Friday, December 27, 2013

ബാലരമയും ഞാനും (ശശി മഹാരാജാ ചരിതം )

ബാലരമയും ഞാനും 
(ശശി മഹാരാജാ ചരിതം )
വിത്ത്‌ ഗുണം പത്തു ഗുണം, 
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ
എന്നീ പഴഞ്ചൊല്ലുകൾ ശര്യാണോ? 

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബാലരമ ഞാൻ വായിക്കുന്നത് എന്നാണു എന്റെ ഓർമ്മ . നാട്ടിൻപുറം ആയതിനാലും കുഗ്രാമം ആയതിനാലും ബാലരമ കൃത്യമായി കിട്ടുക പ്രയാസമായിരുന്നു എങ്കിലും ഒരു വിധം മുടക്കം കൂടാതെ ഞാൻ വായിച്ചു പോന്നു. പ്രായം കൂടി വന്നെങ്കിലും ബാലരമ വായന മുടക്കിയില്ല.യൗവനം കഴിഞ്ഞു തുടങ്ങിയിട്ടും ബാലരമ വായിച്ചു പൊട്ടി ചിരിക്കുന്ന എന്നെ അമ്മ ഇപ്പോഴും വഴക്ക് പറയാറുണ്ട്‌. എന്റെ ബാലരമ വായന നാട്ടിൽ പ്രശസ്തമായിരുന്നതിനാൽ ചില മിത്രങ്ങളുടെ മൊബൈൽ ഫോണിൽ ജോയ് ജോസഫ്‌ എന്നതിന് പകരം ബാലരമ ജോയ് എന്ന് ചേർത്ത് വെക്കാറുണ്ട് എന്നും ഞാൻ ഈ അടുത്ത കാലത്ത് നേരിട്ട് ബോധ്യപ്പെട്ടിടുണ്ട് .. ഒരു പക്ഷെ അതൊരു പരിഹാസ വിഷയമോ തമാശയോ അതുമല്ലെങ്കിൽ ഒരു വ്യത്യസ്തത എന്നിൽ കണ്ടു ചെയ്തോ ആകാം ആ പേര് ചേർക്കൽ.
പക്ഷെ ഈയിടെ ഞാൻ അപൂർവമായ ഒരു കാഴ്ച കണ്ടു. ഞാൻ വായിച്ച ശേഷം വീട്ടിൽ വച്ചിട്ട് പോകുന്ന ബാലരമ അമ്മയും അപ്പനും എടുത്തു വായിക്കാറുണ്ട് എന്ന്... ഹ ഹ ഹ
ബാലരമയും വായിച്ചു ജീവിത ഗൌരവം ഇല്ലാതെ നടക്കുന്ന ഒരുത്തനാണ് ഞാൻ എന്ന് ചിലപ്പോൾ അമ്മ പരിഹസിക്കാറുണ്ട് എന്നതൊക്കെ ശരി എനിക്ക് എന്റെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകം ആണ് ബാലരമ എന്നതാണ് സത്യം.
പലപ്പോഴും മാനസിക സമ്മർധം എന്ന സാത്താനെ അതിജീവിക്കാൻ ബാലരമയിലെ സൂത്രനും ഷേരുവും എന്നെ സഹായിചിട്ടുണ്ട്. അല്ലെങ്കിൽ തന്നെ സൂത്രനും ഞാനും തമ്മിലുള്ള സ്വഭാവ സാമ്യം എന്നെ സ്വാധീനിച്ചിട്ടുണ്ട്. സൂത്രനെ പോലെ ഒരുപാട് ബുദ്ധിപൂർവ്വം ഞാൻ ആലോചിച്ചു എടുക്കുന്ന പല തീരുമാനങ്ങളും ബുധികളും ഒക്കെ ഒടുവിൽ സൂത്രന് പറ്റുന്ന അബദ്ധങ്ങൾ പോലെ എനിക്കും സംഭവിക്കുകയാണ് പതിവ്. ഹ ഹ ഹ ഹ
എന്റെ ഒരു സുഹൃത്ത് ഒരുപാട് കാലം എന്റെ നിഴൽ പോലെ ഒപ്പം ഉണ്ടായിരുന്നു. ഈ ഫേസ് ബുക്കിലും അവൻ എന്നെ പിന്തുടരുന്നുണ്ട്. ഞാൻ നടത്തിയിരുന്ന ഒരു സ്ഥാപനം അവനാണ് മാനേജ് ചെയ്തിരുന്നത്. എന്റെ കൂടെ കൂടിയ ശേഷം അവനും തുടങ്ങി മുടങ്ങാതെയുള്ള ബാലരമ വായന... എപ്പോഴും എന്റെ കൂടെ നടന്നിരുന്ന അവനെയും ചേർത്ത് സുഹൃത്തുക്കൾ ഒടുവിൽ ഞങ്ങൾ ഒന്നിച്ചു പോകുമ്പോൾ സൂത്രനും ഷേരുവും എങ്ങോട്ടാ എന്ന് ചോദിച്ചു കളിയാക്കുകയും അവ ഒരു തമാശയായി ആസ്വതിക്കുകയും പതിവായിരുന്നു.. ഹ ഹ ഹ
എന്തായാലും ഈ പോസ്റ്റിങ്ങ്‌ നിങ്ങളും ആസ്വതിക്കും എന്നുറപ്പ്..
നിഷ്കളങ്കതയാണ് ശിശുക്കളെ പോലെ നമ്മുടെ മനസിനെയും സമ്മർധ രഹിതമായി സംരക്ഷിക്കുന്നത് എന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്.അതിനു ബാലരമയും കുട്ടികൾക്കുള്ള പ്രസിദ്ധീകരണങ്ങളും നല്ല മാർഗമാണ് തുറക്കുക. കുട്ടികൾ ശശിമാരാകുന്നതാണ് കുട്ടികൾ നരേന്ദ്ര മോഡികൾ ആകുന്നതിലും നല്ലത്. എന്നെ ബാലരമ വായിക്കാൻ പഠിപ്പിച്ച അപ്പനും അമ്മയ്ക്കും നന്ദി.. കൂടെ നിന്ന് ചിരിച്ച സുഹൃത്തുക്കൾക്കും നന്ദി.

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

joy joseph
kjoyjosephk@gmail.com

Tuesday, December 17, 2013

അന്നും ഇന്നും

അന്നും ഇന്നും ഹ ഹ ഹ ഹ ഹ 

സ്നേഹിതരെ...
( ഏതാനും നാളുകൾക്കു മുന്പ് ഞാൻ ഫേസ് ബുക്കിൽ ചെയ്ത ഒരു പോസ്ടിങ്ങിലെ വാക്കുകളും അതിനോടൊപ്പം ചേർത്ത ചിത്രവുമാണ് ഒന്നാമത്തേത് ...ഇന്നത്തെ ഈ പോസ്ടിങ്ങിനു വാചകമടി ഇല്ല.. രണ്ടാമത്തെ പടം ഒന്നാമാതെതിനു ഒപ്പം ചേർത്തിരിക്കുന്നു .... ഹ ഹ ഹ ഹ ഹ ഹ ഹ - ഇതൊക്കെ ഒരു തമാശ ആയി കാണാൻ അപേക്ഷ...ഓരോ മിത്രങ്ങൾ സ്നേഹത്തോടെ തരുന്ന സമ്മാനങ്ങൾ ആണ് ഓരോ .ചിത്രവും.അതിനെ അവരുടെയും എന്റെയും സന്തോഷത്തിനായി ഇവിടെ ഇങ്ങനെ ചേര്ക്കുന്നു എന്ന് മാത്രം... ഹ ഹ ഹ ഹ ഹ )

ഇനി ,ആദ്യം ഇത് വായിക്കുക..
2012 ൽ, ചില ദിവസങ്ങളിൽ  ഞാനും ഈ കുരങ്ങനെ പോലെ ആയിരുന്നു..
വർണ്ണം കണ്ടു പകച്ചു നിന്ന്, ഇതാണ് നന്മയുടെ ചിത്രമെന്ന് കരുതിയ ദിനങ്ങൾ ..
ഇന്നീ പടം കണ്ടപ്പോൾ ആ ദിവസങ്ങൾ ഓര്മ്മ വന്നു..അന്നത്തെ എന്റെ മനസിനും സ്വഭാവത്തിനും ഈ കുരങ്ങന്റെ അതേ ച്ഛായ ..
ഞാൻ കെട്ടിയ വേഷങ്ങളോട് സാമ്യമുള്ള  ഈ ദൃശ്യം എന്റെ മിത്രങ്ങൾക്കായി ഇവിടെ ചേർക്കുന്നു ..
ആസ്വദിക്കുക ....
ഹ ഹ ഹ ഹ ഹ 

മരം ചാടി നടന്നോരു  കുരങ്ങൻ ....
മനുഷ്യന്റെ കുപ്പായമണിഞ്ഞു ...
മഹാനെന്നു നടിച്ചു... മാന്യനായി ഭാവിച്ചു...
മരത്തിൽ നിന്നവൻ  മെല്ലെ മണ്ണിൽ കുതിച്ചു..

രാജാവായും മന്ത്രിയായും മന്ത്രവാദി തന്ത്രിയായും രാജ സേവ ചെയ്തു സ്വന്തം കീശ  വീർപ്പിച്ചു .....

അന്നും ഇന്നും ഹ ഹ ഹ ഹ ഹ 

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com
 

സാമ്യമുള്ള ഈ ദൃശ്യം

സ്നേഹിതരെ...

ആദ്യം ഇത് വായിക്കുക..
2012 ൽ, ചില ദിവസങ്ങളിൽ  ഞാനും ഈ കുരങ്ങനെ പോലെ ആയിരുന്നു..
വർണ്ണം കണ്ടു പകച്ചു നിന്ന്, ഇതാണ് നന്മയുടെ ചിത്രമെന്ന് കരുതിയ ദിനങ്ങൾ ..
ഇന്നീ പടം കണ്ടപ്പോൾ ആ ദിവസങ്ങൾ ഓര്മ്മ വന്നു..അന്നത്തെ എന്റെ മനസിനും സ്വഭാവത്തിനും ഈ കുരങ്ങന്റെ അതേ ച്ഛായ ..
ഞാൻ കെട്ടിയ വേഷങ്ങളോട് സാമ്യമുള്ള  ഈ ദൃശ്യം എന്റെ മിത്രങ്ങൾക്കായി ഇവിടെ ചേർക്കുന്നു ..
ആസ്വദിക്കുക ....
ഹ ഹ ഹ ഹ ഹ 




എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com
 

Time to Greatness

Time to Greatness
Oro prabhathavum shubha jeevithathilekkulla alavukolaanu...
Oro varshavum oru jeevithakaalathinte alavukolaanu.
TIME...
Ennl athu oro nimishathe jeevithatheyum jeevaneyum niyanthrikkunna alavukolaanu.
Ivide ee TIME nalkunna sandeshavumathaanu.
Nammal aarennullathalla enganeyulavarennu nishchayikunnathaanu TIME cheyyunna joli.
Lokam muzhuvan nedukayalla oro nimishavum nanmayum athinte sandoshavum swayam nedukayum mattullavarkku nalkukayumaanu oro MANUSHYA jevithathinteyum DHARMAM. ivide PAPA FRANCISCO nalkuna sandesham athu maathramaanu.
mattellaam verutheyaanu ...
Orupad vliya kaaryangalalla mahanmaare srishtichath.nisaramennu karuthi avaganichavaye kaalathinte kai pidichu korthinakkiyathaanumahaanmaar mahaanmaaraayathu.
Nisaramalla onnu .... aarum..


joy joseph 

kjoyjosephk@gmail.com

My dear "MITHRAMS",




My dear "MITHRAMS",
good " PRABHAATHAM".
this " DIVASAM"
wait for " ANUGRAHAMS"
give " SANTHOSHAMS"
get " AANANDAMS"
always " PUNCHIRI"
"DAIVAM " and " NJAAN"
with " NINGAL"..
ha ha ha ha ha ha ha



എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

അച്ഛനും അമ്മയും വാക്കെന്നു കേട്ട് ഞാൻ

അച്ഛനും അമ്മയും വാക്കെന്നു കേട്ട് ഞാൻ 
വെറും വാക്കല്ല എന്ന് പിന്നീട് അറിഞ്ഞു ഞാൻ 
എന്റെ അപ്പനും അമ്മയും ക്രിസ്മസ് നക്ഷത്ര വിളക്കിന്  താഴെ 

എന്റെ ചിന്ത 

എന്റെ വചനം 
എന്റെ പ്രവർത്തി 

ജോയ് ജോസഫ്‌ 

kjoyjosephk@gmail.com
www.mylifejoy.blogspot.com

Monday, December 16, 2013

നമ്മൾക്കും എല്ലാവർക്കും

സന്തോഷം സ്പുരിക്കുന്ന വദനതിലെക്കു 
ശിശുക്കളെ പോലെ നിഷ്കളങ്കമായി 
സൌഹൃദത്തിന്റെ കരങ്ങൾ  നീട്ടാം .... പരസ്പരം 
എല്ലാ ദിനവും നല്ല ദിനം 
നിങ്ങൾക്കും .. എനിക്കും 
എനിക്കും  നിങ്ങൾക്കും 
അപ്പോൾ നമ്മൾക്കും  എല്ലാവർക്കും

എന്റെ ചിന്ത 
എന്റെ വചനം 
എന്റെ പ്രവർത്തി 

ജോയ് ജോസഫ്‌ 

kjoyjosephk@gmail.com
www.mylifejoy.blogspot.com

ഏറ്റവുമാദ്യം മനുഷ്യത്തം.... ഏറ്റവുമൊടുവിൽ ദൈവത്വം..

ഏറ്റവുമാദ്യം മനുഷ്യത്തം....
ഏറ്റവുമൊടുവിൽ ദൈവത്വം...

ഞാൻ എന്തുകൊണ്ട് ഫ്രാസിസ് മാർപ്പാപ്പയുടെ ചിത്രങ്ങളുള്ള പോസ്റ്റിങ്ങുകൾ തുടർച്ചയായി നടത്തുന്നു എന്ന് ചിലർ എന്നോട് ചോദിക്കുന്നു ...
അതിനുത്തരം ഇതാണ് .......

എപ്പോഴും ചിരിക്കുന്ന മുഖം..
ശിശുക്കളെ പോലെ നിഷ്കളങ്ക ഭാവം ...
പ്രവർത്തനത്തിൽ സത്യസന്ധത ....
കേൾക്കാനും ...ക്ഷമയോടെ മനസിലാക്കാനും കഴിയുന്ന മനസ്.
സ്നേഹത്തിനു വില കല്പ്പിക്കുന്ന ഹൃദയം ..
പ്രണയത്തിന്റെ ഭാവം തിരിച്ചറിഞ്ഞ യൗവനത്തിന്റെ ഉടമ.
നിരാശകൾക്ക് വിട കൊടുത്തു പ്രത്യാശയിലേക്ക് തുറന്ന കണ്ണുകൾ ..
അടിയുറച്ച ദൈവ വിശ്വാസം.
അതിനു ചേർന്ന ജീവിത ചര്യ ...
ഉത്തരവാദിത്വ ബോധം...
എളിമ...
അതിലും വലിയ വിനയം..
തുറന്നു പറയാനുള്ള ധൈര്യം..
തെറ്റുകൾ ഏറ്റു പറയാനും ക്ഷമ ചോദിക്കാനും പരിഹാരം ചെയ്യാനുമുള്ള വിശാല മനസും താഴ്മയും ..
മറ്റുള്ള മതങ്ങളെയും പ്രത്യയ ശാസ്ത്രങ്ങളെയും അംഗീകരിക്കുന്ന ശൈലി ...
എന്നാൽ അവയിലെ തെറ്റുകളെ ചൂണ്ടിക്കാട്ടാനും തുറന്നു സംവദിക്കാനും തയ്യാറുള്ള മനസ്.
ദീനാനുകമ്പ .....
ഏതു ദയനീയനെയും തിരിച്ചറിഞ്ഞു അറപ്പോ വെറുപ്പോ ജാള്യതയോ കൂടാതെ കൈകളിൽ താങ്ങാനുള്ള മനസ്..
ഉറച്ച തീരുമാനങ്ങൾ ചാഞ്ചല്ല്യമില്ലതെ എടുക്കാനും നടപ്പിലാക്കാനും ഉള്ള കഴിവ്..
സ്വന്തം വഴി സത്യസന്ധതയോടെ തുറന്നു കാണിച്ചു അതിലൂടെ സ്വയം നടന്നു കാട്ടാനും മറ്റുള്ളവരെ ആകർഷിക്കാനും ഉള്ള കഴിവ്..
പരിഹാസങ്ങളെ അവഗണിക്കാനും അവഗണനകളെ ചിരിച്ചു തള്ളാനും ഉള്ള സ്വഭാവം..
സൌഹൃതങ്ങൾക്ക് വില കല്പ്പിക്കാനുള്ള വിശാലമനസ് ....

സ്നേഹം..
വിശ്വാസം..
ക്ഷമ ..
ത്യാഗം
സൗഹൃദം ..

ഏറ്റവുമാദ്യം മനുഷ്യത്തം....
ഏറ്റവുമൊടുവിൽ ദൈവത്വം...

മനുഷ്യത്വതിലൂടെ ദൈവത്വതിലെക്കുള്ള മനുഷ്യ ജീവിത പ്രയാണത്തിലേക്കുള്ള ഒരു സാമാന്യ മനുഷ്യന്റെ മാതൃകയാണ് ഫ്രാൻസിസ് മാർപ്പാപ്പ എന്ന
ഈ മഹാ മനുഷ്യൻ..

മതം മനുഷ്യനെ തിരിച്ചറിയാനും അതിലൂടെ ദൈവത്വത്തോളം എത്തുന്ന സ്നേഹവും സഹകരണവും സഹായവും പടർത്താനും ഉള്ള മാധ്യമം ആണ് എങ്കിൽ
ഫ്രാൻസിസ് മാർപ്പാപ്പ ഉത്തമനായ ഒരു മത നേതാവാണ്‌..
അങ്ങനെയെങ്കിൽ ഞാൻ ഒരു ക്രിസ്ത്യാനി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനിക്കുന്നു..
ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകളെ ഏറ്റു പറഞ്ഞാൽ
"എന്റെ ദൈവം കത്തോലിക്കനല്ല..."

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com