Friday, October 21, 2011

കാണാതെ കണ്ടു സ്നേഹിച്ച പെണ്‍കൊടി...

കാണാതെ കണ്ടു സ്നേഹിച്ച പെണ്‍കൊടി...
1)
 അതെ ഞാന്‍ അവളെ ഒരിക്കലും കണ്ടിട്ടില്ല.അവളുടെ ശബ്ദം മുളം തണ്ടിലെ സംഗീതം പോലെ, ഒരു നിശ്വാസം പോലെ , ഒരു ചെറു കാറ്റ് പോലെ എപ്പോഴൊക്കെയോ എന്റെ മുഖത്ത് നനുപ്പു പടര്‍ത്തി കടന്നു പോയിടുണ്ട്. ഇപ്പോഴും അവള്‍ എനിക്കൊപ്പം സഞ്ചരിക്കുന്നതായി എനിക്ക് തോന്നാറുണ്ട്..അവള്‍ എന്നെ സ്പര്ഷിക്കുന്നതായും എന്നെ കെട്ടി പുനരുന്നതായും എനിക്കനുഭാവപ്പെടാരുണ്ട്..അവള്‍ ആരാണ്.. ആദ്യം ഞാന്‍ അവളെ വിളിച്ചത് മാലാഖ എന്നാണു..പിന്നെ അവള്‍ എനിക്ക് വേണ്ടി ചെറുതായി എന്റെ സ്വപ്നമായി ചുരുങ്ങി...പിന്നെയുമാവല്‍ എനിക്കായി ചെറുതായി എന്നെ പോലെ മനസ്സും ശരീരവും ഉള്ളവള്‍ ആയി എന്റെ പെണ്ണായി മാറുന്നത് ഞാന്‍ ഒരു വേള കണ്ടു.എന്തിനായാവള്‍ ഇത്രയും ചെറുതായി ? അതിനുള്ള ഉത്തരം എനിക്കുണ്ടായിരുന്നില്ല. എന്നാല്‍ അവള്‍ എന്നോട് പറഞ്ഞു..( തുടരും )


2)

ഹൃദയത്തിലെ രക്ത പുഷ്പങ്ങളില്‍ തേന്‍ കിനിയുന്ന ഒരു കാലം ഉണ്ടായി..ചോരക്കു മധുരമുണ്ടായ ആ നാളുകളില്‍ ഒന്നില്‍ നിത്യ സഹായ  മാതാവിന്റെ പള്ളിയില്‍ ജീവിത വ്യഥകളെ മാറ്റി തരണേ എന്ന് മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു വെളുത്ത ചിത്ര ശലഭം മാതാവിന്റെ രൂപത്തില്‍ നിന്നും ഉയര്‍ന്നു പറന്നു പള്ളിയില്‍ ആകെ കറങ്ങി നടന്നു...എന്റെ കണ്ണുകള്‍ അതിനെ പിന്തുടര്‍ന്നു.. അതെവിടെ ചെന്നിരിക്കും എന്ന് ഞാന്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.. എന്റെ മനസ്സ് പറഞ്ഞു ... ആ ശുഭ്ര ശലഭം  പറന്നുയര്‍ന്നത്പരിശുദ്ധ കന്യക മറിയത്തിന്റെ പ്രതിമയില്‍ നിന്നാണെങ്കില്‍ ചെന്നിരിക്കുക വിശുദ്ധ യൌസേപ്പ് പിതാവിന്റെ പ്രതിമയില്‍ ആയിരിക്കും  എന്ന്..മിനിട്ടുകളോളം പള്ളിക്കുള്ളില്‍ പാറി നടന്ന ആ ശലഭംവും എന്റെ കണ്ണുകളും ഒടുവില്‍ ഒരിടത് തന്നെ ചെന്നിരുന്നു..യൌസേപ്പ് പിതാവിന്റെ നെഞ്ചില്‍ !!!! അതാണ്‌ സ്നേഹം ....         (തുടരും)




Thursday, October 20, 2011

photo by JOY JOSEPH


എന്തിനു വേണ്ടി ഇതെല്ലാം അവര്‍ സഹിക്കുന്നു?

എന്തിനു വേണ്ടി ഇതെല്ലാം അവര്‍ സഹിക്കുന്നു? ഒരു രാജ്യത്തെ നൂറ്റി ഇരുപതു കോടി ജനഗലെ രക്ഷിക്കാനോ? എവിടെ നിന്ന് രക്ഷിക്കാന്‍ ? എന്തിനു വേണ്ടി രക്ഷിക്കാന്‍ ? അതിനുമാത്രം വലിയ ഒരു ദുരന്തമോ ദുര്യോഗമോ ഈ നാടിനുണ്ടോ? ഇവിടെ ഉള്ളത് അമിത സ്വാതന്ത്ര്യവും അറിയപെടാത്ത ദാരിദ്ര്യവും മഹാ ധൂര്‍ത്തും മാത്രമാണ്.. ഈ മാവോയിസ്റ്റുകള്‍ ഉണ്ടാക്കുന്ന വിപ്ലവ ബോധവും അമിതമാണ്.. അമിതമാകുന്നിടത് അതിക്രമം ഉണ്ടാകും..എല്ലാം അമിതമാകുന്നിടത് ഇതുപോലുള്ള പീഡനങ്ങളും ഉണ്ടാകും..ഈ പൈതങ്ങളുടെ മാതാ പിതാക്കള്‍ ചെയ്തതിന്റെ ഫലം ഈ പിഞ്ചുകള്‍ അനുഭവിക്കുന്നു.. മാതാ പിതാകള്‍ക്ക് അവര്‍ ചെയ്യുന്നതിനുള്ള ന്യായീകരണങ്ങള്‍ കാണും . അത് ഒരു പൊതു സമൂഹത്തിനു മുഴുവം ബോധ്യപെടുന്നതാവനം എന്നില്ല. താന്താങ്ങള്‍ മികച്ചവരാനെന്നും അതുകൊണ്ട് തങ്ങള്‍ ചെയ്യുന്നതെല്ലാം മികച്ചതാണെന്നും ഓരോരുത്തരും കരുതുന്നു. ഈ കുട്ടികളുടെ മാതാ പിതാക്കളും അത് തന്നെ കരുതുന്നു. ഒരു രാഷ്ട്രത്തിലും പൂര്‍ണ്ണ മോചനമോ പൂര്‍ണ്ണ സ്വാതന്ത്ര്യമോ പൂര്‍ണ്ണ സമ്പന്നതയോ നേടാനോ കൊടുക്കാനോ ഉണ്ടാക്കാനോ കഴിഞ്ഞിട്ടില്ല ഈ നാള് വരെ, ഇപ്പോഴും കഴിയുന്നില്ല, ഇനിയൊട്ടു കഴിയുകയുമില്ല. എല്ലാ രാജ്യത്തും ഓരോ നിമിഷവും ഒരുപാട് പേരുടെ കണ്ണ് നീര്‍ വീഴുന്നു. അതെല്ലാം പാവങ്ങളുടെത് മാത്രം ആയിരിക്കും താനും. ഒരുപാടുപേര്‍ ജീവിതത്തെ നോക്കി പകച്ചു നിന്ന് നില വിളിക്കുന്നുണ്ട് , അവരെല്ലാം നീതിക്ക് വേണ്ടി ആയിരിക്കും നില വിളിക്കുന്നത്‌. അവരുടെ നിലവിളിയുടെ ഭാഷ ഒരേ പോലെ ആയിരിക്കും. എല്ലാ ഭാഷയിലും നിലവിളിക്കുന്നു അവര്‍ .. പക്ഷെ പൂര്‍ണ്ണ നീതി കൊടുക്കാന്‍ ആര്‍ക്കും ഒന്നിനും ആവില്ല. അത് മാവോയിസ്റ്റ് ആയാലും വേറെ ഇസ്ടുകള്‍ ആയാലും..ചെയ്യാവുന്ന ഒരേയൊരു കാര്യം മാതാപിതാക്കള്‍ ചെയ്ത തെറ്റുകള്‍ക്ക് മക്കളെയും വൃധ്രായവരെയും പീടിപ്പിക്കാതിരിക്കുക എന്നതും, അവരുടെ ജീവനും ജീവിതവും സംരക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക എന്നതുമാണ്‌...ഇസങ്ങളുടെ പേരില്‍ ഇറങ്ങി പുറപ്പെടുന്നവര്‍ അതെന്തിന് എന്ന് ആദ്യം ചിന്തിക്കണം..ഇവിടിപ്പോള്‍ മഹത്തായ വിപ്ലവത്തിനുള്ള സാഹചര്യങ്ങള്‍ ഒന്നും ഇല്ല. ഉള്ള പാഴുകളെ ഒഴിവാക്കാന്‍ ഇവിടെ നിയമത്തിന്റെ വഴികള്‍ ഉണ്ട്. അത് നേടാന്‍ സംഘടിക്കാം.അതിനു വേണ്ടി നിയമം അനുസാസിക്കുന്ന വഴിയെ പോരാടാം.. അല്ലാതെ സമ്പൂര്‍ണ്ണ ശുദ്ധികലശം ഉണ്ടാകും എന്ന് കരുതുന്നവര്‍ വിഡ്ഢികള്‍ ആണ്..അത്തരം വിഡ്ഢികളുടെ ഗതി ഈ പീഡനം നടത്തുന്ന കിഴങ്ങന്മാരുടെ ഔദാര്യം പോലെ ഇരിക്കും...

Wednesday, October 12, 2011

ഇതൊക്കെ ആണോ മനുഷ്യ ജീവിതം?

ഈ നാട്ടിലെ സ്ഥിതി ഒന്ന് നോക്കൂ... ഓരോരുത്തരും അവരവര്‍ക്ക് മാനസിക സുഖവും സംതൃപ്തിയും ലഭിക്കുന്ന വിഷയങ്ങളെ ഏറ്റവും മികച്ച വിഷയമായി കണക്കാക്കി മറ്റുള്ളവര്‍ എല്ലാം അവരെ ശരി വെച്ച് അവരുടെ ആശയങ്ങളെ പിന്ചെല്ലനം എന്ന് പിന്‍ ചെല്ലണം എന്ന് നിര്‍ബന്ധം പിടിക്കുന്നു. ചിലരുടെ വിഷയം പ്രണയം ആണ്. അവരതിന്റെ അനന്ത സാധ്യത നോക്കി പാടിയും പറഞ്ഞും എഴുതിയും കൂടിയും നടക്കുന്നു. ചിലര്‍ക്ക് പെണ്ണാണ് വിഷയം.ചിലര്‍ക്ക് കാമം മറ്റു ചിലര്‍ക്ക് മദ്യം, വേറെ ചിലര്‍ക്ക് സാഹിത്യം - അതില്‍ തന്നെ കഥയോ കവിതയോ അതോ മറ്റു പലതുമോ ആണ് ശ്രേഷ്ഠ വിഷയങ്ങള്‍ - കുറെ പേര്‍ക്ക് ശാക്തീകരണങ്ങള്‍ ആണ് മികച്ച വിഷയം. വേറെ ചിലരാവട്ടെ നിയമം മുഴുതതാണ് എന്ന് പറഞ്ഞു നടക്കുന്നു. ഇടയില്‍ ചില രാഷ്ട്രീയം ആണ് വിഷയമായി കണക്കാക്കി എടുത്തു വീശുന്നത്. ചിലര്‍ക്ക് ജോലി ആണ് വിഷയം, ചിലര്‍ക്ക് തീറ്റ, ചിലര്‍ക്ക് പണം ചിലര്‍ക്ക് വൈദ്യം ചിലര്‍ക്ക് തത്വചിന്ത ചിലര്‍ക്ക് സിനിമ ചിലര്‍ക്ക് വീട്, ചിലര്‍ക്ക് കൃഷി ചിലര്‍ക്ക് സേവനം. ചിലര്‍ക്ക് കല ചിലര്‍ക്ക് മതം  ചിലര്‍ക്ക് സമ്പാദ്യം. അങ്ങനെ അങ്ങനെ ...അവരവര്‍ക്ക് പണവും സുഘവും സൌകര്യവും കിട്ടുന്ന മേഖല ഏറ്റവും മികച്ചതും അതിലൂടെ വിജയിക്കുന്നതാണ് ജീവിത വിജയം എന്ന് കരുതുന്നവരും ആണ്. ഇങ്ങനെ വിജയ സമവാക്യങ്ങളില്‍ രമിച്ചു ഓരോരുത്തരും ഓരോ തുരുത്തുകള്‍ ആയി മാറിയിരിക്കുന്നു. അടിസ്ഥാനപരമായി തിന്നുക കുടിക്കുക രമിക്കുക ഉറങ്ങുക എന്നതില്‍ കവിഞ്ഞ മറ്റൊന്നും ആര്‍ക്കുമില്ല എന്ന് ഇവരാരും സമ്മതിക്കില്ല. അവരവരുടെ മേഖലയില്‍ സുരക്ഷിതരായി ഇക്കൂട്ടരെല്ലാം ആശയ പ്രചാരണം നടത്തുന്നു. അവരെ ബുദ്ധി ജീവികള്‍ എന്ന് വിളിക്കുന്നു. കൂട്ടം കൂടി അര്‍മാതിക്കുന്നു നിങ്ങള്ക്ക് എന്ത് തോന്നുന്നു..? ഇതൊക്കെ ആണോ മനുഷ്യ ജീവിതം?

Tuesday, October 11, 2011


നിഷ്കളങ്കമാം ഈ കുട്ടിക്കാലം
ഓടിക്കളിച്ചു മറഞ്ഞു പോയതെന്തേ?
ഇതൊരു വെറും സ്മൃതി ചിത്രമല്ലേ
തിരിച്ചു കിട്ടാതോരെന്‍ ബാല്യമേ...

(ജോയ് ജോസഫ്‌ )

pHoTo: JoY JoSePH