Friday, February 24, 2012

നെറ്റ് ( തെറ്റ് ) കുറ്റങ്ങള്‍ രണ്ടാം ഭാഗം

നെറ്റ് ( തെറ്റ് ) കുറ്റങ്ങള്‍  രണ്ടാം ഭാഗം.
സാമൂഹിക സംസ്കാരം അഥപദിച്ചു എന്ന് പറഞ്ഞാല്‍ ആരെങ്കിലും എതിര്‍ക്കുമോ? ഇല്ല എന്നുറപ്പ്. കാരണം ഇത്തരം നല്ല വിചിന്തനങ്ങള്‍ സ്രെധിക്കാന്‍ ആര്‍ക്കും സമയം ഇല്ല. താല്പര്യവുമില്ല. കാരണം ഓരോരുത്തരും അവനവനെ പറ്റി മാത്രം സ്വയം സൃഷ്‌ടിച്ച ഓരോരോ അസാധാരണ സിംഹാസനങ്ങളില്‍ ഇരുന്നു എല്ലാവരെയും ഭരിക്കുന്ന കാലം ആണിത് .. എല്ലാം സ്വന്ത നയ പ്രകാരം കാണുന്നവരുടെ ലോകം. അവിടെ മറ്റൊരാളുടെ വിചിന്താനത്തെ ശ്രദ്ധിക്കാന്‍ പോയാല്‍ അത് മറ്റൊരാളെ അന്ഗീകരിക്കല്‍ ആയി മാറും. അപ്പോള്‍ സ്വയം രൂപ കല്‍പ്പന ചെയ്ത അനിതര സാധാരണന്‍ ആയ സ്വ വ്യക്തിത്വം ചെറുതായി പോയെങ്കിലോ? ഉദാഹരണം തേടി ഒരുപാട് അലയണ്ട എന്റെ ഫേസ് ബുക്ക്‌ പ്രൊഫയില്‍ നോക്കിയാല്‍ മതി !! രണ്ടായിരത്തില്‍ അധികം ഫ്രെണ്ട്സ് ഉണ്ട് എനിക്ക്. അതില്‍ എത്ര പേര്‍ ഉണ്ട് എന്റെ പോസ്ടിങ്ങുകളെ ലൈക്‌ അടിക്കുകയോ അനുകൂലിക്കുകയോ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ ആയി? എന്റെ ആല്‍ബം കണ്ടു കമന്റ് ചെയ്യുകയോ ലൈക്‌ അടിക്കുകയോ തെറ്റുകള്‍ ചൂണ്ടി കാട്ടി വിമര്‍ശിക്കുകയോ ചെയ്യുന്നവര്‍ എത്രയുണ്ട്? വളരെ വളരെ വളരെ വളരെ കുറവ് പേര്‍ മാത്രം!! എന്തുകൊണ്ട് ? സ്വയം വലിയവന്‍ ആണ് താന്താന്കള്‍ എന്ന് സ്വയം വിലയിരുത്തി അതിന്റെ മുകളില്‍ കയറി ഇരിപ്പാണ് ഓരോരുത്തരും!! ( ഞാനും അങ്ങനെ ആണ് എന്ന് വാദിക്കാം ആര്‍ക്കും ). എന്നിട്ട് അവര്‍ വലിയ വലിയ കാര്യങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു എന്ന് ഭാവിക്കുകയും ചെയ്യും.. പേരെടുത്ത പ്രതിഭകള്‍ ആയാലും നിസ്സാരന്മാര്‍ ആയാലും ഭാവം ഒന്ന് തന്നെ..ഇങ്ങനെ അവനവന്‍ മഹാ പ്രസ്ഥാനം ആയ ഒരു സംസ്കാരത്തില്‍ ജീവിക്കുമ്പോള്‍ മറ്റുള്ളവരെ നിസാരന്മാര്‍ ആയി കാണുക എന്നതാണ് പതിവ് !! അത്തരക്കാര്‍ നെറ്റില്‍ ഒരുപാട് ഉണ്ട്..വലിയ വായില്‍ വിഴുങ്ങാന്‍ ആവാത്ത വാചകം പറഞ്ഞിട്ട് വലിയവന്മാര്‍ ആയി " ചുരുങ്ങുന്ന " പ്രതിഭകള്‍..അവരെ എല്ലാവരും അന്ഗീകരിക്കണം എന്നാല്‍ അവര്‍ ആരെയും കാണില്ല കേള്‍ക്കില്ല അറിയില്ല അങ്ങീകരിക്കില്ല.. അതിന്റെ ആവശ്യം പോലും അവര്‍ക്കില്ല എന്നാ ഭാവം!!ഈ സ്വയം പ്രസ്ഥാങ്ങള്‍ ബഹു ഭൂരിപക്ഷമായ ഈ നാട്ടില്‍ ഇവരൊക്കെ വിളമ്പുന്ന തത്വ ശാസ്ത്രം വെള്ളം കൂട്ടാതെ വിഴുങ്ങാന്‍ എനിക്കാവില്ല. അതെന്റെ ഒരു നെറ്റ് കുറ്റം  ( തെറ്റ് കുറ്റം ) അപ്പോള്‍ എന്റെ വ്യക്തി സംസ്കാരം മോശം, സാമൂഹിക സംസ്കാരം മോശം എന്നൊക്കെയുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കും ചിലര്‍!! മറ്റു ചിലര്‍ എന്നെ വിഡ്ഢി എന്ന് വിളിക്കും. വേറെ ചിലര്‍ സംഹാര വ്യഗ്രതയോടെ എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.. എന്തിനു വേണ്ടി? ( തുടരും )

No comments:

Post a Comment