Friday, March 30, 2012

വാക്കുകള്‍ എവിടെ?

ഈണം വരികളോട് ചോദിച്ചു ,  വാക്കുകള്‍ എവിടെ? വാക്കുകള്‍ അക്ഷരങ്ങള്‍ക്കായി ചുറ്റും തിരഞ്ഞു..അക്ഷരമേ ... നീ എവിടെയിരിക്കുന്നു... ചിതല്‍ കയറിയ ചില അക്ഷരങ്ങള്‍ ഭാഷയുടെ അലമാര തുറന്നു പുറത്തു വന്നു പറഞ്ഞു..ഈണം ഇട്ടോളൂ .. പാടാന്‍ ആകുമ്പോഴേക്കും ഞങ്ങള്‍ എത്തിക്കൊള്ളാം....വാക്കുകള്‍ പിടഞ്ഞു!! വരികള്‍ കണ്ണ് മിഴിച്ചു...അക്ഷരങ്ങള്‍ക്ക് ഇത്രയ്ക്കു അഹങ്കാരമോ?
ഈണം പറഞ്ഞു നമുക്ക് പാടാന്‍ അക്ഷരങ്ങള്‍ വേണ്ട..വാക്കുകള്‍ വേണ്ട ...വരികള്‍ വേണ്ട.. വേണ്ടത് ഒന്ന് മാത്രം ...സന്ദോഷം നിറഞ്ഞ ഒരു മനസ് മതി..
എന്റെ ചിന്ത
എന്റെ വചനം
ജോയ് ജോസഫ്

തുച്ച്ച വിലയുള്ള തുട്ടുകള്‍

ഓരോരുത്തരും അവനവന്റെ ആത്മാവില്‍ തന്നെ അടഞ്ഞ പുസ്തകങ്ങള്‍ ആണ്. പുറത്തേക്കു ചിരി ആയി ഒഴുകുമ്പോഴും അതിലെ വാക്കുകള്‍ക്കു ആഴമില്ല പരപ്പില്ല അര്‍ത്ഥവുമില്ല
!!
വെറും പാഴ് മരത്തിന്റെ ചന്ടിയില്‍ നിന്നും ഉണ്ടായ കടലാസുകള്‍ മാത്രമാണ് അവര്‍.
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കു വെക്കാന്‍ കഴിയാത്തവര്‍ വലിയ വലിയ സ്സൌഭാഗ്യങ്ങളെ പറ്റി വചാലര്‍ ആകുകയും അവസരങ്ങളുടെ വാതായനങ്ങള്‍ തുറക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു..എന്നാല്‍ അവര്‍ തുറന്നു തരുന്ന വാതിലിലൂടെ അകത്തേക്ക് കയറുമ്പോള്‍ ഇരുട്ടില്‍ ഇരിപ്പിടം കണ്ടു പിടിക്കാന്‍ കണ്ണിന്റെ കാഴ്ച തികയാതെ വരുന്നു.
വന്‍ വില ഉണ്ടെന്നു സ്വയം വിശ്വസിക്കുന്ന അവരില്‍ പലരും തുച്ച്ച വിലയുള്ള   തുട്ടുകള്‍ മാത്രം..
അവരെ തൂക്കി കനം കണക്കാക്കാന്‍ ത്രാസിന്റെ ആവശ്യമില്ല ..വെറും ചെറു വിരല്‍ മതി!!

എന്റെ ചിന്ത
എന്റെ വചനം
ജോയ് ജോസഫ് 

Monday, March 12, 2012

ആ പഴയ അടിയാളന്‍ കരിയാത്തന്‍!!! ഇപ്പോഴും!!ജീവിക്കുന്നു!!!!

ആ പഴയ അടിയാളന്‍ കരിയാത്തന്‍!!! ഇപ്പോഴും!!ജീവിക്കുന്നു!!!!

ജീവിത ഗന്ധിയായ  പഴയ കാല കഥകളിലെ അടിയാന്റെ പേരാണ് കരിയാത്തന്‍ !!!

ഇതാ അതേ മുഖം!!
അതേ ജീവിതം !!

ഇതാ ആധുനിക പരിഷ്കാര ലോകത്ത് ജീവിക്കുന്നു അടിയാളന്‍ ആയി ഇന്നും തുടരുന്ന ആ പഴയ കരിയാത്തന്‍!!
പ്രായം എഴുപതു..
കഞ്ഞി ഉണ്ടാക്കാന്‍ അടുപ്പ് പുകയ്ക്കണം ഇന്നും കരിയാതനു!!
അരി വാങ്ങാന്‍ രണ്ടു രൂപ മതിയെങ്കിലും അതിനും ഈ വയസ്സുകാലത്ത് അധ്വാനിക്കണം!!
വികസനം, പുരോഗതി , എന്നൊക്കെ പറയുന്നതിനിടയിലും അതിനൊക്കെ കോടികള്‍ മുടക്കുന്നതിനിടയിലും
എനിക്ക് കിട്ടി
 കാലങ്ങളെ അതിജീവിച്ചു
ഇന്നും അടിയാളാനും ദരിദ്രനും നിസഹായനും ആയി ജീവിതം തുടരുന്ന
 അതേ കരിയാത്തനെ.....
ഈ സൈബര്‍ യുഗത്തില്‍!!


ഫോട്ടോ : ജോയ് ജോസഫ്
PhOtO : jOy JoSePh

mAiL : kjoyjosephk@gmail.com

visit:
www.jahsjoy.blogspot.com
www.mylifejoy.blogspot.com

Sunday, March 11, 2012

രാജ വെന്ബാലയും ഞാനും പിന്നെ കുറെ ഫോട്ടോഗ്രാഫര്‍മാരും









കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ ആറളം ഫാമിനടുത്തുള്ള  ഓടംതോട് ചപ്പാത്തിലെ ഒരു വീട്ടില്‍ ഒരു രാജ വെമ്പാല കയറി കൂടി. രാജ വെമ്ബാലകള്‍ സാധാരണ ഇരുട്ടും തണുപ്പും കുറവുള്ള സ്ഥലങ്ങളില്‍ ഈ നാഗ രാജാവ് കഴിയാറില്ല. എങ്ങനെയോ അവിടെത്തി. ഇവന്‍ രാജാവ് തന്നെ എന്ന് ബോധ്യമായി. കാരണം നൂറു കണക്കിന് ആളുകള്‍ ചുറ്റും വന്നു നിന്നിട്ടും ഓടി പോകാനോ? പേടിക്കാനോ തയ്യാറില്ല എന്നാ മട്ടില്‍ വളരെ നിസംഗനായി  എന്നാല്‍ ഒട്ടു കൌതുകത്തോടെ ഇടയ്ക്കിടെ ചുറ്റുമുള്ളവരെ നോക്കി വളരെ കൂള്‍ ആയി അവന്‍ ഇരുന്നത് നീണ്ട നാല് മണിക്കൂര്‍.!!  ഒടുവില്‍ വനം വകുപ്പിന്റെ റാപ്പിഡ് റെസ്ക്യൂ ടീം എത്തി. റിയാസ്, സന്ദീപ്‌ എന്നീ പയ്യന്മാരായ മിടുക്കന്മാര്‍ ചേര്‍ന്ന് നാഗ രാജാവിനെ തന്ത്രപൂര്‍വ്വം പിടികൂടി ഒരു ചാക്കില്‍ ആക്കി ആറളം വന്യ ജീവി കേന്ദ്രത്തിലെ ഉള്‍ വനത്തില്‍ കൊണ്ടാക്കി. സന്ദീപും റിയാസും ചേര്‍ന്ന് പിടി കൂടുന്ന ദൃശ്യം പകര്‍ത്താന്‍ തിക്കും തിരക്കും കൂട്ടുകയാണ് മൊബൈല്‍ കാമറയുടെ അനന്ത സാധ്യത അറിയാവുന്ന ഒരു പിടി നാട്ടുകാര്‍.. ചിലര്‍ വീഡിയോ തന്നെ എടുത്ത് ആത്മ സംതൃപ്തി അടഞ്ഞപ്പോള്‍ ചിലര്‍ അവനവന്റെ പരിമിതികള്‍ മനസിലാക്കി നിശ്ചല ചിത്രത്തില്‍ ഒതുക്കി അവരുടെ കലാ വിരുതു..!! ഇതിനിടയില്‍ എന്റെ മിത്രം നൌഷാദ് സ്വന്തം വീഡിയോ ക്യാമറയിലെ പിടിത്തം അവസാനിപ്പിച്ചു കാഴ്ച സ്വന്തം മൊബൈലിലേക്ക് കൂടി പകര്തുന്നതും കാണാം!!

pHoTo : JoY JoSePh
kjoyjosephk@gmail.com

www.jahsjoy.blogspot.com
www.mylifejoy.blogspot.com

Saturday, March 10, 2012



ഓര്‍മ്മകള്‍ എങ്ങാനും ഉണ്ടെങ്കില്‍ നമ്മള്‍
ഓര്‍മ്മിചെടുക്കുമോ ഈ വളയത്തെ..
എത്ര നാള്‍ നമ്മള്‍ ഈ വളയത്തില്‍
മുട്ട് കേട്ട് ജീവിതത്തിന്‍ നെഞ്ഞിടിപ്പും
മധുരവും വിറയലും ചിരിയും ചിന്തയും
ഒക്കെ കണക്കാക്കി രൂപപ്പെടുത്തി!!
കനം ഏറെ ഉള്ളൊരു വളയത്തെ
താങ്ങി അല്ലോ നാം നമ്മുടെ
കനം ഏറും ജീവിതമേ പടുതുയര്തുന്നൂ?

പഴയ സ്കൂളുകളിലെ മണി..ഇപ്പോള്‍ ഇതുണ്ടോ ആവോ?

Photo : jOy JoSePh
kjoyjosephk@gmail.com
www.jahsjoy.blogspot.com
www.mylifejoy.blogspot.com

" ഹര്‍ത്താലില്‍ എന്ത് ബസ്‌? എന്ത് ബസ്‌ സ്റ്റോപ്പ്‌? "

" ഹര്‍ത്താലില്‍ എന്ത് ബസ്‌? എന്ത് ബസ്‌ സ്റ്റോപ്പ്‌? "
Photo : JoY JosepH
kjoyjosephk@gmail.com

www.jahsjoy.blogspot.com
www.mylifejoy.blogspot.com



Wednesday, March 7, 2012

ഇവിടെ ഒരു അമ്മയും മകനും സൂപ്പര്‍ മെഗാ സ്റ്റാര്‍ സിനിമയെ വെല്ലുന്ന പച്ചയായ ജീവിതം നയിക്കുമ്പോള്‍

 ഹാ .. ധീര വനിതകളെ ...
മഹാ പരാക്രമികള്‍ ആയ പുരുഷ കേസരികളെ...
ലോക വനിതാ ദിനം വന്നു കഴിഞ്ഞു.

ബീവറേജസ് കോര്‍പറേഷന്‍ ചില്ലറ വില്പനശാലയില്‍ ഭര്‍ത്താവിനു മദ്യം വാങ്ങാന്‍ പോയ സ്ത്രീയെ സദാചാര പോലീസ് മര്ധിച്ചതും ചിലര്‍ അത് മൊബൈലില്‍ പകര്തിയതും ഒക്കെ വലിയ അവകാശ ബോധത്തിനും അവകാശ വാദത്തിനും വഴി തെളിചിരിക്കുകയാനല്ലോ! പോയ സ്ത്രീക്കും വിട്ട ഭര്‍ത്താവിനും ഇല്ലാത്ത മാനം വഴിയെ പോകുന്നവന്മാര്‍ക്ക് ആവ്ശ്യമില്ലതതാണ്! അങ്ങനെ ഇതൊക്കെ വാങ്ങാന്‍ പോകുന്ന സ്ത്രീയുടെയും വിടുന്ന ഭര്‍ത്താവിന്റെയും ഒക്കെ നിലവാരവും സംസ്കാരവും എന്ത് എന്ന് ചോതിച്ചാല്‍ പിന്നെ ഞാന്‍ തുണി പൊക്കി കാണിക്കേണ്ടി വന്നേക്കാം.. കുറെ പെന്‍ കോന്തന്മാരും സ്ത്രീ സ്വാതന്ത്ര്യ അഴിഞ്ഞാട്ട വാദികളും ഒക്കെ സദാചാര പൊലീസിനെതിരെ രംഗത്തുണ്ട് !! അവരുടെ സംസ്കാരത്തിനെ പറ്റി പറഞ്ഞാല്‍ വേറെ എന്തെങ്കിലും ഒക്കെ അക്കൂട്ടരെയും പൊക്കി കാണിക്കേണ്ടി വന്നേക്കാം! സദാചാര പോലീസിനെ പറ്റി പറയാന്‍ പോയാല്‍ എന്തെങ്കിലും പൊക്കി കാണിക്കാന്‍ പറ്റിയത് വേറെ അന്വേഷിച്ചു പോകേണ്ടിയും വരും ... ഈ ഭ്രാന്താലയത്തിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മുന്പില്‍ മന സംയമനത്തോടെ പിടിച്ചു നില്‍ക്കാന്‍ ഞാന്‍ വേറെ ഒരു ചിത്രം ആണ് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത്!! അത് പക്ഷെ ഈ സാംസ്കാരിക നായകന്മാര്‍ക്ക് അത്ര ഇഷ്ട്ടപ്പെടുന്ന കാഴ്ചയും അല്ല !!

കാലുകള്‍ക്ക് സ്വാധീനമില്ലാത്ത കുംഭ എന്ന അന്‍പത്തി അഞ്ചു കാരിയെ കൈകളില്‍ കോരി എടുത്തു ഭഗവത് ദര്‍ശനത്തിനു വന്നതാണ് ഇരുപതിയാറുകാരനും അവിവാഹിതനും കൂലി പണിക്കാരനും ആയ രാജു എന്ന ഏക മകന്‍! രാജുവിന്റെ അച്ഛന്‍ കുങ്കന്‍ വര്‍ഷങ്ങള്‍ക്കു മുന്പേ മരിച്ചു പോയി!!രാജുവിനോപ്പം ആണ് മുത്തച്ഛന്‍ ചന്തു എന്ന തൊണ്ണൂറു വയസുകാരന്‍ കൂടി ജീവിക്കുന്നത്!
അമ്മക്ക് ക്ഷേത്ര ദര്‍ശനം നടത്താന്‍ പോകണം എന്ന് പറഞ്ഞാല്‍ വയനാട്ടിലെ വെള്ളമുണ്ട യിലുള്ള കൊല്ലി എന്ന വീട്ടില്‍ നിന്നും അമ്മയെ കൈകളില്‍ കോരി എടുത്തു വാഹനത്തില്‍ കയറ്റി കൊണ്ട് പോയി കൈകളില്‍ കോരി എടുത്തു പിടിച്ചു ദര്‍ശനം നടത്തിക്കും ഈ മകന്‍!!
വീണ്ടും കൈകളിലേക്ക് അഭയം തെടുന്നി അടുത്ത നിമിഷവും ജീവിതത്തിലും!!
ആരും ഇതിനെ അനുകരിക്കാവുന്ന ഒരു സംസ്കാരം ആയി കണക്കിലെടുക്കാന്‍ തയ്യാര്‍ ആയിട്ടില്ല!! അതാണ്‌ ഈ നാടിന്റെ ഒരു സാംസ്കാരിക ഉന്നതി എന്ന് പറയേണ്ടിയിരിക്കുന്നു!!
ചിന്തകള്‍ 1992 ലേക്ക് പോകുന്നു. സ്റൈല്‍ മന്നന്‍ അണ്ണന്‍ രജനീകാന്ത് മകന്‍ ആയും പണ്ടാരി ബായ് അമ്മ ആയും അഭിനയിച്ച " മന്നന്‍ " എന്നൊരു തമിഴ് സിനിമ. തളര്‍ന്നു പോയ അമ്മയെ കൈകളില്‍ തങ്ങി ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു കൊണ്ട് പോകുന്ന മകനെ ആ സിനിമയില്‍ കണ്ടു കണ്ണ് നിറഞ്ഞിട്ടുണ്ട്‌ തമിഴ് മക്കള്‍ക്ക്‌. മൂന്നു മില്ല്യന്‍ ആണ് ആ ചിത്രത്തിന് അന്ന് ഉണ്ടായ കളക്ഷന്‍!!പി . വാസു എന്ന മലയാളി ആണ് അത് സംവിധാനം ചെയ്തത്!! വിജയ ശാന്തി, കുശ്ബൂ , മീന എന്നിവര്‍ നായികമാരായിരുന്നു..പരിഷ്കാരവും സംസ്കാരവും മനുഷ്യതവും തമ്മില്‍ ഉള്ള ഒരു ഏറ്റുമുട്ടല്‍ ആയിരുന്നു കുടുംബ പശ്ചാത്തലം ഉള്ള ആ ചിത്രത്തിന്റെ ഇതി വൃത്തം ..ഇശൈ ജ്ഞാനി ഇളയ രാജ ഒരുക്കിയ അതിലെ ഗാനം ഇന്നും തമിഴന്‍ നെഞ്ചില്‍ ഏറ്റി നടക്കുന്നുണ്ട് നമ്മുടെ ചുറ്റും ..
" അമ്മയെന്രഴൈക്കാതെ ഉയിരില്ലയെ...
അമ്മവേ വനങ്കാതെ ഉയരില്ലയെ..
നേരില്‍ നിന്രു പേശും ദൈവം
പെറ്റ തായെന്രു വേറെന്തു ഏത്?........"
1986 ഇല്‍ കന്നഡ സിനിമയില്‍ "അന്നൈ അവര് " സാക്ഷാല്‍ രാജ് കുമാര്‍ നായകന്‍ ആയി അഭിനയിച്ച അനുരാഗ അരളിധു എന്ന ചിത്രം ആണ് " മന്നന്‍ " ആയി തമിഴ് മക്കളെ രസിപിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത്!!
അപ്പോള്‍ അതാ നമ്മുടെ നാട്ടില്‍ പരിഷ്കാരം മൂത്ത് ഭര്‍ത്താവിനു മദ്യം വാങ്ങാന്‍ ഒരുത്തി.. വിടാനു ഒരു പന്നന്‍ കെട്ടിയോന്‍.. തല്ലാന്‍ സദാചാര വാദികള്‍ !! എട്ടു പിടിക്കാന്‍ സാംസ്കാരിക നായകര്‍!!
എന്നാല്‍ ഇവിടെ ഒരു അമ്മയും മകനും സൂപ്പര്‍ മെഗാ സ്റ്റാര്‍ സിനിമയെ വെല്ലുന്ന പച്ചയായ ജീവിതം നയിക്കുമ്പോള്‍ പിന്താങ്ങാനും അനുകരിക്കാനും പ്രചരിപ്പിക്കാനും എത്ര പേര്‍ ഉണ്ടാകും എന്ന് ഇനിയുള്ള കമന്റുകളുടെ എന്നാവും ലൈക്കുകളുടെ എന്നാവും നോക്കാം!! അപ്പോള്‍ അറിയാമല്ലോ നമ്മുടെ സംസ്കാരത്തിനെ ആഴവും പരപ്പും!!

ജോയ് ജോസഫ്‌
joy joseph
kjoyjosephk@gmail.com
 
http://www.savetubevideo.com/?v=90egSUX0InU
 

Thursday, March 1, 2012

കാമ മോഹമില്ലാതെ പ്രണയിക്കുകയും ലൈങ്ങികത ഇല്ലാതെ സ്നേഹിക്കുകയും ശരീര മമത ഇല്ലാതെ വിവാഹ ജീവിതം നയിക്കുകയും ചെയ്ത ഒരാള്‍!!!

കാമ മോഹം ഇല്ലാതെ പ്രണയിച്ച ഒരെയോരാളെ പറ്റിയെ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ളൂ, അദ്ദേഹം ഒരു അച്ഛന് ആയിരുന്നു. അദ്ധേഹത്തിന്റെ മകന് കീഴടക്കിയത് പോലെ വേറൊരാളും ലോകം കീഴടക്കിയിട്ടില്ല.!! അദ്ധേഹത്തിന്റെ മകന് നിറച്ചത് പോലെ മറ്റൊരാളും മനുഷ്യമനസ്സില് ശാന്തിയും സമാധാനവും സന്തോഷവും നിറച്ചിട്ടില്ല!! അദ്ധേഹത്തിന്റെ പ്രണയിനി ദരിദ്ര ആയിരുന്നു എങ്കിലും അവള് ലോകൈക റാണി എന്നാണു അറിയപ്പെടുന്നത്..
ആദരിക്കപ്പെടുന്നതില് ആ റാണിയെ കഴിഞ്ഞേ മറ്റാരും ആദരിക്കപെടാരുള്ളൂ ..അപമാന ഭാരം തലയില് വെച്ച് കേട്ടപെടാവുന്ന ദിനങ്ങളില് അദ്ദേഹം അവളെ സ്നേഹം കൊണ്ട് ചേര്‍ത്ത് പിടിച്ചു. ഒരു സംരക്ഷകന് എന്നതിനപ്പുറം ഒന്നും ലോകത്തിനു മുന്പില് ലഭിക്കില്ല എന്നറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹം ലോകനീതിയും ദൈവീക നീതിയും ഒരേപോലെ സംരക്ഷിച്ചു..അധ്വാനത്തിന്റെ പിതാവെന്നു അദ്ധേഹത്തെ ലോകം വിളിച്ചു !! നിത്യ ശാന്തിയുടെ സംരക്ഷകന് എന്നും അദ്ദേഹം അറിയപ്പെട്ടു. താന് സ്നേഹിച്ചിരുന്ന സുന്ദരിയായ യുവതിയെ അവളുടെ നിയോഗങ്ങല്‍ക്കനുസരിച്ചു അദ്ദേഹം സംരക്ഷിച്ചു.
ഒട്ടും കാമാമോഹമോ ലൈംഗിക ത്വരയോ കൂടാതെ തന്നെ.
അതിനാല്‍ അദ്ധേഹത്തെ " നീതിമാന്‍ " എന്ന് വിളിച്ചു.
അധെഹമാണ് വിശുദ്ധ യൌസേപ്പ് പിതാവ്
അഥവാ സെന്റ്‌ ജോസഫ്‌ ..
ക്രിസ്ത്യാനികള്‍ ഈ ബഹുമാനത്തോടെ എല്ലാ വര്‍ഷവും മാര്‍ച്ച് മാസം അദ്ധേഹത്തെ സ്മരിക്കുന്നതിനായി മാറ്റി വെച്ചിരിക്കുന്നു.. വിശുദ്ധ യൌസേപ്പ് പിതാവിന്റെ വണക്കം മാസമായി ആചരിക്കുന്നു ഇന്ന് മുതല്‍!! പ്രാര്‍ഥിക്കുക!!! നമുക്ക് വേണ്ടി, നല്ല കുടുംബ ജീവിതത്തിനു വേണ്ടി, മാതാ പിതാക്കള്‍ക്ക് വേണ്ടി, മക്കള്‍ക്ക്‌ വേണ്ടി , നല്ല ജീവിതങ്ങള്‍ക്ക് വേണ്ടി, മന സമാധാനത്തിനു വേണ്ടി, ലോക സമാധാനത്തിനു വേണ്ടി!!