Tuesday, April 3, 2012

പൊന്നിന്‍ കുരിശു താങ്ങുന്ന, സമയം ക്ളിപതപെടുതുന്ന, കൃത്യതയുള്ള ദൈവം..



ഓശാന ഞായറിന്റെ പിറ്റേന്ന് പതിവുള്ളതാണ് പൊന്നിന്‍ കുരിശു മുത്തപ്പന്റെ പൊന്‍ മലയിലേക്കു ഒരു യാത്ര. എല്ലാ വര്‍ഷവും ഇത് പതിവാണ്. ഇത്തവണയും പതിവ് തെറ്റിച്ചില്ല. സ്നേഹം നിറഞ്ഞ ഒരു രാത്രിക്ക് പുലര്‍ച്ചെ യാത്ര പറഞ്ഞു ഞാന്‍ ഏപ്രില്‍ രണ്ടിന് രാവിലെ  തലശേരിയിലേക്ക്. അങ്കമാലിക്ക് അറുപത്തി നാല് രൂപയുടെ ടിക്കറ്റ്‌ എടുത്തു വെറും സാധാരണക്കാരന്‍ ആയ ഞാന്‍ പരശുരാം എക്സ് പ്രസ്സില്‍ കയറിക്കൂടി. ഇരിക്കാന്‍ സീറ്റ്‌ കിട്ടിയില്ല. അതുകൊണ്ട് ലഗേജ് വെക്കാന്‍ ഉണ്ടാക്കിയ ഒരു ബര്‍ത്ത് പോലെ ഉള്ള സ്ഥലത്ത് കയറി കൂടി അവിടെ ഇരുന്നു. കുറെ കഴിഞ്ഞപ്പോള്‍ അവിടെ വെച്ചിരുന്ന ബാഗുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ നീണ്ടു നിവര്‍ന്നു കിടന്നുറങ്ങി. എന്റെ പരിപാടി വളരെ ലളിതം ആയിരുന്നു. ട്രെയിന്‍ 12.30 നു അങ്കമാലിയില്‍ എത്തും. ഒരു മണിക്കുള്ള ബസില്‍ മലയാറൂര്‍ . ഒരു കുളി. ഭക്ഷണം കഞ്ഞിയും കപ്പയും ..പിന്നെ ഏതെങ്കിലും ഒരു പാവം അമ്മച്ചി വില്‍ക്കുന്ന മെഴുകുതിരിയും ഒരു കുരിശിന്റെ വഴിയുടെ പുസ്തകവും വാങ്ങും. കാവി മുണ്ടും കറുത്ത ഷര്‍ട്ടും മല കേറുമ്പോള്‍ നിര്‍ബന്ധമാണ്‌ എനിക്ക്. അതെന്താ അങ്ങനെ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.. അതങ്ങനെയാണ്. കുരിശിന്റെ വഴിയുടെ പുസ്തകം പല തരാം ഉണ്ട്. എന്നാല്‍ കലാ ഭവന്റെ ആത്മാവായിരുന്ന ഫാദര്‍ ആബേല്‍  ( ആബേലച്ചന്‍ ) എഴുതിയ കുരിശിന്റെ വഴിയാണ് എന്റെ ഇഷ്ട "വഴി" കൂടെ ഉള്ളവരെ അകറ്റി വിട്ടു ഞാന്‍ അപരിചിതര്‍ക്കൊപ്പം മല കയറ്റം തുടങ്ങും . ചെരുപ്പ് ക്ലോക്ക് റൂമില്‍ ബാഗിനോപ്പം വെച്ച്. കയ്യില്‍ ഒരു കൊച്ചു ക്യാമറ കരുതി. ഒരു തോര്‍ത്ത്‌ മുണ്ട് നനച്ചു കയ്യില്‍ വെച്ച്. വിയര്‍ക്കുമ്പോള്‍ ആ നനഞ്ഞ തോര്‍ത്ത്‌ കൊണ്ട് ശരീരം തുടച്ചു മെല്ലെ മല കയറ്റം. ഓരോ സ്ഥലങ്ങളില്‍ നിന്ന് തിരികള്‍ കത്തിച്ചും കുരിശിന്റെ വഴി ചൊല്ലിയും കാവി ധരിച്ചു മറ കുരിശു ചുമന്നു മല കയറുന്ന വ്രെതമെടുത്ത ചെറുപ്പക്കാരുടെ ഒപ്പം ഞാന്‍ മലയിലേക്കു നീങ്ങി. പ്രാര്‍ത്ഥന എത്ര ശക്തം എന്നും ത്യാഗം വേദന എന്നിവ എത്ര മഹത്തരം എന്നും ബോധ്യപ്പെടുത്തുന്ന ഒന്നാണ്  ഈ തരം തീര്‍ത്ഥ യാത്രകള്‍ എല്ലാം തന്നെ.
എന്നാല്‍ കണക്കു കൂട്ടലുകള്‍ തെറ്റി ഇക്കൊല്ലം. ട്രെയിന്‍ എത്തിയത് ഒരു മണിക്ക്. ഒരു മണിയുടെ ബസ് പോയി കഴിഞ്ഞിരുന്നു. പിന്നെ അടുത്ത ബസ് നോക്ക് നില്‍പ്പായി. വന്നില്ല. അതിനാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞു നേരെ കാലടിക്ക് ബസ് കയറി. ഒരു തിങ്ങി നിറഞ്ഞ ബസില്‍ തൂങ്ങി നിന്ന് യാത്ര. അടിവാരത്തെ പള്ളിക്ക് മുന്നില്‍ ബസിറങ്ങി. പള്ളി വക ബാത്ത് റൂമില്‍ ഒരു കുളി. പിന്നെ കഞ്ഞിയും കപ്പയും കഴിക്കാന്‍  ഒരു നാടന്‍ ഹോട്ടലിലേക്ക്. രണ്ടും എത്തിയപ്പോള്‍ കപ്പക്ക്‌ ഉപ്പില്ല. കഞ്ഞി മാത്രം അച്ചാര്‍ കൂട്ടി കഴിച്ചു മല കയറാന്‍ തുടങ്ങുമ്പോള്‍ സമയം മൂന്നേമുക്കാല്‍!! പതിവിനു വിപരീതമായി രണ്ടു മണിക്കൂര്‍ വൈകി.
നടത്തം വേകത്തില്‍ ആക്കി ഞാന്‍ .. പക്ഷെ കുത്തനെ ഉള്ള , കല്ലും പാറയും ഇടയ്ക്കിടെ കരിന്തെളുകളും ഉള്ള വഴിയില്‍ എങ്ങനെ വേകാത്ത കൂട്ടും? കുരിശിന്റെ വഴിയിലോഴികെ വേറെ ഒരിടത്തും നില്‍ക്കാതെ നടപ്പ്. ഒരുവില്‍ 5.20 നു മല മുകളില്‍. ഒരു ഗ്ലാസ് വെള്ളം കുടിച്ചു. പിന്നെ കുമ്പസാരിക്കാന്‍ പോയി. ഒരുപാട് പാപികള്‍ ഈ മലമുകളിലേക്ക് അവരവരുടെ പാപങ്ങള്‍ ചുമന്നു കയറ്റുകയും ഇവിടെ അവയൊക്കെ ഇറക്കി വെച്ച് കനം
കുറഞ്ഞ മനസ്സുമായി താഴെക്കിരങ്ങുകയും
 ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് നാരാനത്ത് ഭ്രാന്തനെ ഓര്‍മ വരും.
ഞാനും അക്കൂട്ടത്തില്‍ ഒരുവന്‍ മാത്രം.!!
കുമ്പസാരിച്ചു... മൂന്നു നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥന ചൊല്ലി പ്രായ്ചിതം ചെയ്യാന്‍ അച്ചന്‍ പറഞ്ഞു.
ഞാന്‍ വേഗത്തില്‍ മലയിറങ്ങി... താഴെ എത്തുമ്പോള്‍
അങ്കമാലിക്കുള്ള അവസാന ബസ് എത്തിയിരുന്നു.
ചാടി കയറി
ഇനി എറണാകുളം
അവിടെ ഒരു സുഹൃത്തിനെ കാണണം
ചൊവ്വാഴ്ച പകല്‍ അവിടെ കൂടി രാത്രി മടങ്ങണം
കൂടെ ഉണ്ടായിരുന്നവരെ സമ്മതിപ്പിക്കാം എന്ന് കരുതി. എന്നാല്‍ അത്യാവശ്യമായി നാട്ടില്‍ എത്താന്‍ ഒരു എസ് എം എസ് എന്റെ ഓഫ്‌ ആയി പോയ മൊബൈലില്‍ ഉണ്ടായിരുന്നു.
ഞാന്‍ എന്ത് ചെയ്യാന്‍?
ബസ്‌ പുറപ്പെട്ടു. നേരെ എറണാകുളത്തിന് പോയി അവിടെ നിന്ന് 9.45 നു എന്റെ നാട്ടിലേക്കുള്ള ബസില്‍ കയറിയാല്‍ നേരം 5.30 പുലര്‍ച്ചെ നാട്ടില്‍ എത്താം എന്ന് കണക്കു കൂട്ടി..



ഞാന്‍ കയറിയ ബസിന്റെ ടയര്‍ കാലടിയ്ക്കടുത്തു വെച്ച പഞ്ചര്‍ !! സമയത്തിന്റെ കണക്കുകള്‍ പിഴച്ചു തുടങ്ങി. എരനാകുളത് 9.30 എത്താമെന്ന മോഹം ടയറിന്റെ കാറ്റ് പോകും പോലെ പോയി. ഏകദേശം 20 മിനിറ്റ് എടുത്തു ടായരോന്നു മാറ്റുവാന്‍..സമയം അപ്പോഴേക്കും 8.40 എന്ന് കാണിച്ചു. ഇനി അങ്കമാലി എത്തി അവിടെ നിന്നും ഒരു ബസില്‍ കയറി എരനാകുളത് എത്തുമ്പോള്‍ എനിക്ക് പോകേണ്ട ബസ് കിട്ടില്ല എന്നുറപ്പ്. ഒരു സുഹൃത്തിനെ വിളിച്ചു ഞാന്‍ റൂമില്‍ എത്തില്ല എന്നും മറ്റൊരു സുഹൃത്തിനെ വിളിച്ചു ഞാന്‍ എരനാകുളത് തങ്ങില്ല എന്നും പറഞ്ഞു. ആദ്യത്തെ സുഹൃത്തിനു കാര്യം മനസിലായി..കാരണം അദ്ദേഹം എന്റെ ജീവിത ശൈലി നേരില്‍ കാണാന്‍ തുടങ്ങീട്ടു കുറെ കാലം ആയതാണ്. എന്നാല്‍ രണ്ടാമത്തെ സുഹൃത്തിനു കാര്യം മനസിലായില്ല. കാരണം ആ സുഹൃത്തിനു എന്നെ ഇതുവരെ ശരി ആയ വിധത്തില്‍ മനസിലാക്കാന്‍ സമയം കിട്ടീട്ടില്ല. അദ്ദേഹം ഒരുപാട് പരിഭവം പറഞ്ഞു..എന്തോ ഈ പരിഭവം കേട്ട് മടുതാവും മൊബൈല്‍ അതിന്റെ ബാറ്റെരി ചാര്‍ജില്ലാതാക്കി  കളഞ്ഞു ..
ഇനി പുലര്‍ച്ചെ വീട്ടില്‍ എത്താന്‍ കൈ വിട്ടു പോയ നാട്ടിലേക്കുള്ള ബസ് എങ്ങനെയെങ്കിലും പിടിക്കുക എന്ന് തീരുമാനിച്ചു. ആലുവ പറവൂര്‍ കൊടുങ്ങല്ലൂര്‍ കുന്ദംകുളം വഴി പോകുന്ന ആ ബസ് പിടിക്കാന്‍ ഉള്ള ഏക വഴി ചാലക്കുടി തൃശൂര്‍ വഴി കോഴിക്കോട് പോകുന്ന ഒരു ബസ് കണ്ടെത്തി ഉടന്‍ പുറപ്പെടുക എന്നതായിരുന്നു. ട്രാന്‍സ്പോര്‍ട്ട് സ്ടാന്റിലേക്ക് പോകും വഴി രണ്ടു ചപ്പാത്തിയും ഒരു പച്ചക്കറി കുറുമയും കഴിച്ചു. സ്ടാന്റില്‍ വന്നപ്പോള്‍ അതാ വരുന്നു ഒരു ബത്തേരി ബസ്‌ . ഇഷ്ടം പോലെ സീറ്റ് !! ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു. കോഴിക്കോടിനു ടിക്കെറ്റും എടുത്തു. രാത്രി ( പുലര്‍ച്ചെ ) ഒന്നരക്ക് മുന്പ് കോഴിക്കോട് എത്തിയാല്‍ കൈവിട്ടു പോയ വണ്ടിയില്‍ അവിടെ വെച്ച് കയറിപ്പറ്റാം എന്ന വിശ്വാസം!! വിശ്വാസം .. അതല്ലേ എല്ലാം എന്ന സ്വര്‍ണ ശാസ്ത്രം എന്നെ ഉന്മേഷവാന്‍ ആക്കി!!
ഉറക്കം
ഒടുവില്‍ വിശ്വസിച്ച ഒന്നര മണിക്ക് തന്നെ കോഴിക്കോട് എത്തി.!!!! അവിടെ എന്റെ തന്നെ വീടുണ്ട്. ആ വീട്ടില്‍ കിടക്കാം എന്ന് ക്ഷീണം എന്നെ ശല്യപ്പെടുത്തി ... പക്ഷെ എന്നെ നാട്ടില്‍ എത്തിക്കാന്‍ ഉള്ള എല്ലാ വഴികളും ദൈവം എനിക്കായി നേരത്തെ നിശ്ചയിച്ചിരുന്നു. നാട്ടിലേക്കുള്ള ബസ്‌ എതുന്നതെയുള്ളൂ എന്ന് പരിചയമുള്ള ഒരു പോര്ടര്‍ എന്നെഒദു പറഞ്ഞു. എന്തിനു ഈ രാത്രിയില്‍ പോകണം എന്ന് സ്നേഹത്തോടെയുള്ള ഉപദേശവും കുറെ തമാശകളും പറയുന്നതിനിടയില്‍ കുറെ ബസുകള്‍ ഒന്നിച്ചു വന്നു നിന്ന്. എന്റെ നാട്ടിലേക്കുള്ള ബസ് ആകട്ടെ ഏറ്റവും പിന്നില്‍ ആണ് നിന്നത്!! ഞാന്‍ ഓടി ചെല്ലുമ്പോഴേക്കും ബസ് സ്ടണ്ട് വിട്ടു..
എന്റെ മാതാവേ!!
ഇനി പ്രതീക്ഷ ഇല്ല. ആ ബസ് അതിവേഗം തലശ്ശേരി എത്തി ഇരിട്ടി വഴി എന്റെ നാട്ടിലേക്ക് ഇതും. അഞ്ചര ആകുമ്പോള്‍ അത് നാട്ടില്‍ എത്തും . ഞാന്‍ അതിനു പോയിരുന്നു എങ്കില്‍ വീട്ടില്‍ എത്തി കുളിച്ചു ഒരു രണ്ടു മണിക്കൂര്‍ ഉറങ്ങിയ ശേഷം ബാങ്ക് ഓഫീസ് ഒക്കെ പോയി ഇടപാടുകള്‍ തീര്‍ക്കാമായിരുന്നു ... അതെല്ലാം മുടങ്ങും...മാനക്കെടാകും..... വീണ്ടും ഞാന്‍ മാതാവിനെ വിളിച്ചു ..
അപ്പോള്‍ ഒരു ബസ് എത്തി. കാഞ്ഞങ്ങടിനു പോകുന്ന ബസ്. ഞാന്‍ അതില്‍ കയറി. ടിക്കെറ്റ് എടുത്തു. ഉറങ്ങി. ഇനി തലശേരി എത്തുമ്പോള്‍ മൂന്നു മണി. നാട്ടിലേക്കുള്ള ആദ്യ ബസ് രാവിലെ 5.50 നാണ് !! അത് വരെ കൊതുകിന്റെ കടി !!! ഹോ...ഓര്‍ത്തപ്പോള്‍ തന്നെ ഞെട്ടി.
മനസ്സിലെ മാതാവ്‌  പറഞ്ഞു നിന്റെ കൂടെ ഞാന്‍ ഉണ്ട് മകനെ.. നീ 5. 30 നു തന്നെ വീട്ടില്‍ എത്തിയിരിക്കും ...
വിശ്വസിച്ചു..
മാഹിയിലെ അമ്മ ത്രേസ്സ്യ പുന്ന്യവതിയെ മനസ്സില്‍ പ്രാര്‍ഥിച്ചു ...
ഞാന്‍ കേറിയ ബസ് ഓടുന്ന കാര്യത്തില്‍ ആമയോട് മത്സരിക്കുവാണോ എന്ന് ഞാന്‍ സംശയിച്ചു. 


എന്റെ വണ്ടി ഓടുകയാണ് എന്ന് പറഞ്ഞുകൂടാ.. നിരങ്ങുകയാണ്.. വഴിക്ക് വടകരയില്‍ ഒന്ന് നിര്‍ത്തി.. ഒരാള്‍ ഇറങ്ങി.. ആരോ ഒരാള്‍ എന്തോ ഒരു പാക്കറ്റ് വാങ്ങുന്നതും ഇടയില്‍ കണ്ടു.. പിന്നെ സുപ്രഭാതത്തിന്റെ ഭേരി പോലെ കുറെ ഒച്ചപ്പാടുകള്‍, തെറി വിളികളും വെല്ലു വിളികളും!! പാര്‍സല്‍ കോട്ടയത്ത്‌ നിന്നും വടകരയില്‍ എത്തിച്ച വകയില്‍ ബസ് ജീവനക്കാര്‍ക്ക് കിട്ടേണ്ട "ചായ കാശ് " സംബന്ധിച്ചാണ് തര്‍ക്കം.. ആ തുക മുതലാളിക്ക് കിട്ടില്ല എന്ന ഉറപ്പു വെറുതെയിരുന്നു തെറി കേള്‍ക്കേണ്ടി വരുന്ന എനിക്കും മറ്റു യാത്രക്കാര്‍ക്കും ഉണ്ട്..നൂറു രൂപ വേണം എന്നാണു ജോലിക്കാരുടെ ആവശ്യം. ആകെ ഒരു കയ്യില്‍ ഒതുങ്ങാന്‍ പോലും വലിപ്പമില്ല ആ പാര്സലിനു എന്ന് കണ്ടപ്പോള്‍ ഞെട്ടല്‍ ഉണ്ടായി.. പോക്കറ്റില്‍ ഇട്ടു കൊണ്ട് വരാവുന്ന ഒരു വസ്തു കൊണ്ട് വന്നതിനാണ് നൂറു രൂപ!!! വല്ലാത്ത അവകാശ ബോധവും അവകാശ വാദവും തന്നെ!! അയ്യാള്‍ എഴുപത്തഞ്ചു രൂപ കൊടുത്തു കഴിഞ്ഞിരുന്നു ഈ തെരികള്‍ക്കിടയില്‍!! എന്നിട്ടും നിര്‍ത്തുന്നില്ല തൊഴിലാളി വര്‍ഗം..
ഒടുവില്‍ പാര്‍സല്‍ ഉടമ വാചകം നിര്‍ത്തി മിണ്ടാതെ നടന്നു നീങ്ങി.. എഴുപത്തി അഞ്ചു രൂപ മാത്രം കിട്ടിയ ജീവന സംഘം വെല്ലുവിളികളോടെ വണ്ടി മുന്നോട്ടു നീക്കി.. അവര്‍ തമ്മില്‍ കണക്കുകള്‍ ചര്‍ച്ച ചെയ്തു വണ്ടി സാവധാനം ഓടിച്ചു കൊണ്ടിരുന്നു!!
എന്റെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു.. എനിക്ക് ലഭിക്കേണ്ട വണ്ടിയും ഞാന്‍ സഞ്ചരിക്കുന്ന വണ്ടിയും തമ്മിലുള്ള സമയ വ്യത്യാസം ഇതിനിടയില്‍ അര മണിക്കൂറിനും മുകളില്‍ ആയില്‍ക്കഴിഞ്ഞിരുന്നു!! എനിക്ക് നാട്ടില്‍ എത്തേണ്ട വണ്ടി ഞാന്‍ ഇപ്പോള്‍ സഞ്ചരിക്കുന്ന വണ്ടിയെക്കാള്‍ ഒരേ ദിശയില്‍ മുന്നില്‍ ആണ് എന്നത് എന്റെ പ്രതീക്ഷകളെ നശിപ്പിച്ചു...
വണ്ടി ഒടുവില്‍ മാഹിയില്‍ എത്തി..പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഡീസലിന് വില കുറവായതിനാല്‍ ഞാന്‍ സഞ്ചരിച്ചിരുന്ന ബസ്‌ ഇന്ധനം അവിടെ നിന്നും നിറച്ചു..പിന്നെ കുറെ പേര്‍ മൂത്രപ്പുരയിലം മറ്റും പോകാന്‍ സമയം ചിലവിട്ടതോടെ ബസുകള്‍ തമ്മില്‍ ഉള്ള സമയ വ്യത്യാസം മുക്കാല്‍ മണിക്കൂറിലും അധികാമായി..
ഞാന്‍ തീരുമാഞ്ചു, ഉറപ്പിച്ചു, ഞാന്‍ നാട്ടില്‍ രാവിലെ 5.30 നു എത്തില്ല. മറ്റു ബസില്‍ കയറി നാട്ടില്‍ എത്തുമ്പോള്‍ സമയം 9.00 എങ്കിലും ആകും. കിട്ടേണ്ട പണം കിട്ടില്ല.. കൊടുക്കേണ്ട പണത്തിനു ആള് വരുമ്പോള്‍ എന്റെ കയ്യില്‍ പണം ഉണ്ടാകില്ല..വരുന്നയാള്‍ എന്റെ വാക്ക് വിശ്വസിച്ചു വരുന്നതും കൊടുക്കേണ്ട തുക ഞാന്‍ കൊടുക്കേണ്ടതാണ് എന്നതും എന്റെ അഭിമാനത്തിന് മുകളില്‍ ഹൃതയ്തിന്റെ പെരുമ്പറ കൊട്ടലിനെ ഉച്ചത്തിലാക്കി.. മഴ പെയ്തു എങ്കിലും ഞാന്‍ വിയര്‍ത്തു തുടങ്ങിയിരുന്നു..
എന്റെ ബസ് സകല ഇടപാടുകളും തീര്‍ത്തു തീര്‍ത്തു മാഹിയിലെ അമ്മ ത്രെസ്സ്യായുടെ പള്ളിക്കും മുന്നിലൂടെ തലശ്ശേരിയിലേക്ക് നീങ്ങി.. ഞാന്‍ മനസ്സില്‍ എന്റെ പരിദേവനം പറഞു..എന്നാലും എന്റെ മാഹീല്‍ അമ്മെ..പണി പറ്റിച്ചു കളഞ്ഞല്ലോ!!സാരമില്ല.. എല്ലാം ദൈവഹിതം പോലെ ആകട്ടെ.. നാറാന്‍ ആണ് വിധി എങ്കില്‍ അത് നടക്കട്ടെ..
ഒടുവില്‍ എന്റെ ബസ്‌ തലശ്ശേരി എത്തി!!
ബസ്‌ സ്ടാണ്ടില്‍ പത്രങ്ങള്‍ അടുക്കുന്ന കുറെ എജെന്റുമാരും രാത്രി ചായക്കടകളും സജീവം.. സമയം പുലര്‍ച്ചെ 3.40.. ഇനി 5.30 വരെ കാത്തു നില്‍ക്കണം ഇവിടെ നിന്നും എന്റെ നാട്ടിലേക്കുള്ള ബസ്‌ പുറപ്പെടണം എങ്കില്‍.. രണ്ടു മണിക്കൂര്‍..കാത്തു നില്‍പ്പ്. ഉറക്കം കിട്ടില്ല, ഇരിക്കാന്‍ ഇടമില്ല. ചുറ്റും മൂളി പറക്കുന്ന കൊതുകുകള്‍ എന്നെ ഭരത നാട്യത്തിന്റെ ചുവടുകളും മുദ്രകളും പഠിപ്പിക്കാന്‍ ഉള്ള ശ്രമത്തില്‍ ആയി കഴിഞ്ഞിരിക്കുന്നു..മനസാകട്ടെ ആകെ നില കിട്ടാത്ത അവസ്ഥയിലും.. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു, വരുന്നത് വരുന്നിടത്ത് വെച്, മാനസിക സമ്മര്‍ദം വേണ്ട...
ഞാന്‍ തലശ്ശേരി ബസ്‌ സ്ടാണ്ടിനു മുന്നിലെ റോടരികിലേക്ക്  നടന്നു. ദിവൈടെരില്‍ കയറി കുറച്ചു നേരം ഇരിക്കാം എന്നാണു കണക്കു കൂട്ടീത്!! ഞാന്‍ ദിവൈടെരിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ വളവു തിരിഞ്ഞു വന്ന ഒരു ബസിന്റെ പ്രകാശം എന്റെ കണ്ണിനെ മഞ്ഞളിപ്പിച്ചു.. കണ്ണ് ഇരികെ അടച്ചു, ഇതേതു ബസ്‌ എന്ന് വെറുതെ കണ്ണിറുക്കി കൊണ്ട് നോക്കുമ്പോള്‍ ഞാന്‍ നിലവിളിച്ചു പോയി!!!
എനിക്ക് എറണാകുളം മുതല്‍ പിടി തരാതെ, കോഴിക്കോട് നിന്ന് എന്നെ കാത്തു നില്‍ക്കാതെ, എന്നെ കടന്നു എനിക്ക് ഒരു മണിക്കൂറോളം മുന്നേ ഓടി പാഞ്ഞു കടന്നു പോയ എന്റെ നാട്ടിലേക്കുള്ള എന്റെ ബസ്‌!!! എനിക്ക് കിട്ടില്ല എന്ന് എന്റെ മനസ്സ് ഉറപ്പിച്ചു പറഞ്ഞ എന്റെ നാട്ടിലേക്കുള്ള ബസ്‌!!!
എന്റെ ദൈവ വിശ്വാസ പ്രകാരം ഞാന്‍ യേശുവിനും പിതാവായ ദൈവത്തിനും പരിശുധാല്മാവായ രൂഹായ്ക്കും പരിശുദ്ധ ദൈവ മാതാവിനും വിശുധന്മാരായ യൌസേപ്പ് പിതാവിനും തോമാസ്ലീഹായ്ക്കും മാഹിയിലെ അമ്മ ത്രേസ്യാ അമ്മയ്ക്കും സകല പുന്ന്യാത്മാക്കള്‍ക്കും എന്റെ മനസ്സുകൊണ്ട് നന്ദി പറഞ്ഞ!!
ഞാന്‍ 5.30 തന്നെ വീട്ടില്‍ എത്തി... രണ്ടു മണിക്കൂര്‍ ഉറങ്ങി..എണീറ്റ്‌ പതിവ് കാര്യങ്ങാന്‍ നടത്തി, പണം കിട്ടേണ്ട ആളെ വിളിച്ചു.. അയ്യാള്‍ മകന്‍ വശം പണം കൊടുത്തു വിട്ടു.. ഞാന്‍ അത് വാങ്ങി വെച്ചു... ഞാന്‍ പണം കൊടുക്കേണ്ട ആളെ വിളിച്ചു പണം റെഡി എന്നറിയിച്ചു. അയ്യാള്‍ അനുജനെ പറഞ്ഞു വിട്ടു പണം വാങ്ങിപ്പിച്ചു കൊണ്ട് പോയി.. പറഞ്ഞ വാക്കും സമയവും പാലിക്കാന്‍ എനിക്ക് അംഗനെ സമയം ഒരുക്കി തന്നവനെ ഞാന്‍
ദൈവം  എന്ന് വിളിക്കുന്നു... 



ആ ബസിനു എന്താണ് പറ്റിയത്? ഞാന്‍ അന്വേഷിച്ചു ..മാഹി കഴിഞ്ഞപ്പോള്‍ രണ്ടു ടയറുകള്‍ ഒന്നിച്ചു പഞ്ചര്‍ ....!! അത് മാറ്റാന്‍ താമസിച്ചതാണ് എന്റെ സമയം ശരി ആക്കിയത്!!


ജോയ് ജോസഫ്‌
JoY JosepH
kjoyjosephk@gmail.com
www.mylifejoy.blogspot.com
www.jahsjoy.blogspot.com

1 comment:

  1. സുഹൃത്തേ എന്റെ പേര് അമല്‍.എന്റെ വീട് ഇരിട്ടിയിലാണ്.എടൂര്‍

    ReplyDelete