Saturday, February 23, 2013

ഒരു ജല ദീപ കാഴ്ച



നിറ ദീപങ്ങള്‍ എന്തിനോ വേണ്ടി കണ്‍  തുറന്നപ്പോള്‍
എനിനെയോ എത്തിപ്പെട്ടു എന്‍ മനവുമവിടെ
കണ്‍ തുറന്നു നില്‍പ്പതല്ല കാഴ്ച്ചയുടെ അളവുകോല്‍
കണ്ടതെന്തെന്നു തിരിച്ചറിവാണ് കാഴ്ച
ഐശ്വര്യം മുഖത്ത് കുത്തി വരക്കാന്‍ എളുപ്പം
 അതിനുള്ള
സംവിധാനങ്ങള്‍ എവിടെയും സുലഭം,
എന്നാല്‍
മനം നിറയും നന്മയും ചിന്തയും
വചനവും പ്രവര്‍ത്തിയും  ഹൃദയം പൊഴിക്കുമ്പോള്‍
ആ പുണ്യം,  അതത്രേ ശരിയായ
ഐശ്വര്യം ....
ഇടയില്‍ എപ്പോഴോ എടുത്ത ഒരു ചിത്രം
ഇത്രയും നല്ല ഒരു ഫോട്ടോ എടുക്കാനുള്ള കഴിവൊന്നും എനിക്കില്ല.
എങ്ങനെയോ കിട്ടിയ ഒരു മുഹൂര്‍ത്തം ഓര്‍മ്മയാക്കി
ഞാന്‍ ഇവിടെ ചെര്‌ക്കുന്നു.....

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌

joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

Wednesday, February 6, 2013

ഇന്നത്തെ ഞാന്‍ ഇങ്ങനോക്കെയാണ്

ഇന്നത്തെ ഞാന്‍ ഇങ്ങനോക്കെയാണ് ഹിഹി ഹിഹി..
2013 ഫെബ്രുവരി 06

ഇന്ന് 2013 ഫെബ്രുവരി ആറ് ...അഞ്ചു  വര്ഷം മുന്പ് ഇതേ ദിനത്തിലാണ് ഞാന്‍ എന്റെ സ്വഭാവ രൂപീകരണം വേറെ ഒരു രീതിയില്‍ തുടങ്ങിയത്. ഇന്നത്തെ ഈ സെന്റിമെന്റല്‍ ഭാവം ആണ് നല്ലത്  എന്ന് സത്യത്തില്‍ ഞാന്‍ ഇപ്പോള്‍ വിശ്വസിക്കുന്നു. സ്നേഹം, അതിനുള്ള ക്ഷമ, വിശ്വാസം, ഈശ്വരന്‍, അങ്ങനെ പലതിനും ജീവിതത്തിലേക്ക് സ്ഥാനം കൊടുത്തു കൊണ്ട് വന്നതിന്റെ വാര്‍ഷികം  ..മനസ്സില്‍ മറഞ്ഞു കിടക്കുന്ന പലതും അവിടെ തന്നെ അടുക്കി ഒതുക്കി വച്ച് സ്വഭാവത്തില്‍ വിപരീത ഭാവം ചമയ്ക്കാന്‍ ഉള്ള പരിശീലനം തുടങ്ങിയത് അഞ്ചു വര്ഷം മുന്പ് ഈ ദിനത്തില്‍ ആണ്. ഓര്‍മ്മകളുടെ പട്ടിക അലമാരയില്‍ അടുക്കി വെച്ച് മറവിയുടെ മാറാപ്പ് ജീവിതത്തിന്റെ ചുമലില്‍ വെക്കാന്‍ ശ്രമം തുടങ്ങിയ ദിവസം.. അതിര്‍ത്തിക്കു പുറത്തുണ്ടായിരുന്ന ദൈവവും വിശ്വാസവും അതിരുകല്‍ക്കുള്ളിലേക്ക് വന്നത് ഇന്നാണ്. പിന്നീട് തെറ്റ് പറ്റിയെന്നു തോന്നിയ ഒരു സംഭവം ഒഴിച്ചാല്‍ ബാക്കി അഞ്ചു വര്‍ഷങ്ങളില്‍ വേദന തോന്നിയ പലതും വേണ്ട എന്ന് വെച്ച് ചിരിച്ചു നിന്നിട്ടുണ്ട് ഞാന്‍..ഇതിനിടയില്‍  അബദ്ധം പറ്റിയത് ഒരു തവണ മാത്രം.മദ്യപിക്കില്ല എന്ന് തീരുമാനിക്കുമ്പോള്‍ ഒരു നിബന്ധന വെച്ചിരുന്നു..ഏറ്റവും ഇഷ്ട്ടമുള്ള ഒരാള്‍ക്കൊപ്പം മാത്രം ആകാം. പക്ഷെ അത് അഞ്ചു കൊല്ലത്തിനിടയില്‍ ഒരു തവണ മാത്രം സംഭവിച്ചു.അതൊരു അബദ്ധം അല്ല.. ദൈവീകമായ ഒരു നിമിത്തം ആയിരുന്നു എന്ന് കരുതാന്‍ ആണ് എനിക്കിഷ്ട്ടം. മറ്റൊന്ന് എന്റെ കുറെ അധികം രഹസ്യങ്ങള്‍ വിവരമുള്ള ഒരാളോട് സ്വതന്ദ്രമായി പങ്കു വെക്കാന്‍ പറ്റി  എന്നതാണ്. അതില്‍ എനിക്ക് തെറ്റ് പട്ടി എന്നാണു ഞാന്‍ കരുതിയത്‌. ഒരു പരിധി വരെ തെറ്റ് പറ്റി ... എന്നാല്‍ പറ്റിയില്ല എന്ന് വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുകയാണ് ഞാന്‍. അതിനൊടുവില്‍ ഒരുപടുബന്ധങ്ങള്‍ കൊഴിഞ്ഞു പോയിരിക്കുന്നു. ഞാന്‍ ഒരു പഴങ്കഞ്ഞി പരുവം ആയിക്കാണും എന്ന് ആകും കൊഴിഞ്ഞു പോയവരില്‍ പലരും കരുതുന്നുണ്ടാകുക. ഹ ഹ ഹ പക്ഷെ എന്നെ സംബന്ധിചിടത്തോളം "വണ്ടി വലിക്കുന്ന കാളക്കു അണ്ടി ഒരു ഭാരമാകുമോ" എന്നത് പോലെ മാത്രം ആണ് കാര്യങ്ങള്‍... ഹ ഹ ഹ പിന്നെ പഴയ പോളിസി കാത്തു സൂക്ഷിക്കുന്നു ഞാന്‍ എട്ടു പട്ടി കൂടി നോക്കിയാല്‍ തോറ്റ പട്ടിയോട്‌ ജയിക്കുമോ? ഹ ഹ ഹ ഹ .... അതിനാല്‍ ഞാന്‍ എല്ലാവിധത്തിലും തോറ്റ മനുഷ്യന്‍ ആയത്കൊണ്ട്‌ കൊഴിഞ്ഞു പോക്കുകള്‍ വേദനകളുടെ കൂടെ ഒരു വേദന കൂടി മാത്രം ആയി തോന്നും എന്നേയുള്ളൂ..എന്നാലും ഐശ്വര്യം എന്ന് വിലയിരുത്തിയത് പലതും അവിഞ്ഞു പോകുന്നതില്‍ ഒരു വല്ലാത്ത വിഷമം ഉണ്ട്. കീഴടക്കലുകള്‍ അല്ല ജീവിതം എന്നും കീഴടങ്ങലുകള്‍ ആണ് ജീവിതമെന്നും പഠിച്ചു തുടങ്ങിയ ദിനം. കടുത്ത തീരുമാനഗല്‍ എടുത്തു വിജയം മാത്രം ലക്ഷ്യമാക്കിയുള്ള പ്രയാണം അല്ല ജീവിതമെന്നും സ്നേഹത്തോടെ ക്ഷമയോടെ വീണു കൊടുക്കലും പരാജയപ്പെട്ടു മാറി നില്‍ക്കലും ചവിട്ടിക്കയരാന്‍ കുനിഞ്ഞു മുതുകു കാട്ടി കൊടുക്കലും ഒക്കെയാണ് നല്ല ജീവിതത്തിനുള്ള മാര്‍ഗം എന്ന് തിരിച്ചറിഞ്ഞ ദിനം. പല തവണ പഴയ ശൈലികളിലേക്ക് മടങ്ങാന്‍ വഴികള്‍ തെളിഞ്ഞു വന്നു. അപ്പോഴൊക്കെ പിടിച്ചു നില്‍ക്കാന്‍ മനോബലം നേടാന്‍ ഈ ദിവസത്തിന്റെ തീരുമാനഗല്‍ എന്നെ പ്രാപ്തനാക്കി. അവശേഷിക്കുന്ന ഒരേ ഒരു ആഗ്രഹം ഒരു പിന്‍ വിളി ആണ്.
അത് വരേണ്ടത് ദൈവത്തില്‍ നിന്നാണ് ... നക്ഷത്രങ്ങള്‍ കണ്‍ തുറക്കുന്ന നീലാകാശത്ത് നിന്ന് അത് ഒരു മാറ്റൊലി നല്‍കിക്കൊണ്ട് തന്നെ ഉണ്ടാവും..അത് വരെ ഈ കാളയും ഈ വണ്ടിയും പിന്നെ....ഹ ഹ ഹ ഒക്കെയങ്ങനെ പോകും..ഹ ഹ. വലിയ വലിയ കാര്യങ്ങള്‍ വിളമ്പുന്നതിനേക്കാള്‍ ചെറിയ ചെറിയ കാര്യങ്ങള്‍ വിഴുങ്ങുന്നതാണ് നല്ലത് എന്ന് ആര് തിരിച്ചറിയുന്നു?
ഞാന്‍ തിരിച്ചറിയുന്നു..
പക്ഷെ ഞാന്‍ എവിടെയാണ്? എന്താണ്? ആരാണ്? ആ...
വല്ലതും മനസിലായോ? ഹ ആഹ ആഹ  ആ... ഹെവിടുന്നു? ഹി ഹി ഹി

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌ 

kjoyjosephk@gmail.com

സ്നേഹിതന്റെയും സ്നേഹത്തിന്റെയും സത്യസന്ധത മനസിലാക്കാന്‍ ഉള്ള മനസിന്റെ കഴിവിനെയാണ് ജ്ഞാനം എന്ന് വിളിക്കുന്നത്‌.


കാണണം എന്ന് പറഞ്ഞിരുന്നു.. കാണാം എന്നും പറഞ്ഞിരുന്നു..
വരണം എന്ന് പറഞ്ഞിരുന്നു ..വരും എന്നും പറഞ്ഞിരുന്നു.
ആര് ആരോട് അതൊക്കെ പറഞ്ഞു എന്ന് ചോദിക്കേണ്ട.
കാരണം പരസ്പരം ഇതേ വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിരുന്നു.
പക്ഷെ എന്തുകൊണ്ടോ എന്റെ അടുത്തേക്ക് വരും എന്ന് പറഞ്ഞത് സംഭവിച്ചില്ല.
കാരണം എന്തുമാകാം.. പക്ഷെ വരവ് സംഭവിച്ചില്ല. പക്ഷെ
 ഞാന്‍ അവിടേക്ക് വരും എന്ന് പറഞ്ഞ വാക്ക് ഞാന്‍ പാലിച്ചു.
( എന്നോട് പറഞ്ഞ വാക് ലംഘിച്ചു എന്ന് ഞാന്‍ ഒരു വിധത്തിലും പറയില്ല )
എന്നാല്‍ തിരക്കുകള്‍ എവിടെയൊക്കെയോ തെറ്റുകള്‍ വരുത്തി വെച്ചു.
എന്നാലും ഞാന്‍ പോയി. ഒരു രാത്രി കിട്ടിയ ബസില്‍ കയറി ഉറങ്ങതെയും ഉറങ്ങിയും.
ഒടുവില്‍ ഏറ്റുമാനൂരില്‍ ബസ് ഇറങ്ങുമ്പോള്‍ പുലര്‍ച്ചെ 3.30
ഒരു ഹോട്ടലില്‍ മുറി എടുത്തു. 7.30 വരെ കിടന്നുറങ്ങി. പിന്നെ കുളിച്ചു റെഡി ആയി പുറത്തിറങ്ങി.
ബസ്‌ സ്റ്റോപ്പില്‍ ചെന്ന് പറഞ്ഞു തന്ന ലക്ഷണങ്ങള്‍ വെച്ച് ആ പരിഷ്കൃത ഗ്രാമത്തിലെത്തി.
വീട് കണ്ടു പിടിക്കാന്‍ വിഷമം വന്നില്ല.സമയം 9 മണി ആയിരിക്കുന്നു
ബെല്ലടിച്ചു. കതകു തുറന്നു ആദ്യം വന്നത് ചാക്കോ ചേട്ടന്‍.
നേരത്തെ കണ്ടിട്ടില്ല. എന്നാലും പിടി കിട്ടി അതാണ്‌ ചാക്കോ ചേട്ടന്‍ എന്ന്.
നേരത്തെ കണ്ടിട്ടില്ല ചാക്കോചേട്ടന്‍ എന്നെ... എന്നാലും ചാക്കോ ചേട്ടന് എന്നെ
മനസിലായില്ല. ഹ ഹ ഹ
അടുത്തയാളെ കണ്ടു
ബഹുമാന്ന്യന്‍ ആയ സാക്ഷാല്‍ പീറ്റര്‍ നീണ്ടൂര്‍...
എനിക്ക് അദ്ധേഹത്തെ മനസിലായി.
അദ്ദേഹത്തിന് എന്നെ മുഖംകൊണ്ടു മനസിലായി
പക്ഷെ വാക്കുകൊണ്ടും പ്രവര്‍ത്തി കൊണ്ടും മനസിലായോ എന്തോ? ഹ ഹ ഹ
രാവിലെ അപ്പവും കറിയും വിളമ്പി തന്നു പീറ്റര്‍ സാറിന്റെ വീട്ടിലെ നന്മയുള്ള
അമ്മ. കുറച്ചു നേരം വര്‍ത്തമാനങ്ങള്‍ ..
ഞാന്‍ ആലോചിച്ചത് പക്ഷെ ഇതൊന്നുമല്ല.
എവിടെയോ ഫേസ് ബുക്കില്‍ മാത്രം കണ്ടു പരിചയം ഉള്ള എന്നെ
എന്ത് ധൈര്യത്തില്‍ ആണ് പീറ്റര്‍ സര്‍ വീടിലേക്ക്‌ ക്ഷണിച്ചത്?
വെറും മെസേജ് അയച്ചപ്പോള്‍ എന്ത് വിശ്വസിച്ചാണ് പീറ്റര്‍ സര്‍ ഞാന്‍ പറഞ്ഞവര്‍ക്കൊക്കെ സഹായം ചെയ്തത്?
ഹ ഹ ഹ ഹ
അറിയില്ല. പക്ഷെ
ഒന്നറിയാം എവിടെയോ ഒരു നല്ല മനസുള്ള ഒരാള്‍!!
അതാണ്‌ മനുഷ്യന് ആവശ്യമുള്ളത്
നല്ല മനസ്സ്!!
സ്നേഹിതന്റെയും സ്നേഹത്തിന്റെയും
സത്യസന്ധത മനസിലാക്കാന്‍ ഉള്ള മനസിന്റെ കഴിവിനെയാണ്
ജ്ഞാനം എന്ന് വിളിക്കുന്നത്‌.
അത് ശബരിമല കയറിയാല്‍ കിട്ടില്ല
മലയാറ്റൂര്‍ മല ചവിട്ടിയാലും കിട്ടില്ല.
ബൈബിള്‍ വായിച്ചാലും പറഞ്ഞാലും കിട്ടണമെന്നില്ല
ഗീതയോ ഖുര്‍ ആനോ വായിച്ചാലും
കേട്ടാലും പറഞ്ഞാലും ഉണ്ടാവണമെന്നില്ല.
ഹ ഹ ഹ
അതാണ്‌ ജ്ഞാനം!!
അതുണ്ട് പീറ്റര്‍ സാറിനു എന്ന് തോന്നി.
എന്നെ അദ്ദേഹം വിലയിരുത്തിയത് എങ്ങനെ എന്ന് ഞാന്‍ അന്വേഷിച്ചില്ല
അന്വേഷിക്കുകയുമില്ല.
കാരണം അത് അദ്ധേഹത്തിന്റെ മാത്രം വിഷയമാണ്.
എന്തിനു റൂം എടുത്തു എന്ന് എന്നോടു ചോദിച്ചു അദ്ദേഹം.
നേരിട്ട് ഒരു പരിചയവും ഇല്ലാത്ത ഒരുത്തന്‍ വെളുപ്പാംകാലത്ത്‌ വാതിലില്‍ മുട്ടിയ
ശേഷം ഞാനാണ് ജോയ്, എന്നെ അകത്തേക്ക് ക്ഷണിക്കൂ എന്ന് പറയാന്‍ ഞാന്‍ തയ്യാറല്ല.
അത് ഒരു ശല്ല്യം ആയെ തീരൂ അദ്ദേഹത്തിന്.
ഭക്ഷണം കഴിഞ്ഞപ്പോള്‍ ഒന്ന് കറങ്ങാന്‍ പോകണം എന്ന് ഞാന്‍ പറഞ്ഞു.
'അദ്ദേഹം മനസില്ല മനസോടെ തയ്യാര്‍ ആയി.
അദ്ദേഹത്തിന് ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നിരിക്കാം.
എന്നാലും അദ്ദേഹം എന്നെയും കൂട്ടി അതിരമ്പുഴ പള്ളിയിലും നീണ്ടൂര്‍ പള്ളിയിലും മറ്റും പോന്നു.
പിന്നെ വീണ്ടും ഭക്ഷണ മേശയില്‍.
നല്ല കറികള്‍ ഉണ്ടായിരുന്നു.
തീറ്റ കുറവായതിനാല്‍ അധികം വലിച്ചു വാരി തിന്നാല്‍ പറ്റീല്ല.
ഹ ഹ ഹ ഹ
ഉറക്കംപിടികൂടും എന്ന് കണ്ടപ്പോള്‍ ഞാന്‍ ഒരു നിര്‍ദേശം വെച്ചു.
ഒരു സിനിമ കാണണം. കമല്‍ഹാസന്റെ വിശ്വരൂപം അവിടെ റിലീസ് ചെയ്തിരുന്നു.
എനിക്കൊപ്പം പീറ്റര്‍ സാറും അദ്ധേഹത്തിന്റെ സാന്‍ട്രോ  രഥത്തിന്റെ തേരാളി സാബുവും കൂടി
വിശ്വരൂപം കണ്ടു മടങ്ങി വീട്ടില്‍ എത്തിയപ്പോള്‍
ഞാന്‍ പറഞ്ഞു എനിക്ക് മടങ്ങി പോണം ഇപ്പോള്‍ ഇപ്പോള്‍ തന്നെ.
മുഖം ഇരുളുന്നത് ഞാന്‍ എവിടെയോ കണ്ടു.
ഇങ്ങനെ പോകാന്‍ ആണെങ്കില്‍ എന്തിനാടോ കോപ്പേ ഇങ്ങോട്ട് കെട്ടി എടുത്തത്‌ എന്ന ഒരു ചോദ്യം എന്നു ആ കണ്ണുകള്‍ പറഞ്ഞു.
പക്ഷെ എനിക്ക് പൊന്നെ പറ്റൂ എന്ന് ഞാന്‍ ഉറപ്പിച്ചതോടെ രാത്രിക്കായി കരുതിയ ഡിന്നര്‍ ബാക്കി വെച്ച്
ഒരു ഗ്ലാസ് ചായ കുടിച്ചു ഞാന്‍ തിരിച്ചു പോന്നു. ബസ് സ്റ്റോപ്പില്‍ അര മണിക്കൂര്‍
കാത്തു നിന്നപ്പോള്‍ മറ്റൊരു ബസ് യാത്ര എന്റെ മനസ്സില്‍ ഓടിയെത്തി.
രണ്ടു കണ്ണുകളും നിറഞ്ഞ ചിരിയുമായി എന്നെ ബസ് കെട്ടി വിട്ട ഒരു സ്നേഹം നിറഞ്ഞ മുഖം.
ഇന്നെവിടെയാണോ ആവോ? എന്താണാവോ? എങ്ങനെയാണാവോ? ഹ ഹ ഹ
എന്നാലും പോരാന്‍ നേരം എന്റെ പുറത്തു തട്ടി യാത്രയാക്കുമ്പോള്‍ എനിക്കൊരു കാര്യം മനസിലായി
അദ്ദേഹം ഹൃദയത്തില്‍ സ്നേഹം സൂക്ഷിക്കുന്ന ഒരു സത്യസന്ധനായ മാന്ന്യന്‍ ആണ് എന്ന്.
എനിക്ക് അത് മാത്രം മനസിലായാല്‍ മതി എന്നതുകൊണ്ട്‌ ഞാന്‍ അത് മാത്രം മനസിലാക്കാന്‍ ശ്രമിച്ചു മടങ്ങി.
മറുവശത്ത് അദ്ദേഹം എന്നെ പറ്റി  എന്ത് മനസിലാക്കി എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ ..
അത് അദ്ദേഹം മനസ്സില്‍ കുറിച്ചാലും ചുവരില്‍ കുറിച്ചാലും
ഞാന്‍ ജോയ് ആണ്, ആയിരിക്കും, ആയെ പറ്റൂ.. ഹ ഹ ഹ
പടവാള്‍ ഊരി പിടിച്ച മിഖായേല്‍ മാലാഖ പീറ്റര്‍ സാറിനു കാവലും തുണയും ആകട്ടെ..
ഹ ഹ ഹ ഹ

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌

JoY JosEpH
kjoyjosephk@gmail.com
www.mylifejoy.blogspot.com

Friday, February 1, 2013

കുരങ്ങ് കമിതാക്കളെ, സുഹൃത്തുക്കളെ. ദമ്പതിമാരെ... നിങ്ങള്‍ക്കെന്റെ നമോവാകം ....!!!! ?????



അവര്‍ ആരെന്നു എനിക്കറിയില്ല.
നമ്മള്‍ മനുഷ്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ വെറും കുരങ്ങുകള്‍ !!
പരിഹാസത്തോടെ നാമതിനെ "കൊരങ്ങന്‍" എന്നു വിളിക്കും. നമ്മുടെ ഇടയില്‍ തന്നെ അല്‍പ്പം വിവരം കുറഞ്ഞവര്‍ എന്ന് നാം കരുതുന്ന പലരെയും നമ്മള്‍ കളിയാക്കാന്‍ ഉപയോഗിക്കുന്ന വാക്കും "കൊരങ്ങന്‍" എന്നല്ലേ? ജീവിതത്തില്‍ പരാജയപ്പെടുന്നവര്‍, ചതിക്കപ്പെടുന്നവര്‍, വന്ചിക്കപ്പെടുന്നവര്‍, അപമാനിതര്‍ ആക്കപ്പെടുന്നവര്‍, അബദ്ധം പറ്റുന്നവര്‍, കഴിവ് കുറഞ്ഞവര്‍, നൈരാശ്യം ബാധിച്ചവര്‍, ജീവിത അഭ്യാസത്തില്‍ ചാട്ടം പിഴച്ചവര്‍, പണം സമ്പാതിക്കാന്‍ കഴിവില്ലാത്തവര്‍ എന്നിവരെയൊക്കെ ബുദ്ധിമാന്മാര്‍ എന്നും ബുധിമതികള്‍ എന്നുംസ്വയം വിശ്വസിച്ചു പെരുമാറുന്ന പലരും പരിഹാസത്തോടെ വിളിക്കുന്ന പേരും "കൊരങ്ങന്‍" എന്നാണു. വികലതയോ വൈകല്യമോ ഉള്ളവരെ സുന്ദരന്മാരും സുന്ദരിമാരും പുശ്ചത്തോടെ വിളിക്കും "കൊരങ്ങന്‍" എന്ന് !!!
"കുരങ്ങ്" എന്ന് പോലും മാന്ന്യമായ രീതിയില്‍ നാം പറയില്ല. നമുക്ക് മറ്റുള്ളവരെ അവഹേളിക്കാന്‍ ഉപയോഗിക്കുന്ന വാക്കില്‍ പോലും വൈകല്ല്യം വരുത്തി "കൊരങ്ങ്" എന്ന് പറഞ്ഞു നാമറിയാതെ നമ്മുടെ വൈകല്ല്യം നാം കാണിക്കുന്നു. എന്നിട്ടും നമുക്ക് അടക്കം വരാറുമില്ല. അതവിടെ ഇരിക്കട്ടെ..
കാട് കയറിയപ്പോള്‍ കണ്ടു കിട്ടിയ ഒരു സ്നേഹ സംഗമത്തിന്റെ ചിത്രങ്ങള്‍ ഞാന്‍ പകര്‍ത്തി എന്നേയുള്ളൂ.. ഒരു പക്ഷെ ഈ കുരങ്ങു ജോടികള്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആയിരിക്കാം. അല്ലെങ്കില്‍ സ്നേഹിതര്‍ ആയിരിക്കാം, അതുമല്ലെങ്കില്‍ പ്രണയ ജോടികള്‍ ആകാം.. എന്തായാലും അവരുടെ സ്നേഹം മനുഷ്യരുടെ സ്നേഹ ബന്ധങ്ങളെക്കാള്‍ ഉത്തമവും ശ്രേഷ്ഠവും മഹത്തരവും ആണ് എന്ന് പറയാതിരിക്കാന്‍ വയ്യ.
ഇവര്‍ക്ക് മനുഷ്യനു ഉള്ളതുപോലെയുള്ള തലച്ചോര്‍ കണ്ടേക്കില്ല. എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
ഇവര്‍ക്ക് മനുഷ്യനു ഉള്ളതുപോലെ ഉള്ള ഹൃദയം കണ്ടേക്കില്ല .എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
ഇവര്‍ക്ക് മനുഷ്യന് ഉള്ളതുപോലെ ഉള്ള കൈകാലുകള്‍ കണ്ടേക്കില്ല .എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
ഇവര്‍ക്ക് മനുഷ്യനു ഉള്ളതുപോലെ ഉള്ള ജ്ഞാനം കണ്ടേക്കില്ല .എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
ഇവര്‍ക്ക് മനുഷ്യനു ഉള്ളത് പൊലെ ഉള്ള സാങ്കേതിക തികവ് കണ്ടേക്കില്ല.എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
ഇവര്‍ക്ക് മനുഷനു ഉള്ളത് പൊലെ ചിന്താ ശക്തി കണ്ടേക്കില്ല .എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
ഇവര്‍ക്ക് മനുഷനു ഉള്ളത് പോലെയുള്ള ജീവിത സാഹചര്യം കണ്ടേക്കില്ല.എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
പക്ഷെ ഈ സ്നേഹം ഈ പരസ്പര അംഗീകാരം, ബന്ധത്തിന്റെ ബലവും മൂല്യവും ഊഷ്മളതയും ആര്‍ജവവും വൈകാരികതയും സത്യസന്ധതയും എത്ര മനോഹരമാണ് എന്ന് അവരുടെ ഭാവങ്ങള്‍ വ്യക്തമാക്കുന്നു. നമ്മള്‍ മനുഷ്യര്‍ക്ക് ഇതൊക്കെ അവകാശപ്പെടാന്‍ അവകാശം ഉണ്ടോ?
സത്യത്തില്‍ ഈ കുരങ്ങു ദമ്പതികള്‍ ആണോ യഥാര്‍ത്ഥ മനുഷ്യര്‍? പരിണാമ സിദ്ധാന്തം ചാള്‍സ്‌ ഡാര്‍വിന്‍ ആവിഷ്ക്കരിച്ചത് ഇതുപോലെ വല്ല കാഴ്ചയും കണ്ടു ആണോ? മനുഷ്യര്‍ ഇങ്ങനെ ഒക്കെ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിചാണോ ഡാര്‍വിന്‍ അങ്ങനെ ചെയ്തത് എന്ന് സംശൈക്കേണ്ടി ഇരിക്കുന്നു. സ്നേഹത്തെ അവഹേളിക്കുകയും സൌഹൃദങ്ങളെ അപമാനിക്കുകയും ആത്മാര്‍ഥതയെ വെല്ലുവിളിക്കുകയും ഒക്കെ ചെയ്യുന്ന, മനുഷ്യര്‍ എന്ന് സ്വയം അഭിമാനിക്കുന്നവരെ ആണോ സത്യത്തില്‍ മനുഷ്യര്‍ എന്ന് വിളിക്കേണ്ടത്? സ്നേഹിക്കാന്‍ വില പെശുന്നവര്‍ക്കും വില്‍ക്കാന്‍ വെച്ചിരിക്കുന്നവര്‍ക്കും മറുവാദം ഉയര്‍ത്താന്‍ പലതും കണ്ടേക്കാം. എന്നാല്‍ അതിനപ്പുറം സ്നേഹത്തിന്റെ ഭാഷ മനസിലാക്കാന്‍ ഈ കുരങ്ങുകള്‍ ധാരാളം !!
ഒരു വേള കുരങ്ങുകളുടെ മനുഷ്യത്വം മനസിലാക്കി ആകാം മഹാത്മാ ഗാന്ധിജി മൂന്നു കുരങ്ങന്മാരുടെ കൊച്ചു പ്രതിമകള്‍ കൂടെ കൊണ്ട് നടന്നിരുന്നത്!!
ഗാന്ധിജിയെ അവഹേളിക്കാന്‍ നിരീക്ഷണവും പരീക്ഷണവും ഗവേഷണവും നടത്തുന്നവര്‍ ചെയ്യുന്നത് സത്യത്തില്‍ കുരങ്ങുകള്‍ക്ക് പോലും അവകാശപ്പെടാന്‍ കഴിയുന്ന മനുഷ്യത്വത്തിന്റെ മഹനീയത നശിപ്പിക്കുന്ന മാനസികാവസ്ഥയല്ലേ?
ആണോ അല്ലയോ.നല്ല സ്നേഹം കൊടുക്കാനും വാങ്ങാനും ശ്രമിച്ചു പരാജയപ്പെട്ട, പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന എനിക്ക് ഈ കാമറ കാഴ്ച ഒരു നല്ല ജ്ഞാനം തന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഒരു പക്ഷെ ഞാന്‍ ചെയ്തത് ഈ മാന്ന്യ കുരങ്ങു ദമ്പതികളുടെ സ്വകാര്യതയിലേക്ക് നടത്തിയ ഒരു ഒളിഞ്ഞു നോട്ടമായെങ്കില്‍ ഹേയ് മാന്ന്യ കുരങ്ങു ദമ്പതികളെ, കമിതാക്കളെ ...എനോട് ക്ഷമിക്കൂ ... കാരണം ഞാനും ഈ ലോകത്തില്‍ ജീവിച്ചു മുരടിച്ചു പോകുന്ന ഒരു മനുഷ്യ ജീവി ആയിപ്പോയി...ക്ഷമിക്കൂ കുരങ്ങു കമിതാക്കളെ, സുഹൃത്തുക്കളെ..

പാഠ ഭേതം :
എനിക്ക് സൌഹൃദങ്ങളില്‍ പറ്റിയ മൂന്ന് അബദ്ധങ്ങള്‍ പറയാതെ വയ്യ. ഒരാളെ ഞാന്‍ സുഹൃതാക്കി മാറ്റാന്‍ കാരണം അവളോട്‌ എനിക്ക് തോന്നിയ സഹതാപം ആയിരുന്നു.അവിടെ എനിക്ക് തെറ്റ് പറ്റി. അവള്‍ക്കു ജീവിക്കാന്‍ വഴി ഒരുക്കി കൊടുത്തപ്പോള്‍ അവള്‍ ഞാന്‍ ഒരു വിഡ്ഢി ആണ് എന്ന് കണ്ടെത്തി.ഹ ഹ ഹ
മറ്റൊരു പെണ് സുഹൃത്തിനോട്‌ ആരാധന മൂത്ത് ആണ് ഞാന്‍ നല്ല സുഹൃത്ത് ആകാന്‍ ശ്രമിച്ചത്..പക്ഷെ വിവരവും കഴിവും കൂടുതല്‍ ഉണ്ട് എന്നും എനിക്ക് പൊങ്ങച്ചം കുറവാണ് എന്ന്നു മനസിലാക്കിയപ്പോഴും അവള്‍ ഞാന്‍ ഒരു വിഡ്ഢി ആണ് കണ്ടെത്തി.ഹ ഹ ഹ
മൂന്നാമത് വേറൊരു പെണ് സുഹൃത്തിനെ കണ്ടെത്തിയപ്പോള്‍ എനിക്കവളോട് തോന്നിയത് ദൈവീകമായ സൌഹൃതം ആയിരുന്നു. മാലാഖ എന്നാണു ഞാന്‍ അവളെ വിളിച്ചിരുന്നത്‌..പക്ഷെ ദുരൂഹമായ പലതും കാണിച്ചും പറഞ്ഞും അവള്‍ കടന്നു കലയും മുന്‍പേ അവളും ഞാനൊരു വിഡ്ഢി ആണെന്ന് കണ്ടെത്തി..
എനിക്കെന്താ പെണ് സുഹൃത്തുക്കള്‍ മാത്രമേ ഉള്ളോ എന്ന് ചോദിക്കരുത്. നല്ല കോടി കെട്ടിയ ആണുങ്ങളും സുഹൃത്തുക്കള്‍ ആയി ഉണ്ട്. പക്ഷെ അതില്‍ വിരലില്‍ എണ്ണാന്‍ ഉള്ളവര്‍ മാത്രമാണ് എന്നെ അങ്ങീകരിക്കുന്ന വിധത്തില്‍ പെരുമാരാരുള്ളൂ...കാരണം അവരുടെ കാഴ്ചപ്പാടില്‍ ഞാനും എന്നെപ്പോലെ ഉള്ളവരും ഒക്കെ വിവരദോഷികളും കഴിവ് കേട്ടവരും ഒക്കെയാണ്..അവരാകട്ടെ ആയിരം ഗുണം തികഞ്ഞ അഭൗമ പ്രതിഭാസങ്ങളും ആണ് എന്നാണു അവരുടെ വിശ്വാസം ... വിശ്വാസം അതല്ലേ എല്ലാം...വിശ്വസ്ത സ്ഥാപനം എങ്ങനെ ആകും എന്ന് മാത്രം അവര്‍ പറഞ്ഞു തന്നില്ല ഇതുവരെ..

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌

JoY JosepH
kjoyjosephk@gmail.com
www.mylifejoy.blogspot.com