Sunday, April 15, 2012

എല്ലാ മതങ്ങളെയും പോലെ മാത്രമാണ് മുസ്ലിം ( ഇസ്ലാം ) മതവും!!





മറ്റു മതങ്ങളില്‍ നിന്നും ജാതികളില്‍ നിന്നും വര്‍ഗങ്ങളില്‍ നിന്നും മനുഷ്യരില്‍ നിന്നും എന്താണ് മുസ്ലിം ( ഇസ്ലാം ) വിശ്വാസികള്‍ക്കും വ്യത്യസ്തമായി ഉള്ളത് എന്താണ്?
ഞാന്‍ നോക്കിയിട്ട് ഒന്നുമില്ല.
ലോകത്ത് പല മതങ്ങള്‍ ഉണ്ട്, ഉണ്ടായിരുന്നിട്ടുണ്ട്, ഇനിയും ഉണ്ടാകുകയും ചെയ്യും. അതിനൊക്കെ ഓരോ പ്രമാണങ്ങളും മാര്‍ഗ രേഖകളും മത ഗ്രന്ഥങ്ങളും ഉണ്ട്, ഉണ്ടായിരുന്ന, ഇനിയും ഉണ്ടാകും. അതില്‍ വിശ്വസിക്കുന്നവര്‍ അതാണ്‌ ശരി എന്ന് തന്നെ അവകാശപ്പെടുകയും ചെയ്യും..മുസ്ലിം ( ഇസ്ലാം ) വിഭാഗത്തിനും ഇത് മാത്രമേ അവകാശപ്പെടാന്‍ ഉള്ളൂ..
എല്ലാ മതങ്ങളിലും നന്മയുണ്ട്.. നല്ല മനുഷ്യരും ഉണ്ട്..നന്മയില്‍ അധിഷ്ടിതമാണ് സകല മതങ്ങളും. ഓരോ വ്യക്തിയുടെയും മാനസിക നിലക്കനുസരിച്ചും ജീവിത സാഹചര്യത്തിന് അനുസരിച്ചും ഓരോ വിശ്വാസങ്ങളില്‍ ചെന്ന് ചേരുന്നു.. അതാണതിന്റെ ശരി
എന്നാല്‍ മുസ്ലിം ( ഇസ്ലാം ) വിശ്വാസികളെ വ്യത്യസ്തര്‍ ആക്കുന്നത് ഒരൊറ്റ കാര്യമാണ്
അവര്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും അവരുടെ മതം മാത്രം ആണ് ശരി, ആ മതത്തില്‍ പെട്ടവര്‍ ചെയ്യുന്നത് എല്ലാം ശരി, അതൊക്കെ ചെയ്യാന്‍ അവര്‍ക്ക് മാത്രമേ അവകാശമുള്ളൂ, എല്ലാവരും അങ്ങോട്ട്‌ കൂടി ചെയ്തോണം , അവര്‍ ആരോടും സഹകരിക്കില്ല, എല്ലാവരും അവരോടു സഹകരിക്കുകയും അനുസരിക്കുകയും ചെയ്തോണം എന്നീ കാഴ്ചപ്പാട് കൂടുതല്‍ ഉള്ളവരും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരും മുസ്ലിം ( ഇസ്ലാം ) വിശ്വാസികള്‍ ആണ്!!
മറ്റെന്തുണ്ട് മേന്മയായി? ഒന്നുമില്ല. സ്വഭാവം ഒരുപോലെ, ജീവിതം ഒരുപോലെ , സരീരവും അതിന്റെ അവയവങ്ങളും ഒരുപോലെ..എന്നിട്ടും!!
എല്ലാം തികഞ്ഞ ഗ്രന്ഥങ്ങള്‍ ആണ് എല്ലാ മത ഗ്രന്ഥങ്ങളും!!എല്ലാം തികയാത്ത മനുഷ്യര്‍ അവരുടെ വിവരക്കേടുകള്‍ കാണിക്കുന്നു എന്നേയുള്ളൂ ...



ജോയ് ജോസഫ്‌
JoY JosepH
kjoyjosephk@gmail.com
www.mylifejoy.blogspot.com
www.jahsjoy.blogspot.com

No comments:

Post a Comment