Thursday, January 29, 2015

പേരിന്റെ ഉടമകള്‍ ...


" പോകാന്‍ പാടില്ലാത്ത സ്ഥലത്തേക്ക് ആണെങ്കില്‍ പോലും സത്യസന്ധമായും ആത്മാര്‍ഥമായും വിളിച്ചാല്‍ ഞാന്‍ പോകും. എന്റെ പേരിന്റെ ഉടമയായ യേശു ക്രിസ്തു അങ്ങനെയായിരുന്നു. അദ്ദേഹത്തിന്റെ പേരുള്ള എളിയ ദാസനായ ഞാനും അങ്ങനെ തന്നെ ചെയ്യാന്‍ ബാധ്യസ്ഥനാണ് " . ---( പത്മശ്രീ ഡോ. കെ. ജെ. യേശുദാസ് ).....
പ്രിയ പത്മശ്രീ ഡോ. കെ. ജെ. യേശുദാസ് ......ഗാന ഗന്ധര്‍വാ ..താങ്കള്‍ ശരിക്കും ...
ആരെയും ഭാവ ഗായകനാക്കും
ആത്മ സൌന്ദര്യമാണ്........

പേരിന്റെ ഉടമകള്‍ ...
പേരിനും ഉടമകളോ ? ഉണ്ടെന്നു എന്റെ ചിന്ത പല തവണ എന്നോട് വചിച്ചപ്പോള്‍ എന്റെ ഈ പ്രവര്‍ത്തി ഉണ്ടായി. പത്മശ്രീ ഡോ. കെ. ജെ. യേശുദാസ് പറഞ്ഞത് ഒരു ഓര്‍മ്മപ്പെടുത്തലാണ് . അവനവന്റെ പേരിന് അര്‍ഥം കണ്ടെത്തുന്നവന്‍ സന്തോഷവാനായിരിക്കും .. എപ്പോഴും ...
പത്മശ്രീ ഡോ. കെ. ജെ. യേശുദാസ് ഇവിടെ സ്വന്തം പേരിന്റെ അര്‍ഥം വിവരിക്കുന്നു.
അപ്പോള്‍ എന്റെ പേരിന്റെ അര്‍ഥം ഞാനും ഓര്‍ത്ത് എടുത്തേ പറ്റൂ. ഓരോരുത്തനും അവനവന്റെ പേരിന്റെ അര്‍ഥം കണ്ടെത്തി ചിന്തിച്ചാല്‍ അതിന്റെ മാധുര്യത്തിനു പിന്നാലെ സഞ്ചരിച്ച് എപ്പോഴും സ്വയം സന്തോഷവാനാകാനും സ്വയം സന്തോഷിക്കുന്നത് വഴി മറ്റുള്ളവരുടെ സന്തോഷത്തിനും കാരണമാകുന്നു. ആത്മാവ് എന്നത് സന്തോഷത്തിന്റെയും അത് നല്കുന്ന സമാധാനത്തിന്റെയും അവസ്ഥയാണ്. അത് വായുവിലങ്ങനെ വ്യാപിച്ചു സകലരിലും പ്രസരിപ്പ് ഉണ്ടാക്കും. അതിന്റെ മതമാണ്‌ സ്നേഹം. സ്നേഹത്തില്‍ നിന്നുണ്ടാകുന്ന ഉല്പന്നമാണ് സാഹോദര്യം. ഒരെ പോലെ ശരീരവും അവയവങ്ങളും മനസും വികാരവും വിചാരവും ഒക്കെയുള്ള മനുഷ്യന്‍ സ്വന്തം പേരിന്റെ അസ്ഥിത്വം തിരിച്ചറിഞ്ഞാല്‍ ആത്മാവിനെ കണ്ടെത്തും .. ആത്മാവിനെ കണ്ടെത്തിയാല്‍ അതിനെ " പ്രജ്ഞാനം ബ്രഹ്മ" എന്ന് പറയാം, അത് പിന്നെ "അഹം ബ്രഹ്സ്മസമി" മന്ത്രം ആകും. അത് പരിണമിച്ച് " തത്വമസി" ആകും.. വീണ്ടും അത് വളര്ന്നു "അയം ആത്മ ബ്രഹ്മ" ആയി ദെവത്വവും അമരത്വവും പ്രാപിക്കും..

സ്വന്തം പേരാണ് ആത്മാവിന്റെ ചാലക ശക്തി .
അതാണ്‌ അവന്റെ അസ്തിത്വത്തിന്റെ സൂചകവും..
തിരിച്ചറിയുന്നവന്‍ ഭാഗ്യവാന്‍
"നിങ്ങള്‍ക്ക് സമാധാനം" എന്ന യേശു ദേവന്റെ അനുഗ്രഹവും "ഓം ശാന്തി ശാന്തി" എന്നതിന്റെ പൊരുളും അതാണ്‌..
ഏകം സത്, വിപ്രാ ബഹുധാ വതന്തി..
ഇതി ആത്മീയ വാര്‍ത്താഹ ...

നമോവാകം ...

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി
ജോയ് ജോസഫ്‌

joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment