Monday, December 16, 2013

ഏറ്റവുമാദ്യം മനുഷ്യത്തം.... ഏറ്റവുമൊടുവിൽ ദൈവത്വം..

ഏറ്റവുമാദ്യം മനുഷ്യത്തം....
ഏറ്റവുമൊടുവിൽ ദൈവത്വം...

ഞാൻ എന്തുകൊണ്ട് ഫ്രാസിസ് മാർപ്പാപ്പയുടെ ചിത്രങ്ങളുള്ള പോസ്റ്റിങ്ങുകൾ തുടർച്ചയായി നടത്തുന്നു എന്ന് ചിലർ എന്നോട് ചോദിക്കുന്നു ...
അതിനുത്തരം ഇതാണ് .......

എപ്പോഴും ചിരിക്കുന്ന മുഖം..
ശിശുക്കളെ പോലെ നിഷ്കളങ്ക ഭാവം ...
പ്രവർത്തനത്തിൽ സത്യസന്ധത ....
കേൾക്കാനും ...ക്ഷമയോടെ മനസിലാക്കാനും കഴിയുന്ന മനസ്.
സ്നേഹത്തിനു വില കല്പ്പിക്കുന്ന ഹൃദയം ..
പ്രണയത്തിന്റെ ഭാവം തിരിച്ചറിഞ്ഞ യൗവനത്തിന്റെ ഉടമ.
നിരാശകൾക്ക് വിട കൊടുത്തു പ്രത്യാശയിലേക്ക് തുറന്ന കണ്ണുകൾ ..
അടിയുറച്ച ദൈവ വിശ്വാസം.
അതിനു ചേർന്ന ജീവിത ചര്യ ...
ഉത്തരവാദിത്വ ബോധം...
എളിമ...
അതിലും വലിയ വിനയം..
തുറന്നു പറയാനുള്ള ധൈര്യം..
തെറ്റുകൾ ഏറ്റു പറയാനും ക്ഷമ ചോദിക്കാനും പരിഹാരം ചെയ്യാനുമുള്ള വിശാല മനസും താഴ്മയും ..
മറ്റുള്ള മതങ്ങളെയും പ്രത്യയ ശാസ്ത്രങ്ങളെയും അംഗീകരിക്കുന്ന ശൈലി ...
എന്നാൽ അവയിലെ തെറ്റുകളെ ചൂണ്ടിക്കാട്ടാനും തുറന്നു സംവദിക്കാനും തയ്യാറുള്ള മനസ്.
ദീനാനുകമ്പ .....
ഏതു ദയനീയനെയും തിരിച്ചറിഞ്ഞു അറപ്പോ വെറുപ്പോ ജാള്യതയോ കൂടാതെ കൈകളിൽ താങ്ങാനുള്ള മനസ്..
ഉറച്ച തീരുമാനങ്ങൾ ചാഞ്ചല്ല്യമില്ലതെ എടുക്കാനും നടപ്പിലാക്കാനും ഉള്ള കഴിവ്..
സ്വന്തം വഴി സത്യസന്ധതയോടെ തുറന്നു കാണിച്ചു അതിലൂടെ സ്വയം നടന്നു കാട്ടാനും മറ്റുള്ളവരെ ആകർഷിക്കാനും ഉള്ള കഴിവ്..
പരിഹാസങ്ങളെ അവഗണിക്കാനും അവഗണനകളെ ചിരിച്ചു തള്ളാനും ഉള്ള സ്വഭാവം..
സൌഹൃതങ്ങൾക്ക് വില കല്പ്പിക്കാനുള്ള വിശാലമനസ് ....

സ്നേഹം..
വിശ്വാസം..
ക്ഷമ ..
ത്യാഗം
സൗഹൃദം ..

ഏറ്റവുമാദ്യം മനുഷ്യത്തം....
ഏറ്റവുമൊടുവിൽ ദൈവത്വം...

മനുഷ്യത്വതിലൂടെ ദൈവത്വതിലെക്കുള്ള മനുഷ്യ ജീവിത പ്രയാണത്തിലേക്കുള്ള ഒരു സാമാന്യ മനുഷ്യന്റെ മാതൃകയാണ് ഫ്രാൻസിസ് മാർപ്പാപ്പ എന്ന
ഈ മഹാ മനുഷ്യൻ..

മതം മനുഷ്യനെ തിരിച്ചറിയാനും അതിലൂടെ ദൈവത്വത്തോളം എത്തുന്ന സ്നേഹവും സഹകരണവും സഹായവും പടർത്താനും ഉള്ള മാധ്യമം ആണ് എങ്കിൽ
ഫ്രാൻസിസ് മാർപ്പാപ്പ ഉത്തമനായ ഒരു മത നേതാവാണ്‌..
അങ്ങനെയെങ്കിൽ ഞാൻ ഒരു ക്രിസ്ത്യാനി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനിക്കുന്നു..
ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകളെ ഏറ്റു പറഞ്ഞാൽ
"എന്റെ ദൈവം കത്തോലിക്കനല്ല..."

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment