Friday, December 28, 2012

എന്റെ നല്ല ഒരു ക്രിസ്മസ് ആയിരുന്നു ഇത്.

എന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് എന്നെ എന്ന് ചോദിച്ചു കൊണ്ട് പല നല്ല സുഹൃത്തുക്കളും വിളിച്ചു. ചിലര്‍ എന്ത് പറ്റി ഫേസ് ബുക്കിലും മറ്റും കാനുന്നെയില്ലല്ലോ എന്ന് പരിഭവം പറഞ്ഞു. എനിക്ക് അതിനൊന്നും മറുപടി കൊടുക്കാനില്ല. ഞാനും അപ്പനും അമ്മയും മാത്രമുള്ള ഒരു ചെറിയ ക്രിസ്മസ് . 24 നു രാത്രിയില്‍ പാതിരാ കുര്‍ബാനയ്ക്ക് പോയി. തിരിച്ചു വന്നു കിടന്നുറങ്ങി. എണീറ്റ്‌ ചപ്പാത്തിയും കോഴിക്കറിയും ഉണ്ടാക്കി കഴിച്ചു. വീണ്ടും ഞങ്ങള്‍ മൂന്നുപേരും കിടന്നുറങ്ങി.ഉച്ചക്ക് രണ്ടാമത്തെ ചേട്ടത്തി അമ്മ നല്ല കോഴി ബിരിയാണി ഉണ്ടാക്കി കൊണ്ട് വന്നു. സുഖമായി കിടന്നുരങ്ങുകായാണ് എന്ന് കണ്ടത് കൊണ്ടാവാം ചേച്ചി ഞങ്ങളെ വിളിച്ചുനര്തിയില്ല. എണീറ്റ്‌ വന്നു നോക്കുമ്പോള്‍ നല്ല മലബാര്‍ ബിരിയാണി ചൂടോടെ. വയറു നിറയെ കഴിച്ചു. വീണ്ടും കിടക്കയിലേക്ക്. ഉറക്കം പിടിക്കും മുന്പ് രണ്ടു മിത്രങ്ങള്‍ വന്നു വിളിച്ചു. അവരോടൊപ്പം എന്റെ അടഞ്ഞു കിടക്കുന്ന സ്ടുടിയോയിലേക്ക്. സിസ്റ്റം ഓണാക്കി ഒരു സിനിമ കണ്ടു. തമിഴായിരുന്നു. വിജയ്‌ അഭിനയിച്ച പടം. പിന്നെ നേരെ വീട്ടിലേക്കു പോന്നു. അമ്മയോടും അപ്പനോടും ഒപ്പം  സന്ധ്യ പ്രാര്‍ത്ഥന ചൊല്ലാന്‍ കൂടിയത് വര്‍ഷങ്ങള്‍ക്കു ശേഷം!! ഹ ഹ ഹ ഹ ഹ ഹ വീണ്ടും അല്പം ഭക്ഷണം. പിന്നെ കിടക്കയിലേക്ക്!!!!!
എന്റെ നല്ല ഒരു ക്രിസ്മസ് ആയിരുന്നു ഇത്. സത്യത്തില്‍ ഈ ക്രിസ്മസ് എന്റെ ഏറ്റവും അടുത്ത മിത്രങ്ങല്‍ക്കൊപ്പം ആഘോഷിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷെ ഒടുക്കം ആയപ്പോള്‍ ഏറ്റവും അടുത്ത മിത്രം എന്നാല്‍ ആരാണ് എന്നാ സംശയം ആണ് ഉണ്ടായത്. ഫലത്തില്‍ എന്റെ ക്രിസ്മസ് ദാ ..ഈ പടത്തിലെ പരുവത്തില്‍ ആയി
എന്ന് സാരം!!അടുത്ത മാസം ഇടവക പള്ളിയിലെ പെരുന്നാള്‍ ആണ്. അതിനു എന്റെ ഒരു മിത്രം എന്നോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പു തന്നിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്ന അദ്ധേഹത്തെ ഞാന്‍ അടിപൊളി ആയി കൂടാന്‍ കാത്തിരിക്കുന്നു. മറ്റു മിത്രങ്ങളെ കൂടി വിളിക്കണം എന്നുണ്ട്. പക്ഷെ വിളിച്ചു വരുമ്പോള്‍ മിത്രം എന്നാല്‍ ആരാണ് എന്നാ ചോദ്യം ബാക്കി ആകുമോ എന്ന പേടിയും ഉണ്ട്. ഹ ഹ ഹ ഹ ഹ ഹ ഹ

ജോയ് ജോസഫ്‌

Saturday, December 22, 2012

സ്നേഹത്തിന്റെ ഒരു ചിത്രമെടുത്തു ഞാന്‍

ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എഴുതണം എന്ന് വിചാരിച്ചു. പക്ഷെ ഞാന്‍ മാര്‍കേസ് അല്ലല്ലോ. ഞാന്‍ പാവം ജോയ് അല്ലെ!! എനിക്കെഴുതാന്‍ ആകെ രണ്ടര മാസത്തെ എകാന്തതയുടെ കഥയെ ഉള്ളൂ...മാര്‍കേസ് അല്ലെങ്കിലും എന്റെ ഏകാന്തത,  ഏകാന്തത അല്ലാതാവില്ലല്ലോ ? ഈ ഏകാന്തതയുടെ രണ്ടര മാസക്കാലം എനിക്ക് പുനര്‍ വിചിന്തനങ്ങളുടെ കാലം ആയിരുന്നു. വരാന്‍ പോകുന്ന വലിയ എകാന്തത്യ്ക്കുള്ള മുന്നൊരുക്കം. അത് ഭംഗി ആയി ഞാന്‍ പരിശീലിച്ചു എന്ന് വേണം കരുതാന്‍. ഒറ്റക്കാകുമ്പോള്‍ കൂട്ടിനു ആളെ അന്വേഷിക്കും എന്ന് ഇടക്കൊക്കെ ആരൊക്കെയോ ഉപദേശിച് കൊണ്ടിരുന്നു. പക്ഷെ ഒറ്റക്കാകില്ല ഞാന്‍ എന്ന് എനിക്കുറപ്പാണ്. കാരണം അദൃശ്യനായ ദൈവവും ചീവീടും വായുവും പൊടിയും ചൂടും തണുപ്പും നിഴലും കൃമി കീടങ്ങളും ഒക്കെയുള്ള ഈ ഭുവനത്തില്‍ ഒറ്റയ്ക്ക് എന്ന പദം തന്നെ ആവശ്യമില്ല. മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഹിന്ദു വാദത്തിലും ദൈവം സര്‍വ വ്യാപി ആണ് എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യന്‍ ചിന്തയിലും ഒറ്റക്കാകുക എന്ന സങ്കല്‍പ്പത്തെ സാധൂകരിക്കാന്‍ പോന്ന ഒന്നും ഇല്ല. അങ്ങനെയെങ്കില്‍ ഞാന്‍ ഒറ്റക്കല്ല. ഒറ്റക്കാവില്ല ഒരിക്കലും.
എന്നാല്‍ ഏകാന്തത എന്നാല്‍ അതല്ല. സഹജീവിയുമായി ചെര്‍ന്നിരിക്കാന്‍ കഴിയാത്ത ഒരവസ്തയാനത്. സ്നേഹത്തിന്റെ സംവേദനം എന്നത് നഷ്ട്ടമാകുന്ന നിമിഷങ്ങള്‍ !! അത് ഭീകരം ആണ് എന്നുഎതാനും ദിവസം തോന്നി. പിന്നീട് പക്ഷെ അത് പതിയെ ഇല്ലാതായി ഇല്ലാതായി വന്നു. മനുഷ്യനെ മനസിലാക്കാനും മനസിനെ സ്നേഹിക്കാനും കഴിയാത്തവരുടെ ഇടയില്‍ ജീവിക്കുക എന്നതിനേക്കാള്‍ ഒരു മുറിക്കുള്ളില്‍ ഒറ്റയ്ക്ക് കഴിയുകയാണ് ഭേതം എന്ന   ചന്ത ബലപ്പെട്ടു വന്നു. ശരിക്കും അപ്പോഴാണ്‌ ജീവിതം എത്ര സുന്ദരം എന്ന് എനിക്ക് തോന്നി തുടങ്ങിയത്.ഇവിടെ സ്നേഹിക്കപ്പെടണം എന്ന ചിന്തകള്‍ ഇല്ല. സ്നേഹം എന്ന പ്രതിഭാസത്തിന്റെ പോരായ്മകള്‍ അന്വേഷിക്കേണ്ടതില്ല. സ്നേഹിക്കാന്‍ രൂപ ഭാവങ്ങള്‍ മാറി മറിയുന്നതോ മാറാതതോ ആയ പലതും നമുക്ക് ചുറ്റും സുഹൃത്തുക്കള്‍ ആയി എത്തുന്നു. നിഴല്‍ അങ്ങനെ ഒരു സുഹൃത്താണ്.വായുവും. ഉന്നതമായ ചിന്താസരനികളില്‍ ജീവിക്കുകയും തന്താങ്ങള്‍ സ്വയം വലിയവര്‍ ആണ് എന്ന് ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക് പക്ഷെ എന്റെ ഈ ഏകാന്തതയെ നിരാശന്റെ ഉള്‍ വലിയല്‍ എന്ന് വിളിച്ചു പരിഹസിക്കാന്‍ തോന്നിയേക്കാം. ചിലര്‍ക്ക് പക്ഷെ മാനസിക വിഭ്രാന്തി എന്നും തോന്നിയേക്കാം. എന്നാല്‍ എനിക്ക് തോന്നുന്നു പണ്ട് ഭഗവാന്‍ യേശു ദേവനും ബുദ്ധനും പരമ ശിവനും ഒക്കെ നേടിയ നിസംഗത എന്ന മാനസികാവസ്തയിലെക്കുള്ള വഴി ഈ തരാം ഏകാന്തതകള്‍ ആണ് എന്ന്!!!
ഫേസ് ബുക്ക്‌ ഇല്ലാത്ത രണ്ടുമാസങ്ങള്‍ !! മെയില്‍ ചെക്കിങ്ങ് നിയന്ത്രിച്ച രണ്ടു മാസങ്ങള്‍. ചാറ്റിംഗ് ഇല്ലാത്ത രണ്ടു മാസങ്ങള്‍. യൂ ട്യൂബില്‍ ഗാനങ്ങലോ മറ്റെന്തെങ്കിലുമോ തിരയാത്ത രണ്ടു മാസങ്ങള്‍. സുഹൃത്തുക്കള്‍ എന്ന് കരുതി ഞാന്‍ സ്നേഹിച്ചവരെ ഫോണില്‍ പോലും വിളിക്കാത്ത രണ്ടു മാസങ്ങള്‍!! ഇവയൊക്കെ തന്നത് നല്ല ചില ചിന്തകള്‍ ആണ്.
ഞാന്‍ എന്തിനു അവരെയൊക്കെ സ്നേഹിച്ചു എന്ന് ഞാന്‍ ചിന്തിക്കുന്നു. സ്നേഹം എന്നത് ഒരു കച്ചവടം ആണോ? ആണ് എന്ന് മനസിലായി. നന്നായി മാര്‍ക്കറ്റു ചെയ്യാന്‍ പറ്റിയില്ല എങ്കില്‍ പരാജയപ്പെടുന്ന ഒരു കച്ചവടം ആണ് സ്നേഹം. അങ്ങനെ പരാജയപ്പെടുന്നവര്‍ ആണ് അനാഥ സ്നേഹമായ ഈശ്വരനില്‍ അഭയം തേടുന്നത്.ഞാനും അതരക്കാരന്‍ അല്ലെ?
ആണ്
സ്നേഹത്തിന്റെ അവസാനത്തെ സമ്മാനവും കൊടുത്തയച്ചു ഗര്‍ഭ പാത്രത്തിന്റെ ഉടമയായ അമ്മയെ വിളിക്കാന്‍ ചെന്നപ്പോള്‍ മനസിലായി കച്ചവടം അല്ലാത്ത ഒരു സ്നേഹം ഭൂമിയില്‍ ഉള്ളത് അമ്മയുടെ സ്നേഹം മാത്രം ആണ് എന്ന്. ഞാന്‍ കൂട്ടി കൊണ്ട് പോകില്ല എന്ന് അമ്മ കരുതിയത്‌ പോലെ തോന്നി എന്നെ കെട്ടിപ്പിടിച്ചു നെറുകയില്‍ ഉമ്മ തരുമ്പോള്‍. ആശയവും ആദര്‍ശവും കാര്‍ക്കശ്യവും കരുതും കല്ലേ പിളര്‍ക്കുന്ന ആജ്ഞകളും പരുഷമായി തന്നിരുന്ന അച്ഛന്‍ കെട്ടിപ്പിടിച്ചു തോളത് കയ്യിട്ടു കൂടെ അതി വേഗത്തില്‍ നടന്നു വന്നു കാറില്‍ കയറുമ്പോള്‍ ഞാന്‍ അറിഞ്ഞത് സ്നേഹത്തിന്റെ കരുത്താണ്‌. 


വലിയ തത്വ ശാത്രം വായില്‍ നിറച്ചു ലോക നന്മക്കു നടക്കുന്ന വലിയ വലിയ കാര്യങ്ങള്‍ ചെയ്യുന്ന അവിസ്വസ്തരെക്കാള്‍ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിവില്ലാത്ത വലിയ വിശ്വസ്തത ഉള്ള ചെറിയ മനുഷ്യരാണ് മഹാന്മാര്‍.
ഏകാന്തതയ്ക്ക് അറുതി കൊടുത്തു. അപ്പനെയും അമ്മയെയും കൂട്ടി ഗ്രാമത്തിലെ പഴയ വീട്ടിലേക്കു കൊണ്ട് വന്നു. നന്മയുടെ നിറമുള്ള വെള്ള നക്ഷത്രം പാല്‍ നിറമുള്ള വെളിച്ചമിട്ടു കൊടുത്തു പ്രകാശിപ്പിച്ചു. പിന്നെ അതിനു ചുവട്ടില്‍ നിര്‍ത്തി അനന്ത സ്നേഹത്തിന്റെ ഒരു ചിത്രമെടുത്തു ഞാന്‍. തിരു ഹൃദയത്തിനു മുന്നില്‍ നിന്നുമെടുത്ത ആ ഒരു ചിത്രം മതി എന്റെ വരാന്‍ പോകുന്ന എകാന്തതയുടെ അറ്റം എവിടെ എന്നറിയാത്ത, ഉറപ്പില്ലാത്തജീവിതത്തെ പിടിച്ചു നിര്‍ത്താന്‍.
പിന്നെ രണ്ടു സമ്മാനങ്ങള്‍ വാങ്ങി തിരുപ്പിറവി ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നുകൊണ്ട് അതിരിലാത്ത സ്നേഹത്തോടെ അയച്ചു കൊടുത്തു. കര്‍മ്മ ബന്ധങ്ങള്‍ മുറിയുമോ അതോ ബലപ്പെടുമോ?
രണ്ടായാലും ഞാന്‍ സന്തോഷവാന്‍ ആണ്. എനിക്കിനി നഷ്ട്ടപ്പെടാന്‍ ഒന്നും ഇല്ല. നേടാനും.
ജോയ് ജോസഫ്