Sunday, January 13, 2013

എഴുതാതെ എഴുതിയ വാക്കുകള്‍


എന്റെ ഇടവക പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസ് പുന്ന്യവാന്റെ പെരുന്നാള്‍ നടക്കുന്നു. ത്രിശൂര്‍ക്കാര്‍ അമ്പു പെരുന്നാള്‍ എന്ന് വിളിക്കും. ഓരോ ദേശത്തും ഓരോ രീതികള്‍ ആണ് അമ്പു പെരുന്നാളിന്. ഞങ്ങളുടെ നാട്ടില്‍ അമ്പു വാദ്യ ഘോഷങ്ങലോടെ വീട്ടില്‍ കൊണ്ട് വന്നു പ്രാര്‍ഥിക്കും... ചിലയിടങ്ങളില്‍ നഗര പ്രദക്ഷണങ്ങളും വലം വെക്കലും നേര്‍ച്ചകളും കാഴ്ച സമര്‍പ്പനഗലും ഒക്കെ നടത്തും.ഇതിനിടയില്‍ അമ്പു എഴുന്നള്ളിച്ചു എന്റെ വീട്ടില്‍ കൊണ്ട് വന്നപ്പോള്‍ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്ന എന്റെ അപ്പനും അമ്മയും ..

ഹൃദയത്തിലെ സ്നേഹത്തിന്റെ പുസ്തക താളുകളില്‍
എഴുതാതെ എഴുതിയ വാക്കുകള്‍ നിങ്ങള്‍
എവിടെയോ വച്ച് കളഞ്ഞു പോയ മനസ്സിനെ
എവിടെ നിന്നോ കൂട്ടി എടുത്തു കൊണ്ട് വന്നവര്‍ നിങ്ങള്‍
കുറിച്ചതൊക്കെ വില ഏറിയത് എന്നും കോറി ഇട്ടവയൊക്കെ
അമൂല്യമെന്നും വരച്ചതൊക്കെ വര്‍ണ്ണങ്ങള്‍ എന്നും കരുതി
കുതിച്ചു പാഞ്ഞു സ്നേഹത്തിന്‍ നിര ചേര്‍ത്ത് പുണ്യം
തിരയുന്നവര്‍ക്കിടയില്‍ ,എതു മില്ലതെ എല്ലാം ചേര്‍ത്ത് വെക്കുന്ന
സ്നേഹമേ..മധുരം തുളുമ്പുന്ന ഭവനത്തില്‍ വാഴ്ക ..
ചിതമൊരു ജീവിത ചിത്രം വരയ്ക്കുക,നിറങ്ങള്‍ക്ക്  മീതെ
സ്നേഹം കൊത്തി വെച്ച ഒരു ഹൃദയമുന്ടെന്നു കരുതാന്‍
ഇവിടൊരു പ്രാര്‍ഥന ഉയരുന്നു...

ജോയ് ജോസഫ്‌
Joy joseph

kjoyjosephk@gmail.com
www.mylifejoy.blogspot.com 

Friday, January 11, 2013

ഇനി പിരിയാന്‍ ആരുമില്ല.


 
മനസ്സുശാന്തമാണ്..
കടല്‍ പോലെ ഹ ഹ ഹ ആഹ,
സൌഹൃദങ്ങളില്‍ ഒന്ന് കൂടി കൊഴിഞ്ഞ ഈ നാളില്‍ ഇനി വേണ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ അവശേഷിക്കുന്നത് രണ്ടുപേര്‍ മാത്രം.
ദാനിയേല്‍ ഡിഫോ ഉടെ പ്രശസ്തമായ നോവല്‍ റോബിന്‍സന്‍ ക്രൂസോയുടെ ഒരു നേര്‍പ്പകര്‍പ്പാണ് എന്റെ സോഹൃദ കപ്പല്‍ ഇപ്പോള്‍ ...
അവശേഷിക്കുന്നവര്‍ ഏതു സമയവും മുങ്ങുന്ന കാലം.
അതിനൊക്കെ അവര്‍ക്ക് ന്യായങ്ങള്‍ ഉണ്ട് എന്നതാണ് വിചിത്രം... ഹ ഹ ഹ
മുന്പ് പോസ്റ്റ്‌ ചെയ്ത കാര്യം ഓര്‍ത്താല്‍ ഒരു പൈശാചിക ശക്തി എവിടെയോ പ്രവര്‍ത്തിക്കുന്നു. അത് ചിലപ്പോള്‍ ആരുമാകാം ..എന്ത് മാകാം.. എന്നാല്‍ ഒന്നറിയാം റോബിസന്‍ ക്രൂസ്സോയുടെ നാശം തുടങ്ങിയ അന്ന് തുടങ്ങിയതാണ്‌ എന്റെ സൌഹൃദ കപ്പലിന്റെ നാശവും.. ഹ ഹ ഹ ഹ..
മണ്ടന്‍ കഥകള്‍..
1 ചിരി പൂക്കളെ കണ്ടു അവയുടെ സൌണ്ടാര്യമാണോ ചിരിയാണോ മികച്ചത് എന്ന് ചോദിച്ചു. വണ്ട്‌ പറഞ്ഞു ചിരി ആണ് നല്ലത് ..കാരണം അതിനു സ്വയം ചലിക്കാന്‍ കഴിയും ...സുന്ദരമായ ചുണ്ടുകള്‍ അത് സംഗീതം ആക്കും എന്ന്. എന്നാല്‍ ചിരി മാഞ്ഞു.. കരിവണ്ട് കന്നുവേച്ചതാകുമോ?
ഹ ഹ ഹ ഹ
2. ജീവിതത്തിന്റെ ചുടല ഭസ്മം തേടി അവള്‍ പര്‍വതത്തില്‍ കയറി ...അവിടെ തണുപ്പായിരുന്നു. ഒരു കാട്ടാള നെ കണ്ടപ്പോള്‍ അവള്‍ക്കു മോഹം തോന്നി .. തണുപ്പില്‍ അവനെയും കെട്ടിപ്പിടിച്ചു കിടന്നപ്പോള്‍ അവള്‍ മറന്നത് അവളെ മനസ്സില്‍ കൊത്തി വെച്ച് പൂജിച്ച ഒരു പാവം ഇടയനെ ആണ്. അതും കൂര്‍ത്ത ശരങ്ങള്‍ക്ക് ഇടയില്‍ നിന്നും പട വെട്ടി നിന്ന് മടുത്തു കാട് കയറി ഒരിടയന്‍ ആയി ജീവിക്കുന്ന സ്നേഹിതന്‍.

എന്തായാലും ഇടയന്‍ സണ്ടോഷവാന്‍ ആണ്.. ഇനി പിരിയാന്‍ ആരുമില്ല. ഹ ഹ ഹ ഹ

ഇന്നൊരു വിട പറച്ചില്‍ നടത്തുമ്പോള്‍ അവളുടെ കണ്ണുകളില്‍ നിറഞ്ഞ കണ്ണ് നീരിനു സന്തോഷത്തിന്റെ തിളക്കം ആയിരുന്നു. അവളുടെ നിശ്വാസത്തില്‍ വഞ്ചനയുടെ കിതപ്പും.
എങ്കിലും അവന്‍ സന്തുഷ്ട്ടന്‍ ആയിരിക്കുന്നു..
ഇനി നഷ്ട്ടപ്പെടാന്‍ പറ്റിയ മുത്തുകള്‍ ഒന്നും അവന്റെ കയ്യില്‍ ഇല്ലല്ലോ.. ഹ ഹ ഹ ഹ
അവള്‍ക്കു പതിനാരായിരതി ഒന്‍പതു കാമുകന്മാരും വ്യഭിചാരി ആയ ഒരു ഭര്‍ത്താവും ഉണ്ടാകട്ടെ എന്ന് ആശംസിക്കാം..മറ്റൊരുവള്‍ക്ക് കൂടെ കിടക്കാന്‍ ഒരു കാട്ടുപോത്തിനെ കിട്ടുമെന്നും ആശ്വസിക്കാം ... നമുക്കതല്ലേ ഈ പരിഷ്കാര ലോകത്ത് ചെയ്യാന്‍ പറ്റൂ.. ഹ ഹ ഹ ഹഹ

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

മലയാളികളുടെ സാംസ്കാരിക അധപ്പധനം കണ്ടു നാണം തോന്നിയ പെണ്‍ ആടുകള്‍ ഒടുവില്‍ മാനം സംരക്ഷിക്കാന്‍ ബ്രാ ധരിച്ചു




ആടുണ്ടോ അറിയുന്നു അങ്ങാടി വാണിഭം എന്ന് ഒരു പഴഞ്ചൊല്ല് ഉണ്ട്.. എന്നാല്‍ ആടിനും അറിയാം നാട്ടില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ച്. പാല്‍ ചുരത്തുന്ന മുലകലുമായി ഇറങ്ങി നടന്നാല്‍ പീടകന്മാര്‍ വിടില്ല എന്ന് ഭയന്നിട്ടാവാം പെണ്ണ് ആടുകള്‍ ബ്രേസിയര്‍ ധരിക്കാന്‍ തീരുമാനിച്ചത് എന്ന് തോന്നുന്നു. ഓപ്പം കേരളത്തിലെയും ഭാരതത്തിലെ മൊത്തവും ശീലാവതികളും ചാരിത്ര്യ വിശുദ്ധി കാത്തു സൂക്ഷിക്കുന്നവരുമായ വനിതകള്‍ മാറിന്റെ മുഴുപ്പ് കാണിച്ചുകൊണ്ട് ശരീര പ്രദര്‍ശനം നടത്തുന്ന വസ്ത്രങ്ങള്‍ ധരിച്ചു മനുഷ്യ കുലത്തെ മാനം കെടുത്തുന്നത് കണ്ടു നാണം തോന്നിയിട്ടാവാം ഈ പാവം പെണ്ണ് ആടുകള്‍ അവരുടെ മാറിടം മറച്ചു നടക്കാന്‍ തീരുമാനിച്ചത്... മനുഷ്യ പെന്നുങ്ങല്‍ക്കോ മാനമില്ല. നാണവും ഇല്ല. ആടുകള്‍ക്കെങ്കിലും വേണ്ടേ അതൊക്കെ... ആടിനറിയാം അങ്ങാടികളില്‍ നടക്കുന്ന (പെണ്‍) വാണിഭം... ഹ ഹ ഹ സാംസ്കാരികമായി ഉന്നതി പ്രാപിച്ച ഈ ആടുകളെ നമിച്ചുകൊണ്ട്

തലശ്ശേരി കുയ്യാലിയില്‍ നിന്ന്

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

Tuesday, January 8, 2013

കള്ളിചെടികള്‍ വേലി കെട്ടാത്ത ഹരിത ഹൃദയത്തിലെ സ്നേഹം



കള്ളി ചെടികള്‍ വേലി കെട്ടിയ ഹരിത ഹൃദയങ്ങള്‍ ആണ് ഇന്ന് മനുഷ്യര്‍ക്കുള്ളത്. അവരിലെ ഹൃദയത്തില്‍ നിറയുന്ന സ്നേഹം അവര്‍ ദിനം പ്രതി വളരുന്ന കള്ളി ചെടികള്‍ കൊണ്ട് വളഞ്ഞു വച്ച് നന്മക്കു പ്രവേശനം നിഷേധിക്കുന്നു. ശവം തീനി ഉറുമ്പുകള്‍ പക്ഷെ നിര്‍ബാധം കള്ളി മുള്ലുകളെ കടന്നു ഹൃദയത്തില്‍ പ്രവേശിച്ചു അതിലെ ചോരയെ അരിച്ചു കുടിക്കുന്നു. സ്നേഹത്തിന്റെ എന്തെന്ന് മനസിലാക്കാന്‍ പലരും പല സമവാക്ക്യങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഖലില്‍ ജിബ്രാന്‍ സ്നേഹത്തെ വരക്കുന്ന വിധം നോക്ക്..
മനുഷ്യ പുത്രനായ യേശു എന്നാ അദ്ധേഹത്തിന്റെ ഗ്രന്ഥത്തില്‍ യേശു മദ്ദല്ന മറിയതോട് പറയുന്ന വാചകം ആണ് ചുവടെ..

Then He looked at me, and the noontide of His eyes was upon me, and He said, “You have many lovers, and yet I alone love you. Other men love themselves in your nearness. I love you in your self. Other men see a beauty in you that shall fade away sooner than their own years. But I see in you a beauty that shall not fade away, and in the autumn of your days that beauty shall not be afraid to gaze at itself in the mirror, and it shall not be offended.

“I alone love the unseen in you.”

+++++++ JESUS THE SON OF MAN +++++++
by
Kahlil Gibran


ജോയ് ജോസഫ്‌
kjoyjosephk@gmail.com

Monday, January 7, 2013

നിനക്ക് അമ്മേം പെങ്ങളേം തിരിച്ചറിയാന്‍ കഴിയില്ല



മദ്യപിച്ചിട്ടുണ്ടോ?
ഉണ്ട്
എത്ര നാള്‍ ?
ഒത്തിരിക്കാലം
ഇപ്പോള്‍?
ഇല്ല
എത്ര നാള്‍ ആയി നിതിയിട്ടു?
5 കൊല്ലം
എന്താ നിര്‍ത്തിയത്?
ടെന്‍ഷന്‍ കാരണം നിര്‍ത്തിയതാ..
ടെന്‍ഷന്‍ വന്നാല്‍ എല്ലാവരും കുടിക്കുകയാണല്ലോ പതിവ്?
ആയിരിക്കാം ..എന്നാല്‍ ഞാന്‍ നിര്‍ത്തുകയാണ് ചെയ്തത്.
അതെന്താ ?
എല്ലാവരും ചെയ്യുന്നത് പോലെ ചെയ്യാന്‍ ആണെങ്കില്‍
എനിക്കും അവരുടെ പേരിട്ടാല്‍ പോരെ?
ഹ ഹ ഹ  ഹത് കൊള്ളാം... പിന്നെ കുടിചിട്ടെയില്ലേ?
കുടിച്ചു
എപ്പോള്‍?
ഒരു നല്ല സുഹൃത്തിനെ കിട്ടിയപ്പോള്‍
എത്ര തവണ ?
ഒരിക്കല്‍ മാത്രം.
പിന്നെ കുടിക്കാഞ്ഞതെന്തേ?
ആ സുഹൃത്തിനെ പിന്നെ കണ്ടില്ല.
അത് തീരുമാനം ലങ്ഘിക്കല്‍ അല്ലെ?
ആയിരിക്കാം.
പിന്നെ?
പക്ഷെ ആ സുഹൃത്തിനൊപ്പം കഴിച്ചപ്പോള്‍ അത് മദ്യം അല്ലായിരുന്നു
പിന്നെയോ  ?
അപ്പോള്‍ അത് അമൃത് ആയിരുന്നു.
പിന്നെന്താ കുടിക്കഞ്ഞത് ?
സുഹൃത്ത്‌ പോയി
എങ്ങോട്ട്?
ദൂരെ ഒരിടത്തേക്ക്
അപ്പോള്‍ വിഷമം ആയില്ലേ?
ആയി
പിന്നെന്താ കുടിക്കഞ്ഞത്?
വിഷമം വന്നാല്‍ ഞാന്‍ കുടി നിര്‍ത്തും.
അതെന്താ?
വിഷമം വരുമ്പോള്‍ കുടിക്കാന്‍ തുടങ്ങിയാല്‍ കുടി നിര്‍ത്താന്‍ കഴിയില്ല.
ഓഹോ?
കുടിക്കുമ്പോള്‍ കിട്ടുന്ന സുഖം ബോധം വരുമ്പോള്‍ പോകും.
ഓഹോ?
അപ്പോള്‍ പിന്നേം വിഷമം വരും
ഓഹോ?
അന്നെരംപിന്നേം കുടിക്കും.
ഓഹോ
അങ്ങനെ വിഷമം വരുപോഴൊക്കെ കുടിച്ചുകൊണ്ടിരുന്നാല്‍ കുടി നിര്‍ത്താന്‍ പറ്റില്ല.
അപ്പോള്‍  ആ സുഹൃത്ത്‌ ഇനീം വരുപോഴോ?
സന്തോഷത്തോടെ ആണെങ്കില്‍ കുടിക്കും.
അതെന്താ അങ്ങനെ?
സന്തോഷത്തോടെ ഒരു സുഹൃത്ത് വിഷം തന്നാലും ഞാന്‍ കുടിക്കും
കാരണം മദ്യം അല്ലല്ലോ പ്രധാനം
സന്തോഷമല്ലേ വലുത് ..സന്തോഷം!!!

?????????????????????????????????!!!!!!!!!!!!!!!!!!!!!!!!!++++++++++++++++++++++

ഇതൊരു തോന്നല്‍... എന്നാല്‍ സന്തോഷവും ദുഖവും ഒക്കെ ബാറില്‍ കിട്ടിയ മദ്യത്തില്‍ മുക്കി വെച്ച് സമാധാനം സ്പിരിറ്റില്‍ ആക്കി വാള് വച്ച് നില തെറ്റി നാട് റോഡിലേക്ക് വേച്ചു വേച്ചു നീങ്ങുമ്പോള്‍ ..ലഹരിയില്‍ പാതിയടഞ്ഞ കണ്ണുകള്‍ക്ക്‌ ഇടയിലൂടെ ദാ ....ഇതുപോലെ നീണ്ടു വരുന്ന രണ്ടു കൈകള്‍ കാണുമ്പോള്‍ ഉള്ളു പിടയും. ദാ ..ഇതുപോലെ കുത്തിയിരുന്ന് ദാനത്തിനു ദയക്കും വിശപ്പിനും വേണ്ടി കുത്തി ഇരുന്നു ഇറക്കുന്ന കൂണ് പിടിച്ച രൂപങ്ങള്‍ കാണുമ്പോള്‍ .....
അയ്യോ...
അമ്മയെയും ഭാര്യയേയും സഹോദരിയും ഓര്‍മ്മ വരുന്നില്ല എങ്കില്‍ ....ദയ തോന്നുന്നില്ല എങ്കില്‍ ..... മനസാക്ഷി കുത്ത് ഉണ്ടാകുന്നില്ല എങ്കില്‍ ..
തിരിച്ചറിഞ്ഞു കൊള്ളുക .. നീ ഒരു മൃഗം ആണ് എന്ന്!!!'
നിനക്ക് അമ്മേം പെങ്ങളേം തിരിച്ചറിയാന്‍ കഴിയില്ല എന്നും.......

ജോയ് ജോസഫ്‌

kjoyjosephk@gmail.com

പൈശാചിക ശക്തിയും കൂട്ടില്‍ അടക്കപെട്ട ഓമന നായക്കുട്ടിയം



അവിചാരിതമായി ഒരു ധ്യാന കേന്ദ്രത്തിന്റെ മുന്നിലൂടെ കടന്നു പോകേണ്ടി വന്നു. പള്ളിയും പരിസരങ്ങളും എല്ലാം ജന നിബിഡമാണ് . പ്രശസ്തനായ ഒരു ധ്യാന ഗുരുവിന്റെ പ്രഭാഷണം ആണ് നടക്കുന്നത്. കേള്‍ക്കാന്‍ രസം തോന്നിയപ്പോള്‍ തണല്‍ പറ്റി നിന്ന് ഞാനും. ധ്യാന ഗുരുവായ പുരോഹിതന്‍ സരസമായി കാര്യങ്ങള്‍ പറയുന്നു ..
വിഷയം പൈശാചിക ശക്തികള്‍ സ്വന്തം മനസ്സില്‍, കുടുംബത്തില്‍, സമൂഹത്തില്‍, വ്യക്തി ബന്ധങ്ങളില്‍ ഒക്കെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതായിരുന്നു.
പൈശാചിക ശക്തി എന്നാല്‍ വലിയ തത്വ ശാസ്ത്ര പരമായി വിശകലനം ചെയ്യേണ്ട വസ്തുതയോന്നും അല്ലത്രേ. സ്വന്തം മനസ്സില്‍ സമാധാനം ഇല്ലാത്ത വിധം ഉയരുന്ന ചോദ്യങ്ങള്‍, സംശയങ്ങള്‍, ഉത്തരങ്ങള്‍ ഒക്കെ ആണ് പൈശാചിക ശക്തി എന്നു പറയുന്നത്. കടുത്ത ഒരു ദൈവ വിശ്വാസി മറ്റൊരാളുമായി ചങ്ങാത്തം കൂടിയാല്‍ അവര്‍ തമ്മില്‍ ഹൃദ്യമായി ചിരിച്ചുകൊണ്ട് സംസാരിക്കാനും ഇടപഴകാനും കഴിയാത്ത വിധം രൂപപ്പെടുന്ന ചിന്തകള്‍ ആണ് പൈശാചിക ശക്തികളുടെ ആദ്യപ്രവര്‍ത്തനം അത്രേ. അതൊരു പക്ഷെ ഒരു സംശയം ആകാം. അതുമല്ലെങ്കില്‍ ഒരു ചെറിയ സംഭവം ആകാം, അതുമല്ലെങ്കില്‍ ഒരു വ്യക്തി ആകാം, അല്ലെങ്കില്‍ മൂന്നാമതൊരു വ്യക്തി നടത്തുന്ന ഇടപെടല്‍ ആകാം ആ പൈശാചിക ശക്തി.
നല്ല സന്തോഷകരമായ മാനസിക വ്യക്തി ബന്ധങ്ങളില്‍ പൈശാചിക ശക്തി കടന്നു വരുന്നത് ഒരു പക്ഷെ വിസ്വാസപരമായ വിഷയങ്ങലിലൂദെയുമാകാം. മത വിശ്വാസവും ദൈവ വിശ്വാസവും രണ്ടും രണ്ടാണ്. ദൈവത്തില്‍ വിശ്വസിക്കാന്‍ രണ്ടു വ്യവസ്ഥകളെ ഉള്ളൂ.
 1) ദൈവം ഉണ്ട് എന വിശ്വാസവും
 2) ദൈവം എന്റെ മനസ്സ് അറിയും വിധം എന്റെ നന്മക്കായി എന്നെ കേള്‍ക്കും എന്ന എളിമയുള്ള മനസ്സും വേണം.
എന്നാല്‍ മത വിശ്വാസത്തിനു വ്യവസ്ഥകള്‍ ഒരുപാട് ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം,
 വര്‍ഷങ്ങളോളം പലര്‍ കൂടി ചേര്‍ന്ന്  കെട്ടി ഉയര്‍ത്തിയിട്ടുള്ള സംവിധാനം നിശ്ചയിക്കും വിധം മാത്രംദൈവത്തില്‍ വിശ്വസിക്കുക ,പ്രാര്‍ത്തിക്കുക, പ്രവര്‍ത്തിക്കുക എന്നതാണ്.
ദൈവിക ചിന്തയിലുള്ള വിശ്വാസം ഉള്ളവന്‍ നല്ലവനും നീതിമാനും ആയിരിക്കും. തെറ്റ് പറ്റാതിരിക്കാന്‍ അവന്‍ ശ്രമിക്കും.ഇനി അഥവാ തെറ്റ് പറ്റിയാല്‍ അവന്‍ അത് തിരുത്താനും വീണ്ടും നന്നായി പെരുമാറാനും ചിന്തിക്കാനും ശ്രമിക്കും.
എന്നാല്‍ മതകീയ വിശ്വാസം ഉള്ളവന്‍ സ്വയം നീതിമാനും വിജ്ഞാനിയും തികഞ്ഞവനും ആണ് എന്ന് കരുതുന്നവനും തെറ്റുകള്‍ പറ്റിയാല്‍ അത് സമ്മതിക്കാന്‍ തയ്യാര്‍ ഇല്ലാത്തവനും ആയിരിക്കും. മറ്റുള്ളവരുടെ തെറ്റുകള്‍ തേടുകയും അവയുടെ പേരില്‍ അവനെ വിചാരണ ചെയ്യുകയുമാണ് പ്രധാന ജോലി.അവന്‍ നിയമങ്ങള്‍ക്കു  വേണ്ടി ജീവിക്കുന്നവന്‍ ആയി ഭാവിക്കും. എന്നാല്‍ നിയമം ആരും അറിയാതെ  ലങ്ഘിച്ച ശേഷം നീതിമാനായി ഭാവിക്കും. മറ്റുള്ളവര്‍ ചെയ്യുന്ന നിസാര തെറ്റുകള്‍ പോലും പൊറുക്കാന്‍ പറ്റാത്ത വിധം ഗൌരവമായി അവന്‍ കൈകാര്യം ചെയ്തു കള യുമത്രെ. അതിനവന്‍ ദൈവ വിശ്വാസത്തെ വരെ കൂടു പിടിച്ചു ന്യായീകരിക്കും.
യഥാര്‍ത്ഥത്തില്‍ ദൈവം പോലും മതകീയ വിശ്വാസത്താല്‍ പൈശാചിക ശക്തി ആയി മാറേണ്ട ഗതികേടില്‍ ആകും.
"സ്വന്തം മനസിനെയും ശരീരത്തെയും തമ്മിലും , താനും മറ്റൊരാളും തമ്മിലും , രണ്ടു കൂട്ടം വ്യക്തികള്‍ തമ്മിലും അകന്നു നില്‍ക്കാന്‍ ഇടവരുത്തും വിധം ഉണ്ടാകുന്ന ചിന്തകളും പഠനങ്ങളും രീതികളും വിശ്വാസങ്ങളും ആണ് പൈശാചിക ശക്തി".
ഇപ്പോള്‍ വിധി വ്യ്പീരിത്യം എന്ന് പറയട്ടെ ഇത്തരം പൈശാചിക ശക്തികള്‍ അധികമായി ഉണ്ടാകുന്നത്  മനുഷ്യനെ നല്ലവനാക്കാന്‍ വേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള മതകീയ സ്ഥാപനങ്ങളില്‍ നിനും അതിന്റെ പ്രമാണികള്‍ ആയ പുരോഹിതന്മാരില്‍ നിന്നും സന്ന്യാസിമാരില്‍ നിന്നും ഒക്കെയാണ് അത്രേ.
വശംവദര്‍ ആകുന്നവരെ അടിമകള്‍ ആക്കി തമ്മില്‍ തല്ലിക്കുന്ന എന്തിനെയും ആരെയും ഇതു ആശയത്തെയും പൈശാചിക ശക്തി എന്ന്  വിളിക്കാം. സ്നേഹം ഒന്ന് മാത്രം ആണ് പൈശാചിക ശക്തിയെ കീഴടക്കാന്‍ ഉള്ള വഴി. പക്ഷെ അവിടെയും പൈശാചിക ശക്തികള്‍ പിടി മുറുക്കിയ സാഹചര്യം ഇന്ന് നിലനില്‍ക്കുന്നതിനാല്‍ ഗതി അധോഗതിയിലേക്ക് നീങ്ങുകയാണ്.  സ്നേഹം  കൂട്ടില്‍ അടക്കപ്പെട്ട നായകുട്ടിയെ പോലെ ആണ്. അതിന്റെ ഓമനത്തവും ജന്മ ഗുണ്ടവുംസന്തോഷകാരവും സമാധാനം നല്‍കുന്നതും നന്ദി ഉള്ളതുമാണ്. എന്നാല്‍ പുറത്തിറങ്ങി സ്വതന്ദ്രമായി  നടന്നാല്‍ അതിനു പേ പിടിക്കാന്‍ സാധ്യത ഉണ്ട് എന്ന് വിശ്വാസം പഠിപ്പിക്കുന്നതിനാല്‍ ആ നായക്കുട്ടിയെ നാം കൂട്ടില്‍ ഇടുന്നു. പകരമോ? അത് എന്തുകണ്ടാലും പകയോടെ വന്ന്യതയോടെ ക്രൂരതയോടെ അവ്യക്ത വികാരങ്ങളോടെ കുരച്ചുകൊണ്ടിരിക്കും. തരാം കിട്ടിയാല്‍ കടിക്കുകയും ചെയ്യും. ഇതുപോലെ ആണ് പൈശാചിക ശക്തികള്‍ തടവിലിടുന്ന മനസ്സുകളുടെയും സമൂഹത്തിന്റെയും സ്ഥിതി ...എന്നും ധ്യാന ഗുരു പറയന്നു.

 ഹ ഹ ഹ ഹ ഹ ഹ കേട്ടപ്പോള്‍ ശരി എന്ന് തോന്നി. ഇവിടെ ചേര്‍ക്കുന്നു. പൈശാചിക ശക്തി ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും താല്‍പ്പര്യം ഉണ്ടെങ്കില്‍ പ്രതികരിക്കാം ...ഇല്ലെങ്കില്‍ പ്രതികരിക്കേണ്ട......ഹ ഹ ഹ ഹ ഏതായാലും ധ്യാന ഗുരുവിനു നന്ദി...

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

Sunday, January 6, 2013

എനിക്ക് പറ്റുന്ന തെറ്റും അവര്‍ക്ക് പറ്റുന്ന തെറ്റും


എനിക്ക് പറ്റിയ ഒരേ ഒരു തെറ്റ് എന്നെ സ്നേഹിക്കുന്നു എന്ന് പറയുന്നവരെ കണ്ണടച്ച് ഞാന്‍ വിശ്വസിക്കുന്നു എന്നതാണ്.
അവര്‍ക്ക് പറ്റുന്ന തെറ്റ്, ഞാന്‍ അവരെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നു എന്നതാണ്..ഹ ഹ ഹ ഹ ഹ
എന്തൊരു ലോകം!!!!!

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com