻ .. ഹ ഹ ഹ ക്യൂവിൽ നിന്ന അര മണിക്കൂർ സമയം ഞാൻ ഒരു ആറാം ക്ലാസുകാരൻ ആയി ആ സ്കൂളിൽ ആകെ ഓടിക്കളിച്ചു നടന്നു.. ഞാൻ നായരെയും നസ്രാണിയും ഈഴവനെയും വിമർശിക്കുന്നു എങ്കിൽ അത് ആ മൂന്നു സ്കൂളിൽ പഠിച്ചതിന്റെ ഗുണം ആണ്.. എന്താ എനിക്കതിനു യോഗ്യത ഇല്ലെന്നു പറയാൻ ആകുമോ? ഈ നായര് സർവീസ് സൊസൈറ്റി കരയോഗം അപ്പർ പ്രൈമറി സ്കൂളിലെ അന്നത്തെ പ്രധാന അദ്ധ്യാപകൻ ആയിരുന്ന കരുണാകരൻ മാസ്റ്റെർ ചൂരൽ വടികൊണ്ട് തല്ലിയതിന്റെ പാടുകൾ ഇപ്പോഴും എന്റെ തുടയിലും കൈകളിലും കണ്ടേക്കാം എങ്കിലും അദ്ദേഹം പറഞ്ഞു തന്ന പാഠങ്ങൾ എന്റെ മനസ്സിൽ അതിനേക്കാൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. ക്ലാസ് ടീച്ചര് ആയ മീശവാസു എന്ന് ഇരട്ടപ്പേരിട്ടു ഞങ്ങൾ രഹസ്യമായി വിളിച്ചിരുന്ന വാസു ദേവൻ മാഷ്‌  തന്ന തല്ലിന്  നോ ഹാൻഡ് സ് ആൻഡ്‌ മാതമാറ്റിക്സ് ( കയ്യും കണക്കും ) ഇല്ലെങ്കിലും പഠിപ്പിച്ച പാഠങ്ങൾ മറക്കില്ല ഒരിക്കലും. ജാതിപ്പേര് വിളിച്ചാണ് അന്ന് കരുണാകരൻ മാഷ്‌ കുട്ടികളോട് ചോദ്യം ചോതിചിരുന്നത്. ഇന്നാണെങ്കിൽ അങ്ങനെ വിളിച്ചാൽ പോലീസ് കേസും വിപ്ലവവും ഉണ്ടാകുമായിരുന്നു എങ്കിൽ അന്ന് അതൊരു ചിന്തക്കുള്ള വിഷയമായി പോലും വരാതെ തമാശ ആയി കണക്കാക്കിയിരുന്നു. ശരിക്കും സംസ്കാരം എന്ന സാധനം വർഗീയതയുടെ വേലിക്കെട്ടു ഇല്ലാതെ നില നിന്നിരുന്നത് അന്നൊക്കെ ആയിരുന്നു... നഷ്ടമായല്ലോ ആ കാലമെല്ലാം..
ഓട്ടേ മോട്ടേ അന്ജർ പഞ്ചർ ചൌടി സീട്ട് ലഗായി ... എന്ന ഹിന്ദി കവിത പഠിപ്പിച്ച രാഘവൻ മാഷും കണക്കു പഠിപ്പിച്ച ശിവദാസൻ മാഷും ഇന്ഗ്ലീഷ് പഠിപ്പിച്ച ദേവകി ടീച്ചറും സുഗതൻ മാഷും ശ്യാമള ടീച്ചറും ഉർദു പഠിപ്പിച്ച വിജയന്മാഷും ഒക്കെ അവിടങ്ങനെ നിറഞ്ഞു  നിന്ന്.
മണിയൊച്ച കേൾപ്പിച്ചു തല്ലു കൊള്ളാൻ ക്ലാസിലേക്ക് കയറ്റി വിടുകയും അതെ ബെല്ലടിച്ചു വീട്ടിലേക്കു ഓടാൻ ഇറക്കി വിടുകയും ചെയ്തിരുന്ന പ്യൂണ്‍ വാസുവേട്ടൻ എവിടാണാവോ ....നഷ്ടം ...എല്ലാം..
വോട്ട് ചെയ്യാൻ പോയ വകയിൽ ഇത്രയും ഓർമ്മകൾ കിട്ടിയത് തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും മഹനീയ ഗുണം ആണ്. ഈ മനസിലേക്ക് മോഡിയുടെ ഹിന്ദുത്വമൊ രാഹുലിന്റെ വികസനമോ കാരാട്ടിന്റെ വിപ്ലവമോ വരില്ല. പകരം നിഷ്കളങ്കവും വർഗീയ വിഭാഗീയ ചിന്തകളൊന്നും ഇല്ലാത്ത കുട്ടികാലമെ വരൂ.. നന്മകളുടെ നല്ല കാലം മാത്രം..
മോഡിക്ക്  ആ കാലം തരാനാകില്ല...
സോണിയയ്ക്കും..
മറ്റാർക്കും...
നന്ദി കരുണാകരൻ മാഷെ...
നന്ദി നായർ ഈഴവ ക്രിസ്ത്യൻ വിദ്യാലയങ്ങളെ....
നന്ദി
( ഈ ഫോട്ടോ മാധ്യമം ലേഖകൻ കെ എം അബ്ദുൽ അസീസ്‌ പകർത്തിയതാണ് . ഞാൻ ക്യൂ നിൽക്കുമ്പോൾ .. അതിലൊരു ചിത്രം ആണ് മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ചതും.. നന്ദി കെ എം അബ്ദുൽ അസീസ്‌)
എന്റെ ചിന്ത എന്റെ
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

Thursday, April 17, 2014

ഇത്രത്തോളം ചെറുതാകാൻ എത്രത്തോളം വളരണം?

 ഇത്രത്തോളം ചെറുതാകാൻ എത്രത്തോളം വളരണം?

മറ്റുള്ളവരുടെ മുൻപിൽ എളിമ കാണിക്കണം എങ്കിൽ മനസ് ഒരുപാട് വലുതാകണം ... ഇത്രത്തോളം ചെറുതാകാൻ എത്രത്തോളം വളരണം? ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാൽ ഒരന്തവും ഇല്ല. ചിന്തിച്ചില്ലേൽ ഒരു കുന്തവുമില്ല എന്നൊരു ചൊല്ല് മലയാളത്തിൽ ഉണ്ട്. സത്യത്തിൽ എളിമ ആരാണ് കാണിക്കേണ്ടത് എന്ന് യേശു ദേവൻ കാണിച്ചു തന്നിട്ടുണ്ട്. സ്വന്തം ശിഷ്യന്മാരുടെ കാലുകൾ കഴുകി തുടച്ചു ചുംബിച്ചാണ് ആ സത്യം യേശു ദേവൻ കാണിച്ചു കൊടുത്തത് .. എന്നിട്ടോ? ആരെങ്കിലും പഠിച്ചോ? ഇല്ല. 20 നൂറ്റാണ്ടു കത്തോലിക്കാ സഭ ചടങ്ങ് പോലെ പെസഹ വ്യാഴം ആചരിച്ചു പോന്നു. അന്നേ ദിവസം ആഘോഷത്തോടെ പാദം കഴുകൽ ശുശ്രൂഷ പള്ളികളിൽ നടത്തിയും പോന്നു... എന്നിട്ടോ? അതിനപ്പുറം ഒന്നും സംഭവിച്ചില്ല. എന്നാൽ ഫ്രാൻസിസ് മാർപ്പാപ്പ ലോകത്തിനു പഴയ സന്ദേശം ശരിയായ വിധത്തിൽ കാണിച്ചു കൊടുക്കുന്നു.. ഈ പെസഹായ്ക്കു..ലോകത്ത് വെട്ടി പിടിക്കുന്നതല്ല ജീവിതം.. നഷ്ട്ടപ്പെടുത്തൽ ആണ് ശരിയായ ജീവിതം.. അതാണ്‌ ആനന്ദം .. വാശികൾ, വൈരാഗ്യങ്ങൾ , അസൂയ, അഹങ്കാരം, അധികാര പ്രമതത ധനാസക്തി , ശാരീരിക ആസക്തി അങ്ങനെ പലതും നഷ്ട്ടപ്പെടുത്തണം ... അതിനു സാധിച്ചാൽ വ്യക്തി ജീവിതം സന്തോഷകരമാകും .. കുടുംബ ജീവിതം സന്തോഷകരമാകും .. സമൂഹ ജീവിതം സന്തോഷകരമാകും ..ലോക ജീവിതം സന്തോഷകരമാകും ..... എങ്ങും സമാധാനം നില നില്ക്കും..
ശീലിക്കൂ ... എളിമ. ... ഉയർച്ച ഉണ്ടാകുന്നത് താഴ്മ ഉള്ളതുകൊണ്ടാണ്...
താഴ്മ ഇല്ലെങ്കിൽ ഉണ്ടെന്നു നടിക്കുന്ന ഉയർച്ചക്ക് എന്ത് വില?

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി
ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

പെസഹാ വ്യാഴാഴ്ചയായ ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നവരില്‍ മുസ്ലിം സമുദായാംഗവും വനിതയും.
സാധാരണ റോമിലെ ബിഷപ്പുമാരും മറ്റും സെമിനാരികളിലെ അംഗങ്ങളുടെ കാല്‍ കഴുകി മുത്തുകയാണ് ചെയ്യുക. എന്നാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യത്യസ്ഥ വഴിയാണ്...