Sunday, February 26, 2012

നെറ്റ് ( തെറ്റ് ) കുറ്റങ്ങള്‍ മൂന്നാം ഭാഗം.

നെറ്റ് ( തെറ്റ് ) കുറ്റങ്ങള്‍ മൂന്നാം  ഭാഗം.
മനുഷ്യന്‍ ഒരു അന്തര്‍ ലീന ഖാതകന്‍ ആണ് എന്ന് ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്. ആര് എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. പറഞ്ഞത് ആരായാലും അത് ശരി ആനന്നെ കരുതാന്‍ കഴിയു. കാരണം നെറ്റിലെ ഭാവങ്ങള്‍ നോക്ക്... എല്ലാവരും പറഞ്ഞു പറഞ്ഞു മറ്റുള്ളവരെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു ആദ്യം. അവര്‍ വിവിഅരം ഉള്ളവരും വ്യത്യസ്തരും ആണ് എന്നുള്ള പൊങ്ങച്ചം മറ്റുള്ളവരെ വളരെ തന്ത്ര പൂര്‍വ്വം ബോധ്യപെടുത്താന്‍ ആണ് ആദ്യ ശ്രമം. ഓരോ പോസ്ടിങ്ങും അതിനുള്ള ശ്രമം ആണ്. ആരെങ്കിലും എതിര്‍ത്താല്‍ പിന്നെ പറഞ്ഞു തോല്‍പ്പിക്കാന്‍ ആണ് ശ്രമം. എന്നിട്ട് നടന്നില്ലെങ്കില്‍ തെറി വിളി, ക്ര്രോരമായ പരിഹാസം. വിവരമില്ലാത്തവന്‍ എന്ന് വിളി!!പിന്നെ നമ്മുടെ നിഖണ്ടുവില്‍ ഒന്നും അധികം കാണാന്‍ കിട്ടാത്ത ചില അതി പ്രാചീന വാക്കുകളും വിളികളും!! ഇന്സള്‍ടിംഗ് എന്നാ കര്‍ത്തവ്യം!! അപമാനിക്കല്‍. ഇതൊരു തരാം വൈകൃതം ആണ്. ഇത്തരക്കാരെ സാടിസ്ടുകള്‍ എന്ന് വിളിക്കാമോ? വിളിക്കാം .. ഇവര്‍ ചെയ്യുന്ന കൊല പാതകാതെ ആണ് വ്യക്തി ഹത്യ എന്ന് വിളിക്കുന്നത്‌!!ഒരു മനുഷ്യന്റെ മനസിനെ തകര്‍ത്തും, അവന്റെ പൌരാവകാശങ്ങളെ ചോദ്യം ചെയ്തും, വ്യക്തിതത്തെ പരിഹസിച്ചും നടത്തുന്ന ഈ ഹീന പ്രവര്‍ത്തിയെ കൊലപാതകം ഏന് തന്നെ വിളിക്കണം. അത് ച്ഗേയ്യുന്നവരില്‍ ഒരു അന്തര്‍ ലീന ഘാതകന്‍ ഒളിഞ്ഞിരിക്കുന്നു. അവന്‍ വാക്കുകള്‍ക്കിടയില്‍ ഒളിച്ചിരുന്നു ആക്രമിക്കുകയും പോസ്ടിങ്ങുകള്‍ ഉപയോഗിച്ച് കുത്തി കൊല്ലുകയും കമന്റുകളിലൂടെ വരഞ്ഞു കീറുകയും ചെയ്യുന്നു. അവന്റെ ചിത്രങ്ങള്‍ മറ്റുള്ളവരുടെ ചങ്കിലേക്ക്‌ കത്തി കയട്ടുന്നവയാണ്.. ആദര്‍ശത്തിന്റെ മറവില്‍ ആഭിചാരം ചെയ്യുന്ന ആചാര്യന്മാര്‍ ആണ് അക്കൂട്ടര്‍.. നെറ്റില്‍ ഇത്തരക്കാര്‍ ഒരുപാട് ഉണ്ട്.. ബഹു ഭൂരി പക്ഷവും ഇടതു പ്രത്യയ ശാസ്ത്രം വിളമ്പുന്നവര്‍..!!! അക്കൂട്ടര്‍ ചെന്നായ്ക്കളെ പോലെ ആണ് ..കൂട്ടത്തോടെ വന്നു ചൂരുള്ള മൂത്രം ചുറ്റുപാടും ഒഴിച്ച് നാട്ടിച്ചു നാണം കെടുത്തി തളര്‍ന്നു വീഴാരാകുംപോള്‍ ചാടി വീണു ക്രൂരമായി കൂട്ടമായി കടിച്ചു കീറുന്ന ജീവികള്‍.. ( തുടരും)

Friday, February 24, 2012

നെറ്റ് ( തെറ്റ് ) കുറ്റങ്ങള്‍ രണ്ടാം ഭാഗം

നെറ്റ് ( തെറ്റ് ) കുറ്റങ്ങള്‍  രണ്ടാം ഭാഗം.
സാമൂഹിക സംസ്കാരം അഥപദിച്ചു എന്ന് പറഞ്ഞാല്‍ ആരെങ്കിലും എതിര്‍ക്കുമോ? ഇല്ല എന്നുറപ്പ്. കാരണം ഇത്തരം നല്ല വിചിന്തനങ്ങള്‍ സ്രെധിക്കാന്‍ ആര്‍ക്കും സമയം ഇല്ല. താല്പര്യവുമില്ല. കാരണം ഓരോരുത്തരും അവനവനെ പറ്റി മാത്രം സ്വയം സൃഷ്‌ടിച്ച ഓരോരോ അസാധാരണ സിംഹാസനങ്ങളില്‍ ഇരുന്നു എല്ലാവരെയും ഭരിക്കുന്ന കാലം ആണിത് .. എല്ലാം സ്വന്ത നയ പ്രകാരം കാണുന്നവരുടെ ലോകം. അവിടെ മറ്റൊരാളുടെ വിചിന്താനത്തെ ശ്രദ്ധിക്കാന്‍ പോയാല്‍ അത് മറ്റൊരാളെ അന്ഗീകരിക്കല്‍ ആയി മാറും. അപ്പോള്‍ സ്വയം രൂപ കല്‍പ്പന ചെയ്ത അനിതര സാധാരണന്‍ ആയ സ്വ വ്യക്തിത്വം ചെറുതായി പോയെങ്കിലോ? ഉദാഹരണം തേടി ഒരുപാട് അലയണ്ട എന്റെ ഫേസ് ബുക്ക്‌ പ്രൊഫയില്‍ നോക്കിയാല്‍ മതി !! രണ്ടായിരത്തില്‍ അധികം ഫ്രെണ്ട്സ് ഉണ്ട് എനിക്ക്. അതില്‍ എത്ര പേര്‍ ഉണ്ട് എന്റെ പോസ്ടിങ്ങുകളെ ലൈക്‌ അടിക്കുകയോ അനുകൂലിക്കുകയോ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ ആയി? എന്റെ ആല്‍ബം കണ്ടു കമന്റ് ചെയ്യുകയോ ലൈക്‌ അടിക്കുകയോ തെറ്റുകള്‍ ചൂണ്ടി കാട്ടി വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ എത്രയുണ്ട്? വളരെ വളരെ വളരെ വളരെ കുറവ് പേര്‍ മാത്രം!! എന്തുകൊണ്ട് ? സ്വയം വലിയവന്‍ ആണ് താന്താന്കള്‍ എന്ന് സ്വയം വിലയിരുത്തി അതിന്റെ മുകളില്‍ കയറി ഇരിപ്പാണ് ഓരോരുത്തരും!! ( ഞാനും അങ്ങനെ ആണ് എന്ന് വാദിക്കാം ആര്‍ക്കും ). എന്നിട്ട് അവര്‍ വലിയ വലിയ കാര്യങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു എന്ന് ഭാവിക്കുകയും ചെയ്യും.. പേരെടുത്ത പ്രതിഭകള്‍ ആയാലും നിസ്സാരന്മാര്‍ ആയാലും ഭാവം ഒന്ന് തന്നെ..ഇങ്ങനെ അവനവന്‍ മഹാ പ്രസ്ഥാനം ആയ ഒരു സംസ്കാരത്തില്‍ ജീവിക്കുമ്പോള്‍ മറ്റുള്ളവരെ നിസാരന്മാര്‍ ആയി കാണുക എന്നതാണ് പതിവ് !! അത്തരക്കാര്‍ നെറ്റില്‍ ഒരുപാട് ഉണ്ട്..വലിയ വായില്‍ വിഴുങ്ങാന്‍ ആവാത്ത വാചകം പറഞ്ഞിട്ട് വലിയവന്മാര്‍ ആയി " ചുരുങ്ങുന്ന " പ്രതിഭകള്‍..അവരെ എല്ലാവരും അന്ഗീകരിക്കണം എന്നാല്‍ അവര്‍ ആരെയും കാണില്ല കേള്‍ക്കില്ല അറിയില്ല അങ്ങീകരിക്കില്ല.. അതിന്റെ ആവശ്യം പോലും അവര്‍ക്കില്ല എന്നാ ഭാവം!!ഈ സ്വയം പ്രസ്ഥാങ്ങള്‍ ബഹു ഭൂരിപക്ഷമായ ഈ നാട്ടില്‍ ഇവരൊക്കെ വിളമ്പുന്ന തത്വ ശാസ്ത്രം വെള്ളം കൂട്ടാതെ വിഴുങ്ങാന്‍ എനിക്കാവില്ല. അതെന്റെ ഒരു നെറ്റ് കുറ്റം  ( തെറ്റ് കുറ്റം ) അപ്പോള്‍ എന്റെ വ്യക്തി സംസ്കാരം മോശം, സാമൂഹിക സംസ്കാരം മോശം എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കും ചിലര്‍!! മറ്റു ചിലര്‍ എന്നെ വിഡ്ഢി എന്ന് വിളിക്കും. വേറെ ചിലര്‍ സംഹാര വ്യഗ്രതയോടെ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.. എന്തിനു വേണ്ടി? ( തുടരും )

Thursday, February 23, 2012

നെറ്റ് ( തെറ്റ് ) - കുറ്റങ്ങള്‍

നെറ്റ് ( തെറ്റ് ) - കുറ്റങ്ങള്‍ഫേസ് ബുക്കിലെ എന്റെ ചില ഇടതു പക്ഷ സുഹൃത്തുക്കള്‍ അവരുടെ വാളുകളില്‍ നടത്തുന്ന പോസ്ടിങ്ങുകള്‍ ഞാനും അവരും തമ്മില്‍ ഉള്ള രൂക്ഷ തര്‍ക്കങ്ങള്‍ക്കും വെല്ലു വിളികള്‍ക്കും തരം താണ സംഭാഷണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. പല തവണ. അതില്‍ പലപ്പോഴും എന്റെ ആ തരം സുഹൃത്തുകള്‍ നേട്ടം ഉണ്ടാക്കി എന്ന് അഭിമാനിക്കുന്നതും കാണാറുണ്ട്‌ ഞാന്‍. അതിനവരെ സഹായിച്ചത് അവരെ പോലെ തന്നെ ചിന്തിക്കുന്ന ഒരു പിടി ഫേസ് ബുക്ക്‌ സുഹൃത്തുക്കള്‍ ആയിരുന്നു. ഞാന്‍ അവരെ ഓര്‍ത്തു അഭിമാനിക്കുന്നു. ചര്‍ച്ച നടക്കുമ്പോള്‍ സ്വന്തം ആശയ ഗതികളോട് ചേര്‍ന്ന് നില്‍ക്കുന്ന സുഹൃത്തുക്കളുടെ തുണയ്ക്കു എത്തുക എന്നാ സൌഹൃതത്തിന്റെ വിശാലമായ ബന്ധം അതില്‍ ഞാന്‍ കാണുന്നു. പ്രത്യേകിച്ച് രാഷ്ട്രീയ വിഷയങ്ങളില്‍ മാനാഭിമാന മാനദന്ടങ്ങള്‍ ഒക്കെ മറന്നു തങ്ങളുടെ ചിന്തകളെയും വിശ്വാസങ്ങളെയും എതിര്‍ത്ത് കമന്റ് ചെയ്യുന്നവരെ പകയോടെ , വാശിയോടെ , പരുഷമായി, ക്രൂരമായി, ശക്തിയോടെ അടിച്ചമര്‍ത്തി കീഴടക്കാന്‍ അവര്‍ കാണിക്കുന്ന ആവേശം എത്ര ഉന്നതമാണ്! ആശയത്തിന് വേണ്ടി ജീവന്‍ കളയാന്‍ പോലും തയ്യാര്‍ ഉള്ള ഒരു സമൂഹത്തെ, ചാവേറുകളെ സൃഷ്ടിക്കാന്‍ ഇടതു പക്ഷങ്ങള്‍ക്ക്‌ കഴിഞ്ഞു എന്നതും അതരക്കാരായ കുറെ പേരെ ഇന്നും ആ പരുവത്തില്‍ നില നിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നു എന്നതും അതില്‍ യുവാക്കളും കിളവന്മാരും ഒക്കെ ഉണ്ട് എന്നതും അഭിമാനകരം ആണ്!!
എന്നാല്‍..
ഞാന്‍ ഞെട്ടുന്നത് അതിലൊന്നുമല്ല.
പല പോസ്ടിങ്ങുകളും അതിനുള്ള കമന്റുകളും കാണുമ്പോള്‍ മനുഷ്യതം എന്നാല്‍ എന്താണ് എന്ന് ഒരു സംശയം തോന്നും .. ഞാന്‍ മനസിലാക്കിയ മനുഷ്യതം ഞാനും എന്നെ പോലെ അവയവങ്ങളും സാമ്യങ്ങളും സോഭാവങ്ങളും ഉള്ള ജീവികള്‍ക്കുള്ള ഭാവതിനാണ് മനുഷ്യതം എന്നാണു. എനിക്ക് വിശപ്പ്‌ ദാഹം കാമം മോഹം ഒക്കെ ഉള്ളത് പോലെ അവര്‍ക്കും അതൊക്കെ ഉണ്ട് എന്ന് കരുതുന്നതില്‍ തെറ്റില്ല. കോപവും ക്രോധവും പകയും വാശിയും വൈരാഗ്യവും എനിക്കുണ്ട്. അതുപോലെ ഒക്കെ മറ്റുള്ളവര്‍ക്കും ഉണ്ടാവാം. എന്നാല്‍ വ്യക്തി എന്നതിനപ്പുറം മനുഷ്യന്‍ ഒരു സമൂഹ ജീവി എന്ന പദവി കൂടെ മറ്റു ജീവികള്‍ക്ക് മുന്‍പില്‍ നാമൊക്കെ നയിക്കുന്നില്ലേ? ഉണ്ട് എന്നതുകൊണ്ടാണല്ലോ നാമെല്ലാം ഫേസ് ബുക്കില്‍ ഇങ്ങനെ വന്നടിഞ്ഞു ചേര്‍ന്നിട്ടുള്ളത്!! നമ്മുടെ വാളുകളില്‍ നടത്തിയിട്ടുള്ള എത്ര പോസ്ടിങ്ങുകളില്‍ എത്ര എണ്ണം മനുഷ്യതത്തിനു നിരക്കുന്നവ ഉണ്ട് എന്ന് നാം ചിന്തിക്കാറുണ്ടോ? സമൂഹ ജീവിയായ മനുഷ്യന്റെ മനുഷ്യത്വത്തെ നാം അളന്നു മനസിലാക്കേണ്ടത് എങ്ങനെയാണ്? അത് നമ്മള്‍ പരസ്പരം അനുഷ്ടിക്കുന്ന സാമാന്യ മര്യാതകള്‍ കൊണ്ടാണ്. ഒരു മനുശ്യം മറ്റൊരു മനുഷ്യനോടു പ്രകടിപ്പിക്കുന്ന സാമാന്യ മര്യാതകളെ സ്വയം മനസിലാക്കുന്നതാണ് വ്യക്തിതം എന്ന സ്വയം വില നിശ്ചയിക്കുന്ന അവസ്ഥ. ആ സാമാന്യ മര്യാതകളെ മറ്റൊരു വ്യക്തിയുടെ അടുത്തോ ഒരു കൂട്ടം വ്യക്തികളുടെ അടുത്തോ നാം പ്രയോഗിക്കുമ്പോള്‍ അതാണ്‌ മറ്റുള്ളവര്‍ വിലയിരുത്തുന്ന നമ്മുടെ വ്യക്തിതം അഥവാ വ്യക്തി സംസ്കാരം..ആദ്യത്തേതിനെ പെരസനാലിടി എന്നും രണ്ടാമതതിനെ കള്‍ച്ചര്‍ എന്നും ഇന്ഗ്ലീഷില്‍ പറയുന്നു. നിരവധി വ്യക്തിതങ്ങള്‍ സ്വയം രൂപപ്പെട്ടു വളര്‍ന്നു സ്വതണ്ട്ര്യത്തിനു സ്വയം പരിധി വെച്ച് മനസ്സിനെ സ്വയം ബോധ്യപെടുത്തി വ്യക്തിതം നേടി അത് സമാനമായ പലരുടെ വ്യക്തിതങ്ങലുമായി കലര്‍ന്ന് വ്യക്തി സംസ്കാരം എന്ന പേര് നേടി, അത്തരം ഒരുപാട് വ്യക്തി സംസ്കാരങ്ങള്‍ ചേര്‍ന്ന് ഒരു സമൂഹമാകുംപോള്‍ ആ സമൂഹത്തിനു ഉണ്ടാകുന്ന സാംസ്കാരിക അവസ്ഥക്കാണ്‌ സാമൂഹിക സംസ്കാരം എന്ന് പറയുക. ഇന്ഗ്ലീഷില്‍ അത് സിവിലൈസേഷന്‍ ആണ്! 
( തുടരും )

Tuesday, February 21, 2012

" മനുഷ്യാ നീ പൊടിയാകുന്നു , പൊടിയിലേക്കു തന്നെ നീ മടങ്ങും " ( ബൈബിള്‍ പഴയ നിയമം, ഉല്പത്തി പുസ്തകം, അദ്ധ്യായം മൂന്ന് വാക്യം പത്തൊന്‍പതു )

" മനുഷ്യാ നീ പൊടിയാകുന്നു , പൊടിയിലേക്കു തന്നെ നീ മടങ്ങും " ( ബൈബിള്‍ പഴയ നിയമം, ഉല്പത്തി പുസ്തകം, അദ്ധ്യായം മൂന്ന് വാക്യം പത്തൊന്‍പതു ) --- ഇന്നലെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ ( സീറോ മലബാര്‍ സഭ ) ക്ഷാര തിങ്കള്‍ ( വിഭൂതി തിങ്കള്‍, കരി കുറി പെരുന്നാള്‍ , കുരിശുവര പെരുന്നാള്‍ ) ആചരിച്ചു. ഞാനും പള്ളിയില്‍ പോയി. എന്റെ നെറ്റിയിലും പുരോഹിതന്‍, ഞാന്‍ പൊടിയാണ്, പൊടിയിലേക്കു തന്നെ മടങ്ങും എന്ന് ഓര്‍മ്മപ്പെടുത്തുന്ന ആ കുരിശു വരച്ചു. എന്റെ നെറ്റിയിലെ കുരിശു കണ്ട വിശ്വാസികള്‍ ഞാന്‍ പൊടിയാണ് എന്നും പൊടിയിലേക്കു മടങ്ങുന്നവന്‍ മാത്രം ആണ് എന്നും മനസിലാക്കിയിട്ടുണ്ടാവും!! ( ആവോ അറിയില്ല, ഒരു പക്ഷെ ഇതെന്താ ഒരു കുരിശിന്റെ മേലെ വേറെ ഒരു കുരിശു കൂടി വരച്ചു വെചെക്കുന്നത് എന്ന് ചിന്തിച്ചവരും കണ്ടേക്കാം ). എന്തായാലും വേണ്ടില്ല ജീവിതത്തിന്റെ അസ്പഷടതയും അതിന്റെ നിരര്‍ത്തകതയും ബോധ്യപെടുതാനും, ഇപ്പോള്‍ ഒഴുകുന്ന ജീവിതത്തിന്റെ പള പളപ്പുകളില്‍ നിന്നും യാതാര്ത്യതിലേക്ക് തിരിഞ്ഞു നോക്കാനും വില ഇരുതനും ചിന്തിക്കാനും മാറ്റം വരുത്താനും സമാധാനം നേടാനും ഒക്കെ ആണ് നല്ല കരി തന്നെ അല്ലെങ്കില്‍ ക്ഷാരം തന്നെ നെറ്റിയില്‍ പൂശി ഒരു ദിനം ആചരിക്കുന്നത്!! തെറ്റുകള്‍ മനുഷ്യ സഹജം അത് തിരുതുകയെന്നത് ദൈവീകം എന്ന മഹത് മൊഴിക്കുള്ള അര്‍ഥം ആണ് ഈ വ്യെഗ്രതക്ള്‍ക്ക് ബ്രേക്ക് ഇടുന്ന പോലുള്ള ഈ ക്ഷാര ദിനാചരണം. ഒരു വേള കുറ്റ ബോധമോ പാപ ചിന്തയോ വേട്ടയാടുന്നു എങ്കില്‍ തിരുത്താന്‍ ഉള്ള ഒരു തുടക്കം, അതല്ലെങ്കില്‍ പശ്ചാത്തപിച്ചു ചെയ്ത തെറ്റുകള്‍ക്ക് ( അത് മനുഷ്യനോടോ അതോ ദൈവതോടോ അല്ലെങ്കില്‍ സ്വ മനസാക്ഷിയോടെ ശരീരതോടോ ആകാം ) പരിഹാരം ( പ്രായശ്ചിത്തം ) ചെയ്യാന്‍ ഒരവസരം ആണ് ഈ ക്ഷാര ദിനം മുതല്‍ ഉയിര്‍പ്പ് തിരുന്നാള്‍ വരെ ഉള്ള അമ്പതു ദിനങ്ങള്‍!! ഇതൊക്കെ പക്ഷെ മനുഷ്യരായ, മനുഷ്യത്വം ഉള്ള, മനസാക്ഷി ഉള്ളവര്‍ക്ക് മാത്രമേ ബാധകമാകൂ .. എങ്കിലും ലോകം നില നില്‍ക്കും, കാരണം അതൊക്കെ ഉള്ള ആരെങ്കിലും ഈ ലോകത്ത് ഉണ്ടാവും...
-- ജോയ് ജോസഫ്‌ --


വിശ്വാസങ്ങളും അതിന്റെ ആചാരണങ്ങളും മനസമാധാനവും സന്തോഷവും മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ നന്മയും നല്‍കുന്നുണ്ടോ എന്ന് പരിഗണിച്ചാല്‍ മതി എന്നാണു എന്റെ ഒരു വിശ്വാസം!!
പലതും ചെയ്യാന്‍ ദൈവം പറഞ്ഞിട്ടുണ്ട് എന്നാണു എന്റെ വിശ്വാസം. പക്ഷെ അതെല്ലാം ഒറ്റ വാക്കില്‍ ഒതുക്കാം - " നല്ലത് " ( സ്വയവും മറ്റുള്ളവര്‍ക്ക്. ആഹോടെ അത് ദൈവത്തിനുള്ളതാകും )
      ഓരോരുത്തരുടെയും വിശ്വാസം അവരെ എങ്ങനൊക്കെ രക്ഷിക്കും എന്നിടത്താണ് ആ വിശ്വാസത്തിന്റെ വിശ്വാസ്യത ഇരിക്കുന്നത് ..