Thursday, March 1, 2012

കാമ മോഹമില്ലാതെ പ്രണയിക്കുകയും ലൈങ്ങികത ഇല്ലാതെ സ്നേഹിക്കുകയും ശരീര മമത ഇല്ലാതെ വിവാഹ ജീവിതം നയിക്കുകയും ചെയ്ത ഒരാള്‍!!!

കാമ മോഹം ഇല്ലാതെ പ്രണയിച്ച ഒരെയോരാളെ പറ്റിയെ ലോകത്ത് രേഖപ്പെടുത്തിയിട്ടുള്ളൂ, അദ്ദേഹം ഒരു അച്ഛന് ആയിരുന്നു. അദ്ധേഹത്തിന്റെ മകന് കീഴടക്കിയത് പോലെ വേറൊരാളും ലോകം കീഴടക്കിയിട്ടില്ല.!! അദ്ധേഹത്തിന്റെ മകന് നിറച്ചത് പോലെ മറ്റൊരാളും മനുഷ്യമനസ്സില് ശാന്തിയും സമാധാനവും സന്തോഷവും നിറച്ചിട്ടില്ല!! അദ്ധേഹത്തിന്റെ പ്രണയിനി ദരിദ്ര ആയിരുന്നു എങ്കിലും അവള് ലോകൈക റാണി എന്നാണു അറിയപ്പെടുന്നത്..
ആദരിക്കപ്പെടുന്നതില് ആ റാണിയെ കഴിഞ്ഞേ മറ്റാരും ആദരിക്കപെടാരുള്ളൂ ..അപമാന ഭാരം തലയില് വെച്ച് കേട്ടപെടാവുന്ന ദിനങ്ങളില് അദ്ദേഹം അവളെ സ്നേഹം കൊണ്ട് ചേര്‍ത്ത് പിടിച്ചു. ഒരു സംരക്ഷകന് എന്നതിനപ്പുറം ഒന്നും ലോകത്തിനു മുന്പില് ലഭിക്കില്ല എന്നറിഞ്ഞുകൊണ്ടു തന്നെ അദ്ദേഹം ലോകനീതിയും ദൈവീക നീതിയും ഒരേപോലെ സംരക്ഷിച്ചു..അധ്വാനത്തിന്റെ പിതാവെന്നു അദ്ധേഹത്തെ ലോകം വിളിച്ചു !! നിത്യ ശാന്തിയുടെ സംരക്ഷകന് എന്നും അദ്ദേഹം അറിയപ്പെട്ടു. താന് സ്നേഹിച്ചിരുന്ന സുന്ദരിയായ യുവതിയെ അവളുടെ നിയോഗങ്ങല്‍ക്കനുസരിച്ചു അദ്ദേഹം സംരക്ഷിച്ചു.
ഒട്ടും കാമാമോഹമോ ലൈംഗിക ത്വരയോ കൂടാതെ തന്നെ.
അതിനാല്‍ അദ്ധേഹത്തെ " നീതിമാന്‍ " എന്ന് വിളിച്ചു.
അധെഹമാണ് വിശുദ്ധ യൌസേപ്പ് പിതാവ്
അഥവാ സെന്റ്‌ ജോസഫ്‌ ..
ക്രിസ്ത്യാനികള്‍ ഈ ബഹുമാനത്തോടെ എല്ലാ വര്‍ഷവും മാര്‍ച്ച് മാസം അദ്ധേഹത്തെ സ്മരിക്കുന്നതിനായി മാറ്റി വെച്ചിരിക്കുന്നു.. വിശുദ്ധ യൌസേപ്പ് പിതാവിന്റെ വണക്കം മാസമായി ആചരിക്കുന്നു ഇന്ന് മുതല്‍!! പ്രാര്‍ഥിക്കുക!!! നമുക്ക് വേണ്ടി, നല്ല കുടുംബ ജീവിതത്തിനു വേണ്ടി, മാതാ പിതാക്കള്‍ക്ക് വേണ്ടി, മക്കള്‍ക്ക്‌ വേണ്ടി , നല്ല ജീവിതങ്ങള്‍ക്ക് വേണ്ടി, മന സമാധാനത്തിനു വേണ്ടി, ലോക സമാധാനത്തിനു വേണ്ടി!!

No comments:

Post a Comment