Wednesday, October 12, 2011

ഇതൊക്കെ ആണോ മനുഷ്യ ജീവിതം?

ഈ നാട്ടിലെ സ്ഥിതി ഒന്ന് നോക്കൂ... ഓരോരുത്തരും അവരവര്‍ക്ക് മാനസിക സുഖവും സംതൃപ്തിയും ലഭിക്കുന്ന വിഷയങ്ങളെ ഏറ്റവും മികച്ച വിഷയമായി കണക്കാക്കി മറ്റുള്ളവര്‍ എല്ലാം അവരെ ശരി വെച്ച് അവരുടെ ആശയങ്ങളെ പിന്ചെല്ലനം എന്ന് പിന്‍ ചെല്ലണം എന്ന് നിര്‍ബന്ധം പിടിക്കുന്നു. ചിലരുടെ വിഷയം പ്രണയം ആണ്. അവരതിന്റെ അനന്ത സാധ്യത നോക്കി പാടിയും പറഞ്ഞും എഴുതിയും കൂടിയും നടക്കുന്നു. ചിലര്‍ക്ക് പെണ്ണാണ് വിഷയം.ചിലര്‍ക്ക് കാമം മറ്റു ചിലര്‍ക്ക് മദ്യം, വേറെ ചിലര്‍ക്ക് സാഹിത്യം - അതില്‍ തന്നെ കഥയോ കവിതയോ അതോ മറ്റു പലതുമോ ആണ് ശ്രേഷ്ഠ വിഷയങ്ങള്‍ - കുറെ പേര്‍ക്ക് ശാക്തീകരണങ്ങള്‍ ആണ് മികച്ച വിഷയം. വേറെ ചിലരാവട്ടെ നിയമം മുഴുതതാണ് എന്ന് പറഞ്ഞു നടക്കുന്നു. ഇടയില്‍ ചില രാഷ്ട്രീയം ആണ് വിഷയമായി കണക്കാക്കി എടുത്തു വീശുന്നത്. ചിലര്‍ക്ക് ജോലി ആണ് വിഷയം, ചിലര്‍ക്ക് തീറ്റ, ചിലര്‍ക്ക് പണം ചിലര്‍ക്ക് വൈദ്യം ചിലര്‍ക്ക് തത്വചിന്ത ചിലര്‍ക്ക് സിനിമ ചിലര്‍ക്ക് വീട്, ചിലര്‍ക്ക് കൃഷി ചിലര്‍ക്ക് സേവനം. ചിലര്‍ക്ക് കല ചിലര്‍ക്ക് മതം  ചിലര്‍ക്ക് സമ്പാദ്യം. അങ്ങനെ അങ്ങനെ ...അവരവര്‍ക്ക് പണവും സുഘവും സൌകര്യവും കിട്ടുന്ന മേഖല ഏറ്റവും മികച്ചതും അതിലൂടെ വിജയിക്കുന്നതാണ് ജീവിത വിജയം എന്ന് കരുതുന്നവരും ആണ്. ഇങ്ങനെ വിജയ സമവാക്യങ്ങളില്‍ രമിച്ചു ഓരോരുത്തരും ഓരോ തുരുത്തുകള്‍ ആയി മാറിയിരിക്കുന്നു. അടിസ്ഥാനപരമായി തിന്നുക കുടിക്കുക രമിക്കുക ഉറങ്ങുക എന്നതില്‍ കവിഞ്ഞ മറ്റൊന്നും ആര്‍ക്കുമില്ല എന്ന് ഇവരാരും സമ്മതിക്കില്ല. അവരവരുടെ മേഖലയില്‍ സുരക്ഷിതരായി ഇക്കൂട്ടരെല്ലാം ആശയ പ്രചാരണം നടത്തുന്നു. അവരെ ബുദ്ധി ജീവികള്‍ എന്ന് വിളിക്കുന്നു. കൂട്ടം കൂടി അര്‍മാതിക്കുന്നു നിങ്ങള്ക്ക് എന്ത് തോന്നുന്നു..? ഇതൊക്കെ ആണോ മനുഷ്യ ജീവിതം?

No comments:

Post a Comment