Monday, June 2, 2014

ജിജിയേട്ടന് സ്നേഹപൂർവ്വം എന്റെ ചിന്തകളുടെ പ്രണാമം..



അടുത്ത നിമിഷം മരിക്കുമെന്ന ചിന്ത ഈ നിമിഷം നന്നായി ജീവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നു എന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജി ആണ്.
ശരിയാണ് എന്ന ബോധ്യം എപ്പോഴൊക്കെയോ എന്നിലും ഉണ്ടാകാറുണ്ട്. പക്ഷെ പൊങ്ങചങ്ങളുടെയും ആചാരങ്ങളുടെയും ജാടകളുടെയും ഈ ലോകത്ത് ഞാൻ അക്കാര്യം ഇടയ്ക്കിടെ മറന്നു പോകും.. ഇടയ്ക്കിടെ ഓർക്കുകയും ചെയ്യും.. ഓർക്കുമ്പോൾ ഞാൻ മറ്റുള്ളവരോട് പിണങ്ങാതിരിക്കാനും പിണങ്ങിയവരോട് ക്ഷമ ചോദിച്ചു ഇണങ്ങാനും ഞാൻ ശ്രമിക്കും. മറക്കുമ്പോൾ ഞാൻ വാശി പിടിക്കുകയും പിണങ്ങുകയും എന്റെ ചിട്ടവട്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു ബന്ധങ്ങൾ നശിപ്പിക്കും..
2014 മെയ് 31 നു വൈകിട്ട് അഞ്ചു മണിയോടെ ആണ് ജിജി മാത്യു എന്റെ ഓഫീസിൽ വന്നത്.
അഞ്ചെട്ടു കൊല്ലമായി എനിക്കറിയാം ജിജിയെ. ഒരു പ്രിന്റിംഗ് പ്രസിലെ ടെക്നീഷ്യൻ ആണ്. എനിക്ക് വേണ്ടി ഒരുപാട് പ്രിന്റിംഗ് ജോലികൾ ചെയ്തു തന്നിട്ടുമുണ്ട്. ചില ജോലികൾ സമയ ബന്ധിതമായി തീർക്കാൻ ഉറക്കം പോലും കളഞ്ഞു ജിജി അധ്വാനിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന സാമ്പത്തികമായി വളരെ കുറഞ്ഞ നിലയില കഴിയുമ്പോഴും ഒരുപാട് പ്രതിസന്ധികൾ ഉള്ളപ്പോഴും ജിജി കടം ചോദിക്കുകയോ മദ്യപിക്കുകയോ പുക വലിക്കുകയോ മോശമായ ഒരു വാക് പറയുക പോലുമോ ചെയ്യുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. അധ്വാനിക്കുന്ന മനുഷ്യൻ..ചിരിക്കുന്ന മനുഷ്യൻ, സൌമ്യൻ
അറിഞ്ഞുകൊണ്ട് ആർക്കും ഒരുപദ്രവവും ചെയ്യാത്തവൻ .. അറിയാതെ ഒരു ഉപദ്രവവും ആർക്കും ചെയ്യാൻ ഇട വരരുതേ എന്ന് ചിന്തിച്ചു പ്രവർത്തിക്കുന്ന ഒരാള്.. തന്റെ പരിമിതികളിൽ ഒതുങ്ങി നിന്ന് ആർക്കും നല്ലതെന്തും ചെയ്യുന്ന ഒരാള്..

ഇങ്ങനെയുള്ള ജിജി മാത്യു ആണ് 2014 മെയ് 31 നു വൈകിട്ട് അഞ്ചു മണിയോടെ എന്റെ ഓഫീസിൽ വന്നത്.
കുറെ നേരം സംസാരിച്ചിരുന്നു.. ചില സുഹൃത്തുക്കൾക്ക് പരിജയപ്പെടുത്തി കൊടുത്തു. ഒടുവിൽ ഒന്നിച്ചു നടന്നു ബസ്‌ സ്റാണ്ടിൽ പോയി. അവിടെ നിന്ന് ജിജി ബസിൽ കയറി സഹോദരങ്ങളെ കാണാൻ അവന്റെ തറവാട്ടു വീട്ടിലേക്കു പോയി. ജൂണ്‍ രണ്ടിന് സ്കൂൾ തുറക്കുന്നതിനു മുൻപ് വീട്ടുകാരെ ഒക്കെ ഒന്ന് കണ്ടു തിരിച്ചു വരാം.. പിന്നെ തിരക്കാകും ആപ്പോൾ പോകാൻ പറ്റിയില്ലെങ്കിലോ?
വീട്ടിൽ അന്ന് താമസിച്ചു പിറ്റേന്ന് സ്വന്തം വീട്ടിലേക്കു തിരിച്ചു വരാം .. കാണാം എന്നൊക്കെ പറഞ്ഞു പതിവ് സൌമ്യമായ ചിരിയുമായി ജിജി ബസിൽ കയറി..
ജൂണ്‍ ഒന്നിന് പതിവ് പോലെ പള്ളിയിൽ പോയി തിരിച്ചു ഇറങ്ങുമ്പോൾ കുറെ മിസ്‌ കോളുകൾ .. അതിലെ ഏറെ പരിചയം ഉള്ള നമ്പറിലേക്ക് വിളിച്ചപ്പോൾ
...... ജോയ് ... നീ എവിടാരുന്നു? എത്ര നേരമായി വിളിക്കുന്നു.. പ്രസിലെ ജിജി മരിച്ചു.. ഹാർട്ട്‌ അറ്റാക്ക് .. ജിജിയുടെ അച്ഛന്റെ വീട്ടില് വെച്ചാണ്... രാവിലെ കൃഷിയിടത്തിൽ പണി ചെയ്യുന്നത് നോക്കാൻ പോയതായിരുന്നു.. അവിടെ വെച്ചാണ് കുഴഞ്ഞു വീണത്‌. ആശുപത്രിയിൽ ഇതും മുൻപേ മരിച്ചു.. ബോഡി ഇപ്പൊൾ കൊണ്ടുവരും.. അത് പറയാനാണ് ഈ വിളിയെല്ലാം വിളിച്ചത്.....
സംസ്കാരത്തിന് പോയി വന്നാണ് ഇത് എഴുതുന്നത്‌.. വീട്ടിലും പള്ളിക്കുള്ളിലും നിലവിളികൾ ... വിലാപങ്ങൾ സഹിക്കാൻ എനിക്കിത്തിരി ബുദ്ധിമുട്ടാണ്..
ജീവിക്കുമ്പോൾ തരുന്ന സന്തോഷങ്ങളാണ് ഒരാളുടെ ജീവിതത്തിനു കിട്ടുന്ന മാർക്ക്‌ .. അങ്ങനെയെങ്കിൽ ജിജിക്ക് 100 മാർക്ക് ..

എനിക്കോ? നിങ്ങള്ക്കോ?
ചെന്തീ പോലൊരു മാലാഖ വിണ്ണിൽ നിന്ന് മരണത്തിൻ സന്ദേശവും ആയി അരികിൽ വരുമ്പോൾ ?
സമയം ചോദിക്കാൻ പോലും സമയം കിട്ടാതെ മടങ്ങേണ്ട മനുഷ്യ ജന്മങ്ങളിൽ പലരും ഇപ്പോഴും വേഷവും ഭൂഷണവും ദൂഷണവും പൊങ്ങച്ചവും ജാടകളും ചിട്ട വട്ടങ്ങളും താൻ പ്രമാണിതവും ഗർവും ധനവും ശൈലിയും ഭാവവും ആയി ജിജിയുടെ വീടിനു ചുറ്റും നടന്നും തെരുവിലെ വിലാപ യാത്രയ്ക്കിടെ ചിരിച്ചു വ്യാപാര കഥകൾ പറഞ്ഞും പള്ളിയിൽ കയറി വിലാപത്തിന്റെ മാറ്റൊലികൽക്കപ്പുരം വ്യവഹാരത്തിന്റെ മഹാലാഭം ചിന്തിച്ചും നടക്കുന്നു ഇരിക്കുന്നു..
ഇന്നലെ ഉള്ളോർ ഇന്നിവിടില്ല ഇനി വരികില്ല
യാത്രക്കാരാ മുന്നിലതാ നിൻ ഖബറിടമല്ലോ ...

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
എന്റെ ഉത്തരവാദിത്വം

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment