Thursday, August 16, 2012

കാണാതെ കണ്ടു സ്നേഹിച്ച പെണ്‍കൊടി...

3


ഒരു നാള്‍ ഞാന്‍ എന്റെ ജീവിത പുസ്തകം തുറന്നു വെച്ചു ... എന്റെ ജീവിത പുസ്തകം തുറന്നു ഏടുകള്‍ മറിക്കാന്‍  ഒരുപാട് പേര്‍ വന്നു. ..പക്ഷെ ചില പേജുകള്‍ ഒട്ടി പിടിച്ചു ഇരുന്നതിനാല്‍ ആര്‍ക്കും വായിക്കാന്‍ പറ്റിയില്ല. ഞാന്‍ ആവട്ടെ എന്റെ ചിന്തകളും സ്വപ്നങ്ങളും ഒരു മിഥ്യ ആക്കി എന്റെ അറിവിനുള്ളിലെ അജ്ഞതയുടെ തമോ ഗര്തങ്ങളിലേക്ക് തള്ളിയിട്ടു  .. ആര്‍ക്കും എടുക്കാന്‍ പറ്റാത്ത വിധം ഞാന്‍ അതിനു മുദ്രയും വെച്ചു
ഇപ്പോള്‍ ഞാന്‍ ഒരു വെറും വികാര ജീവിയായ മനുഷ്യന്‍ ആയിരിക്കുന്നു. എന്നാല്‍ പ്രണയം തകര്‍ന്നു മനസ്സ് നശിച്ച കാമുകന്‍ അല്ല ഞാന്‍!! വികാരങ്ങള്‍ ശമിച്ച നിസംഗനായ ബ്രഹ്മചാരിയുമല്ല..സര്‍വം  വെടിഞ്ഞ സംന്ന്യാസിയുമല്ല !! എങ്കിലും എന്റെ ചിന്തകള്‍ക്ക് കൂട്ടിരിക്കാന്‍ ആരുമില്ലാത്ത ഒരു ഏകാകിയാണ്‌ ഞാന്‍.. അവിടെ ചിലര്‍ വാതില്‍ തുറന്നു എത്തി നോക്കും...ചിലര്‍ വലിഞ്ഞു കേറി വാഴ്ത്തുന്നു....ഞാന്‍ പക്ഷെ ഒരു സ്പോഞ്ച് പോലെയായിട്ടുണ്ട് ..
അതിനാല്‍ തന്നെ എന്റെ മാലാഖ എനിക്ക് പ്രത്യക്ഷ പ്പെട്ടത് പല നിറങ്ങളിലും വര്‍ണങ്ങളിലും ആയിരുന്നു. അത് പതിവ് സങ്കല്പ്പങ്ങള്‍ ക്കപ്പുറം വെളുത്ത മാലാഖ ആണ് എന്ന് കരുതാന്‍ വയ്യ. മാലാഖ പല നിറങ്ങളില്‍ വന്നെങ്കിലും മനസ്സ്  സ്ഫടികം പോലെ നിര്‍മ്മലവും പാലുപോലെ വെണ്മയും ഉള്ളവള്‍ ആയിരുന്നു...

ജീവിത പുസ്തകത്തിലെ താളുകള്‍ മരിക്കവേ ഒരു നാള്‍ മാലാഖ എന്റെ ഹൃദയ വാതില്‍ തുറന്നു കയറി വന്നു ..
എന്നിട്ട് ചിരിച്ചു..പറഞ്ഞു ..സ്നേഹം അതാണ്‌ എല്ലാം എന്ന്!!
ഞാന്‍ പറഞ്ഞു , ലോകാരംഭം മുതല്‍ ഭാഷ യുടെ അതിരുകള്‍ ഇല്ലാതെ മനുഷ്യന്‍ പറഞ്ഞും കേട്ടും തേഞ്ഞു പോയ അതിനെ - സ്നേഹത്തെ വെറുതെ വിടൂ..
മാലാഖ പറഞ്ഞു ... സ്നേഹിതാ ...സ്നേഹത്തെ കുറിച്ച് നിങ്ങള്‍ പറഞ്ഞു പറഞ്ഞു വിക്രുതമാക്കിയത്തിനു പരിശുദ്ധരായ  മാലാഖമാര്‍ എന്ത് പിഴച്ചു?
ഞാന്‍ പറഞ്ഞു , എങ്കില്‍ എന്റെ മാലാഖ ഒന്നുചെയ്യൂ ഒരു നല്ല ഹൃദയം എനിക്ക് തുറന്നു കാട്ടി തരൂ ..
മാലാഖ പറഞ്ഞു ... ഇതാണോ പ്രശ്നം? കാണിച്ചു തരാം ... പക്ഷെ കാലങ്ങള്‍ കൊണ്ട് നീ തെളിയിക്കണം നിന്റെ നിര്‍മ്മല ഹൃദയത്തിന്റെ വിശുദ്ധി.. മാനസിക പീഡനങ്ങള്‍ ആണ് മനുഷ്യ ഹൃദയത്തെ തേച്ചു മിനുക്കി നിര്‍മ്മലമാക്കുന്നത്..കടുത്ത ജീവിത യാഥാര്‍ ത്യങ്ങളിലൂടെ നീ എനിക്ക് മുന്പേ നടക്കുക..നിനക്ക് ചുവടുകള്‍ പിഴക്കുമ്പോള്‍ നീയോര്‍ക്കുക കര്‍മ ബന്ധങ്ങള്‍ നിനക്ക് ഒന്നും തരില്ല എന്ന്..തിരിഞ്ഞു നോക്കരുത്..നീ ഉപ്പു തൂണ്‍ ആയിപ്പോകാം .. അല്ലെങ്കില്‍ ചാവുകടല്‍!! അതിനാല്‍ നീ നടന്നു തുടങ്ങും മുന്പ് ലക്‌ഷ്യം  നിശ്ചയിക്കുക ..അവിടേക്ക് ഒറ്റയടി പാതയിലൂടെ മാത്രം നടക്കുക.... ലോകത്തില്‍ തനിയെ നില്‍ക്കുന്ന മനുഷ്യന്‍ ആണ് ലോകത്തില്‍ ഏറ്റവും ശക്തനായ മനുഷ്യന്‍ കവി വചനം നീ മറക്കണ്ട..എന്നാല്‍ ഇപ്പോഴും ഓര്‍ത്തിരിക്കുകയും വേണ്ട..
വഴികളില്‍ പെരുവഴി പോകാതിരിക്കുക. അവിടെ ചിരിക്കുന്ന യക്ഷികളും കരയുന്ന പ്രേതങ്ങളും നറുമണം പരത്തി നിനക്ക് ചുറ്റും വരും..
 (തുടരും )



No comments:

Post a Comment