Wednesday, January 29, 2014

ദൈവവും ഞാനും

_

 ദൈവവും ഞാനും 
ദൈവത്തെപ്പോലെ അജ്ഞാതമായ പ്രതിഭാസമുണ്ടോ?
ആത്മാവ് പോലെ അറിയപ്പെടാത്ത ആശയമുണ്ടോ? ജീവിതം പോലെ അദ്ധ്വാനമുള്ള പ്രവര്‍ത്തി ഉണ്ടോ?
ചിന്ത പോലെ സമവക്യമില്ലാത്ത  ശാസ്ത്രമുണ്ടോ? അറിവുപോലെ അമര്‍ന്നു പോകുന്ന വസ്തുതയുണ്ടോ?
സൗന്ദര്യം പോലെ ശപിക്കപ്പെട്ട സത്യമുണ്ടോ? സന്തോഷം പോലെ ലഭിക്കാത്ത മൂലകമുണ്ടോ? ഏകാന്തത പോലെ ഒരു ശാന്തത ഉണ്ടോ? നിശബ്ദത പോലെ മനോഹരമായ ഒരു സംഗീതം ഉണ്ടോ?
ഇരുട്ട് പോലെ വര്‍ണം വര്‍ണംവിതറുന്ന  വസന്തമുണ്ടോ?
അനുഭവം പോലെ അനുഭവിക്കാന്‍ ആകുന്ന വിജ്ഞാനമുണ്ടോ?
വേദനയോളം സുഖമുള്ള സുഖമുണ്ടോ? പ്രണയം പോലെ ചതി നിറഞ്ഞ പ്രമാണമുണ്ടോ?
ശൂന്യത പോലെ കനമില്ലാത്ത ഭാരമുണ്ടോ? ഉണ്ടെങ്കില്‍ അത് ഞാനാണ്!!!!
ഞാന്‍ മാത്രമാണ്!!

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
__ജോയ് ജോസഫ്‌__

kjoyjosephk@gmail.com
www.mylifejoy.blogspot.com

Tuesday, January 28, 2014

മുരിക്കിന് ചുവ ചുവപ്പാണോ

കിഴക്ക് പൂക്കും മുരിക്കിന് ചുവ ചുവപ്പാണോ ?
ജോയ് ജോസഫ്‌

പറവ ചോദിച്ചു .... വലയുടെ അപ്പുറം ജീവിതമോ അതോ മരണമോ?

പറവ ചോദിച്ചു ....
വലയുടെ അപ്പുറം ജീവിതമോ അതോ മരണമോ?
എന്തുമാകട്ടെ..
എന്റെ ശരികളെല്ലാം തെറ്റായിരുന്നു എന്ന് ഓരോ നിമിഷവും വിലയിരുത്തി തിരിച്ചറിയുന്ന പണിയാണ് ജീവിതം...
ഓരോ ശരിയും ഓരോ തെറ്റും വിലയിരുത്തി വരുമ്പോഴേക്കും അടുത്ത ശരി വരും. എവിടെ വച്ച് ഈ ശരിയും തെറ്റും തമ്മിൽ കൂട്ടി യോചിപ്പിക്കും എന്ന് ചിന്തിക്കുമ്പൊഴെക്കും അവിചാരിതമായി എത്തുന്നതാണ് മരണം. മരണത്തിനു അപ്പുറം ഒരു ജീവിതം ഉണ്ടെങ്കിൽ അതിനെയാണ് ജീവിത വിജയം എന്ന് പറയുന്നത്. അല്ലാത്ത പക്ഷം മരണത്തിന്റെ വിജയം ഉറപ്പാകുകയും ജീവിതം ഒരു മുഴു തെറ്റായിരുന്നു ബോധ്യപ്പെടുകയും ചെയ്യും...
വട്ട പൂജ്യമായ ജീവിതത്തിന്റെ പൊള്ളയായ ഉൾഭാഗം നിറയ്ക്കുന്നത് സ്നേഹിതരും അവരുടെ സ്നേഹവുമാണ്. മുതൽക്കൂട്ട് എന്ന് പറയാവുന്നത് അത് മാത്രമാണ്..പക്ഷെ ഇപ്പോൾ
സ്നേഹത്തിന്റെ അവശേഷിക്കുന്ന 6 x 4 സൈസും  60 കിലോ ബൈറ്റ് ഭാരവുമുള്ള ഒരു ഫോട്ടോയും മാത്രമാണ് ... പിന്നെ യാതൊരു പ്രതിബദ്ധതയും ഇല്ലാതെ എപ്പോൾ വേണമെങ്കിലും കൈ നീട്ടി എത്തിച്ചു മനസാക്ഷി കുത്തില്ലാതെ ചെയ്യാവുന്ന unfriend എന്ന option ഉം ....
ഹ ഹ ഹ ഹ ഹതല്ലേ ഹീ ശീവിതം ഹെന്നൊക്കെ ഫറയുന്നത്  ഹി ഹി ഹി ഹി
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

Joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

Saturday, January 25, 2014

എല്ലാം നല്ലതെങ്കിൽ "സംഭവം" എന്തിനു?

ഭഗവത്‌ ഗീതയുടെ സന്ദേശം എന്ന ഈ പ്രയോഗം ഗീത കാച്ചി കുറുക്കി വറ്റിച്ചു എടുത്തു എന്ന മട്ടിൽ ആരോ എന്നോ രൂപപ്പെടുത്തിയ ഒന്നാണ് എന്നാണു എന്റെ അറിവ്. ഒരു പക്ഷെ എന്റെ അറിവ് തെറ്റായിരിക്കാം. എന്നാലും നശ്വരമായ ഈ ലോകത്ത് പേരിനും പ്രശസ്തിക്കും പണത്തിനും സുഖത്തിനും വേണ്ടി മനസാക്ഷിയോ മനസോ സ്പന്ദിക്കുന്ന ഹൃദയമോ ഇല്ലാതെ വെറി പൂണ്ട് നടക്കുന്ന മനുഷ്യ മൃഗങ്ങൾക്ക് മുന്നിൽ ഒരു നിമിഷത്തെ ചിന്തക്ക് എങ്കിലും ഇത് കാരണമായെങ്കിൽ ഈ സംക്ഷിപ്ത രൂപം നന്ന് എന്നെ ഞാൻ പറയൂ....
പക്ഷെ കിം ഫലം?
അങ്ങനെയൊന്നും സംഭാവിക്കുന്നെയില്ല ... ജാതിയും മതവും വർഗീയതയും അതിന്റെ രാഷ്ട്രീയ കൂട്ടിക്കൊടുപ്പും മുതലെടുപ്പും കൊള്ളയും കൊലയും ഭഗവദ് ഗീതയുടെ പേരിൽ നടന്നു കൊണ്ടേയിരിക്കുന്നു.
ഇതിന്റെ ലൈക്കുകളും ഷെയരിങ്ങും വേറൊരു വഴിക്കും പോകും. മനുഷ്യനെ തമ്മിൽ "അടുപ്പിക്കുന്നതാവണം " വേദവും ഇതിഹാസവും മതവും ജാതിയും ഒക്കെ.
മനുഷ്യനെ തമ്മിൽ "അടിപ്പിക്കാൻ " അവയൊക്കെ ഉപയോഗിച്ചാൽ ഇതും വെറുതെ ... വെറും വെറുതെ...
ലൈക്ക് തന്ന എല്ലാവർക്കും നന്ദി. കമന്റ് ചെയ്ത എല്ലാവർക്കും നന്ദി. ഷെയർ ചെയ്ത എല്ലാവർക്കും നന്ദി.

സസ്നേഹം
ജോയ് ജോസഫ്‌
എല്ലാം നല്ലതെങ്കിൽ "സംഭവം" എന്തിനു?

പേൻ പെറുക്കുന്ന പെണ്ണുങ്ങളെ തടയുക!!!!!


പേൻ പെറുക്കുന്ന പെണ്ണുങ്ങളെ തടയുക!!!!!
പേനുകളുടെ പൈതൃക സംസ്കാരം നില നിര്ത്തുക!!!
മാധവ് ഗാഡ്ഗിലിനെയും കസ്തൂരി രങ്കനെയും വിളിച്ചു പേനുകളുടെ വംശ നാശം തടയാൻ റിപ്പോർട്ട് തയാറാക്കി നിയമം നിർമ്മിക്കുക ..............

.ഒരു കാലത്ത് പെണ്ണുങ്ങൾ തറവാട്ട് കാരണവരുടെയും അമ്മായി അമ്മ നത്തൂന്മാർ എന്നിവരുടെയൊക്കെ കുറ്റം പറഞ്ഞു രസിച്ചിരുന്നതും അയൽവാസികളുടെ ജീവിതങ്ങളെ പറ്റി പരദൂഷണം പറഞ്ഞിരുന്നതും പേൻ പെറുക്കൽ വേളകളിൽ ആയിരുന്നു. തലയിൽ തേക്കുന്ന കീടനാശിനികൾ ചന്തയിൽ നിരന്നതോടെ ഈ കാഴ്ച പരിഷ്ക്രിതരെന്നു വീമ്പിളക്കുന്ന സമൂഹത്തിൽ നിന്നും മറഞ്ഞു പോയിരിക്കുന്നു..കാടിനടുത്തും അകത്തുമായി കഴിയുന്ന ആദിവാസികളിൽ ഇന്നും ഈ "അപൂർവ കല " നില നില്ക്കുന്നു ..ഗവേഷണത്തിനുള്ള സാധ്യത കണക്കിലെടുത്ത് മാധവ് ഗാട്ഗിലിനെയോ കസ്തൂരി രങ്ങനെയൊ വെച്ച് ഈ പ്രാചീന പൈതൃക ജീവിത രീതി നില നിർത്താൻ പറ്റുന്ന റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു നടപ്പിലാക്കാൻ പരിസ്ഥിതി പ്രവർത്തകരെ സമരമുഖത്ത് വരൂ.. പേനുകളുടെ വംശ നാശം തടയാനും മനുഷ്യ സ്ത്രീകളുടെ തലയിൽ ഈ അപൂർവ ജീവി സ്വതന്ത്രമായി ജീവിച്ചു ഭാവി തലമുറ പേനുകളുടെ വംശ ശാസ്ത്രം പഠിക്കാനും പൈതൃകം നില നിർത്താനും വേണ്ടി പോരാടുക !!!!!!!!!!!!!!

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

photo : joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

Friday, January 24, 2014

സ്വയം വില്പ്പനക്ക് വയ്ക്കപ്പെട്ട കളിമണ്‍ പ്രതിമയുടെ മനോ വികൽപ്പത്തിനു മുന്നിൽ

സ്വയം വില്പ്പനക്ക് വയ്ക്കപ്പെട്ട കളിമണ്‍ പ്രതിമയുടെ മനോ വികൽപ്പത്തിനു മുന്നിൽ

( ഒരു സ്നേഹിതന്റെ പ്രണയ നൈരാശ്യം കഥയായിലെ വാക്കുകൾ പിടിച്ചെടുത്ത് അക്ഷരമായി കോർത്ത്‌ ഇണക്കിയപ്പോൾ )

ഇന്ന് നേരിന്റെ നിറം സപ്താകാരം പൂണ്ട് പുളയ്ക്കുകയാണ് .. അതിനിടയിൽ ഇടയ്ക്കിടെ അവളെ കാണും , അകലെ മാത്രം. നല്ല സുന്ദരി ആണ് എന്ന് വരുത്താൻ ഒരുപാട് വേഷം കെട്ടും. ഒരുപാട് സന്തോഷവതി ആണെന്ന് കാണിക്കാൻ വലിയ ഭാവങ്ങൾ കാട്ടും. സത്യത്തിൽ പരാജയപ്പെടുന്ന ഒരു ജീവിതത്തിന്റെ ലക്ഷണം അവളുടെ മുഖത്ത് അങ്ങനെ കളിയാടുകയാണ് .
ജീവിതമെന്നാൽ നല്ല സ്നേഹം നേടുകയും നല്ല സത്യം തിരിച്ചറിയുകയും നല്ല സന്തോഷം ആസ്വതിക്കുകയും ആണ് എന്ന് എല്ലാവരെയും പോലെ തന്നെ അവളും തിരിച്ചു അറിയുന്നില്ല. എന്നിട്ടും അവൾ പറയുന്നു അവൾ വ്യത്യസ്ത ആണെന്ന്.. കേൾക്കുമ്പോൾ എനിക്ക് ഉണ്ടാകുന്നത് ചിരിയാണ്. കഷ്ട്ടം..
അധിക തുംഗ പഥത്തിൽ എത്ര ശോഭിച്ചു നീ .... എന്ന ആശാൻ കാവ്യത്തിലെ വീണ പൂവ് ആണ് നീ എന്ന് എനിക്ക് തോന്നുന്നു. വാശിയോടെ നീ ഓടുന്നത് എന്തിനു വേണ്ടിയാണ്? നിരാശകൾ മറയ്ക്കാൻ നിന്റെ വാക്കുകൾക്കു സാധിക്കാത്ത വിധം നിന്റെ മുഖം കള്ളം പറഞ്ഞു തുടങ്ങിയിരിക്കുന്നു.കൊതിയോടെ ഓടുന്നത് പേരിനെങ്കിൽ നിനക്ക് എന്ത് പേരാണ് അവശേഷിക്കുന്നത്? പണത്തിനു വേണ്ടി ആണെങ്കിൽ നിനക്ക് എത്ര കിട്ടിയാൽ തികയും?
നിന്റെ നക്ഷത്രങ്ങൾ നിന്നെ ശപിച്ചു തുടങ്ങിയിരിക്കുന്നു. നിന്റെ ഭൂതകാല ചരിത്രം നിന്നെ അവഹേളന പാത്രമാക്കുന്നു. നിനക്ക് ചുറ്റും നിന്ന് നിന്നെ പ്രശംസിക്കുന്നവർ നിന്നെ അവരുടെ നാല് നാളേക്കുള്ള വെപ്പാട്ടി ആക്കാൻ വെമ്പൽ കൊള്ളുന്നു..അവരുടെ വികാരങ്ങളെ അടിച്ചമർത്തി എന്ന് വീമ്പിളക്കുന്ന നീ വെരൊരുവന്റെ വലയിൽ വീണു എന്ന് നീ തിരിച്ചറിയുമ്പോഴേക്കും നിന്റെ ശരീരം അതിന്റെ യാന്ത്രികത പൂർത്തീകരിച്ചു കഴിഞ്ഞിരിക്കും.. നിന്റെ മനസ് സ്വപ്നം പോലെ അസ്തമിക്കും. നീ കാറ്റ് പോലെ മരണത്തിലേക്ക് നീങ്ങുന്ന ദിനം പടിവാതിലിൽ വന്നു നില്ക്കുന്നു. ഇനി നിന്നെ രക്ഷിക്കാൻ സാധിക്കാത്ത വിധം നീ വീണു പോയിരിക്കുന്നു. നീ സ്വയം വില്പ്പനയ്ക്ക് വെച്ച നിന്റെ ശരീരത്തിൽ സാർത്ഥവാഹക സംഘം വിലപേശൽ തുടങ്ങിയിരിക്കുന്നു. നീയറിയാതെ നിന്റെ മനസും അവർ വിട്ടു പണം വാങ്ങി കഴിഞ്ഞിരിക്കുന്നു.
ഇന്ന് രാത്രി നീ ഉറങ്ങില്ല. നീ കാണുന്ന എല്ലാ സ്വപ്നങ്ങൽക്കുമവസാനം ഇരുള നിറയും. പക്ഷെ അപ്പോഴും നീ പറയും നീ വിജയിച്ചു എന്ന്. അർബുദ രോഗിയുടെ അവസാന ദിവസവും അവൻ വെളിച്ചമായി ശാന്തി വരുമെന്ന് വിശ്വസിക്കും പോലെ നിറെ നാശത്തിന്റെ അവസാന ദിവസം വരെ നിന്റെ വിശ്വാസങ്ങൾ നിന്നെ കാർന്നു തിന്നും. ഒടുവിൽ പരാജയം അതിന്റെ ബ്രഹ്മാണ്ട രൂപം കാണിക്കുന്ന നിമിഷം നീ മരണത്തെ അന്വേഷിക്കും. പക്ഷെ അതിനു പോലും നിന്നെ സംത്രിപ്തിപ്പെടുത്താൻ കഴിയാത്ത വിധം ചെറുതായിരിക്കും നിന്റെ മനസ്. രക്ഷപ്പെട്ടാൽ പോലും തളിർക്കാത്ത വിധം നിന്റെ ഹൃദയത്തിലെ നീരുറവ വറ്റി പോയിരിക്കും. കാരണം നീ പൊതു നിരത്തിൽ വില്പ്പനക്ക് വയ്ക്കപ്പെട്ട വെറും കളിമണ്‍ പ്രതിമയാണ് ...
നിനക്ക് നല്കപ്പെട്ട സൌന്ദര്യം നിന്നെ പ്രണയത്തിൽ മെനഞ്ഞ കലാകാരന്റെ കയ്യൊപ്പ് മാത്രമാണ്. നിന്റെ ചൈതന്യം നിന്നെ സൃഷ്ട്ടിച്ച കലാകാരന്റെ ഹൃദയ ചൈതന്യം മാത്രമാണ്.
അല്ലെങ്കിൽ നീ വെറും ചെളിയാണ്..
അത് നിലത്തു വീണാലും ഉണങ്ങി പോയ ചെളി മാത്രമേ ആകൂ..

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

( ഒരു പ്രണയത്തിന്റെ നിരാശ വചനങ്ങൾ കേട്ടപ്പോൾ എനിക്ക് തോന്നിയത് .... ഹ ഹ ഹ ഹ ഹ ... എനിക്ക് വന്നത് ഈ ചിരിയാണ്.. ഹ ഹ ഹ )
 

Saturday, January 11, 2014

ഉത്തമ വാനര മാതൃകാ കുടുംബത്തിനു എന്റെ നമോവാകം

ഒരു മർക്കട സന്തുഷ്ട കുടുംബം. നാമൊന്നു നമുക്കൊന്ന് എന്ന ദേശീയ ജനസംഖ്യാ മുദ്രാവാക്യം ഈ വാനര ദമ്പതികൾ മനസിലാക്കിയിരുന്നോ എന്നറിയില്ല ഒരു പിള്ളയും ഒരു തള്ളയും പിന്നെ പിതാവുമായി ആ കുടുംബം കാടിന്റെ സ്വച്ചതയിൽ അങ്ങനെ ഇരിക്കുകയാണ്.... അമ്മിഞ്ഞ പാലിന്റെ മാധുര്യവും മഹത്വവും മാതൃ പരിലാളനതിന്റെ സുഖവും പിതൃത്വത്തിന്റെ സുരക്ഷിതത്വവും നാം മനുഷ്യർക്ക്‌ അത്ര വിലയുള്ള കാലമല്ല ഇത്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്തത് കൊണ്ടാകാം കുരങ്ങൻ ആ ബന്ധങ്ങളുടെ സുഖം നന്നായി അനുഭവിക്കുകയും കൊണ്ടാടുകയും ചെയ്യുന്നത്. പരിഷ്ക്കാര വാദികൾ എത്രയും പെട്ടെന്ന് കാടുകളിൽ കയറി വാനരന്മാർക്കായി സ്കൂളും സ്മാർട്ട്‌ ക്ലാസ് റൂമും ഇന്റർനെറ്റ്‌ സൌകര്യവും സിനിമ പിടുത്തവും മൊബൈൽ ഫോണും ഒക്കെ കൊടുത്ത് മാനുഷ സംസ്കാരം പഠിപ്പിക്കുന്നത്‌ വരെ ഇവർ ഇങ്ങനെ ജീവിക്കും. കുരങ്ങൻ മനുഷ്യനായി എന്ന വാദം തെറ്റാണ് എന്ന് ഈ ദൃശ്യം നമ്മെ പഠിപ്പിക്കും...
സത്യം ..
കാരണം ഇതുപോലെ ഒരു കുടുംബ ബന്ധം ഉണ്ടാക്കാനും നിലനിർത്താനും ഇന്ന് മനുഷ്യനു .സാധിക്കില്ല.കുരങ്ങിൽ നിന്നായിരുന്നു മനുഷ്യന്റെ ജന്മമെങ്കിൽ നല്ല കുടുംബങ്ങൾ ഉണ്ടാകുമായിരുന്നു...
ഹ ഹ ഹ അപ്പോൾ പിന്നെ മനുഷ്യൻ ആരിൽ നിന്ന് പരിണാമം പ്രാപിച്ചാണ് ഈ കാലത്തെ കോലത്തിൽ എത്തിയതെന്ന് ഇനി  പിടിക്കേണ്ടി ഇരിക്കുന്നു.
ആറളം വന്യ ജീവി സങ്കേതത്തിലെ ഈ ഉത്തമ വാനര മാതൃകാ കുടുംബത്തിനു എന്റെ നമോവാകം ....
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
ജോയ് ജോസഫ്‌ 

Photo: JoY JosepH
kjoyjosephk@gmail.com