Saturday, January 25, 2014

എല്ലാം നല്ലതെങ്കിൽ "സംഭവം" എന്തിനു?

ഭഗവത്‌ ഗീതയുടെ സന്ദേശം എന്ന ഈ പ്രയോഗം ഗീത കാച്ചി കുറുക്കി വറ്റിച്ചു എടുത്തു എന്ന മട്ടിൽ ആരോ എന്നോ രൂപപ്പെടുത്തിയ ഒന്നാണ് എന്നാണു എന്റെ അറിവ്. ഒരു പക്ഷെ എന്റെ അറിവ് തെറ്റായിരിക്കാം. എന്നാലും നശ്വരമായ ഈ ലോകത്ത് പേരിനും പ്രശസ്തിക്കും പണത്തിനും സുഖത്തിനും വേണ്ടി മനസാക്ഷിയോ മനസോ സ്പന്ദിക്കുന്ന ഹൃദയമോ ഇല്ലാതെ വെറി പൂണ്ട് നടക്കുന്ന മനുഷ്യ മൃഗങ്ങൾക്ക് മുന്നിൽ ഒരു നിമിഷത്തെ ചിന്തക്ക് എങ്കിലും ഇത് കാരണമായെങ്കിൽ ഈ സംക്ഷിപ്ത രൂപം നന്ന് എന്നെ ഞാൻ പറയൂ....
പക്ഷെ കിം ഫലം?
അങ്ങനെയൊന്നും സംഭാവിക്കുന്നെയില്ല ... ജാതിയും മതവും വർഗീയതയും അതിന്റെ രാഷ്ട്രീയ കൂട്ടിക്കൊടുപ്പും മുതലെടുപ്പും കൊള്ളയും കൊലയും ഭഗവദ് ഗീതയുടെ പേരിൽ നടന്നു കൊണ്ടേയിരിക്കുന്നു.
ഇതിന്റെ ലൈക്കുകളും ഷെയരിങ്ങും വേറൊരു വഴിക്കും പോകും. മനുഷ്യനെ തമ്മിൽ "അടുപ്പിക്കുന്നതാവണം " വേദവും ഇതിഹാസവും മതവും ജാതിയും ഒക്കെ.
മനുഷ്യനെ തമ്മിൽ "അടിപ്പിക്കാൻ " അവയൊക്കെ ഉപയോഗിച്ചാൽ ഇതും വെറുതെ ... വെറും വെറുതെ...
ലൈക്ക് തന്ന എല്ലാവർക്കും നന്ദി. കമന്റ് ചെയ്ത എല്ലാവർക്കും നന്ദി. ഷെയർ ചെയ്ത എല്ലാവർക്കും നന്ദി.

സസ്നേഹം
ജോയ് ജോസഫ്‌
എല്ലാം നല്ലതെങ്കിൽ "സംഭവം" എന്തിനു?

No comments:

Post a Comment