Sunday, April 14, 2013

ഇത് കോവൈ ഗോപാല കൃഷ്ണന്‍ (എളിമയുള്ള ഒരു ഉത്തമ കലകാരന്‍ )

ഒരു സിനിമ എഡിറ്റരക്ക് പോലും ഇത്ര കൃത്യമായി വേഗതയുള്ള ചലനങ്ങളെ സ്ക്രീനില്‍ എത്തിക്കാന്‍ കഴിയില്ല . അത്രയ്ക്ക് വേഗത ഒരുപാട് വേദികള്‍ കാണുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്ത എനിക്ക് ജീവിതത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല ... ഒരു പക്ഷെ ഇനി കഴിയുമോ എന്നും അറിയില്ല ...
ഇത് കോവൈ ഗോപാല കൃഷ്ണന്‍
(എളിമയുള്ള ഒരു ഉത്തമ കലകാരന്‍ )
ഇദ്ദേഹത്തെ അറിയുന്നവര്‍ വിരളം
അറിയപ്പെടാന്‍ പാകത്തിന് അദ്ദേഹം ആരുമാണെന്ന് അദ്ദേഹം അവകാശപ്പെടാറില്ല.
അവനവനെ തന്നെ വലുതാക്കി ജാടകളുടെ ലോകം തീര്ക്കുന്ന മഹാന്മാര്ക്കും മഹതികള്‍ക്കും ഇടയിലായി അറിയപ്പെടാതെ കിടക്കുന്ന ഒരു നടന വൈഭവമാര്‍ന്ന മുത്താണ്
കോവൈ ഗോപാല കൃഷ്ണന്‍. സംഗമം എന്ന തമിഴ് ഹിറ്റ്‌ സിനിമയിലെ മാര്‍ഗഴി തിങ്കളല്ലവാ ....... എന്ന പാടിന് കോറിയോഗ്രാഫി ചെയ്തത് ഇദ്ദേഹം ആണ് എന്നാണു എന്റെ അരിവു. കോവൈ അഥവാ കോയമ്പത്തൂര്‍ അടുത്തുള്ള ഒരു ഗ്രാമത്തിലാണ് ജനനം. മൂന്നു മാസം പ്രായമുള്ളപ്പോള്‍ ഇദ്ദേഹത്തെ മാതാപിതാക്കള്‍ ഒരു കോവിലിനു സമര്പ്പിച്ചു. കോവിലുകളിലേക്ക് ദത്തു കൊടുക്കുന്ന ആ സമ്പ്രദായം വഴി പല കൊവിലുകളിലായി വളര്ന്ന കോവൈ ഗോപാല കൃഷ്ണന്‍ പല ഗുരുക്കന്മാര്ക്കു കീഴിലായി നൃത്തം അഭ്യസിച്ചു. ഒടുവില്‍ തിരുപ്പതി വെങ്കിടാചലപതി സ്വാമി ക്ഷേത്രത്തിലെ ആസ്ഥാന നൃത്ത വിദ്വാന്‍ പട്ടം വരെ എത്തി . അതും വെറും 31വയസു കൊണ്ട്. പല സിനിമകളിലും ക്ഷണിച്ചെങ്കിലും പോയില്ല. അത്തരം ചുറ്റുപാടുകളോട് ഇണങ്ങാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. സംഗമം ഒരു പ്രത്യേക സുഹൃത്തിന്റെ നിര്ബന്ധം കാരണം ഏറ്റെടുത്തതാണ് . അതില്‍ പക്ഷെ അപരിചിതമായ ചുറ്റുപാടുകള്‍ കാരണം സംതൃപ്തമായി ജോലി ചെയ്യാനും കഴിഞ്ഞില്ല എന്ന് അദ്ദേഹം പറയുന്നു. സിനിമ സംസ്കാരം അദ്ദേഹത്തിന് വഴങ്ങില്ല എന്നും തന്റെ കര്ത്തവ്യം ദേവ പ്രീതിക്കായി നൃത്തം ചെയ്യുകയെന്നതാനെന്നും അദ്ദേഹം കരുതുന്നു വിശ്വസിക്കുന്നു . ക്ഷേത്രങ്ങളില്‍ മാത്രം ആണ് ഇപ്പോള്‍ നൃത്ത പരിപാടികള്‍ ചെയ്യുന്നത്. അതും തിരുപ്പതിയിലും മാതൃ കോവിലും കര്‍മ്മങ്ങള്‍ അനുഷ്ടിച്ച ശേഷം ബാക്കി ഉള്ള സമയത്ത് അദേഹത്തിന് സൗകര്യ പ്രദമായ സമയം ആണെങ്കില്‍ മാത്രം.
ഈ കലാകാരന്‍ ഒരു ജ്ഞാനി ആണ് എന്നതില്‍ എനിക്ക് സംശയം ഇല്ല.
അതിനു കാരണം ഒന്നാമതായി അദ്ധേഹത്തിന്റെ വിനയം തന്നെ. ചെറുതോ വലുതോ എന്ന് നോക്കാതെ എല്ലാവരെയും അതിശയത്തോടെ നോക്കി കാണുന്ന ഭാവത്തിലാണ് ഇടപെടുന്നത്. തന്റെ അറിവുകള്‍ എത്ര നിസാരം എന്നും എത്ര പരിമിതം എന്നും സമ്മതിക്കുന്ന അദ്ദേഹം കൊച്ചു കുട്ടികള്‍ നൃത്തം ചെയ്യുന്നതിനെ പറ്റി ആധികാരികം എന്ന മട്ടില്‍ വിവരിക്കുമ്പോള്‍ കൌതുകത്തോടെ അതെല്ലാം കേള്ക്കുകയും അവരെ പ്രോല്സാഹിപിച്ച ശേഷം തനിക്കറിയാവുന്നത് അവര്ക്ക് പറഞ്ഞു കൊടുക്കുകയും അത് ചെയ്തു കാണിച്ചു കൊടുക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ കല ഒരു യഥാര്ത കലാകാരനെയും അവന്റെ വ്യക്തിത്വത്തെയും എങ്ങനെയാണ് അണിയിച്ചൊരുക്കുന്നത് എന്ന് കണ്ടു അതിശയം തോന്നും. അവര്‍ പറഞ്ഞതില്‍ തെറ്റില്ലെ എന്ന് ഞാന്‍ ചോതിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അയ്യാ .... അന്ത കുളന്തൈകള്‍ സോന്നതില്‍ തപ്പിരുക്ക്. അത് നാന്‍ കറക്ടാ കത്തി കൊടുതിട്ടാര്. ആനാല്‍ അവര്കളിള്‍ എനക്കും സോല്പം ജ്ഞാനം കിടചാച്ചു. അന്ത മാതിരി തപ്പുകള്‍ എന്ത വിഷയത്തിലും യാര്ക്കും കിടയ്ക്കാം ... അത് എനക്ക് കത്തി തന്നിട്ടാരെ അന്ത അരുമയാന പുള്ളൈകള് ..... എല്ലാം കടവുളിന്‍ കൃപ ....

പിന്നീട് ഞാന്‍ ഇദ്ദേഹത്തിന്റെ നൃത്തം കാണാന്‍ പോയി . അദ്ദേഹം ചിട്ടപ്പെടുത്തിയ ദശാവതാരം ന്രിതാവിഷ്കാരം .... ഒന്നര മണിക്കൂര്‍ ഒറ്റയ്ക്ക് വേദിയില്‍ ഇട മുറിയാതെ അവതരണം .. ചടുലം !!! വേഗത ... താളം , ഭാവം ..... കുറയേതുമില്ലൈ !!!!
ഒരു സിനിമ എഡിറ്റരക്ക് പോലും ഇത്ര കൃത്യമായി വേഗതയുള്ള ചലനങ്ങളെ സ്ക്രീനില്‍ എത്തിക്കാന്‍ കഴിയില്ല . അത്രയ്ക്ക് വേഗത ഒരുപാട് വേദികള്‍ കാണുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്ത എനിക്ക് ജീവിതത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല ... ഒരു പക്ഷെ ഇനി കഴിയുമോ എന്നും അറിയില്ല ... അദ്ധേഹത്തെ കാണാനും പരിജയപ്പെടാനും സംസാരിക്കാനും അവസരം കിട്ടിയത് തന്നെ ഒരു നല്ല കാര്യം എന്ന് കരുതുന്നു ഞാന്‍ .... പോകാന്‍ നേരം സിക്രടറി എന്നോട് ഫോണ്‍ നമ്പരും ഇ മെയില്‍ ഐഡിയും വാങ്ങി ... നമ്പര്‍ തന്നു ... ആരെന്നറിയാത്ത എനിക്ക് തന്ന പരിഗണന തന്നെ ഞാന്‍ എത്ര നിസാരന്‍ എന്ന ചിന്തയാണ് എനിക്ക് തരുന്നത് ... ശരിക്കും ഞാന്‍ എത്ര നിസാരന്‍
എന്നാല്‍ അദ്ദേഹം ആരായിരുന്നാലും ആരും ആയിരുന്നില്ലെങ്കില്‍ പോലും
ഞാന്‍ ഇദ്ദേഹത്തെ സത്യ ജ്ഞാനി എന്ന് വിളിക്കും .... നിങ്ങളോ?
ഊഷ്മളമായ ഒരു സ്നേഹം ഇവിടെ ഉണ്ടാകുന്നില്ലേ? .....

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot. com
www.jahsjoy.blogspot.com
(2 photos)

No comments:

Post a Comment