Thursday, November 28, 2013

വണ്ടിക്കു ഞണ്ടിനോട് പറയാനുള്ളത്

വണ്ടിക്കു ഞണ്ടിനോട് പറയാനുള്ളത്

ചില സുഹൃത്തുക്കൾ ഞണ്ടുകളെ പോലെ ആണ്..
അവർ നമ്മുടെ ജീവിതത്തെ ചിലപ്പോൾ പിന്നോട്ടടിക്കും
ഞണ്ടുകളുടെ വിചാരം പോലെ തന്നെ അത്തരം സുഹൃത്തുക്കളും വിചാരിക്കുന്നത് അവർ ശരിയായ ദിശയിലും മുന്നോട്ടും ആണ് നീങ്ങുന്നത്‌ എന്നാണു.
സത്യസന്ധമായ സൌഹൃതം നൽകാമെന്ന് നാം കരുതിയാൽ നമുക്ക് തെറ്റും. അലവലാതികൾ അവരെ വശീകരിക്കും. അവര്ക്ക് വിശ്വാസം കൊടുക്കുകയും നമ്മളെ അവഹേളിക്കുകയും ചെയ്യും. മുത്തുകൾ എടുത്തു പന്നിക്ക് മുന്നിൽ ഇട്ടതുപോലെ ആകും നമ്മുടെ സൌഹൃതം അവർക്ക് കൊടുത്താൽ ..
ഇത് എന്റെ അനുഭവം.

ജീവിതത്തിൽ എനിക്ക് പറ്റിയ ഒരേയൊരു അബദ്ധം ഒരുപാട് കാലം ഞാൻ അകലെ നിന്നും മാത്രം കണ്ടു മനസ്സിൽ സൂക്ഷിച്ച ഒരു വ്യക്തിയെ പെട്ടെന്നൊരു ദിനം സുഹൃത്തായി കിട്ടിയെന്നതാണ്. വലിയ വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലാത്ത കാലത്താണ് ആ അപൂർവ സൌഹൃതം പൊട്ടി മുളച്ചത്. അതുകൊണ്ട് പരമാവധി സത്യസന്ധത ഞാൻ എന്റെ സൌഹൃതത്തിൽ സൂക്ഷിക്കാൻ ശ്രമിച്ചു. ഹ ഹ ഹ ആ സൌഹൃതം തുറന്ന ഒരു പുസ്തകം ആയിരിക്കും എന്ന് കരുതി.. പക്ഷെ അടഞ്ഞ പുസ്തകത്തിലെ ഇരുണ്ട അക്ഷരങ്ങളിൽ ചിതലരിച്ച പോലെയായി അത്..മിന്നുന്നതെല്ലാം പൊന്നല്ല.. പൊന്നു പൂശിയതുമല്ല ... ക്ലാവ് പിടിച്ച ചിന്തകൾക്ക് മിനുക്കം നൽകിയപ്പോൾ ഐശ്വര്യം വന്നു എന്ന് കരുതിയ കൈനോട്ടക്കാരന്റെ സ്ഥിതിയാണ് ഇപ്പോൾ..ഹ ഹ ഹ ഇതും ഒരു ജീവിത പരിചയമല്ലെ ? ഓരോരോ വിചിത്ര പരീക്ഷണങ്ങൾ .....

കുറെ കാലം ഞാൻ തരിച്ചിരുന്നു...പിന്നെ ഞാനോർത്തു ...എന്തെല്ലാം അന്തക വിത്തുകൾ നിലത്തു പാകിയിരിക്കുന്നു...ഞാനതിൽ ചവിട്ടി പോയി.. ഒരബദ്ധം ഏതു പോലീസുകാരനും പറ്റും...ഹ ഹ ഹ ഹ ഹ ഹ

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment