Saturday, January 11, 2014

ഉത്തമ വാനര മാതൃകാ കുടുംബത്തിനു എന്റെ നമോവാകം

ഒരു മർക്കട സന്തുഷ്ട കുടുംബം. നാമൊന്നു നമുക്കൊന്ന് എന്ന ദേശീയ ജനസംഖ്യാ മുദ്രാവാക്യം ഈ വാനര ദമ്പതികൾ മനസിലാക്കിയിരുന്നോ എന്നറിയില്ല ഒരു പിള്ളയും ഒരു തള്ളയും പിന്നെ പിതാവുമായി ആ കുടുംബം കാടിന്റെ സ്വച്ചതയിൽ അങ്ങനെ ഇരിക്കുകയാണ്.... അമ്മിഞ്ഞ പാലിന്റെ മാധുര്യവും മഹത്വവും മാതൃ പരിലാളനതിന്റെ സുഖവും പിതൃത്വത്തിന്റെ സുരക്ഷിതത്വവും നാം മനുഷ്യർക്ക്‌ അത്ര വിലയുള്ള കാലമല്ല ഇത്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തത് കൊണ്ടാകാം കുരങ്ങൻ ആ ബന്ധങ്ങളുടെ സുഖം നന്നായി അനുഭവിക്കുകയും കൊണ്ടാടുകയും ചെയ്യുന്നത്. പരിഷ്ക്കാര വാദികൾ എത്രയും പെട്ടെന്ന് കാടുകളിൽ കയറി വാനരന്മാർക്കായി സ്കൂളും സ്മാർട്ട്‌ ക്ലാസ് റൂമും ഇന്റർനെറ്റ്‌ സൌകര്യവും സിനിമ പിടുത്തവും മൊബൈൽ ഫോണും ഒക്കെ കൊടുത്ത് മാനുഷ സംസ്കാരം പഠിപ്പിക്കുന്നത്‌ വരെ ഇവർ ഇങ്ങനെ ജീവിക്കും. കുരങ്ങൻ മനുഷ്യനായി എന്ന വാദം തെറ്റാണ് എന്ന് ഈ ദൃശ്യം നമ്മെ പഠിപ്പിക്കും...
സത്യം ..
കാരണം ഇതുപോലെ ഒരു കുടുംബ ബന്ധം ഉണ്ടാക്കാനും നിലനിർത്താനും ഇന്ന് മനുഷ്യനു .സാധിക്കില്ല.കുരങ്ങിൽ നിന്നായിരുന്നു മനുഷ്യന്റെ ജന്മമെങ്കിൽ നല്ല കുടുംബങ്ങൾ ഉണ്ടാകുമായിരുന്നു...
ഹ ഹ ഹ അപ്പോൾ പിന്നെ മനുഷ്യൻ ആരിൽ നിന്ന് പരിണാമം പ്രാപിച്ചാണ് ഈ കാലത്തെ കോലത്തിൽ എത്തിയതെന്ന് ഇനി  പിടിക്കേണ്ടി ഇരിക്കുന്നു.
ആറളം വന്യ ജീവി സങ്കേതത്തിലെ ഈ ഉത്തമ വാനര മാതൃകാ കുടുംബത്തിനു എന്റെ നമോവാകം ....
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
ജോയ് ജോസഫ്‌ 

Photo: JoY JosepH
kjoyjosephk@gmail.com

No comments:

Post a Comment