കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ ആറളം ഫാമിനടുത്തുള്ള ഓടംതോട് ചപ്പാത്തിലെ ഒരു വീട്ടില്‍ ഒരു രാജ വെമ്പാല കയറി കൂടി. രാജ വെമ്ബാലകള്‍ സാധാരണ ഇരുട്ടും തണുപ്പും കുറവുള്ള സ്ഥലങ്ങളില്‍ ഈ നാഗ രാജാവ് കഴിയാറില്ല. എങ്ങനെയോ അവിടെത്തി. ഇവന്‍ രാജാവ് തന്നെ എന്ന് ബോധ്യമായി. കാരണം നൂറു കണക്കിന് ആളുകള്‍ ചുറ്റും വന്നു നിന്നിട്ടും ഓടി പോകാനോ? പേടിക്കാനോ തയ്യാറില്ല എന്നാ മട്ടില്‍ വളരെ നിസംഗനായി എന്നാല്‍ ഒട്ടു കൌതുകത്തോടെ ഇടയ്ക്കിടെ ചുറ്റുമുള്ളവരെ നോക്കി വളരെ കൂള്‍ ആയി അവന്‍ ഇരുന്നത് നീണ്ട നാല് മണിക്കൂര്‍.!! ഒടുവില്‍ വനം വകുപ്പിന്റെ റാപ്പിഡ് റെസ്ക്യൂ ടീം എത്തി. റിയാസ്, സന്ദീപ് എന്നീ പയ്യന്മാരായ മിടുക്കന്മാര്‍ ചേര്‍ന്ന് നാഗ രാജാവിനെ തന്ത്രപൂര്‍വ്വം പിടികൂടി ഒരു ചാക്കില്‍ ആക്കി ആറളം വന്യ ജീവി കേന്ദ്രത്തിലെ ഉള്‍ വനത്തില്‍ കൊണ്ടാക്കി. സന്ദീപും റിയാസും ചേര്‍ന്ന് പിടി കൂടുന്ന ദൃശ്യം പകര്‍ത്താന്‍ തിക്കും തിരക്കും കൂട്ടുകയാണ് മൊബൈല്‍ കാമറയുടെ അനന്ത സാധ്യത അറിയാവുന്ന ഒരു പിടി നാട്ടുകാര്‍.. ചിലര്‍ വീഡിയോ തന്നെ എടുത്ത് ആത്മ സംതൃപ്തി അടഞ്ഞപ്പോള്‍ ചിലര്‍ അവനവന്റെ പരിമിതികള്‍ മനസിലാക്കി നിശ്ചല ചിത്രത്തില്‍ ഒതുക്കി അവരുടെ കലാ വിരുതു..!! ഇതിനിടയില്‍ എന്റെ മിത്രം നൌഷാദ് സ്വന്തം വീഡിയോ ക്യാമറയിലെ പിടിത്തം അവസാനിപ്പിച്ചു കാഴ്ച സ്വന്തം മൊബൈലിലേക്ക് കൂടി പകര്തുന്നതും കാണാം!!
pHoTo : JoY JoSePh
kjoyjosephk@gmail.com
www.jahsjoy.blogspot.com
www.mylifejoy.blogspot.com

No comments:
Post a Comment