Sunday, April 14, 2013

മൃഗീയമായ മനുഷ്യ മനസുള്ളവരുടെ ഇടയിലെ വിഷുവിനെക്കാലൊക്കെ മൃഗങ്ങുടെ മനുഷ്യതമുള്ള കാട്ടിലെ വിഷു ആണ് ഭേതം



മൃഗീയമായ മനുഷ്യ മനസുള്ളവരുടെ ഇടയിലെ വിഷുവിനെക്കാലൊക്കെ
മൃഗങ്ങുടെ മനുഷ്യതമുള്ള കാട്ടിലെ വിഷു ആണ് ഭേതം

അങ്ങനെ ഒരു വിഷു കടന്നു പോയി.
വെറും ഏഴു പേര്ക്ക് വിഷു വിഷ് കൊടുത്തു .
ഇത് പതിവുള്ളതല്ല . ഇത്തവണ പക്ഷെ അത്ര സന്തോഷകരം ആയിരുന്നില്ല വിഷു. കാരണങ്ങള്‍ പലതാണ് .രാവിലെ ഞായറാഴ്ച കുര്ബാന കണ്ടു . ഭക്ഷണം കഴിച്ചു . നേരെ വനത്തിനുള്ളിലേക്ക് ഒരു യാത്ര. കൂടെ കൂട്ടുകാര് അഭിലാഷ് , ലിസണ്‍ , റോയ് . വിഷു വന്നാലും ഓണം വന്നാലും മനസിലെ മൃഗീയ ചിന്തകള് മാറ്റാത്ത, നല്ല ദിനങ്ങളില്‍ പോലും നന്മ ചിന്തിക്കാത്ത മനുഷ്യ കുലതോട് ഒപ്പം ഒരു വിഷു ഘോഷിക്കുന്നതിനെക്കാലോക്കെ വിഷു എന്ത് എന്ന് ഒരു കാലത്തും മനസിലാകില്ലാത്ത അതിന്റെ സന്തോഷവും നന്മയും ഒരിക്കലും ഗ്രഹിക്കാത്ത കാട്ടു മൃഗങ്ങളോടൊപ്പം വിഷു ഘോഷിക്കുന്നതു ആണ് നല്ലതെന്ന് തോന്നി. അത് തന്നെയാണ് ശരി എന്ന് ബൊധ്യവുമായി . ഒരു കൊല്ലം മുന്പ് വരെ ഇടയ്ക്കു വനയാത്രയും വനവാസവും ഒക്കെ പതിവായിരുന്നു . കുറച്ചു നല്ല സ്നേഹിതരെ കിട്ടിയപ്പോള്‍ വനം വേണ്ട വന്യത വേണ്ട എന്നൊക്കെ കരുതി. സന്തോഷമായിരുന്നു അപ്പോഴൊക്കെ. കൂട്ട് കൂടി ചാറ്റ് ചെയ്തും കമന്റ് പറഞ്ഞും വിഷ് ചെയ്തും തമാശ പറഞ്ഞും ഹ ഹ ഹ ... പക്ഷെ ജാതി, മതം, വര്ഗം, ഗോത്രം, അവനവന്‍ എന്ന ഭാവം, സ്വാര്‍ത്ഥ താല്പര്യങ്ങള്‍, സ്വന്തം ചിന്തകള്‍ മാത്രമാണ് ശരി എന്ന വിശ്വാസം ബന്ധങ്ങളിള്‍ പുറമേ നിന്ന് ഉള്ളവരുടെ ഇടപെടലുകള്‍, എന്ത് ശരി പറഞ്ഞാലും ചെയ്താലും അവിശ്വാസം, തെറ്റ് പൊറുക്കാന്‍ ഉള്ള വൈമനസ്യം, പൊരുത്തപ്പെടാന്‍ ഉള്ള വൈമുഖ്യം, സ്നേഹത്തിനും സ്നേഹിതനും വില കൊടുക്കാനുള്ള വൈമനസ്യം, സത്യസന്ധത്മായ സ്നേഹത്തിന്റെ അപര്യാപ്തത, അതിലുള്ള അവിശ്വാസം, പണവും പ്രഷസ്തിയുമാനു സ്നേഹ്തെക്കാലും ബന്ധങ്ങലെക്കാളും വലുത് എന്നാ ധാരണ ഒക്കെ ചേര്ന്ന കുറെ സുഹൃത്തുക്കള ഉണ്ടായിരുന്നു എനിക്ക് എന്നാ ബോധ്യം വന്നു ചേര്‍ന്നപ്പോള്‍ സ്നേഹത്തിന്റെ നല്ല സന്തോഷം വിളംബേണ്ട വിഷു നാട്ടില്‍ ഘോഷിക്കുന്നതിനേക്കാള്‍ ഭേതം കാട്ടിലെ വന്യ മൃഗങ്ങള്ക്കൊപ്പം ആവുന്നതാണ് നന്ന് എന്ന് വീണ്ടും തോന്നി. അവ്യ്കാകുമ്പോള്‍ ജാതിയോ മതമോ ബുദ്ധിയോ വിവരമോ കഴിവോ അഹങ്കാരമോ അഹമ്ഭാവമോ ഒന്നും ഇല്ലല്ലോ. പണത്തിന്റെയും പ്രശസ്തിയുടെയും ആവഷ്യവുമില്ലല്ലൊ ... തുറന്നു പറയാനുള്ള ഭാഷയോ അവയ്ക്ക് വ്യാഖ്യാനം കൊടുക്കാന്‍ വിജ്ഞാനികാലോ ഇല്ലല്ലോ ... ഹ ഹ ഹ ഹ അവയ്ക്ക് വിശന്നാല്‍ അവ ആക്രമിച്ചു കീഴ്പ്പെടുത്തി തിന്നും അല്ലെങ്കില്‍ കൊല്ലും .നാം നോക്കി നിന്ന് രക്ഷപ്പെടുക എന്ന ഒറ്റ ധൈര്യം മാത്രം എടുതാല് മതി നമുക്കു .... ഹ ഹ ഹ പക്ഷെ മനുഷ്യരോടൊപ്പം ആണെങ്കിലോ ? നാം ആദ്യം നമ്മെ ബോധ്യപ്പെടുത്താനുള്ള മാര്ഗങ്ങളും വാക്കുകളും പ്രവര്ത്തികളും ഒക്കെ കണ്ടു പിടിക്കണം .. അത് മതിയോ ? പോര ... അത് നാം സ്നേഹിക്കുന്നവര്‍ എന്ന് നാം കരുതി വിസ്വസിക്കുന്നവരെയും നമ്മെ സ്നേഹിക്കുന്നവരെയും ഒക്കെ പലതരം ഭാഷകളില്‍ മുഖ ഭാവങ്ങളോടെ പറഞ്ഞു അഭിനയിച്ചു കാണിച്ചു ബോധ്യപ്പെടുത്തണം .... അത് വലിയ ഒരു പണി ആണ് എന്ന ബോധ്യം മുന്‍പത്തേക്കാള്‍ ലൂടുതലായി ഇപ്പോള്‍ വര്‍ധിച്ചതിനാല്‍ ഇത്തവണ വിഷു ഘോഷം കാട്ടില്‍ ആക്കി ഞാന്‍. ഒറ്റയ്ക്ക് പോകാം എന്നാണു കരുതിയത്‌ . അവിചാരിതമായി എന്റെ മൂന്നു സ്നേഹിതര്‍ കൂടെ വന്നു. ആദ്യം അത്ര ത്രില്ലൊന്നും അവര്ക്കില്ലായിരുന്നു . എന്റേത് ഒരു ബോറന്‍ പിന്തിരിപ്പന്‍ ചിന്ത ആണ് എന്നായിരുന്നു അവര്‍ കരുതിയത്‌ ... എന്നാല്‍ സന്ധ്യ കഴിഞ്ഞിട്ടും ചീങ്കണ്ണി പുഴയിലെ വെള്ളത്തിലെ നീന്തല്‍ നിര്ത്താനോ കാട്ടിലെ കാറ്റിന്റെ സുഖം ഉപേക്ഷികാനോ അവര്ക്ക് മനസ്സ് വന്നില്ല. ഹ ഹ ഹ ഹ മൃഗീയമായ വന്ന്യത നിറഞ്ഞ വനമാണ് മനുഷ്യത്വം ഇല്ലാത്ത മനുഷ്യരുടെ ആഘോഷ ജീവിതതെക്കാളൊക്കെ ഭേതം ..... അതിനിടയില്‍ എന്റെ സ്നേഹിതന്‍ ദീപിക റിപ്പോര്‍ട്ടര്‍ അഭിലാഷ് പകര്തിയതാണ് ഈ ചിത്രങ്ങള്‍ ..... ( ഇതൊക്കെ വായിക്കുമ്പോള്‍ ഞങ്ങള്‍ മദ്യപിചിരുന്നോ എന്ന് സംശയിക്കാം ... ഇല്ല .. ഞങ്ങളാരും മദ്യപിചിരുന്നില്ല ... ഞാന്‍ മദ്യപിക്കില്ല എന്ന പ്രതിജ്ഞ എടുതിത്തുണ്ട്. അഥവാ മദ്യപിചാലും എന്റെ സ്നേഹിതരില്‍ ഒരാളോട് ഒപ്പം മാത്രം എന്ന പ്രതിജ്ഞയും ഉറപ്പും നല്കിയിരുന്നു. ഹ ഹ ഹ അത് പക്ഷെ ഒരിക്കലും ഉണ്ടാകില്ല എന്ന ഉറപ്പു എനിക്കിപ്പോള്‍ ഉണ്ട് .... ) ഹ ഹ ഹ ഇങ്ങനെ സന്തോഷിക്കാന്‍ മദ്യവും ലഹരിയും ഒന്നും ആവശ്യമില്ല ... നിഷ്കളങ്കമായ മനസ്സും സ്നേഹമുള്ള ഹൃദയവും കുബുദ്ധി പ്രവര്ത്തിക്കാത തലച്ചോറും മതി ......

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി
ജോയ് ജോസഫ്‌

kjoyjosephk@gmai.com
www.mylifejoy.blogspot.com
www.jahsjoy.blogspot.com

No comments:

Post a Comment