Friday, February 1, 2013

കുരങ്ങ് കമിതാക്കളെ, സുഹൃത്തുക്കളെ. ദമ്പതിമാരെ... നിങ്ങള്‍ക്കെന്റെ നമോവാകം ....!!!! ?????



അവര്‍ ആരെന്നു എനിക്കറിയില്ല.
നമ്മള്‍ മനുഷ്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ വെറും കുരങ്ങുകള്‍ !!
പരിഹാസത്തോടെ നാമതിനെ "കൊരങ്ങന്‍" എന്നു വിളിക്കും. നമ്മുടെ ഇടയില്‍ തന്നെ അല്‍പ്പം വിവരം കുറഞ്ഞവര്‍ എന്ന് നാം കരുതുന്ന പലരെയും നമ്മള്‍ കളിയാക്കാന്‍ ഉപയോഗിക്കുന്ന വാക്കും "കൊരങ്ങന്‍" എന്നല്ലേ? ജീവിതത്തില്‍ പരാജയപ്പെടുന്നവര്‍, ചതിക്കപ്പെടുന്നവര്‍, വന്ചിക്കപ്പെടുന്നവര്‍, അപമാനിതര്‍ ആക്കപ്പെടുന്നവര്‍, അബദ്ധം പറ്റുന്നവര്‍, കഴിവ് കുറഞ്ഞവര്‍, നൈരാശ്യം ബാധിച്ചവര്‍, ജീവിത അഭ്യാസത്തില്‍ ചാട്ടം പിഴച്ചവര്‍, പണം സമ്പാതിക്കാന്‍ കഴിവില്ലാത്തവര്‍ എന്നിവരെയൊക്കെ ബുദ്ധിമാന്മാര്‍ എന്നും ബുധിമതികള്‍ എന്നുംസ്വയം വിശ്വസിച്ചു പെരുമാറുന്ന പലരും പരിഹാസത്തോടെ വിളിക്കുന്ന പേരും "കൊരങ്ങന്‍" എന്നാണു. വികലതയോ വൈകല്യമോ ഉള്ളവരെ സുന്ദരന്മാരും സുന്ദരിമാരും പുശ്ചത്തോടെ വിളിക്കും "കൊരങ്ങന്‍" എന്ന് !!!
"കുരങ്ങ്" എന്ന് പോലും മാന്ന്യമായ രീതിയില്‍ നാം പറയില്ല. നമുക്ക് മറ്റുള്ളവരെ അവഹേളിക്കാന്‍ ഉപയോഗിക്കുന്ന വാക്കില്‍ പോലും വൈകല്ല്യം വരുത്തി "കൊരങ്ങ്" എന്ന് പറഞ്ഞു നാമറിയാതെ നമ്മുടെ വൈകല്ല്യം നാം കാണിക്കുന്നു. എന്നിട്ടും നമുക്ക് അടക്കം വരാറുമില്ല. അതവിടെ ഇരിക്കട്ടെ..
കാട് കയറിയപ്പോള്‍ കണ്ടു കിട്ടിയ ഒരു സ്നേഹ സംഗമത്തിന്റെ ചിത്രങ്ങള്‍ ഞാന്‍ പകര്‍ത്തി എന്നേയുള്ളൂ.. ഒരു പക്ഷെ ഈ കുരങ്ങു ജോടികള്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആയിരിക്കാം. അല്ലെങ്കില്‍ സ്നേഹിതര്‍ ആയിരിക്കാം, അതുമല്ലെങ്കില്‍ പ്രണയ ജോടികള്‍ ആകാം.. എന്തായാലും അവരുടെ സ്നേഹം മനുഷ്യരുടെ സ്നേഹ ബന്ധങ്ങളെക്കാള്‍ ഉത്തമവും ശ്രേഷ്ഠവും മഹത്തരവും ആണ് എന്ന് പറയാതിരിക്കാന്‍ വയ്യ.
ഇവര്‍ക്ക് മനുഷ്യനു ഉള്ളതുപോലെയുള്ള തലച്ചോര്‍ കണ്ടേക്കില്ല. എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
ഇവര്‍ക്ക് മനുഷ്യനു ഉള്ളതുപോലെ ഉള്ള ഹൃദയം കണ്ടേക്കില്ല .എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
ഇവര്‍ക്ക് മനുഷ്യന് ഉള്ളതുപോലെ ഉള്ള കൈകാലുകള്‍ കണ്ടേക്കില്ല .എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
ഇവര്‍ക്ക് മനുഷ്യനു ഉള്ളതുപോലെ ഉള്ള ജ്ഞാനം കണ്ടേക്കില്ല .എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
ഇവര്‍ക്ക് മനുഷ്യനു ഉള്ളത് പൊലെ ഉള്ള സാങ്കേതിക തികവ് കണ്ടേക്കില്ല.എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
ഇവര്‍ക്ക് മനുഷനു ഉള്ളത് പൊലെ ചിന്താ ശക്തി കണ്ടേക്കില്ല .എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
ഇവര്‍ക്ക് മനുഷനു ഉള്ളത് പോലെയുള്ള ജീവിത സാഹചര്യം കണ്ടേക്കില്ല.എങ്കിലും അവര്‍ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, പരസ്പരം ശ്രദ്ധ നല്‍കുന്നു.
പക്ഷെ ഈ സ്നേഹം ഈ പരസ്പര അംഗീകാരം, ബന്ധത്തിന്റെ ബലവും മൂല്യവും ഊഷ്മളതയും ആര്‍ജവവും വൈകാരികതയും സത്യസന്ധതയും എത്ര മനോഹരമാണ് എന്ന് അവരുടെ ഭാവങ്ങള്‍ വ്യക്തമാക്കുന്നു. നമ്മള്‍ മനുഷ്യര്‍ക്ക് ഇതൊക്കെ അവകാശപ്പെടാന്‍ അവകാശം ഉണ്ടോ?
സത്യത്തില്‍ ഈ കുരങ്ങു ദമ്പതികള്‍ ആണോ യഥാര്‍ത്ഥ മനുഷ്യര്‍? പരിണാമ സിദ്ധാന്തം ചാള്‍സ്‌ ഡാര്‍വിന്‍ ആവിഷ്ക്കരിച്ചത് ഇതുപോലെ വല്ല കാഴ്ചയും കണ്ടു ആണോ? മനുഷ്യര്‍ ഇങ്ങനെ ഒക്കെ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിചാണോ ഡാര്‍വിന്‍ അങ്ങനെ ചെയ്തത് എന്ന് സംശൈക്കേണ്ടി ഇരിക്കുന്നു. സ്നേഹത്തെ അവഹേളിക്കുകയും സൌഹൃദങ്ങളെ അപമാനിക്കുകയും ആത്മാര്‍ഥതയെ വെല്ലുവിളിക്കുകയും ഒക്കെ ചെയ്യുന്ന, മനുഷ്യര്‍ എന്ന് സ്വയം അഭിമാനിക്കുന്നവരെ ആണോ സത്യത്തില്‍ മനുഷ്യര്‍ എന്ന് വിളിക്കേണ്ടത്? സ്നേഹിക്കാന്‍ വില പെശുന്നവര്‍ക്കും വില്‍ക്കാന്‍ വെച്ചിരിക്കുന്നവര്‍ക്കും മറുവാദം ഉയര്‍ത്താന്‍ പലതും കണ്ടേക്കാം. എന്നാല്‍ അതിനപ്പുറം സ്നേഹത്തിന്റെ ഭാഷ മനസിലാക്കാന്‍ ഈ കുരങ്ങുകള്‍ ധാരാളം !!
ഒരു വേള കുരങ്ങുകളുടെ മനുഷ്യത്വം മനസിലാക്കി ആകാം മഹാത്മാ ഗാന്ധിജി മൂന്നു കുരങ്ങന്മാരുടെ കൊച്ചു പ്രതിമകള്‍ കൂടെ കൊണ്ട് നടന്നിരുന്നത്!!
ഗാന്ധിജിയെ അവഹേളിക്കാന്‍ നിരീക്ഷണവും പരീക്ഷണവും ഗവേഷണവും നടത്തുന്നവര്‍ ചെയ്യുന്നത് സത്യത്തില്‍ കുരങ്ങുകള്‍ക്ക് പോലും അവകാശപ്പെടാന്‍ കഴിയുന്ന മനുഷ്യത്വത്തിന്റെ മഹനീയത നശിപ്പിക്കുന്ന മാനസികാവസ്ഥയല്ലേ?
ആണോ അല്ലയോ.നല്ല സ്നേഹം കൊടുക്കാനും വാങ്ങാനും ശ്രമിച്ചു പരാജയപ്പെട്ട, പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന എനിക്ക് ഈ കാമറ കാഴ്ച ഒരു നല്ല ജ്ഞാനം തന്നു എന്ന് പറയാതിരിക്കാന്‍ കഴിയില്ല. ഒരു പക്ഷെ ഞാന്‍ ചെയ്തത് ഈ മാന്ന്യ കുരങ്ങു ദമ്പതികളുടെ സ്വകാര്യതയിലേക്ക് നടത്തിയ ഒരു ഒളിഞ്ഞു നോട്ടമായെങ്കില്‍ ഹേയ് മാന്ന്യ കുരങ്ങു ദമ്പതികളെ, കമിതാക്കളെ ...എനോട് ക്ഷമിക്കൂ ... കാരണം ഞാനും ഈ ലോകത്തില്‍ ജീവിച്ചു മുരടിച്ചു പോകുന്ന ഒരു മനുഷ്യ ജീവി ആയിപ്പോയി...ക്ഷമിക്കൂ കുരങ്ങു കമിതാക്കളെ, സുഹൃത്തുക്കളെ..

പാഠ ഭേതം :
എനിക്ക് സൌഹൃദങ്ങളില്‍ പറ്റിയ മൂന്ന് അബദ്ധങ്ങള്‍ പറയാതെ വയ്യ. ഒരാളെ ഞാന്‍ സുഹൃതാക്കി മാറ്റാന്‍ കാരണം അവളോട്‌ എനിക്ക് തോന്നിയ സഹതാപം ആയിരുന്നു.അവിടെ എനിക്ക് തെറ്റ് പറ്റി. അവള്‍ക്കു ജീവിക്കാന്‍ വഴി ഒരുക്കി കൊടുത്തപ്പോള്‍ അവള്‍ ഞാന്‍ ഒരു വിഡ്ഢി ആണ് എന്ന് കണ്ടെത്തി.ഹ ഹ ഹ
മറ്റൊരു പെണ് സുഹൃത്തിനോട്‌ ആരാധന മൂത്ത് ആണ് ഞാന്‍ നല്ല സുഹൃത്ത് ആകാന്‍ ശ്രമിച്ചത്..പക്ഷെ വിവരവും കഴിവും കൂടുതല്‍ ഉണ്ട് എന്നും എനിക്ക് പൊങ്ങച്ചം കുറവാണ് എന്ന്നു മനസിലാക്കിയപ്പോഴും അവള്‍ ഞാന്‍ ഒരു വിഡ്ഢി ആണ് കണ്ടെത്തി.ഹ ഹ ഹ
മൂന്നാമത് വേറൊരു പെണ് സുഹൃത്തിനെ കണ്ടെത്തിയപ്പോള്‍ എനിക്കവളോട് തോന്നിയത് ദൈവീകമായ സൌഹൃതം ആയിരുന്നു. മാലാഖ എന്നാണു ഞാന്‍ അവളെ വിളിച്ചിരുന്നത്‌..പക്ഷെ ദുരൂഹമായ പലതും കാണിച്ചും പറഞ്ഞും അവള്‍ കടന്നു കലയും മുന്‍പേ അവളും ഞാനൊരു വിഡ്ഢി ആണെന്ന് കണ്ടെത്തി..
എനിക്കെന്താ പെണ് സുഹൃത്തുക്കള്‍ മാത്രമേ ഉള്ളോ എന്ന് ചോദിക്കരുത്. നല്ല കോടി കെട്ടിയ ആണുങ്ങളും സുഹൃത്തുക്കള്‍ ആയി ഉണ്ട്. പക്ഷെ അതില്‍ വിരലില്‍ എണ്ണാന്‍ ഉള്ളവര്‍ മാത്രമാണ് എന്നെ അങ്ങീകരിക്കുന്ന വിധത്തില്‍ പെരുമാരാരുള്ളൂ...കാരണം അവരുടെ കാഴ്ചപ്പാടില്‍ ഞാനും എന്നെപ്പോലെ ഉള്ളവരും ഒക്കെ വിവരദോഷികളും കഴിവ് കേട്ടവരും ഒക്കെയാണ്..അവരാകട്ടെ ആയിരം ഗുണം തികഞ്ഞ അഭൗമ പ്രതിഭാസങ്ങളും ആണ് എന്നാണു അവരുടെ വിശ്വാസം ... വിശ്വാസം അതല്ലേ എല്ലാം...വിശ്വസ്ത സ്ഥാപനം എങ്ങനെ ആകും എന്ന് മാത്രം അവര്‍ പറഞ്ഞു തന്നില്ല ഇതുവരെ..

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌

JoY JosepH
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment