Tuesday, April 23, 2013

Even suffering, suffering love. For it is through love that you will find the keys to open the gates of happiness.


my friend
How are you

Believe that our life is not better
or worse than anyone.
Never feel larger or smaller, but equal.
Doing good without looking at anyone and expect nothing in return,
is a way to find felicidade.Procurar always smile,
even in the face of difficulties and do not be ashamed of tears,
before the need is another way to go to meet her.
Be humble, do favors without rewards open hands
and offer help, it is a way of seeking happiness.
Cry and suffer, but fight and try to win,
while fatigue defeat you, or discouragement
or prejudice overcome you, is a way to gain happiness.
Learning to defend his ideals and to love their fellow men,
to win friends for what is and not what you want to be,
is another way to embrace happiness.
Learn to win and know how to lose, is a rare achievement, but you can.
Have faith, believe in God!
Live every moment of your life as if it were your last.
Make your life an achievement winning a virtue
and enjoy all that it gives you such opportunity.
Even suffering, suffering love.
For it is through love that you will find the keys
to open the gates of happiness.

( Cidinha Moraes )

joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

Monday, April 22, 2013

അതെവിടെ ഇരുന്നു സ്പന്ദിക്കും ?

 ലോക ഭൗമ ദിനം. ഇത്തിരി വെള്ളം , ഇത്തിരി വായു , ഇത്തിരി മണ്ണ് , അല്പ്പം ജീവിതം ... ഇതൊക്കെ ഇനി എവിടെ കിട്ടും? 
ഹൃദയം അതെവിടെ ഇരുന്നു സ്പന്ദിക്കും ?

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി

ജോയ് ജോസഫ്‌
joy joseph

kjoyjosephk@gmail.com
www.mylifejoy.blogspot.com

Sunday, April 21, 2013

മൈലാഞ്ചി ഇടാന്‍ മോഹം

ഈ കാക്കച്ചി പെണ്ണിനും മൈലാഞ്ചി ഇടാന്‍
മോഹം ... പെണ്ണ് കറുപ്പ് ആണെങ്കിലും സൌന്ദര്യ സങ്കല്പ്പത്തിനു കുറവ് ഒന്നുമില്ല .... ഹ ഹ ഹ

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

Friday, April 19, 2013

പ്രാവ് പ്രണയം അഥവാ ഒരു പക്ഷി പ്രണയം ..

.

മധുരതരം, വിവശം, വികാരപരം.,
കണ്ണുകള്‍ കൊണ്ട് കാണ്മതല്ല പ്രണയം
ചിന്ത കൊണ്ട് ചിക്കിയതല്ല പ്രണയം
നിഷ്കളങ്കമായ നന്മയാണ് പ്രണയം
അതുകൊണ്ടല്ലേ ഇണപ്രാവുകളെ പോലെ
എന്നൊക്കെ മനുഷ്യര് പ്രണയികളെ വിളിക്കുന്നത്‌ !!
എന്നിട്ടും എന്തെ മനുഷ്യ ,,,, നന്മ നിറഞ്ഞ പ്രണയങ്ങള്‍
ഉണ്ടാകുന്നില്ല ഈ ഉലകത്തില്‍ ഇപ്പോള്‍ ????


എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylfejoy.blogspot.com

Must read and share--



Mr.Kalayanasundaram worked as a Librarian for 30 years. Every month in his 30 year experience(service), he donated his entire salary to help the needy. He worked as a server in a hotel to meet his needs. He donated even his pension amount of about TEN(10) Lakh rupees to the needy.

He is the first person in the world to spend the entire earnings for a social cause. In recognition to his service, (UNO)United Nations Organisation adjudged him as one of the Outstanding People of the 20th Century.. An American organisation honored him with the ‘Man of the Millennium’ award. He received a sum of Rs 30 crores as part of this award which he distributed entirely for the needy as usual.

Moved by his passion to help others, Super Star Rajinikanth adopted him as his father. He still stays as a bachelor and dedicated his entire life for serving the society.

We all should be PROUD. UNO has honored him but we don't even know that such a personality exist amongst us.

At least have the courtesy to pass this on and on till the whole world comes to know about this Great Good Samaritan.
Man of the Millennium.....
Hat's off Kalayanasundaram.. We are extremely proud of you and proudly say "EVEN THIS , HAPPENS ONLY IN INDIA"

അഞ്ജു ബോബി ജോര്ജ്

അഞ്ജു ബോബി ജോര്ജ്
ഈ സെലിബ്രിറ്റി താരം കാണിക്കുന്ന വിനയം ഒരു പക്ഷെ എത്ര പേര് മനസിലാക്കുണ്ടാകും? സ്വഭാവത്തിന് ഉണ്ടാകുന്ന മാറ്റം വിനയതിലൂടെ തിരിച്ചറിയുമ്പോള്‍ പ്രായം കുറയുകയും സൌന്ദര്യം വര്ധിക്കുകയും ചെയ്യും . വിനയമാണ് താരം .....

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

എല്ലായിടത്തും കൂട്ടായ്മകള്‍ ....

ഇത് കൂട്ടായ്മ ,സൌഹൃതം എന്നിവയുടെ പൂക്കാലം
ഫേസ് ബുക്കും അതിനൊരു വഴി ആയിട്ട് കുറച്ചു കാലം ആയിരിക്കുന്നു.
കുഴപ്പമില്ല ... നന്നെങ്കില്‍ നന്നായി വരും ...
എല്ലായിടത്തും കൂട്ടായ്മകള്‍ ....
എന്റെ നാട്ടിലും ഉണ്ടായി കൂട്ടായ്മ .. അല്ല ഉണ്ടാകുന്നു ഒരു കൂട്ടായ്മ .. അവിചാരിതമായി ക്ഷണിക്കപ്പെടാതെ ഞാനും പോയി ... എന്താണ് എന്നറിയാനും മനസിലാക്കാനും ... അഭിപ്രായങ്ങള്‍ ഏറെയുണ്ട് ... പക്ഷെ പറയാന്‍ ഇനി ഞാനില്ല ... സൌഹൃതങ്ങള്‍ പൂത്തുലയട്ടെ .. തിളങ്ങുന്ന പൊങ്ങചങ്ങള്‍ക്കു അപ്പുറമാണ് കടുത്ത യാഥാര്‍ത്യങ്ങള്‍ എന്നും കരുത്തുറ്റ പ്രകടനങ്ങള്‍ക്ക് അപ്പുറമാണ് നല്ല പെരുമാറ്റങ്ങള്‍ എന്നും ആയിരം സൂര്യ തേജസിന് അപ്പുറമാണ് എളിമയുള്ള മനസെന്നും വേഗതയുടെ മനനങ്ങള്‍ക്കപ്പുറമാണ് ഹൃദയത്തിന്റെ തുടിപ്പെന്നും സിരകളിലെ ചോര തെരുവില്‍ ചിന്തുന്നതിനേക്കാള്‍ മൂല്യമുണ്ട് സ്നേഹിക്കുന്ന ഒരു നിമിഷത്തിനെന്നും തിരിച്ചറിയുന്നിടതാണ് കൂട്ടായ്മ എന്ന വാക്കിനു അര്‍ഥം വരുന്നത് .. അല്ലാതെ ഉണ്ടാക്കുന്നതെല്ലാം വന്യ മൃഗങ്ങളുടെ മേചില്പ്പുറങ്ങളിലെയും വേട്ട കളങ്ങളിലെയും തിരക്കുകളും മുരള്ച്ചകളും മാത്രം ...പരസ്പരം പൊങ്ങച്ചം പൊക്കിള്‍ക്കൊടിയില്‍ കെട്ടി പരസ്പരം വീരസ്യങ്ങള്‍ വിളമ്പി ഒരു പാമ്പ്‌ മറ്റൊന്നിനെ വിഴുങ്ങും പോലെ പരസ്പരം വിശുങ്ങാതെ സ്നേഹത്തില്‍ ഒരു കൂട്ടായ്മ മെനഞ്ഞാല്‍ അത് ഒരുമ !!! അതിരുകളെ അതിജീവിച് ഈ ഒരുമയെന്ന കൂട്ടായ്മ നന്നായി വരട്ടെ ....
( ഇത് നെഗറ്റീവ് ചിന്ത അല്ല ഒരു പോസിറ്റീവ് ചിന്ത ആയിരിക്കും എന്ന് എനിക്കു ഉറപ്പുണ്ട് )
ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

( ഒരു തെറി കഥ )



ശുഭ രാത്രി പറയും മുന്പ് ഒരു ചെറു കഥ
( ഒരു തെറി കഥ )
എന്റെ വീടിനു സമീപത്തെ റോഡില്‍ നിന്ന് രണ്ടു മദ്യപാനികള്‍ വഴക്ക് കൂടുന്നു .. ഒരാള്‍ അപരനെ പരുഷമായ ഭാഷയില്‍ തെറി ( അസഭ്യം എന്ന് മാന്ന്യ ഭാഷ ) പറയുന്നു .. അപരനാകട്ടെ തെറിയുടെ കടുപ്പം സഹിക്കാന്‍ കഴിയാതെ, "എന്തിനാടാ നീ എന്നെ ഇങ്ങനെയൊക്കെ വിളിക്കുന്നത്‌ " എന്ന ഒരേയൊരു ചോദ്യവുമായി കരയുന്ന മനസോടെ പരിതാപം പറഞ്ഞു നില്ക്കുകയാണ് . അതിനനുസരിച്ച് തെറിക്കാരന്‍ " മ ..... ," "പൂ ....." " കു ....." എന്നൊക്കെയുള്ള തെറികള്‍ നിറുത്താതെ വിളിച്ചുകൊന്ടെയിരിക്കുന്നു .. എല്ലാം കേട്ടും കണ്ടും ഞാനും അച്ഛനും അമ്മയും ഉമ്മറത്ത്‌ ഇരിക്കുന്നു ... കുറെ കഴിഞ്ഞപ്പോള്‍ നിസഹായനായി തെറി കേള്ക്കുന്ന മദ്യപാനി ഉമ്മറത്തേക്ക് വന്നു എന്റെ അച്ഛനോട് തെറി പറയുന്നവനെ പറ്റി പരിഭവവും പരാതിയും ഒക്കെയായി പറഞ്ഞു
" അല്ല അച്ചായാ .... ഞാന്‍ അവനോടു എന്ത് തെറ്റ് ചെയ്തിട്ടാണ് അവന്‍ എന്നെ " മ ..... ," "പൂ ....." " കു ....." എന്നൊക്കെയുള്ള തെറികള്‍ വിളിക്കുന്നത്‌ ? അവന്‍ അങ്ങനെയൊക്കെ വിളിക്കുന്നത്‌ ശരിയാണോ ? തെറി വിളിക്കുന്നത്‌ തന്നെ തെറ്റല്ലേ ? " എന്നൊക്കെ ചൊദിചു.
അച്ഛന്‍ ആദ്യം ഒന്നും മിണ്ടിയില്ല ..
പിന്നെ മര്യാദ രാമനായ മദ്യപാനിയോടു ഗൌരവം വിടാതെ പറഞ്ഞു
" നീ നിന്റെ വഴിക്ക് പോ ... അവന്‍ അവന്റെ ശരീരത്തിലുള്ള ചില അവയവങ്ങളെ പറ്റി പറയുന്നത് കേട്ട് നീ എന്തിനാടാ വിഷമിക്കുന്നത് ? "
അത് കേട്ട് അയാള്‍ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു. പിന്നെ സ്ഥലം വിട്ടു .
അച്ഛന്‍ പറഞ്ഞത് ആദ്യം എനിക്ക് അത്രയ്ക്ക് മനസിലായില്ല . പിന്നെ ആലോചിച്ചപ്പോള്‍ കാര്യം ശരിയാണ് ... ഹ ഹ ഹ


എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

13 lines to live


എന്റെ ബ്രസീലുകാരി സ്നേഹിത സിദിഞ്ഞ മോറിസ് എനിക്ക് മെയില്‍ ചെയ്തു തന്ന സന്ദേശം . നല്ലത് എന്ന് എനിക്ക് തോന്നി .. എന്റെ സ്നേഹിതര്ക്കും അത് അങ്ങനെ തന്നെ തോന്നും എന്ന് എനിക്ക് തോന്നുന്നതിനാല്‍ ആ തോന്നല്‍ വച്ച് ഞാന്‍ ഇതിവിടെ ചേര്‍ക്കുന്നു

Marye "Moraes"
Friend How are you
13 lines to live
1 - I love you not for who you are, but for who I am when I am with you.
2 - No person deserves your tears, and who deserves not make you cry.
3 - Just because someone does not love you like you want, does not mean they do not love you with all his being.
4 - A true friend is the one who picks you up a hand and touches you heart.
5 - The worst way to miss someone is to be sitting next to her and know that you'll never have it.
6 - Never leave smiling, even when you are sad, because you never know who might fall in love with your smile.
7 - You can only be one person to the world but to someone you are the world.
8 - Do not spend time with someone who is not willing to pass it to you.
9 - Maybe God wants you to meet many wrong before you to meet the right person so that when in order to meet her, be thankful you may know.
10 - Do not cry because it is over, smile because it happened.
11 - There will always be people that hurt you. So you have to do is follow and relying only be more careful who you trust, twice.
12 - Convert yourself into a better person and to make sure you know who you are before meeting someone else and expect that person knows who you are.
13 - Do not do not push yourself so much, best things happen when you least expect it.

==== Cidinha Moraes====


എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

Sunday, April 14, 2013

മൃഗീയമായ മനുഷ്യ മനസുള്ളവരുടെ ഇടയിലെ വിഷുവിനെക്കാലൊക്കെ മൃഗങ്ങുടെ മനുഷ്യതമുള്ള കാട്ടിലെ വിഷു ആണ് ഭേതം



മൃഗീയമായ മനുഷ്യ മനസുള്ളവരുടെ ഇടയിലെ വിഷുവിനെക്കാലൊക്കെ
മൃഗങ്ങുടെ മനുഷ്യതമുള്ള കാട്ടിലെ വിഷു ആണ് ഭേതം

അങ്ങനെ ഒരു വിഷു കടന്നു പോയി.
വെറും ഏഴു പേര്ക്ക് വിഷു വിഷ് കൊടുത്തു .
ഇത് പതിവുള്ളതല്ല . ഇത്തവണ പക്ഷെ അത്ര സന്തോഷകരം ആയിരുന്നില്ല വിഷു. കാരണങ്ങള്‍ പലതാണ് .രാവിലെ ഞായറാഴ്ച കുര്ബാന കണ്ടു . ഭക്ഷണം കഴിച്ചു . നേരെ വനത്തിനുള്ളിലേക്ക് ഒരു യാത്ര. കൂടെ കൂട്ടുകാര് അഭിലാഷ് , ലിസണ്‍ , റോയ് . വിഷു വന്നാലും ഓണം വന്നാലും മനസിലെ മൃഗീയ ചിന്തകള് മാറ്റാത്ത, നല്ല ദിനങ്ങളില്‍ പോലും നന്മ ചിന്തിക്കാത്ത മനുഷ്യ കുലതോട് ഒപ്പം ഒരു വിഷു ഘോഷിക്കുന്നതിനെക്കാലോക്കെ വിഷു എന്ത് എന്ന് ഒരു കാലത്തും മനസിലാകില്ലാത്ത അതിന്റെ സന്തോഷവും നന്മയും ഒരിക്കലും ഗ്രഹിക്കാത്ത കാട്ടു മൃഗങ്ങളോടൊപ്പം വിഷു ഘോഷിക്കുന്നതു ആണ് നല്ലതെന്ന് തോന്നി. അത് തന്നെയാണ് ശരി എന്ന് ബൊധ്യവുമായി . ഒരു കൊല്ലം മുന്പ് വരെ ഇടയ്ക്കു വനയാത്രയും വനവാസവും ഒക്കെ പതിവായിരുന്നു . കുറച്ചു നല്ല സ്നേഹിതരെ കിട്ടിയപ്പോള്‍ വനം വേണ്ട വന്യത വേണ്ട എന്നൊക്കെ കരുതി. സന്തോഷമായിരുന്നു അപ്പോഴൊക്കെ. കൂട്ട് കൂടി ചാറ്റ് ചെയ്തും കമന്റ് പറഞ്ഞും വിഷ് ചെയ്തും തമാശ പറഞ്ഞും ഹ ഹ ഹ ... പക്ഷെ ജാതി, മതം, വര്ഗം, ഗോത്രം, അവനവന്‍ എന്ന ഭാവം, സ്വാര്‍ത്ഥ താല്പര്യങ്ങള്‍, സ്വന്തം ചിന്തകള്‍ മാത്രമാണ് ശരി എന്ന വിശ്വാസം ബന്ധങ്ങളിള്‍ പുറമേ നിന്ന് ഉള്ളവരുടെ ഇടപെടലുകള്‍, എന്ത് ശരി പറഞ്ഞാലും ചെയ്താലും അവിശ്വാസം, തെറ്റ് പൊറുക്കാന്‍ ഉള്ള വൈമനസ്യം, പൊരുത്തപ്പെടാന്‍ ഉള്ള വൈമുഖ്യം, സ്നേഹത്തിനും സ്നേഹിതനും വില കൊടുക്കാനുള്ള വൈമനസ്യം, സത്യസന്ധത്മായ സ്നേഹത്തിന്റെ അപര്യാപ്തത, അതിലുള്ള അവിശ്വാസം, പണവും പ്രഷസ്തിയുമാനു സ്നേഹ്തെക്കാലും ബന്ധങ്ങലെക്കാളും വലുത് എന്നാ ധാരണ ഒക്കെ ചേര്ന്ന കുറെ സുഹൃത്തുക്കള ഉണ്ടായിരുന്നു എനിക്ക് എന്നാ ബോധ്യം വന്നു ചേര്‍ന്നപ്പോള്‍ സ്നേഹത്തിന്റെ നല്ല സന്തോഷം വിളംബേണ്ട വിഷു നാട്ടില്‍ ഘോഷിക്കുന്നതിനേക്കാള്‍ ഭേതം കാട്ടിലെ വന്യ മൃഗങ്ങള്ക്കൊപ്പം ആവുന്നതാണ് നന്ന് എന്ന് വീണ്ടും തോന്നി. അവ്യ്കാകുമ്പോള്‍ ജാതിയോ മതമോ ബുദ്ധിയോ വിവരമോ കഴിവോ അഹങ്കാരമോ അഹമ്ഭാവമോ ഒന്നും ഇല്ലല്ലോ. പണത്തിന്റെയും പ്രശസ്തിയുടെയും ആവഷ്യവുമില്ലല്ലൊ ... തുറന്നു പറയാനുള്ള ഭാഷയോ അവയ്ക്ക് വ്യാഖ്യാനം കൊടുക്കാന്‍ വിജ്ഞാനികാലോ ഇല്ലല്ലോ ... ഹ ഹ ഹ ഹ അവയ്ക്ക് വിശന്നാല്‍ അവ ആക്രമിച്ചു കീഴ്പ്പെടുത്തി തിന്നും അല്ലെങ്കില്‍ കൊല്ലും .നാം നോക്കി നിന്ന് രക്ഷപ്പെടുക എന്ന ഒറ്റ ധൈര്യം മാത്രം എടുതാല് മതി നമുക്കു .... ഹ ഹ ഹ പക്ഷെ മനുഷ്യരോടൊപ്പം ആണെങ്കിലോ ? നാം ആദ്യം നമ്മെ ബോധ്യപ്പെടുത്താനുള്ള മാര്ഗങ്ങളും വാക്കുകളും പ്രവര്ത്തികളും ഒക്കെ കണ്ടു പിടിക്കണം .. അത് മതിയോ ? പോര ... അത് നാം സ്നേഹിക്കുന്നവര്‍ എന്ന് നാം കരുതി വിസ്വസിക്കുന്നവരെയും നമ്മെ സ്നേഹിക്കുന്നവരെയും ഒക്കെ പലതരം ഭാഷകളില്‍ മുഖ ഭാവങ്ങളോടെ പറഞ്ഞു അഭിനയിച്ചു കാണിച്ചു ബോധ്യപ്പെടുത്തണം .... അത് വലിയ ഒരു പണി ആണ് എന്ന ബോധ്യം മുന്‍പത്തേക്കാള്‍ ലൂടുതലായി ഇപ്പോള്‍ വര്‍ധിച്ചതിനാല്‍ ഇത്തവണ വിഷു ഘോഷം കാട്ടില്‍ ആക്കി ഞാന്‍. ഒറ്റയ്ക്ക് പോകാം എന്നാണു കരുതിയത്‌ . അവിചാരിതമായി എന്റെ മൂന്നു സ്നേഹിതര്‍ കൂടെ വന്നു. ആദ്യം അത്ര ത്രില്ലൊന്നും അവര്ക്കില്ലായിരുന്നു . എന്റേത് ഒരു ബോറന്‍ പിന്തിരിപ്പന്‍ ചിന്ത ആണ് എന്നായിരുന്നു അവര്‍ കരുതിയത്‌ ... എന്നാല്‍ സന്ധ്യ കഴിഞ്ഞിട്ടും ചീങ്കണ്ണി പുഴയിലെ വെള്ളത്തിലെ നീന്തല്‍ നിര്ത്താനോ കാട്ടിലെ കാറ്റിന്റെ സുഖം ഉപേക്ഷികാനോ അവര്ക്ക് മനസ്സ് വന്നില്ല. ഹ ഹ ഹ ഹ മൃഗീയമായ വന്ന്യത നിറഞ്ഞ വനമാണ് മനുഷ്യത്വം ഇല്ലാത്ത മനുഷ്യരുടെ ആഘോഷ ജീവിതതെക്കാളൊക്കെ ഭേതം ..... അതിനിടയില്‍ എന്റെ സ്നേഹിതന്‍ ദീപിക റിപ്പോര്‍ട്ടര്‍ അഭിലാഷ് പകര്തിയതാണ് ഈ ചിത്രങ്ങള്‍ ..... ( ഇതൊക്കെ വായിക്കുമ്പോള്‍ ഞങ്ങള്‍ മദ്യപിചിരുന്നോ എന്ന് സംശയിക്കാം ... ഇല്ല .. ഞങ്ങളാരും മദ്യപിചിരുന്നില്ല ... ഞാന്‍ മദ്യപിക്കില്ല എന്ന പ്രതിജ്ഞ എടുതിത്തുണ്ട്. അഥവാ മദ്യപിചാലും എന്റെ സ്നേഹിതരില്‍ ഒരാളോട് ഒപ്പം മാത്രം എന്ന പ്രതിജ്ഞയും ഉറപ്പും നല്കിയിരുന്നു. ഹ ഹ ഹ അത് പക്ഷെ ഒരിക്കലും ഉണ്ടാകില്ല എന്ന ഉറപ്പു എനിക്കിപ്പോള്‍ ഉണ്ട് .... ) ഹ ഹ ഹ ഇങ്ങനെ സന്തോഷിക്കാന്‍ മദ്യവും ലഹരിയും ഒന്നും ആവശ്യമില്ല ... നിഷ്കളങ്കമായ മനസ്സും സ്നേഹമുള്ള ഹൃദയവും കുബുദ്ധി പ്രവര്ത്തിക്കാത തലച്ചോറും മതി ......

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി
ജോയ് ജോസഫ്‌

kjoyjosephk@gmai.com
www.mylifejoy.blogspot.com
www.jahsjoy.blogspot.com

ഇത് കോവൈ ഗോപാല കൃഷ്ണന്‍ (എളിമയുള്ള ഒരു ഉത്തമ കലകാരന്‍ )

ഒരു സിനിമ എഡിറ്റരക്ക് പോലും ഇത്ര കൃത്യമായി വേഗതയുള്ള ചലനങ്ങളെ സ്ക്രീനില്‍ എത്തിക്കാന്‍ കഴിയില്ല . അത്രയ്ക്ക് വേഗത ഒരുപാട് വേദികള്‍ കാണുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്ത എനിക്ക് ജീവിതത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല ... ഒരു പക്ഷെ ഇനി കഴിയുമോ എന്നും അറിയില്ല ...
ഇത് കോവൈ ഗോപാല കൃഷ്ണന്‍
(എളിമയുള്ള ഒരു ഉത്തമ കലകാരന്‍ )
ഇദ്ദേഹത്തെ അറിയുന്നവര്‍ വിരളം
അറിയപ്പെടാന്‍ പാകത്തിന് അദ്ദേഹം ആരുമാണെന്ന് അദ്ദേഹം അവകാശപ്പെടാറില്ല.
അവനവനെ തന്നെ വലുതാക്കി ജാടകളുടെ ലോകം തീര്ക്കുന്ന മഹാന്മാര്ക്കും മഹതികള്‍ക്കും ഇടയിലായി അറിയപ്പെടാതെ കിടക്കുന്ന ഒരു നടന വൈഭവമാര്‍ന്ന മുത്താണ്
കോവൈ ഗോപാല കൃഷ്ണന്‍. സംഗമം എന്ന തമിഴ് ഹിറ്റ്‌ സിനിമയിലെ മാര്‍ഗഴി തിങ്കളല്ലവാ ....... എന്ന പാടിന് കോറിയോഗ്രാഫി ചെയ്തത് ഇദ്ദേഹം ആണ് എന്നാണു എന്റെ അരിവു. കോവൈ അഥവാ കോയമ്പത്തൂര്‍ അടുത്തുള്ള ഒരു ഗ്രാമത്തിലാണ് ജനനം. മൂന്നു മാസം പ്രായമുള്ളപ്പോള്‍ ഇദ്ദേഹത്തെ മാതാപിതാക്കള്‍ ഒരു കോവിലിനു സമര്പ്പിച്ചു. കോവിലുകളിലേക്ക് ദത്തു കൊടുക്കുന്ന ആ സമ്പ്രദായം വഴി പല കൊവിലുകളിലായി വളര്ന്ന കോവൈ ഗോപാല കൃഷ്ണന്‍ പല ഗുരുക്കന്മാര്ക്കു കീഴിലായി നൃത്തം അഭ്യസിച്ചു. ഒടുവില്‍ തിരുപ്പതി വെങ്കിടാചലപതി സ്വാമി ക്ഷേത്രത്തിലെ ആസ്ഥാന നൃത്ത വിദ്വാന്‍ പട്ടം വരെ എത്തി . അതും വെറും 31വയസു കൊണ്ട്. പല സിനിമകളിലും ക്ഷണിച്ചെങ്കിലും പോയില്ല. അത്തരം ചുറ്റുപാടുകളോട് ഇണങ്ങാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. സംഗമം ഒരു പ്രത്യേക സുഹൃത്തിന്റെ നിര്ബന്ധം കാരണം ഏറ്റെടുത്തതാണ് . അതില്‍ പക്ഷെ അപരിചിതമായ ചുറ്റുപാടുകള്‍ കാരണം സംതൃപ്തമായി ജോലി ചെയ്യാനും കഴിഞ്ഞില്ല എന്ന് അദ്ദേഹം പറയുന്നു. സിനിമ സംസ്കാരം അദ്ദേഹത്തിന് വഴങ്ങില്ല എന്നും തന്റെ കര്ത്തവ്യം ദേവ പ്രീതിക്കായി നൃത്തം ചെയ്യുകയെന്നതാനെന്നും അദ്ദേഹം കരുതുന്നു വിശ്വസിക്കുന്നു . ക്ഷേത്രങ്ങളില്‍ മാത്രം ആണ് ഇപ്പോള്‍ നൃത്ത പരിപാടികള്‍ ചെയ്യുന്നത്. അതും തിരുപ്പതിയിലും മാതൃ കോവിലും കര്‍മ്മങ്ങള്‍ അനുഷ്ടിച്ച ശേഷം ബാക്കി ഉള്ള സമയത്ത് അദേഹത്തിന് സൗകര്യ പ്രദമായ സമയം ആണെങ്കില്‍ മാത്രം.
ഈ കലാകാരന്‍ ഒരു ജ്ഞാനി ആണ് എന്നതില്‍ എനിക്ക് സംശയം ഇല്ല.
അതിനു കാരണം ഒന്നാമതായി അദ്ധേഹത്തിന്റെ വിനയം തന്നെ. ചെറുതോ വലുതോ എന്ന് നോക്കാതെ എല്ലാവരെയും അതിശയത്തോടെ നോക്കി കാണുന്ന ഭാവത്തിലാണ് ഇടപെടുന്നത്. തന്റെ അറിവുകള്‍ എത്ര നിസാരം എന്നും എത്ര പരിമിതം എന്നും സമ്മതിക്കുന്ന അദ്ദേഹം കൊച്ചു കുട്ടികള്‍ നൃത്തം ചെയ്യുന്നതിനെ പറ്റി ആധികാരികം എന്ന മട്ടില്‍ വിവരിക്കുമ്പോള്‍ കൌതുകത്തോടെ അതെല്ലാം കേള്ക്കുകയും അവരെ പ്രോല്സാഹിപിച്ച ശേഷം തനിക്കറിയാവുന്നത് അവര്ക്ക് പറഞ്ഞു കൊടുക്കുകയും അത് ചെയ്തു കാണിച്ചു കൊടുക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ കല ഒരു യഥാര്ത കലാകാരനെയും അവന്റെ വ്യക്തിത്വത്തെയും എങ്ങനെയാണ് അണിയിച്ചൊരുക്കുന്നത് എന്ന് കണ്ടു അതിശയം തോന്നും. അവര്‍ പറഞ്ഞതില്‍ തെറ്റില്ലെ എന്ന് ഞാന്‍ ചോതിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അയ്യാ .... അന്ത കുളന്തൈകള്‍ സോന്നതില്‍ തപ്പിരുക്ക്. അത് നാന്‍ കറക്ടാ കത്തി കൊടുതിട്ടാര്. ആനാല്‍ അവര്കളിള്‍ എനക്കും സോല്പം ജ്ഞാനം കിടചാച്ചു. അന്ത മാതിരി തപ്പുകള്‍ എന്ത വിഷയത്തിലും യാര്ക്കും കിടയ്ക്കാം ... അത് എനക്ക് കത്തി തന്നിട്ടാരെ അന്ത അരുമയാന പുള്ളൈകള് ..... എല്ലാം കടവുളിന്‍ കൃപ ....

പിന്നീട് ഞാന്‍ ഇദ്ദേഹത്തിന്റെ നൃത്തം കാണാന്‍ പോയി . അദ്ദേഹം ചിട്ടപ്പെടുത്തിയ ദശാവതാരം ന്രിതാവിഷ്കാരം .... ഒന്നര മണിക്കൂര്‍ ഒറ്റയ്ക്ക് വേദിയില്‍ ഇട മുറിയാതെ അവതരണം .. ചടുലം !!! വേഗത ... താളം , ഭാവം ..... കുറയേതുമില്ലൈ !!!!
ഒരു സിനിമ എഡിറ്റരക്ക് പോലും ഇത്ര കൃത്യമായി വേഗതയുള്ള ചലനങ്ങളെ സ്ക്രീനില്‍ എത്തിക്കാന്‍ കഴിയില്ല . അത്രയ്ക്ക് വേഗത ഒരുപാട് വേദികള്‍ കാണുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്ത എനിക്ക് ജീവിതത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല ... ഒരു പക്ഷെ ഇനി കഴിയുമോ എന്നും അറിയില്ല ... അദ്ധേഹത്തെ കാണാനും പരിജയപ്പെടാനും സംസാരിക്കാനും അവസരം കിട്ടിയത് തന്നെ ഒരു നല്ല കാര്യം എന്ന് കരുതുന്നു ഞാന്‍ .... പോകാന്‍ നേരം സിക്രടറി എന്നോട് ഫോണ്‍ നമ്പരും ഇ മെയില്‍ ഐഡിയും വാങ്ങി ... നമ്പര്‍ തന്നു ... ആരെന്നറിയാത്ത എനിക്ക് തന്ന പരിഗണന തന്നെ ഞാന്‍ എത്ര നിസാരന്‍ എന്ന ചിന്തയാണ് എനിക്ക് തരുന്നത് ... ശരിക്കും ഞാന്‍ എത്ര നിസാരന്‍
എന്നാല്‍ അദ്ദേഹം ആരായിരുന്നാലും ആരും ആയിരുന്നില്ലെങ്കില്‍ പോലും
ഞാന്‍ ഇദ്ദേഹത്തെ സത്യ ജ്ഞാനി എന്ന് വിളിക്കും .... നിങ്ങളോ?
ഊഷ്മളമായ ഒരു സ്നേഹം ഇവിടെ ഉണ്ടാകുന്നില്ലേ? .....

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot. com
www.jahsjoy.blogspot.com
(2 photos)