Wednesday, August 22, 2012

നല്ല ചുവര്‍..





മാലാഖ മറയും മുന്പ് എന്നോട് ആദ്യത്തെ കഥ പറഞ്ഞു .
 അത് അവളെ പറ്റി ആയിരുന്നു . 
അവള്‍ ആരുമാകാം.. എന്തുമാകാം, എങ്ങനെയുമാകാം,        കാരണം അവള്‍ അവള്‍ ആണ് , അവള്‍ മാത്രമാണ്!!        അവള്‍ക്കു അവള്‍ ആകാനെ കഴിയൂ ...
 

കഥ ഇതാണ് 

പ്രണയത്തിന്റെ നിറങ്ങള്‍ ചാലിച്ചവള്‍ മനസ്സിന്റെ ചുവരില്‍ ചിത്രങ്ങള്‍ വരക്കുമായിരുന്നു.അവളുടെ ചിത്രങ്ങളില്‍ വിരിഞ്ഞ മഴ വില്ലിന്റെ കാന്തി കണ്ടു ആത്മാക്കളിലേക്ക് യാത്ര ചെയ്യുന്നവര്‍ പോലും അവളിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. അവരെല്ലാം അവള്‍ക്കു നല്‍കിയ ആശംസകളുടെ ചെപ്പുകളില്‍ ഓരോ അക്ഷരങ്ങളും രത്നങ്ങള്‍ ആണ് എന്നവള്‍ വിശ്വസിച്ചു. ചില വാക്കുകളെ അവള്‍ മരതകം എന്ന് വിളിച്ചു .ചിലതിനവള്‍ പേരിട്ടത് മാണിക്ക്യം എന്നായിരുന്നു. ചിലതിനവള്‍ വൈടൂര്യമെന്നും മറ്റു ചിലതിനു വജ്രമെന്നും പിന്നെ ചിലതിനു പവിഴമെന്നും വേറെ ചിലതിനു പുഷ്യരാഗമെന്നും ഗോമെതകമെന്നും ഇന്ദ്ര നീലമെന്നും അങ്ങനെ നല്‍കി പേരുകള്‍
എന്നാല്‍ എന്റെ ആശംസകളെ അവള്‍ വിളിച്ചത് മുത്ത്‌ എന്നായിരുന്നു..പതിനായിരം ബ്രഷുകള്‍ ഉണ്ടായിരുന്നു അവള്‍ക്കു!! അവയൊക്കെ സമ്മാനമായി ലഭിച്ചതാണ് അവള്‍ക്കു!! ചിരിച്ചു കൊണ്ടാണ് അവള്‍ ഓരോ ചിത്രങ്ങളും വരച്ചത്.ചുവരില്‍ വരച്ചുകൊണ്ടിരുന്ന അവള്‍ ആശംസകളുടെ പ്രളയത്തില്‍ പെട്ട് ഒഴുകി വര വില കൂടിയ കടലാസുകളിലേക്ക് മാറ്റി. സാധാരണ കടലാസുകളെ അവള്‍ക്കു ഉള്‍ക്കൊള്ളാന്‍ ആയില്ല. അതിനാല്‍ അവള്‍ വര ക്യാന്‍ വാസിലേക്ക് മാറ്റി. വര്‍ണ്ണങ്ങള്‍ പൂത്തിറങ്ങുന്ന രാത്രികളില്‍ അവള്‍ തന്റെ വരയ്ക്കു ക്യാന്‍ വാസുകള്‍ പോരെന്നു മനസിലാക്കി. നല്ല ചില്ലുകളെ അവള്‍ വരയ്ക്കാനായി തിരഞ്ഞെടുത്തു. വിലയേറിയ ചില്ലുകളില്‍ ഒന്നില്‍ ഒരു ദിവസം അവള്‍ ഒരു ചിത്രം വരച്ചു. തന്റെ പതിനായിരം ബ്രഷുകളില്‍ നിന്നും അവള്‍ മികച്ച ചിലത് തിരഞ്ഞെടുതാണ് അവള്‍ ആ ചിത്രം വരച്ചത്.
അവള്‍ പറഞ്ഞു " ഈ വരന്ന മേളം കണ്ടാസ്വതിച്ചു ഞാന്‍ എന്റെ ജീവിതം ചിരിച്ചുകൊണ്ട് പൂര്‍ത്തിയാക്കും"
ക്യാന്‍വാസുകള്‍ കാറ്റില്‍ പറന്നു പോയി, കടലാസുകള്‍ പാറി പോയി ..
രചിച്ച ചിത്രത്തിന്റെ സൌന്ദര്യം ചുമക്കുന്ന ആ ചില്ലുമായി അവള്‍ ചുവരിനടുത്തു എത്തി. ഒത്ത ഉയരത്തില്‍ ഒരു ആണി അടിച്ചു കയറ്റി. ചുവരിന് വേദനിച്ചു ... പക്ഷെ കരയാതെ ചുവര്‍ നിന്ന്.
അവള്‍ കൊളുത് ഇട്ടു മനോഹരമാക്കിയ ചില്ല് ചിത്രവുമായി ചുവരിലെ ആണിയില്‍ തൂക്കാന്‍ ചെന്ന്.
പക്ഷെ ചില്ലിന്റെ മിനു മിനുപ്പില്‍ കൈ വഴുതി ചില്ല് താഴെ വീണു പൊട്ടി ചിതറി ..
അവളുടെ ഹൃദയം തകര്‍ന്നു പോയി.
ആഗ്രഹങ്ങള്‍ നുറുങ്ങി പോയി
അവളുടെ കണ്ണീര്‍ തുടയ്ക്കാന്‍ അവള്‍ കടലാസുകള്‍ തിരഞ്ഞു. സ്വന്തം കൈകൊണ്ടു വരച്ച കടലാസ് കഷണങ്ങള്‍ അവളുടെ വിളി കെട്ട് എത്തിയില്ല. മുഖം തുടയ്ക്കാന്‍ ക്യാന്‍ വാസു തിരഞ്ഞു .. അവരും വന്നില്ല. ബ്രഷുകള്‍ അവളെ നോക്കി കൊഞ്ഞനം കുത്തി..
ചില്ല് പറഞ്ഞു," നിന്റെ കൈകള്‍ എത്ര സുന്ദരം !! നിന്റെ മുഖം എത്ര മനോഹരം, നീ എന്നെ വാരി കൂട്ടി ഒരു ചെപ്പിലാക്കി നിന്റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കൂ ..ഞാന്‍ വിലയേറിയതും ഉയര്‍ന്ന നിലവാരം ഉള്ളവനും ആണ്!!"
അവള്‍ കേട്ടില്ല. വരയ്ക്കാന്‍ പറ്റിയ ബ്രശുകല്‍ക്കായി അവള്‍ പതിനായിരത്തില്‍ ചികഞ്ഞു. കടലാസിനും ക്യാന്‍ വാസിനും വേണ്ടി അവള്‍ പെരുവഴികളില്‍ അലഞ്ഞു..ചായങ്ങള്‍ക്ക് ചേരാത്തവ ആയി അവളുടെ ബ്രഷുകളും ചായങ്ങള്‍ പതിയാവാത്ത ആയി അവളുടെ ക്യാന്‍ വാസുകളും കൂട്ടുകള്‍ യോജിക്കാതെ അവളുടെ കടലാസുകളും അവളെ വിട്ടു പോയി.
ഇതെല്ലാം കണ്ടു നിന്ന ചുവര്‍ പറഞ്ഞു..
നീ ഓട്ടം നിര്‍ത്തുക. എന്നില്‍ വരയ്ക്കുക ..
അവള്‍ പറഞ്ഞു
നീ ചേതന ഇല്ലാത്ത ഒരു ചുവര്‍ ആണ്. നിന്നില്‍ എത്ര മഹത്വം ഉള്ള പടം വരച്ചാലും ബ്രഷുകള്‍ എന്നെ അങ്ങീകരിക്കില്ല. ആശംസകള്‍ എനിക്ക് ലഭിക്കില്ല. അനങ്ങാത ചുവരെ..എന്റെ സൌകര്യത്തിനു അനുസരിച്ച് നിന്നെ മാറ്റാനോ എന്റെ ഇഷ്ട്ടതിനു അനുസരിച്ച് നിന്നില്‍ വര്യ്ക്കാണോ എന്റെ സ്വാതന്ത്ര്യത്തിനു അനുസരിച്ച് ചായം തേച്ചു മിനുക്കാണോ കഴിയാത്ത നിന്നെ എന്തിനു കൊള്ളാം? നീ പരുക്കനും പദം വരാതവനും ആണ്. എന്റെ ചായകൂട്ടിന്റെ തെളിമ തരാന്‍ നിന്റെ പ്രതലങ്ങള്‍ പോരാ..ഭൂമി കുലുക്കത്തില്‍ നിനക്ക് വിള്ളലുകള്‍ വീഴാം.. ഭൂകമ്പത്തില്‍ നീ തകര്‍ന്നു വീഴാം.. എന്റെ വില കൂടിയ പതിനായിരം ബ്രഷുകളും തേഞ്ഞു തീരും..നീ അരസികനും അരോചകത്വം ചുമക്കുന്നവനും ആണ്. ജീവനുള്ള ഒരു ചിത്രം നിന്നില്‍ വരയ്ക്കാന്‍ ആവില്ല. ഞാന്നല്ലതിനെ തിരഞ്ഞെടുക്കും .. നീ ചുവരായി മാത്രം നില്‍ക്കുക.
ചുവര്‍ പറഞ്ഞു
ഈ വര്‍ണ്ണ പോലിമയുടെ കാലം മാറും. ഈ സ്വാതന്ത്ര്യത്തിനു വിലങ്ങു വീഴും ..ഈ സ്വപനങ്ങള്‍ തകരും .. നീ ചുക്കി ചുളിഞ്ഞു കുഴിഞ്ഞ കണ്ണുകളുമായി ജീവിതത്തിന്റെ നിറം മങ്ങിയ കടലാസും ക്യാന്‍ വാസുമാകും..ഭൂകമ്പങ്ങളും  ഭൂമി കുലുക്കങ്ങളും എന്നും ഉണ്ടാവും . ബ്രഷുകള്‍ നിനക്ക് അന്ന്യമാകും .. നീ വരും .. നീ വരും .. ഞാന്‍ ഉണ്ടാവും ഇവിടെ.
കാലം ബ്രഷുമായി നടന്നുനീങ്ങി. രമിച്ച വര്‍ണ്ണങ്ങള്‍ പതിരുകളുടെ ചിത്രങ്ങള്‍ വരച്ചു കൂട്ടി..
ഒടുവില്‍ എല്ലാം നേടി അവള്‍ തിരിച്ചു വന്നു..സ്വാതത്ര്യം സ്വപനങ്ങള്‍ക്ക് കാവല്‍നിന്നു.. പുതിയ ബ്രഷുകള്‍ പുതിയ ക്യാന്‍ വാസുകള്‍ തേടി യാത്ര തിരിച്ചു തുടങ്ങി. ബ്രഷുകള്‍ പറഞ്ഞു " നിന്റെ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങി. അതിനു ചുറ്റും കറുപ്പ് കലര്‍ന്ന് തുടങ്ങി, നിന്റെ സിരകളിലെ രക്തമോഴുക്കിനു വേഗം കുറഞ്ഞു.. വരയുടെ നിര്‍വൃതി പഴയ പോലെ തരാന്‍ നിനക്ക് കഴിവില്ല.. അവിടെ അപ്പുറത്ത് അതാ നല്ല കടലാസുകള്‍ !! നല്ല ക്യാന്വാസുകള്‍ ... ഞങ്ങള്‍ അവയുമായി ചേര്‍ന്ന് വര്‍ണ്ണത്തില്‍ രമിക്കട്ടെ.."
അവള്‍ പറഞ്ഞു .. ഞാനും അവയോടു മത്സരിക്കാം..
അവരത് കേള്‍ക്കാതെ ഓടി പോയി
അവളുടെ ഹൃദയം നുറുങ്ങി. നിശ്വാസം ഒരു ഇരുമ്പു കട്ട ആയി അവളിടെ നെഞ്ചില്‍ ഭാരം കയറ്റി വെച്ച്.. ഒന്ന് ശ്വാസം കിട്ടിയിരുന്നു എങ്കില്‍ എന്നവള്‍ ആഗ്രഹിച്ചു .. ഒരു തുള്ളി വെള്ളത്തിനായി അവള്‍ പെരുവഴിയിലൂടെ വേച്ചു വേച്ചു നടന്നു.. അവള്‍ക്കു ശരീരം തളര്‍ന്നു തുടങ്ങി.. കരച്ചില്‍ അവളില്‍ വിങ്ങലായി പിന്നെ കണ്ണ് നീരായി വിതുമ്പി.. അവള്‍ക്കു കാലിടറി ..വേഴാന്‍ തുടങ്ങവേ അവള്‍ കൈ നീട്ടി .. ഒന്ന് പിടിക്കാന്‍ ഒന്ന് സഹായിക്കാന്‍ അവള്‍ നിലവിളിച്ചു..ആരും എത്തിയില്ല. അവള്‍ നിലത്തു വീണു.. കരഞ്ഞുകൊണ്ടാവള്‍ ഇഴഞ്ഞു ഇഴഞ്ഞു നീങ്ങവേ ഒരു ചുവരില്‍ അവളുടെ കൈ തൊട്ടു.. അതില്‍ പിടിച്ചവല്‍ എണീല്‍ക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഒരു വിധം എണീറ്റ്‌ നിന്നവള്‍ ചുവരിലേക്ക് മുഖം ചേര്‍ത്ത് ഒച്ചയില്ലാതെ വിങ്ങി വിങ്ങി കരഞ്ഞു ..അവളുടെ കണ്ണ് നീര്‍ ചാലുകളായി ഒഴുകി ചുവരിലെ പായലിനോട് ചേര്‍ന്നു...
അതവിടെ ഒരു പുതിയ വര്‍ണ്ണം ചാലിച്ചു...
കണ്ണീരും പായലും ചേര്‍ന്ന ആ ചിത്രത്തില്‍ ഹൃദയത്തിലെ വേദനകളില്‍ നിറഞ്ഞ ചോരയുടെ നിറമുണ്ടായിരുന്നു. ഇരുള് മാഞ്ഞ മനസിന്റെ വരണം നിറഞ്ഞു നിന്നിരുന്നു..കണ്ടവര്‍ കണ്ടവര്‍ പറഞ്ഞു..
എത്ര മനോഹരം!! എത്ര സുന്ദരം!! എന്തുകൊണ്ട് നീ ഇതിനു മുന്‍പേ ഈ ചുവരില്‍ ചിത്രം വരച്ചില്ല!!!
അവള്‍ കണ്‍ തുറന്നു നോക്കി..
ആ പഴയ ചുവര്‍ തന്നെ.....!!! അതവിടെ തന്നെ നില്‍ക്കുന്നു..തന്റെ ഹൃദയത്തിന്റെ വര്‍ണ്ണങ്ങളും പേറി !!
ആ പഴയ ചുവര്‍!!

മാലാഖ പറഞ്ഞു.. മഴവില്ലോ, മയില്‍ പീലിയോ നിരകൂട്ടുകാലോ അല്ല ജീവിതം.. അത് ഹൃദയം തുറന്നു നല്‍കുന്ന കൈ താങ്ങുകള്‍ ആണ്.. അത് ചാരി നിന്ന് വിതുംബുവാന്‍ പറ്റുന്ന ചുവരാണ്


നല്ല ചുവര്‍..

No comments:

Post a Comment