Wednesday, February 6, 2013

സ്നേഹിതന്റെയും സ്നേഹത്തിന്റെയും സത്യസന്ധത മനസിലാക്കാന്‍ ഉള്ള മനസിന്റെ കഴിവിനെയാണ് ജ്ഞാനം എന്ന് വിളിക്കുന്നത്‌.


കാണണം എന്ന് പറഞ്ഞിരുന്നു.. കാണാം എന്നും പറഞ്ഞിരുന്നു..
വരണം എന്ന് പറഞ്ഞിരുന്നു ..വരും എന്നും പറഞ്ഞിരുന്നു.
ആര് ആരോട് അതൊക്കെ പറഞ്ഞു എന്ന് ചോദിക്കേണ്ട.
കാരണം പരസ്പരം ഇതേ വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിരുന്നു.
പക്ഷെ എന്തുകൊണ്ടോ എന്റെ അടുത്തേക്ക് വരും എന്ന് പറഞ്ഞത് സംഭവിച്ചില്ല.
കാരണം എന്തുമാകാം.. പക്ഷെ വരവ് സംഭവിച്ചില്ല. പക്ഷെ
 ഞാന്‍ അവിടേക്ക് വരും എന്ന് പറഞ്ഞ വാക്ക് ഞാന്‍ പാലിച്ചു.
( എന്നോട് പറഞ്ഞ വാക് ലംഘിച്ചു എന്ന് ഞാന്‍ ഒരു വിധത്തിലും പറയില്ല )
എന്നാല്‍ തിരക്കുകള്‍ എവിടെയൊക്കെയോ തെറ്റുകള്‍ വരുത്തി വെച്ചു.
എന്നാലും ഞാന്‍ പോയി. ഒരു രാത്രി കിട്ടിയ ബസില്‍ കയറി ഉറങ്ങതെയും ഉറങ്ങിയും.
ഒടുവില്‍ ഏറ്റുമാനൂരില്‍ ബസ് ഇറങ്ങുമ്പോള്‍ പുലര്‍ച്ചെ 3.30
ഒരു ഹോട്ടലില്‍ മുറി എടുത്തു. 7.30 വരെ കിടന്നുറങ്ങി. പിന്നെ കുളിച്ചു റെഡി ആയി പുറത്തിറങ്ങി.
ബസ്‌ സ്റ്റോപ്പില്‍ ചെന്ന് പറഞ്ഞു തന്ന ലക്ഷണങ്ങള്‍ വെച്ച് ആ പരിഷ്കൃത ഗ്രാമത്തിലെത്തി.
വീട് കണ്ടു പിടിക്കാന്‍ വിഷമം വന്നില്ല.സമയം 9 മണി ആയിരിക്കുന്നു
ബെല്ലടിച്ചു. കതകു തുറന്നു ആദ്യം വന്നത് ചാക്കോ ചേട്ടന്‍.
നേരത്തെ കണ്ടിട്ടില്ല. എന്നാലും പിടി കിട്ടി അതാണ്‌ ചാക്കോ ചേട്ടന്‍ എന്ന്.
നേരത്തെ കണ്ടിട്ടില്ല ചാക്കോചേട്ടന്‍ എന്നെ... എന്നാലും ചാക്കോ ചേട്ടന് എന്നെ
മനസിലായില്ല. ഹ ഹ ഹ
അടുത്തയാളെ കണ്ടു
ബഹുമാന്ന്യന്‍ ആയ സാക്ഷാല്‍ പീറ്റര്‍ നീണ്ടൂര്‍...
എനിക്ക് അദ്ധേഹത്തെ മനസിലായി.
അദ്ദേഹത്തിന് എന്നെ മുഖംകൊണ്ടു മനസിലായി
പക്ഷെ വാക്കുകൊണ്ടും പ്രവര്‍ത്തി കൊണ്ടും മനസിലായോ എന്തോ? ഹ ഹ ഹ
രാവിലെ അപ്പവും കറിയും വിളമ്പി തന്നു പീറ്റര്‍ സാറിന്റെ വീട്ടിലെ നന്മയുള്ള
അമ്മ. കുറച്ചു നേരം വര്‍ത്തമാനങ്ങള്‍ ..
ഞാന്‍ ആലോചിച്ചത് പക്ഷെ ഇതൊന്നുമല്ല.
എവിടെയോ ഫേസ് ബുക്കില്‍ മാത്രം കണ്ടു പരിചയം ഉള്ള എന്നെ
എന്ത് ധൈര്യത്തില്‍ ആണ് പീറ്റര്‍ സര്‍ വീടിലേക്ക്‌ ക്ഷണിച്ചത്?
വെറും മെസേജ് അയച്ചപ്പോള്‍ എന്ത് വിശ്വസിച്ചാണ് പീറ്റര്‍ സര്‍ ഞാന്‍ പറഞ്ഞവര്‍ക്കൊക്കെ സഹായം ചെയ്തത്?
ഹ ഹ ഹ ഹ
അറിയില്ല. പക്ഷെ
ഒന്നറിയാം എവിടെയോ ഒരു നല്ല മനസുള്ള ഒരാള്‍!!
അതാണ്‌ മനുഷ്യന് ആവശ്യമുള്ളത്
നല്ല മനസ്സ്!!
സ്നേഹിതന്റെയും സ്നേഹത്തിന്റെയും
സത്യസന്ധത മനസിലാക്കാന്‍ ഉള്ള മനസിന്റെ കഴിവിനെയാണ്
ജ്ഞാനം എന്ന് വിളിക്കുന്നത്‌.
അത് ശബരിമല കയറിയാല്‍ കിട്ടില്ല
മലയാറ്റൂര്‍ മല ചവിട്ടിയാലും കിട്ടില്ല.
ബൈബിള്‍ വായിച്ചാലും പറഞ്ഞാലും കിട്ടണമെന്നില്ല
ഗീതയോ ഖുര്‍ ആനോ വായിച്ചാലും
കേട്ടാലും പറഞ്ഞാലും ഉണ്ടാവണമെന്നില്ല.
ഹ ഹ ഹ
അതാണ്‌ ജ്ഞാനം!!
അതുണ്ട് പീറ്റര്‍ സാറിനു എന്ന് തോന്നി.
എന്നെ അദ്ദേഹം വിലയിരുത്തിയത് എങ്ങനെ എന്ന് ഞാന്‍ അന്വേഷിച്ചില്ല
അന്വേഷിക്കുകയുമില്ല.
കാരണം അത് അദ്ധേഹത്തിന്റെ മാത്രം വിഷയമാണ്.
എന്തിനു റൂം എടുത്തു എന്ന് എന്നോടു ചോദിച്ചു അദ്ദേഹം.
നേരിട്ട് ഒരു പരിചയവും ഇല്ലാത്ത ഒരുത്തന്‍ വെളുപ്പാംകാലത്ത്‌ വാതിലില്‍ മുട്ടിയ
ശേഷം ഞാനാണ് ജോയ്, എന്നെ അകത്തേക്ക് ക്ഷണിക്കൂ എന്ന് പറയാന്‍ ഞാന്‍ തയ്യാറല്ല.
അത് ഒരു ശല്ല്യം ആയെ തീരൂ അദ്ദേഹത്തിന്.
ഭക്ഷണം കഴിഞ്ഞപ്പോള്‍ ഒന്ന് കറങ്ങാന്‍ പോകണം എന്ന് ഞാന്‍ പറഞ്ഞു.
'അദ്ദേഹം മനസില്ല മനസോടെ തയ്യാര്‍ ആയി.
അദ്ദേഹത്തിന് ഒരുപാട് സംസാരിക്കണം എന്നുണ്ടായിരുന്നിരിക്കാം.
എന്നാലും അദ്ദേഹം എന്നെയും കൂട്ടി അതിരമ്പുഴ പള്ളിയിലും നീണ്ടൂര്‍ പള്ളിയിലും മറ്റും പോന്നു.
പിന്നെ വീണ്ടും ഭക്ഷണ മേശയില്‍.
നല്ല കറികള്‍ ഉണ്ടായിരുന്നു.
തീറ്റ കുറവായതിനാല്‍ അധികം വലിച്ചു വാരി തിന്നാല്‍ പറ്റീല്ല.
ഹ ഹ ഹ ഹ
ഉറക്കംപിടികൂടും എന്ന് കണ്ടപ്പോള്‍ ഞാന്‍ ഒരു നിര്‍ദേശം വെച്ചു.
ഒരു സിനിമ കാണണം. കമല്‍ഹാസന്റെ വിശ്വരൂപം അവിടെ റിലീസ് ചെയ്തിരുന്നു.
എനിക്കൊപ്പം പീറ്റര്‍ സാറും അദ്ധേഹത്തിന്റെ സാന്‍ട്രോ  രഥത്തിന്റെ തേരാളി സാബുവും കൂടി
വിശ്വരൂപം കണ്ടു മടങ്ങി വീട്ടില്‍ എത്തിയപ്പോള്‍
ഞാന്‍ പറഞ്ഞു എനിക്ക് മടങ്ങി പോണം ഇപ്പോള്‍ ഇപ്പോള്‍ തന്നെ.
മുഖം ഇരുളുന്നത് ഞാന്‍ എവിടെയോ കണ്ടു.
ഇങ്ങനെ പോകാന്‍ ആണെങ്കില്‍ എന്തിനാടോ കോപ്പേ ഇങ്ങോട്ട് കെട്ടി എടുത്തത്‌ എന്ന ഒരു ചോദ്യം എന്നു ആ കണ്ണുകള്‍ പറഞ്ഞു.
പക്ഷെ എനിക്ക് പൊന്നെ പറ്റൂ എന്ന് ഞാന്‍ ഉറപ്പിച്ചതോടെ രാത്രിക്കായി കരുതിയ ഡിന്നര്‍ ബാക്കി വെച്ച്
ഒരു ഗ്ലാസ് ചായ കുടിച്ചു ഞാന്‍ തിരിച്ചു പോന്നു. ബസ് സ്റ്റോപ്പില്‍ അര മണിക്കൂര്‍
കാത്തു നിന്നപ്പോള്‍ മറ്റൊരു ബസ് യാത്ര എന്റെ മനസ്സില്‍ ഓടിയെത്തി.
രണ്ടു കണ്ണുകളും നിറഞ്ഞ ചിരിയുമായി എന്നെ ബസ് കെട്ടി വിട്ട ഒരു സ്നേഹം നിറഞ്ഞ മുഖം.
ഇന്നെവിടെയാണോ ആവോ? എന്താണാവോ? എങ്ങനെയാണാവോ? ഹ ഹ ഹ
എന്നാലും പോരാന്‍ നേരം എന്റെ പുറത്തു തട്ടി യാത്രയാക്കുമ്പോള്‍ എനിക്കൊരു കാര്യം മനസിലായി
അദ്ദേഹം ഹൃദയത്തില്‍ സ്നേഹം സൂക്ഷിക്കുന്ന ഒരു സത്യസന്ധനായ മാന്ന്യന്‍ ആണ് എന്ന്.
എനിക്ക് അത് മാത്രം മനസിലായാല്‍ മതി എന്നതുകൊണ്ട്‌ ഞാന്‍ അത് മാത്രം മനസിലാക്കാന്‍ ശ്രമിച്ചു മടങ്ങി.
മറുവശത്ത് അദ്ദേഹം എന്നെ പറ്റി  എന്ത് മനസിലാക്കി എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ ..
അത് അദ്ദേഹം മനസ്സില്‍ കുറിച്ചാലും ചുവരില്‍ കുറിച്ചാലും
ഞാന്‍ ജോയ് ആണ്, ആയിരിക്കും, ആയെ പറ്റൂ.. ഹ ഹ ഹ
പടവാള്‍ ഊരി പിടിച്ച മിഖായേല്‍ മാലാഖ പീറ്റര്‍ സാറിനു കാവലും തുണയും ആകട്ടെ..
ഹ ഹ ഹ ഹ

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌

JoY JosEpH
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment