Friday, December 27, 2013

ബാലരമയും ഞാനും (ശശി മഹാരാജാ ചരിതം )

ബാലരമയും ഞാനും 
(ശശി മഹാരാജാ ചരിതം )
വിത്ത്‌ ഗുണം പത്തു ഗുണം, 
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ
എന്നീ പഴഞ്ചൊല്ലുകൾ ശര്യാണോ? 

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബാലരമ ഞാൻ വായിക്കുന്നത് എന്നാണു എന്റെ ഓർമ്മ . നാട്ടിൻപുറം ആയതിനാലും കുഗ്രാമം ആയതിനാലും ബാലരമ കൃത്യമായി കിട്ടുക പ്രയാസമായിരുന്നു എങ്കിലും ഒരു വിധം മുടക്കം കൂടാതെ ഞാൻ വായിച്ചു പോന്നു. പ്രായം കൂടി വന്നെങ്കിലും ബാലരമ വായന മുടക്കിയില്ല.യൗവനം കഴിഞ്ഞു തുടങ്ങിയിട്ടും ബാലരമ വായിച്ചു പൊട്ടി ചിരിക്കുന്ന എന്നെ അമ്മ ഇപ്പോഴും വഴക്ക് പറയാറുണ്ട്‌. എന്റെ ബാലരമ വായന നാട്ടിൽ പ്രശസ്തമായിരുന്നതിനാൽ ചില മിത്രങ്ങളുടെ മൊബൈൽ ഫോണിൽ ജോയ് ജോസഫ്‌ എന്നതിന് പകരം ബാലരമ ജോയ് എന്ന് ചേർത്ത് വെക്കാറുണ്ട് എന്നും ഞാൻ ഈ അടുത്ത കാലത്ത് നേരിട്ട് ബോധ്യപ്പെട്ടിടുണ്ട് .. ഒരു പക്ഷെ അതൊരു പരിഹാസ വിഷയമോ തമാശയോ അതുമല്ലെങ്കിൽ ഒരു വ്യത്യസ്തത എന്നിൽ കണ്ടു ചെയ്തോ ആകാം ആ പേര് ചേർക്കൽ.
പക്ഷെ ഈയിടെ ഞാൻ അപൂർവമായ ഒരു കാഴ്ച കണ്ടു. ഞാൻ വായിച്ച ശേഷം വീട്ടിൽ വച്ചിട്ട് പോകുന്ന ബാലരമ അമ്മയും അപ്പനും എടുത്തു വായിക്കാറുണ്ട് എന്ന്... ഹ ഹ ഹ
ബാലരമയും വായിച്ചു ജീവിത ഗൌരവം ഇല്ലാതെ നടക്കുന്ന ഒരുത്തനാണ് ഞാൻ എന്ന് ചിലപ്പോൾ അമ്മ പരിഹസിക്കാറുണ്ട് എന്നതൊക്കെ ശരി എനിക്ക് എന്റെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഘടകം ആണ് ബാലരമ എന്നതാണ് സത്യം.
പലപ്പോഴും മാനസിക സമ്മർധം എന്ന സാത്താനെ അതിജീവിക്കാൻ ബാലരമയിലെ സൂത്രനും ഷേരുവും എന്നെ സഹായിചിട്ടുണ്ട്. അല്ലെങ്കിൽ തന്നെ സൂത്രനും ഞാനും തമ്മിലുള്ള സ്വഭാവ സാമ്യം എന്നെ സ്വാധീനിച്ചിട്ടുണ്ട്. സൂത്രനെ പോലെ ഒരുപാട് ബുദ്ധിപൂർവ്വം ഞാൻ ആലോചിച്ചു എടുക്കുന്ന പല തീരുമാനങ്ങളും ബുധികളും ഒക്കെ ഒടുവിൽ സൂത്രന് പറ്റുന്ന അബദ്ധങ്ങൾ പോലെ എനിക്കും സംഭവിക്കുകയാണ് പതിവ്. ഹ ഹ ഹ ഹ
എന്റെ ഒരു സുഹൃത്ത് ഒരുപാട് കാലം എന്റെ നിഴൽ പോലെ ഒപ്പം ഉണ്ടായിരുന്നു. ഈ ഫേസ് ബുക്കിലും അവൻ എന്നെ പിന്തുടരുന്നുണ്ട്. ഞാൻ നടത്തിയിരുന്ന ഒരു സ്ഥാപനം അവനാണ് മാനേജ് ചെയ്തിരുന്നത്. എന്റെ കൂടെ കൂടിയ ശേഷം അവനും തുടങ്ങി മുടങ്ങാതെയുള്ള ബാലരമ വായന... എപ്പോഴും എന്റെ കൂടെ നടന്നിരുന്ന അവനെയും ചേർത്ത് സുഹൃത്തുക്കൾ ഒടുവിൽ ഞങ്ങൾ ഒന്നിച്ചു പോകുമ്പോൾ സൂത്രനും ഷേരുവും എങ്ങോട്ടാ എന്ന് ചോദിച്ചു കളിയാക്കുകയും അവ ഒരു തമാശയായി ആസ്വതിക്കുകയും പതിവായിരുന്നു.. ഹ ഹ ഹ
എന്തായാലും ഈ പോസ്റ്റിങ്ങ്‌ നിങ്ങളും ആസ്വതിക്കും എന്നുറപ്പ്..
നിഷ്കളങ്കതയാണ് ശിശുക്കളെ പോലെ നമ്മുടെ മനസിനെയും സമ്മർധ രഹിതമായി സംരക്ഷിക്കുന്നത് എന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്.അതിനു ബാലരമയും കുട്ടികൾക്കുള്ള പ്രസിദ്ധീകരണങ്ങളും നല്ല മാർഗമാണ് തുറക്കുക. കുട്ടികൾ ശശിമാരാകുന്നതാണ് കുട്ടികൾ നരേന്ദ്ര മോഡികൾ ആകുന്നതിലും നല്ലത്. എന്നെ ബാലരമ വായിക്കാൻ പഠിപ്പിച്ച അപ്പനും അമ്മയ്ക്കും നന്ദി.. കൂടെ നിന്ന് ചിരിച്ച സുഹൃത്തുക്കൾക്കും നന്ദി.

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

joy joseph
kjoyjosephk@gmail.com

No comments:

Post a Comment