Friday, January 24, 2014

സ്വയം വില്പ്പനക്ക് വയ്ക്കപ്പെട്ട കളിമണ്‍ പ്രതിമയുടെ മനോ വികൽപ്പത്തിനു മുന്നിൽ

സ്വയം വില്പ്പനക്ക് വയ്ക്കപ്പെട്ട കളിമണ്‍ പ്രതിമയുടെ മനോ വികൽപ്പത്തിനു മുന്നിൽ

( ഒരു സ്നേഹിതന്റെ പ്രണയ നൈരാശ്യം കഥയായിലെ വാക്കുകൾ പിടിച്ചെടുത്ത് അക്ഷരമായി കോർത്ത്‌ ഇണക്കിയപ്പോൾ )

ഇന്ന് നേരിന്റെ നിറം സപ്താകാരം പൂണ്ട് പുളയ്ക്കുകയാണ് .. അതിനിടയിൽ ഇടയ്ക്കിടെ അവളെ കാണും , അകലെ മാത്രം. നല്ല സുന്ദരി ആണ് എന്ന് വരുത്താൻ ഒരുപാട് വേഷം കെട്ടും. ഒരുപാട് സന്തോഷവതി ആണെന്ന് കാണിക്കാൻ വലിയ ഭാവങ്ങൾ കാട്ടും. സത്യത്തിൽ പരാജയപ്പെടുന്ന ഒരു ജീവിതത്തിന്റെ ലക്ഷണം അവളുടെ മുഖത്ത് അങ്ങനെ കളിയാടുകയാണ് .
ജീവിതമെന്നാൽ നല്ല സ്നേഹം നേടുകയും നല്ല സത്യം തിരിച്ചറിയുകയും നല്ല സന്തോഷം ആസ്വതിക്കുകയും ആണ് എന്ന് എല്ലാവരെയും പോലെ തന്നെ അവളും തിരിച്ചു അറിയുന്നില്ല. എന്നിട്ടും അവൾ പറയുന്നു അവൾ വ്യത്യസ്ത ആണെന്ന്.. കേൾക്കുമ്പോൾ എനിക്ക് ഉണ്ടാകുന്നത് ചിരിയാണ്. കഷ്ട്ടം..
അധിക തുംഗ പഥത്തിൽ എത്ര ശോഭിച്ചു നീ .... എന്ന ആശാൻ കാവ്യത്തിലെ വീണ പൂവ് ആണ് നീ എന്ന് എനിക്ക് തോന്നുന്നു. വാശിയോടെ നീ ഓടുന്നത് എന്തിനു വേണ്ടിയാണ്? നിരാശകൾ മറയ്ക്കാൻ നിന്റെ വാക്കുകൾക്കു സാധിക്കാത്ത വിധം നിന്റെ മുഖം കള്ളം പറഞ്ഞു തുടങ്ങിയിരിക്കുന്നു.കൊതിയോടെ ഓടുന്നത് പേരിനെങ്കിൽ നിനക്ക് എന്ത് പേരാണ് അവശേഷിക്കുന്നത്? പണത്തിനു വേണ്ടി ആണെങ്കിൽ നിനക്ക് എത്ര കിട്ടിയാൽ തികയും?
നിന്റെ നക്ഷത്രങ്ങൾ നിന്നെ ശപിച്ചു തുടങ്ങിയിരിക്കുന്നു. നിന്റെ ഭൂതകാല ചരിത്രം നിന്നെ അവഹേളന പാത്രമാക്കുന്നു. നിനക്ക് ചുറ്റും നിന്ന് നിന്നെ പ്രശംസിക്കുന്നവർ നിന്നെ അവരുടെ നാല് നാളേക്കുള്ള വെപ്പാട്ടി ആക്കാൻ വെമ്പൽ കൊള്ളുന്നു..അവരുടെ വികാരങ്ങളെ അടിച്ചമർത്തി എന്ന് വീമ്പിളക്കുന്ന നീ വെരൊരുവന്റെ വലയിൽ വീണു എന്ന് നീ തിരിച്ചറിയുമ്പോഴേക്കും നിന്റെ ശരീരം അതിന്റെ യാന്ത്രികത പൂർത്തീകരിച്ചു കഴിഞ്ഞിരിക്കും.. നിന്റെ മനസ് സ്വപ്നം പോലെ അസ്തമിക്കും. നീ കാറ്റ് പോലെ മരണത്തിലേക്ക് നീങ്ങുന്ന ദിനം പടിവാതിലിൽ വന്നു നില്ക്കുന്നു. ഇനി നിന്നെ രക്ഷിക്കാൻ സാധിക്കാത്ത വിധം നീ വീണു പോയിരിക്കുന്നു. നീ സ്വയം വില്പ്പനയ്ക്ക് വെച്ച നിന്റെ ശരീരത്തിൽ സാർത്ഥവാഹക സംഘം വിലപേശൽ തുടങ്ങിയിരിക്കുന്നു. നീയറിയാതെ നിന്റെ മനസും അവർ വിട്ടു പണം വാങ്ങി കഴിഞ്ഞിരിക്കുന്നു.
ഇന്ന് രാത്രി നീ ഉറങ്ങില്ല. നീ കാണുന്ന എല്ലാ സ്വപ്നങ്ങൽക്കുമവസാനം ഇരുള നിറയും. പക്ഷെ അപ്പോഴും നീ പറയും നീ വിജയിച്ചു എന്ന്. അർബുദ രോഗിയുടെ അവസാന ദിവസവും അവൻ വെളിച്ചമായി ശാന്തി വരുമെന്ന് വിശ്വസിക്കും പോലെ നിറെ നാശത്തിന്റെ അവസാന ദിവസം വരെ നിന്റെ വിശ്വാസങ്ങൾ നിന്നെ കാർന്നു തിന്നും. ഒടുവിൽ പരാജയം അതിന്റെ ബ്രഹ്മാണ്ട രൂപം കാണിക്കുന്ന നിമിഷം നീ മരണത്തെ അന്വേഷിക്കും. പക്ഷെ അതിനു പോലും നിന്നെ സംത്രിപ്തിപ്പെടുത്താൻ കഴിയാത്ത വിധം ചെറുതായിരിക്കും നിന്റെ മനസ്. രക്ഷപ്പെട്ടാൽ പോലും തളിർക്കാത്ത വിധം നിന്റെ ഹൃദയത്തിലെ നീരുറവ വറ്റി പോയിരിക്കും. കാരണം നീ പൊതു നിരത്തിൽ വില്പ്പനക്ക് വയ്ക്കപ്പെട്ട വെറും കളിമണ്‍ പ്രതിമയാണ് ...
നിനക്ക് നല്കപ്പെട്ട സൌന്ദര്യം നിന്നെ പ്രണയത്തിൽ മെനഞ്ഞ കലാകാരന്റെ കയ്യൊപ്പ് മാത്രമാണ്. നിന്റെ ചൈതന്യം നിന്നെ സൃഷ്ട്ടിച്ച കലാകാരന്റെ ഹൃദയ ചൈതന്യം മാത്രമാണ്.
അല്ലെങ്കിൽ നീ വെറും ചെളിയാണ്..
അത് നിലത്തു വീണാലും ഉണങ്ങി പോയ ചെളി മാത്രമേ ആകൂ..

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

( ഒരു പ്രണയത്തിന്റെ നിരാശ വചനങ്ങൾ കേട്ടപ്പോൾ എനിക്ക് തോന്നിയത് .... ഹ ഹ ഹ ഹ ഹ ... എനിക്ക് വന്നത് ഈ ചിരിയാണ്.. ഹ ഹ ഹ )
 

No comments:

Post a Comment