Thursday, November 28, 2013

വണ്ടിക്കു ഞണ്ടിനോട് പറയാനുള്ളത്

വണ്ടിക്കു ഞണ്ടിനോട് പറയാനുള്ളത്

ചില സുഹൃത്തുക്കൾ ഞണ്ടുകളെ പോലെ ആണ്..
അവർ നമ്മുടെ ജീവിതത്തെ ചിലപ്പോൾ പിന്നോട്ടടിക്കും
ഞണ്ടുകളുടെ വിചാരം പോലെ തന്നെ അത്തരം സുഹൃത്തുക്കളും വിചാരിക്കുന്നത് അവർ ശരിയായ ദിശയിലും മുന്നോട്ടും ആണ് നീങ്ങുന്നത്‌ എന്നാണു.
സത്യസന്ധമായ സൌഹൃതം നൽകാമെന്ന് നാം കരുതിയാൽ നമുക്ക് തെറ്റും. അലവലാതികൾ അവരെ വശീകരിക്കും. അവര്ക്ക് വിശ്വാസം കൊടുക്കുകയും നമ്മളെ അവഹേളിക്കുകയും ചെയ്യും. മുത്തുകൾ എടുത്തു പന്നിക്ക് മുന്നിൽ ഇട്ടതുപോലെ ആകും നമ്മുടെ സൌഹൃതം അവർക്ക് കൊടുത്താൽ ..
ഇത് എന്റെ അനുഭവം.

ജീവിതത്തിൽ എനിക്ക് പറ്റിയ ഒരേയൊരു അബദ്ധം ഒരുപാട് കാലം ഞാൻ അകലെ നിന്നും മാത്രം കണ്ടു മനസ്സിൽ സൂക്ഷിച്ച ഒരു വ്യക്തിയെ പെട്ടെന്നൊരു ദിനം സുഹൃത്തായി കിട്ടിയെന്നതാണ്. വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലാത്ത കാലത്താണ് ആ അപൂർവ സൌഹൃതം പൊട്ടി മുളച്ചത്. അതുകൊണ്ട് പരമാവധി സത്യസന്ധത ഞാൻ എന്റെ സൌഹൃതത്തിൽ സൂക്ഷിക്കാൻ ശ്രമിച്ചു. ഹ ഹ ഹ ആ സൌഹൃതം തുറന്ന ഒരു പുസ്തകം ആയിരിക്കും എന്ന് കരുതി.. പക്ഷെ അടഞ്ഞ പുസ്തകത്തിലെ ഇരുണ്ട അക്ഷരങ്ങളിൽ ചിതലരിച്ച പോലെയായി അത്..മിന്നുന്നതെല്ലാം പൊന്നല്ല.. പൊന്നു പൂശിയതുമല്ല ... ക്ലാവ് പിടിച്ച ചിന്തകൾക്ക് മിനുക്കം നൽകിയപ്പോൾ ഐശ്വര്യം വന്നു എന്ന് കരുതിയ കൈനോട്ടക്കാരന്റെ സ്ഥിതിയാണ് ഇപ്പോൾ..ഹ ഹ ഹ ഇതും ഒരു ജീവിത പരിചയമല്ലെ ? ഓരോരോ വിചിത്ര പരീക്ഷണങ്ങൾ .....

കുറെ കാലം ഞാൻ തരിച്ചിരുന്നു...പിന്നെ ഞാനോർത്തു ...എന്തെല്ലാം അന്തക വിത്തുകൾ നിലത്തു പാകിയിരിക്കുന്നു...ഞാനതിൽ ചവിട്ടി പോയി.. ഒരബദ്ധം ഏതു പോലീസുകാരനും പറ്റും...ഹ ഹ ഹ ഹ ഹ ഹ

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

Wednesday, November 27, 2013

തിരുവനന്തപുരം കേരളത്തിൻറ തലസ്ഥാനമോ? അതോ ഗുഹ്യ സ്ഥാനമോ ?

തിരുവനന്തപുരം 
കേരളത്തിൻറ  തലസ്ഥാനമോ? അതോ ഗുഹ്യ സ്ഥാനമോ ? അല്ലെങ്കിൽ ഗുദ സ്ഥാനമോ? മൂലം സ്ഥാനം എന്ന് വിളിച്ചാലും കുറ്റം പറയാനാകുമോ?
കുറെ കാലമായി അവിടെ നിന്നും ഉണ്ടാകുന്ന വാർത്തകളും സംഭവങ്ങളും നടപടികളും കാണുമ്പോൾ 
തിരുവനന്തപുരത്തിനു കേരളത്തിന്റെ തലസ്ഥാന പദവി പോയി എന്ന് തോന്നുന്നു. ഇപ്പോഴത്തെ നിലവാരം വെച്ച് നോക്കിയാൽ 
തിരുവനന്തപുരം കേരളത്തിൻറ  തലസ്ഥാനമല്ല ഗുഹ്യ സ്ഥാനം ആണെന്നെ തോന്നൂ. അത്രയ്ക്ക് ആ വാക്ക് പറയാൻ നാണമുള്ളവർ വേണമെങ്കിൽ ഗുദ സ്ഥാനമെന്നോ കുറച്ചു കൂടി നാണം കൂടുതൽ ഉള്ളവർ മൂലം സ്ഥാനം എന്ന് വിളിച്ചു ആശ്വസിക്കൂ ...
ഭരണ സിരാ കേന്ദ്രം എന്നാ നിലയിലും തല ഉയരത്തി പിടിച്ചു നിൽക്കേണ്ട സ്ഥാനം എന്ന നിലയിലും തലച്ചോർ പുകച്ചു കാര്യങ്ങൾ ചിന്തിച്ചു നയിക്കേണ്ട സ്ഥാനം എന്നാ നിലയിലും തലപ്പത്ത് ഇരുന്നു നയിക്കേണ്ട സ്ഥാനം എന്ന നിലയിലും ഒക്കെയാണ് ഈ സംസ്ഥാനത്തിന് തലസ്ഥാനമായി തിരുവനന്തപുരത്തെ ആരൊക്കെയോ കൂടി നിശ്ചയിച്ചത്. 
കിം ഫലം?
ഇന്നവിടെ നിന്ന് കേൾക്കുന്ന കാര്യങ്ങളെല്ലാം തന്നെ ഗുഹ്യ സ്ഥാനവുമായി ബന്ധപ്പെട്ടത് മാത്രം. അശ്ലീലത്തിന് മാനമില്ല എന്ന് പറയാം. എല്ലായിടത്തും അഭിസാരികമാരുടെ വിളയാട്ടം. സെക്\സെക്രറ്റരിയെട്ടു മുതൽ സെൻട്രൽ ജയിൽ വരെ കൂട്ടിക്കൊടുപ്പും ഗർഭ കഥകളും പെണ്‍ വാണിഭവും മുഖ്യ വിഷയമാകുന്നു. അഴിമതി പ്രധാന ഭരണ വകുപ്പാകുന്നു. നായ്ക്കൾക്ക് കന്നിമാസം മാത്രമേ വിധിച്ചിട്ടുള്ളൂ എങ്കിൽ നാടിന്റെ നായകർക്കു പന്ത്രണ്ടുമാസവും കന്നിമാസം പോലെ ആയിരിക്കുന്നു. എന്നിട്ടും പറയുന്നു തലസ്ഥാനം എന്ന്. തലകൊണ്ട് ചിന്തിക്കെണ്ടിടത് ഗുഹ്യഭാഗം പ്രാധാന്യം നേടിയ സ്ഥാനത്തെ തലസ്ഥാനം എന്ന് വിളിച്ചു ഇനി കളിയാക്കരുത്. അതിനി ഗുഹ്യ സ്ഥാനമാണ്. ഭരിക്കുന്നവർ എടുക്കുന്ന എല്ലാ തീരുമാനത്തിനും പിന്നിൽ ഗുഹ്യ ഭാഗം ഉണ്ടാകുന്നു. പല തീരുമാനവും ഗുഹ്യസ്ഥാനത് മാത്രം വയ്ക്കാവുന്ന നിലവാരം മാത്രമുള്ളത്.അത് എഴുതി വെക്കുന്ന കടലാസിനു പോലും ഗുഹ്യ സ്ഥാനം തുടക്കാൻ പോലും വില ഉള്ളതായിരിക്കുന്നില്ലേ? കഷ്ടം 
കഷ്ടം കഷ്ടം കഷ്ടം....


\
 ഈ പോസ്ടിങ്ങിന്റെ നിലവാരം കണക്കു കൂട്ടി ആരും തലചോർ തടവണ്ട..പത്രങ്ങളും മാധ്യമങ്ങളും മാത്രം പരിശോധിച്ചാൽ മതിയാകും..എന്നോടാരും പിണങ്ങണ്ട ..ജീവിതവും സൌഹൃതവും സ്നേഹവും ബഹുമാനവും അഹങ്കാരവുമായിരുന്നു എനിക്ക് തിരുവനന്തപുരം .....
പക്ഷെ ........ 
ഒട്ടും ചെയ്തില്ല സുകൃതം 
ഒട്ടേറെ ചെയ്തു ദുഷ്കൃതം 
പേര് കേട്ട് വന്ന ദുഷ്കീർത്തി 
ചാക്കിലും വലുതാണെടോ 

ജോയ് ജോസഫ്‌.