Wednesday, August 29, 2012

ഒരു ഓണം നിലവിളി!!

ഒരു ഓണം നിലവിളി!!

ഇന്ന് കേരളം മദ്യപിച്ചു കുടിച്ചും മുള്ളിയും തീര്‍ത്തത് കോടികള്‍!!
തിന്നു തീര്‍ത്തതും കോടികള്‍!!
എല്ലാവരും സുഖത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ഒരുമയോടെ വാണ കാലത്തിന്റെ ഓര്‍മ്മക്കായി നാം ആഘോഷിക്കുന്ന ഓണത്തിന്റെ എന്ത് നന്മയാണ് ഇന്ന് നാം മറ്റുള്ളവര്കായി ചെയ്തത്?
നാം തിന്നു കുടിച്ചു കുടിച്ചു തിമര്‍ത്തു ആഘോഷിച്ച സമയത്ത് എത്രയോ പേര്‍ കരഞ്ഞും നിലവിളിച്ചും വിശന്നും ഒരിറ്റു സ്നേഹത്തിനും ഒരല്‍പം ദയക്കും വേണ്ടി ആഗ്രഹിചിട്ടുണ്ടാവും?
വഴി കണ്ണുമായി എത്രയോ അനാഥ ജീവിതങ്ങള്‍ പരിലാളനം കിട്ടാന്‍ കൊതിച്ചു കാത്തു ഇരുന്നിട്ടുണ്ടാവും?
എത്രയോ തല നരച്ച ജീവിതങ്ങള്‍ ഒറ്റപ്പെടലിന്റെ തുരുത്തില്‍ അല്‍പ്പം പരിഗണനക്കായി പ്രതീക്ഷചിട്ടുണ്ടാവും!!
നാമോ?
ആഘോഷിക്കുക ആയിരുന്നു.
.നല്ല ഉടുപ്പുകള്‍!!
നല്ല ഭക്ഷണം ,
നല്ല ആഹ്ലാദം !!
നമുക്ക് ആഘോഷങ്ങള്‍ തികയാത്തതിന്റെ വിഷമം മാത്രമേ ഉള്ളൂ.. അതിനിടക്ക് വന്നു പോയിട്ടുള്ള വല്ല കല്ല്‌ കടി ആണ് നമ്മുടെ ദുഖത്തിന് എന്തെങ്കിലും കാരണം ഉള്ളൂ..!!
അസുരനായിരുന്ന മഹാബലി രാജാവിന്റെ കാലത്ത് നില നിന്നിരുന്ന നീതിയും നന്മയും സ്നേഹവും സാഹോദര്യവും വിവരവും വിദ്യാഭ്യാസവും വികസനവും ഉണ്ട് എന്ന് അവകാശപ്പെടുന്ന ഈ കാലഘട്ടത്തില്‍ ഇല്ലെങ്കില്‍ മനുഷ്യന്‍ എന്നഭിമാനിക്കാന്‍ നമുക്ക് എന്ത് യോഗ്യത?

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

http://www.youtube.com/watch?v=cjoYk3DUTXI

Tuesday, August 28, 2012

"വെയിലും മഴയും ഒന്നിച്ചു വന്നാല്‍ ഓണാശംസകള്‍ "



"വെയിലും മഴയും ഒന്നിച്ചു വന്നാല്‍ ഓണാശംസകള്‍ "

"വെയിലും മഴയും ഒന്നിച്ചു വന്നാല്‍ കുറുക്കന്റെ കല്യാണം" എന്ന് തമാശ പറഞ്ഞു പൈതല്‍ ആയി നടന്ന ഒരു കാലം ഇതാ ഇതുപോലെ പച്ചപ്പിനിടയില്‍ ഒറ്റയായി വളര്‍ന്നു നില്‍ക്കുന്നു.. ഓണം എന്നാല്‍ മനസ്സിലെ നന്മയുടെ പച്ചപ്പ്‌ ആണ് എന്ന് തിരിച്ചറിയാന്‍ ആകാതെ, പച്ചപ്പ്‌ എന്നാല്‍ അധ്വാനത്തിന്റെ മധുരം കിനിയുന്ന വിലയാണ് എന്നറിയാതെ, പൊങ്ങച്ചത്തിന്റെ, അഹങ്കാര തിമിര്‍പ്പിന്റെ, ദാരിദ്രനോടുള്ള അവഗനയുടെ ആകെ തുകയായി മനസാക്ഷി ഇല്ലാതെ ആഘോഷിക്കുന്ന പുത്തന്‍ സാംസ്കാരിക സാമ്പത്തിക മുന്നേറ്റത്തിന്റെ ഈ നാളില്‍,
നിഷ്കളങ്കമായി ഓണം ആശംസിക്കാന്‍ കഴിയാത്ത മനസ്സുള്ള ഞാന്‍ എല്ലാവര്‍ക്കുമായി എന്റെ അവജ്ഞ നിറഞ്ഞ മനസ്സിന്റെ ആശംസകള്‍ അറിയിക്കട്ടെ... ഒന്നായിരിക്കാന്‍ ഉണ്ടായ ഓണത്തിന് വേറെ വേറെ ആയി പോയ സംസ്കാരങ്ങള്‍ പേറി ഒന്നാണ് എന്ന് എന്ന് നടിക്കുന്ന എല്ലാ ജാതി, മത വര്‍ഗ രാഷ്ട്രീയ സാമ്പത്തീക പ്രത്യയ ശാസ്ത്രക്കാരെയും ഓര്‍മ്മിച്ചുകൊണ്ടും , നന്മയും സ്നേഹവും കൂട്ടായ്മയും പങ്കു വെക്കലുമാനു എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടും വെയിലും മഴയും ഒന്നിച്ചു വാഴുന്ന എന്റെ സ്വന്തം ഗ്രാമീണ പച്ചപ്പില്‍ നിന്ന് കൊണ്ട്
എന്റെ ഓണാശംസകള്‍ !!!!!!!

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി
ജോയ് ജോസഫ്‌

kjoyjosephk@gmail.com
www.mylifejoy.blogspot.com

Friday, August 24, 2012



കാണാതെ കണ്ടു സ്നേഹിച്ച പെണ്‍കൊടി!!
5

അന്മുത്!!...അവള്‍ ഒറ്റക്കാണ്!!

മാലാഖ എന്നെയും കൊണ്ട് നടന്നു...
തെരുവുകള്‍ പലതു പിന്നിട്ടപ്പോള്‍ ഒരു സുന്ദരി ആയ സ്ത്രീ ഞങ്ങളെ മറികടന്നു മുന്നോട്ടു പോയി
മാലാഖ എന്നോട് ചോദിച്ചു, നിനക്ക് അവളെ അറിയാമോ?
ഞാന്‍ ചിന്തകളിലേക്ക് നടക്കാന്‍ ശ്രമിച്ചു..പക്ഷെ ഒന്നും മനസിലായില്ല
മാലാഖ പറഞ്ഞു, വിഷമിക്കേണ്ട, നിനക്കിവളെ അറിയില്ല..അല്ല നിനക്ക് ആരെയും അറിയില്ല... ആരെയും....
ഇവള്‍
ഇവളാണ്  അന്മുത് ..
ഇവള്‍ സുന്ദരി ആണ്..മിടുക്കി ആണ്..കഴിവുള്ളവളും.. മനസാക്ഷി ഉള്ളവളും.. ആണ്!!
എന്നാല്‍ ജീവിതത്തിന്റെ കൊടുമുടിയിലേക്ക് യാത്ര ചെയ്യുമ്പോള്‍ അവള്‍ ഒറ്റക്കാണ്!!
മയിലുകള്‍ പീലി നിവര്‍ത്തി നിന്നാടുമ്പോള്‍ അവള്‍ അത് നോക്കി ചിരിക്കും..
അവള്‍ മതി മറന്നു ഓരോ പീലിയിലെക്കും ഓരോ തൂവലിലേക്കും നോക്കും
ആസ്വതിക്കും ....സന്തോഷിക്കും..
അവള്‍ക്കു ചുറ്റും നില്‍ക്കുനവര്‍ ചിരിക്കുന്ന അവളുടെ മുഖം നോക്കി പറയും
എന്തൊരു ഭംഗി ആണ് നിന്നെ കാണാന്‍!!
നിന്റെ ചിരി വീഞ്ഞ് പോലെയും നിന്റെ ചുണ്ടുകള്‍ ലില്ലി പോലെയും നിന്റെ പല്ലുകള്‍ വാടാമുല്ലപ്പൂ പോലെയും ആണ്!!
നിന്റെ നുണ കുഴിയില്‍ വിരിയുന്നത് സ്നേഹം ആണ്!!
അവള്‍ അത് കേട്ട് ചിരിച്ചു ചിരിച്ചു.....സന്തോഷത്തോടെ പറയും...
ഞാനുണ്ട് കൂടെ...
അവരെല്ലാം അവളെ സ്നേഹിക്കുന്നു എന്നാണു അവളുടെ വിശ്വാസം..എന്നാല്‍
അവള്‍ അറിയുന്നില്ല അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിഞ്ഞു പറന്നൊരു തുരുത്തില്‍ എത്തി കഴിയുമ്പോള്‍
തീരുന്നതാണ് അവരുടെ വിശ്വാസങ്ങള്‍..എന്ന്..
മയില്‍ പീലിയില്‍ മഴ വില്ല് വര്‍ണ്ണം വിരിക്കും എന്നും അത് വളച്ചെടുത്തു ഓടിച്ചു നുറുക്കി നിറങ്ങള്‍ ഓരോന്നും ജലത്തില്‍ ചാലിച്ച്
വര്‍ണ്ണ മഴ പെയ്യിക്കാം എന്നവള്‍ കണക്കു കൂട്ടുന്നു..
സ്നേഹത്തിന്റെ സ്വരം സംഗീതം ആക്കി ചിരിയെ പുകഴ്ത്തിയവരുടെ കാലം കഴിയുമ്പോള്‍!!
സ്നേഹിച്ചവരുടെ ഇടയില്‍, ബന്ധുക്കളുടെ ഇടയില്‍, സുഹൃത്തുക്കളുടെ ഇടയില്‍, പ്രനയങ്ങള്‍ക്കിടയില്‍, സ്വര്‍ഗം അടഞ്ഞു നരക വാതില്‍ തുറക്കുമ്പോള്‍ പോലും അവള്‍ തിരിച്ചറിയില്ല ....അവള്‍ ഒറ്റക്കാണ് എന്ന്!!
അതെ തിരക്കുകള്‍ക്കിടയില്‍, പ്രശംസകള്‍ക്കിടയില്‍ ,ധനത്തിനും മോഹത്തിനും ജ്ഞാനത്തിനും ഇടയി അവളും ഒറ്റക്കാണ്!!
അവളെ പോലെ ഞാനും നീയും ഒറ്റക്കാണ്!!
എല്ലാവരും ഒറ്റക്കാണ്!!
പിന്നെ ഈ കാണുന്നതൊക്കെ?
അതൊക്കെ തിളക്കങ്ങള്‍ ആണ്..
അത് പോയ്‌ പോകും..
അതുപോലെ
തിളക്കങ്ങളും!! അതിനാല്‍ മകനെ,,,
തിളക്കങ്ങള്‍ അല്ല നിന്റെ മനസ്സാണ് നീ വലുതാക്കേണ്ടത്!!
ഒറ്റക്കായ ഗോപുരങ്ങള്‍ പൊളിച്ചു നീക്കി ശുദ്ധമായ ഒന്ന് നീ പണിത് ഉയര്‍ത്തു...നല്ല ഹൃയങ്ങള്‍ ഒറ്റക്കാവില്ല ..
കാരണം അത് ആര്‍ക്കെങ്കിലും ഒരാള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയും!!കാരണം
നന്മ ഒറ്റക്കല്ല....
അന്മുത്!!...അവള്‍ ഒറ്റക്കാണ്!!


ജോയ് ജോസഫ്‌
joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com
www.jahsjoy.blogspot.com

Wednesday, August 22, 2012

നല്ല ചുവര്‍..





മാലാഖ മറയും മുന്പ് എന്നോട് ആദ്യത്തെ കഥ പറഞ്ഞു .
 അത് അവളെ പറ്റി ആയിരുന്നു . 
അവള്‍ ആരുമാകാം.. എന്തുമാകാം, എങ്ങനെയുമാകാം,        കാരണം അവള്‍ അവള്‍ ആണ് , അവള്‍ മാത്രമാണ്!!        അവള്‍ക്കു അവള്‍ ആകാനെ കഴിയൂ ...
 

കഥ ഇതാണ് 

പ്രണയത്തിന്റെ നിറങ്ങള്‍ ചാലിച്ചവള്‍ മനസ്സിന്റെ ചുവരില്‍ ചിത്രങ്ങള്‍ വരക്കുമായിരുന്നു.അവളുടെ ചിത്രങ്ങളില്‍ വിരിഞ്ഞ മഴ വില്ലിന്റെ കാന്തി കണ്ടു ആത്മാക്കളിലേക്ക് യാത്ര ചെയ്യുന്നവര്‍ പോലും അവളിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. അവരെല്ലാം അവള്‍ക്കു നല്‍കിയ ആശംസകളുടെ ചെപ്പുകളില്‍ ഓരോ അക്ഷരങ്ങളും രത്നങ്ങള്‍ ആണ് എന്നവള്‍ വിശ്വസിച്ചു. ചില വാക്കുകളെ അവള്‍ മരതകം എന്ന് വിളിച്ചു .ചിലതിനവള്‍ പേരിട്ടത് മാണിക്ക്യം എന്നായിരുന്നു. ചിലതിനവള്‍ വൈടൂര്യമെന്നും മറ്റു ചിലതിനു വജ്രമെന്നും പിന്നെ ചിലതിനു പവിഴമെന്നും വേറെ ചിലതിനു പുഷ്യരാഗമെന്നും ഗോമെതകമെന്നും ഇന്ദ്ര നീലമെന്നും അങ്ങനെ നല്‍കി പേരുകള്‍
എന്നാല്‍ എന്റെ ആശംസകളെ അവള്‍ വിളിച്ചത് മുത്ത്‌ എന്നായിരുന്നു..പതിനായിരം ബ്രഷുകള്‍ ഉണ്ടായിരുന്നു അവള്‍ക്കു!! അവയൊക്കെ സമ്മാനമായി ലഭിച്ചതാണ് അവള്‍ക്കു!! ചിരിച്ചു കൊണ്ടാണ് അവള്‍ ഓരോ ചിത്രങ്ങളും വരച്ചത്.ചുവരില്‍ വരച്ചുകൊണ്ടിരുന്ന അവള്‍ ആശംസകളുടെ പ്രളയത്തില്‍ പെട്ട് ഒഴുകി വര വില കൂടിയ കടലാസുകളിലേക്ക് മാറ്റി. സാധാരണ കടലാസുകളെ അവള്‍ക്കു ഉള്‍ക്കൊള്ളാന്‍ ആയില്ല. അതിനാല്‍ അവള്‍ വര ക്യാന്‍ വാസിലേക്ക് മാറ്റി. വര്‍ണ്ണങ്ങള്‍ പൂത്തിറങ്ങുന്ന രാത്രികളില്‍ അവള്‍ തന്റെ വരയ്ക്കു ക്യാന്‍ വാസുകള്‍ പോരെന്നു മനസിലാക്കി. നല്ല ചില്ലുകളെ അവള്‍ വരയ്ക്കാനായി തിരഞ്ഞെടുത്തു. വിലയേറിയ ചില്ലുകളില്‍ ഒന്നില്‍ ഒരു ദിവസം അവള്‍ ഒരു ചിത്രം വരച്ചു. തന്റെ പതിനായിരം ബ്രഷുകളില്‍ നിന്നും അവള്‍ മികച്ച ചിലത് തിരഞ്ഞെടുതാണ് അവള്‍ ആ ചിത്രം വരച്ചത്.
അവള്‍ പറഞ്ഞു " ഈ വരന്ന മേളം കണ്ടാസ്വതിച്ചു ഞാന്‍ എന്റെ ജീവിതം ചിരിച്ചുകൊണ്ട് പൂര്‍ത്തിയാക്കും"
ക്യാന്‍വാസുകള്‍ കാറ്റില്‍ പറന്നു പോയി, കടലാസുകള്‍ പാറി പോയി ..
രചിച്ച ചിത്രത്തിന്റെ സൌന്ദര്യം ചുമക്കുന്ന ആ ചില്ലുമായി അവള്‍ ചുവരിനടുത്തു എത്തി. ഒത്ത ഉയരത്തില്‍ ഒരു ആണി അടിച്ചു കയറ്റി. ചുവരിന് വേദനിച്ചു ... പക്ഷെ കരയാതെ ചുവര്‍ നിന്ന്.
അവള്‍ കൊളുത് ഇട്ടു മനോഹരമാക്കിയ ചില്ല് ചിത്രവുമായി ചുവരിലെ ആണിയില്‍ തൂക്കാന്‍ ചെന്ന്.
പക്ഷെ ചില്ലിന്റെ മിനു മിനുപ്പില്‍ കൈ വഴുതി ചില്ല് താഴെ വീണു പൊട്ടി ചിതറി ..
അവളുടെ ഹൃദയം തകര്‍ന്നു പോയി.
ആഗ്രഹങ്ങള്‍ നുറുങ്ങി പോയി
അവളുടെ കണ്ണീര്‍ തുടയ്ക്കാന്‍ അവള്‍ കടലാസുകള്‍ തിരഞ്ഞു. സ്വന്തം കൈകൊണ്ടു വരച്ച കടലാസ് കഷണങ്ങള്‍ അവളുടെ വിളി കെട്ട് എത്തിയില്ല. മുഖം തുടയ്ക്കാന്‍ ക്യാന്‍ വാസു തിരഞ്ഞു .. അവരും വന്നില്ല. ബ്രഷുകള്‍ അവളെ നോക്കി കൊഞ്ഞനം കുത്തി..
ചില്ല് പറഞ്ഞു," നിന്റെ കൈകള്‍ എത്ര സുന്ദരം !! നിന്റെ മുഖം എത്ര മനോഹരം, നീ എന്നെ വാരി കൂട്ടി ഒരു ചെപ്പിലാക്കി നിന്റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കൂ ..ഞാന്‍ വിലയേറിയതും ഉയര്‍ന്ന നിലവാരം ഉള്ളവനും ആണ്!!"
അവള്‍ കേട്ടില്ല. വരയ്ക്കാന്‍ പറ്റിയ ബ്രശുകല്‍ക്കായി അവള്‍ പതിനായിരത്തില്‍ ചികഞ്ഞു. കടലാസിനും ക്യാന്‍ വാസിനും വേണ്ടി അവള്‍ പെരുവഴികളില്‍ അലഞ്ഞു..ചായങ്ങള്‍ക്ക് ചേരാത്തവ ആയി അവളുടെ ബ്രഷുകളും ചായങ്ങള്‍ പതിയാവാത്ത ആയി അവളുടെ ക്യാന്‍ വാസുകളും കൂട്ടുകള്‍ യോജിക്കാതെ അവളുടെ കടലാസുകളും അവളെ വിട്ടു പോയി.
ഇതെല്ലാം കണ്ടു നിന്ന ചുവര്‍ പറഞ്ഞു..
നീ ഓട്ടം നിര്‍ത്തുക. എന്നില്‍ വരയ്ക്കുക ..
അവള്‍ പറഞ്ഞു
നീ ചേതന ഇല്ലാത്ത ഒരു ചുവര്‍ ആണ്. നിന്നില്‍ എത്ര മഹത്വം ഉള്ള പടം വരച്ചാലും ബ്രഷുകള്‍ എന്നെ അങ്ങീകരിക്കില്ല. ആശംസകള്‍ എനിക്ക് ലഭിക്കില്ല. അനങ്ങാത ചുവരെ..എന്റെ സൌകര്യത്തിനു അനുസരിച്ച് നിന്നെ മാറ്റാനോ എന്റെ ഇഷ്ട്ടതിനു അനുസരിച്ച് നിന്നില്‍ വര്യ്ക്കാണോ എന്റെ സ്വാതന്ത്ര്യത്തിനു അനുസരിച്ച് ചായം തേച്ചു മിനുക്കാണോ കഴിയാത്ത നിന്നെ എന്തിനു കൊള്ളാം? നീ പരുക്കനും പദം വരാതവനും ആണ്. എന്റെ ചായകൂട്ടിന്റെ തെളിമ തരാന്‍ നിന്റെ പ്രതലങ്ങള്‍ പോരാ..ഭൂമി കുലുക്കത്തില്‍ നിനക്ക് വിള്ളലുകള്‍ വീഴാം.. ഭൂകമ്പത്തില്‍ നീ തകര്‍ന്നു വീഴാം.. എന്റെ വില കൂടിയ പതിനായിരം ബ്രഷുകളും തേഞ്ഞു തീരും..നീ അരസികനും അരോചകത്വം ചുമക്കുന്നവനും ആണ്. ജീവനുള്ള ഒരു ചിത്രം നിന്നില്‍ വരയ്ക്കാന്‍ ആവില്ല. ഞാന്നല്ലതിനെ തിരഞ്ഞെടുക്കും .. നീ ചുവരായി മാത്രം നില്‍ക്കുക.
ചുവര്‍ പറഞ്ഞു
ഈ വര്‍ണ്ണ പോലിമയുടെ കാലം മാറും. ഈ സ്വാതന്ത്ര്യത്തിനു വിലങ്ങു വീഴും ..ഈ സ്വപനങ്ങള്‍ തകരും .. നീ ചുക്കി ചുളിഞ്ഞു കുഴിഞ്ഞ കണ്ണുകളുമായി ജീവിതത്തിന്റെ നിറം മങ്ങിയ കടലാസും ക്യാന്‍ വാസുമാകും..ഭൂകമ്പങ്ങളും  ഭൂമി കുലുക്കങ്ങളും എന്നും ഉണ്ടാവും . ബ്രഷുകള്‍ നിനക്ക് അന്ന്യമാകും .. നീ വരും .. നീ വരും .. ഞാന്‍ ഉണ്ടാവും ഇവിടെ.
കാലം ബ്രഷുമായി നടന്നുനീങ്ങി. രമിച്ച വര്‍ണ്ണങ്ങള്‍ പതിരുകളുടെ ചിത്രങ്ങള്‍ വരച്ചു കൂട്ടി..
ഒടുവില്‍ എല്ലാം നേടി അവള്‍ തിരിച്ചു വന്നു..സ്വാതത്ര്യം സ്വപനങ്ങള്‍ക്ക് കാവല്‍നിന്നു.. പുതിയ ബ്രഷുകള്‍ പുതിയ ക്യാന്‍ വാസുകള്‍ തേടി യാത്ര തിരിച്ചു തുടങ്ങി. ബ്രഷുകള്‍ പറഞ്ഞു " നിന്റെ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങി. അതിനു ചുറ്റും കറുപ്പ് കലര്‍ന്ന് തുടങ്ങി, നിന്റെ സിരകളിലെ രക്തമോഴുക്കിനു വേഗം കുറഞ്ഞു.. വരയുടെ നിര്‍വൃതി പഴയ പോലെ തരാന്‍ നിനക്ക് കഴിവില്ല.. അവിടെ അപ്പുറത്ത് അതാ നല്ല കടലാസുകള്‍ !! നല്ല ക്യാന്വാസുകള്‍ ... ഞങ്ങള്‍ അവയുമായി ചേര്‍ന്ന് വര്‍ണ്ണത്തില്‍ രമിക്കട്ടെ.."
അവള്‍ പറഞ്ഞു .. ഞാനും അവയോടു മത്സരിക്കാം..
അവരത് കേള്‍ക്കാതെ ഓടി പോയി
അവളുടെ ഹൃദയം നുറുങ്ങി. നിശ്വാസം ഒരു ഇരുമ്പു കട്ട ആയി അവളിടെ നെഞ്ചില്‍ ഭാരം കയറ്റി വെച്ച്.. ഒന്ന് ശ്വാസം കിട്ടിയിരുന്നു എങ്കില്‍ എന്നവള്‍ ആഗ്രഹിച്ചു .. ഒരു തുള്ളി വെള്ളത്തിനായി അവള്‍ പെരുവഴിയിലൂടെ വേച്ചു വേച്ചു നടന്നു.. അവള്‍ക്കു ശരീരം തളര്‍ന്നു തുടങ്ങി.. കരച്ചില്‍ അവളില്‍ വിങ്ങലായി പിന്നെ കണ്ണ് നീരായി വിതുമ്പി.. അവള്‍ക്കു കാലിടറി ..വേഴാന്‍ തുടങ്ങവേ അവള്‍ കൈ നീട്ടി .. ഒന്ന് പിടിക്കാന്‍ ഒന്ന് സഹായിക്കാന്‍ അവള്‍ നിലവിളിച്ചു..ആരും എത്തിയില്ല. അവള്‍ നിലത്തു വീണു.. കരഞ്ഞുകൊണ്ടാവള്‍ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങവേ ഒരു ചുവരില്‍ അവളുടെ കൈ തൊട്ടു.. അതില്‍ പിടിച്ചവല്‍ എണീല്‍ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഒരു വിധം എണീറ്റ്‌ നിന്നവള്‍ ചുവരിലേക്ക് മുഖം ചേര്‍ത്ത് ഒച്ചയില്ലാതെ വിങ്ങി വിങ്ങി കരഞ്ഞു ..അവളുടെ കണ്ണ് നീര്‍ ചാലുകളായി ഒഴുകി ചുവരിലെ പായലിനോട് ചേര്‍ന്നു...
അതവിടെ ഒരു പുതിയ വര്‍ണ്ണം ചാലിച്ചു...
കണ്ണീരും പായലും ചേര്‍ന്ന ആ ചിത്രത്തില്‍ ഹൃദയത്തിലെ വേദനകളില്‍ നിറഞ്ഞ ചോരയുടെ നിറമുണ്ടായിരുന്നു. ഇരുള് മാഞ്ഞ മനസിന്റെ വരണം നിറഞ്ഞു നിന്നിരുന്നു..കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു..
എത്ര മനോഹരം!! എത്ര സുന്ദരം!! എന്തുകൊണ്ട് നീ ഇതിനു മുന്‍പേ ഈ ചുവരില്‍ ചിത്രം വരച്ചില്ല!!!
അവള്‍ കണ്‍ തുറന്നു നോക്കി..
ആ പഴയ ചുവര്‍ തന്നെ.....!!! അതവിടെ തന്നെ നില്‍ക്കുന്നു..തന്റെ ഹൃദയത്തിന്റെ വര്‍ണ്ണങ്ങളും പേറി !!
ആ പഴയ ചുവര്‍!!

മാലാഖ പറഞ്ഞു.. മഴവില്ലോ, മയില്‍ പീലിയോ നിരകൂട്ടുകാലോ അല്ല ജീവിതം.. അത് ഹൃദയം തുറന്നു നല്‍കുന്ന കൈ താങ്ങുകള്‍ ആണ്.. അത് ചാരി നിന്ന് വിതുംബുവാന്‍ പറ്റുന്ന ചുവരാണ്


നല്ല ചുവര്‍..

Thursday, August 16, 2012

കാണാതെ കണ്ടു സ്നേഹിച്ച പെണ്‍കൊടി...

3


ഒരു നാള്‍ ഞാന്‍ എന്റെ ജീവിത പുസ്തകം തുറന്നു വെച്ചു ... എന്റെ ജീവിത പുസ്തകം തുറന്നു ഏടുകള്‍ മറിക്കാന്‍  ഒരുപാട് പേര്‍ വന്നു. ..പക്ഷെ ചില പേജുകള്‍ ഒട്ടി പിടിച്ചു ഇരുന്നതിനാല്‍ ആര്‍ക്കും വായിക്കാന്‍ പറ്റിയില്ല. ഞാന്‍ ആവട്ടെ എന്റെ ചിന്തകളും സ്വപ്നങ്ങളും ഒരു മിഥ്യ ആക്കി എന്റെ അറിവിനുള്ളിലെ അജ്ഞതയുടെ തമോ ഗര്തങ്ങളിലേക്ക് തള്ളിയിട്ടു  .. ആര്‍ക്കും എടുക്കാന്‍ പറ്റാത്ത വിധം ഞാന്‍ അതിനു മുദ്രയും വെച്ചു
ഇപ്പോള്‍ ഞാന്‍ ഒരു വെറും വികാര ജീവിയായ മനുഷ്യന്‍ ആയിരിക്കുന്നു. എന്നാല്‍ പ്രണയം തകര്‍ന്നു മനസ്സ് നശിച്ച കാമുകന്‍ അല്ല ഞാന്‍!! വികാരങ്ങള്‍ ശമിച്ച നിസംഗനായ ബ്രഹ്മചാരിയുമല്ല..സര്‍വം  വെടിഞ്ഞ സംന്ന്യാസിയുമല്ല !! എങ്കിലും എന്റെ ചിന്തകള്‍ക്ക് കൂട്ടിരിക്കാന്‍ ആരുമില്ലാത്ത ഒരു ഏകാകിയാണ്‌ ഞാന്‍.. അവിടെ ചിലര്‍ വാതില്‍ തുറന്നു എത്തി നോക്കും...ചിലര്‍ വലിഞ്ഞു കേറി വാഴ്ത്തുന്നു....ഞാന്‍ പക്ഷെ ഒരു സ്പോഞ്ച് പോലെയായിട്ടുണ്ട് ..
അതിനാല്‍ തന്നെ എന്റെ മാലാഖ എനിക്ക് പ്രത്യക്ഷ പ്പെട്ടത് പല നിറങ്ങളിലും വര്‍ണങ്ങളിലും ആയിരുന്നു. അത് പതിവ് സങ്കല്പ്പങ്ങള്‍ ക്കപ്പുറം വെളുത്ത മാലാഖ ആണ് എന്ന് കരുതാന്‍ വയ്യ. മാലാഖ പല നിറങ്ങളില്‍ വന്നെങ്കിലും മനസ്സ്  സ്ഫടികം പോലെ നിര്‍മ്മലവും പാലുപോലെ വെണ്മയും ഉള്ളവള്‍ ആയിരുന്നു...

ജീവിത പുസ്തകത്തിലെ താളുകള്‍ മരിക്കവേ ഒരു നാള്‍ മാലാഖ എന്റെ ഹൃദയ വാതില്‍ തുറന്നു കയറി വന്നു ..
എന്നിട്ട് ചിരിച്ചു..പറഞ്ഞു ..സ്നേഹം അതാണ്‌ എല്ലാം എന്ന്!!
ഞാന്‍ പറഞ്ഞു , ലോകാരംഭം മുതല്‍ ഭാഷ യുടെ അതിരുകള്‍ ഇല്ലാതെ മനുഷ്യന്‍ പറഞ്ഞും കേട്ടും തേഞ്ഞു പോയ അതിനെ - സ്നേഹത്തെ വെറുതെ വിടൂ..
മാലാഖ പറഞ്ഞു ... സ്നേഹിതാ ...സ്നേഹത്തെ കുറിച്ച് നിങ്ങള്‍ പറഞ്ഞു പറഞ്ഞു വിക്രുതമാക്കിയത്തിനു പരിശുദ്ധരായ  മാലാഖമാര്‍ എന്ത് പിഴച്ചു?
ഞാന്‍ പറഞ്ഞു , എങ്കില്‍ എന്റെ മാലാഖ ഒന്നുചെയ്യൂ ഒരു നല്ല ഹൃദയം എനിക്ക് തുറന്നു കാട്ടി തരൂ ..
മാലാഖ പറഞ്ഞു ... ഇതാണോ പ്രശ്നം? കാണിച്ചു തരാം ... പക്ഷെ കാലങ്ങള്‍ കൊണ്ട് നീ തെളിയിക്കണം നിന്റെ നിര്‍മ്മല ഹൃദയത്തിന്റെ വിശുദ്ധി.. മാനസിക പീഡനങ്ങള്‍ ആണ് മനുഷ്യ ഹൃദയത്തെ തേച്ചു മിനുക്കി നിര്‍മ്മലമാക്കുന്നത്..കടുത്ത ജീവിത യാഥാര്‍ ത്യങ്ങളിലൂടെ നീ എനിക്ക് മുന്പേ നടക്കുക..നിനക്ക് ചുവടുകള്‍ പിഴക്കുമ്പോള്‍ നീയോര്‍ക്കുക കര്‍മ ബന്ധങ്ങള്‍ നിനക്ക് ഒന്നും തരില്ല എന്ന്..തിരിഞ്ഞു നോക്കരുത്..നീ ഉപ്പു തൂണ്‍ ആയിപ്പോകാം .. അല്ലെങ്കില്‍ ചാവുകടല്‍!! അതിനാല്‍ നീ നടന്നു തുടങ്ങും മുന്പ് ലക്‌ഷ്യം  നിശ്ചയിക്കുക ..അവിടേക്ക് ഒറ്റയടി പാതയിലൂടെ മാത്രം നടക്കുക.... ലോകത്തില്‍ തനിയെ നില്‍ക്കുന്ന മനുഷ്യന്‍ ആണ് ലോകത്തില്‍ ഏറ്റവും ശക്തനായ മനുഷ്യന്‍ കവി വചനം നീ മറക്കണ്ട..എന്നാല്‍ ഇപ്പോഴും ഓര്‍ത്തിരിക്കുകയും വേണ്ട..
വഴികളില്‍ പെരുവഴി പോകാതിരിക്കുക. അവിടെ ചിരിക്കുന്ന യക്ഷികളും കരയുന്ന പ്രേതങ്ങളും നറുമണം പരത്തി നിനക്ക് ചുറ്റും വരും..
 (തുടരും )