Sunday, September 23, 2012

കാണാതെ കണ്ടു സ്നേഹിച്ച പെണ്‍കൊടി അവസാന ഭാഗം


കാണാതെ കണ്ടു സ്നേഹിച്ച പെണ്‍കൊടി അവസാന ഭാഗം



മാലാഖ പറഞ്ഞു. പറയൂ പുത്രാ നീ നിന്റെ ജീവിതത്തെ കുറിച്ച്..
ഏനിക്കുള്ള അറിവിന്റെ അവസാനത്തെ അക്ഷരങ്ങള്‍ പെറുക്കി വെച്ച് ഞാന്‍ എന്റെ വാക്കുകള്‍ മാലാഖയോട് പറഞ്ഞു. എന്റെ ജീവിതത്തെ കുറിച്ച്. അടഞ്ഞ അദ്ധ്യായങ്ങള്‍ അടഞ്ഞ പടി അവിടെ തന്നെ ഇരിക്കട്ടെ.. നല്ലതിനൊക്കെ ദൈവത്തിനു നന്ദി .. അല്ലാത്തവ്യ്ക്കൊക്കെ നിസ്സാരനായ എന്റെ മനസ്സിന് നന്ദി..
ഞാന്‍ കാണുകയും എന്നെ കാണാതിരിക്കുകയും ചെയ്ത ആ പെന്കൊടിയെ പറ്റി.. നീണ്ട പതിറ്റാണ്ട് എവിടെയോ മറയ്ക്കപ്പെട്ട ശേഷം കണ്ടു കിട്ടിയ  ഒരു നിധി ആയി ഞാന്‍ അവളെ ആര്‍ത്തിയോടെ ഇഷ്ട്ടപ്പെട്ടു. അതിനെ പ്രണയം എന്ന് വിളിക്കാമോ? ഹ ഹ ഹ വിളിക്കാംആയിരിക്കും. പ്രേമം എന്നോ? അങ്ങനേം വിളിക്കാം.. പക്ഷെ ഞാന്‍ അതിനെ വിളിക്കുക സ്നേഹം എന്നാണു..എനിക്കങ്ങനെ വിളിക്കാനുള്ള ബുദ്ധിയും വിവരവുമേ ഉള്ളൂ.. എന്റെ അറിവ് എത്രയോ പരിമിതം!! എന്റെ വാക്കുകള്‍ എത്രയോ പരിമിതം.. എന്റെ നനഞ്ഞ ജീവിത യാത്രയിലെ എല്ലാ ഇരുണ്ട ഗുഹകളെയും അടച്ചു പൂട്ടി, ഞാന്‍ കല്ലറകളില്‍ നിന്നും പുറത്തിറങ്ങി ആ ദേവാലയ മുറ്റത്തേക്ക് ചെല്ലുമ്പോള്‍ അവിടെ മുഴുവന്‍ പ്രകാശം ആയിരുന്നു. നന്മയുടെ കിരണങ്ങളില്‍ ഞാന്‍ കണ്ടത് മതങ്ങളുടെ ഗരിമ ആയിരുന്നില്ല മറിച്ചു മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ശ്വാസം കിട്ടി ചെല്ലുന്നവന്റെ ഒരു കണ്ണ് മിഴിക്കുന്ന ആശ്വാസം ആയിരുന്നു. അവിശ്വസനീയം.. എല്ലാ വിധ വിളക്കുകളും കത്തി നില്‍ക്കെ ഞാന്‍ ആ പടി കയറി ചെന്നു... അവിടെ നന്മ പൂവിടുന്നതും സന്തോഷം വിളയാടുന്നതും ഞാന്‍ കണ്ടു.. വഴി അറിയാതെ വന്ന പലരും കണ്ണ് നീര്‍ പൊഴിച്ചതില്‍ ഇടയിലൂടെ നടന്നു ഞാന്‍ ആ മുഖം തേടി.. അതിലൊരു കണ്ണ് നീര്‍ തുള്ളി അവളുടേത്‌ ആണ് എന്ന് ഞാന്‍ കരുതി.. 

എന്റെ ചരിത്രം ഒരു കോമാളിയുടെതാണ്....
വിദൂഷകന്‍!!
മനസ്സില്‍ കടുത്ത ഇരുട്ട് മാറാല കെട്ടി കിടക്കുമ്പോഴും തുടിക്കുന്ന ഹൃദയം കൊണ്ട് മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മണ്ടന്‍!!
നിഗളങ്ങളുടെകാലം കഴിഞ്ഞു കൌമാരത്തിന്റെ പടി കടന്നു വികൃതി കൂട്ടതിനോപ്പം കഴിഞ്ഞ നാളുകള്‍.. യൌവനത്തിന്റെ നിറവില്‍ പരാക്രമാങ്ങളുടെ നായകനായും നേതാവായും വാണകാലം.. അവിടെ ശരികള്‍ എന്റേത് മാത്രം ആയിരുന്നു.. തെറ്റുകള്‍ എന്റെ അവകാശം ആയിരുന്നു.. പോയവയും വന്നവയും ഒക്കെ നേട്ടങ്ങള്‍ എന്ന് മനസ്സില്‍ കുറിച്ചിട്ട വിപ്ലവ വീര്യങ്ങളുടെ കാലം.. പോര്‍വിളികള്‍ !!കൊലവിളികളും യുദ്ധങ്ങളും കൊണ്ട് നിറഞ്ഞ കാലം.. ഞാന്‍ ഉല്സുകന്‍ ആയിരുന്നു പോരാട്ടങ്ങള്‍ക്ക്..ഹൃദയത്തിനു
ള്ളില്‍ ആസക്തി നിറച്ചു വെച്ച് പോരാട്ടങ്ങള്‍ക്കും ചൂത് കളികള്‍ക്കും സല്ക്കാരങ്ങള്‍ക്കും പോയ കാലം.. മനസ്സിലെ സ്നേഹത്തിനു ഉടവ് തട്ടതെയിരിക്കാന്‍ പ്രാര്‍തിച്ച ഒരമ്മയുടെ മകനായിരുന്നു ഞാന്‍ എന്നതിനാല്‍ ചളിക്കുഴികളില്‍ വീഴാതെ ആസക്തികളുടെ പുഴകളെ മറികടന്നു ഞാന്‍ മുന്നോട്ടു കുതിച്ചിരുന്നു..
കാലം കഴിയുമ്പോള്‍ ജ്ഞാനം വട്ടം പിടിക്കും എല്ലാവരെയും .. എന്നെയും!! ഹ ഹ ഹ മറുജന്മം തേടി ഒടുവില്‍ ഒരു അമ്പല നടയില്‍ ഞാന്‍ ചെന്നിരുന്നു.. ഏഴു പതിറ്റാണ്ടിന്റെ പ്രാര്‍ത്ഥന ഉരുവിട്ടചുണ്ടുകളും,  ചുളിഞ്ഞു  മങ്ങിയ മുഖവും ഉള്ള ഒരു അമ്മയും പടയോട്ട കാലത്ത് ജ്ഞാന  ദോഷത്താല്‍ മുറിവേല്‍പ്പിച്ച ഹൃദയം ചുമക്കുന്ന ഒരു പിതാവിനെയും എന്റെ നേരെ നീട്ടി ജടാധാരി പറഞ്ഞു , ഈ കൈ പിടിക്കുക..ഒരു നിമിഷതെക്കും ആറു മാസത്തേക്കും വായുവിനെ അവകാശമാക്കിയ രണ്ടു പേരാണിവര്‍.. നിനക്കവരെ അമ്മെ എന്നും പിതാവേ എന്നും വിളിക്കാം.. ഒരാളെ എപ്പോള്‍ വേണമെങ്കിലും എടുക്കാം .. ഒരാളെ ആറു മാസത്തിനു ശേഷവും !! ഒരുപാടു യുദ്ധങ്ങളും പടയോട്ടങ്ങളും നടത്തി വീരനായി മടുത്തു വന്നിരിക്കുന്ന നീ ഈ അസ്തികൂടാവകാശികളെ കൈ പിടിച്ചു നടത്തൂ..വീഴാതെ താങ്ങിയാല്‍ നിനക്ക് പുണ്യം .. അകലാതെ കാത്താല്‍ നിനക്ക് നന്മ.. മരിക്കാതെ സൂക്ഷിച്ചാല്‍ നിനക്ക് സ്വര്‍ഗം..!!
പടയോട്ടത്തിന്റെ ധൈര്യം മനസ്സില്‍ പേറി രണ്ടു കൈ പിടിച്ചു കാട്ടിലെ സ്വച്ചതയിലേക്ക് നടക്കുമ്പോള്‍ ദൈവത്തെയും നേരിടുമെന്ന അഹങ്കാരം..ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഹുങ്കാരം.. ഞാന്‍ നടന്നു തുടങ്ങി...എന്റെ നെഞ്ച് വിരിച്ചു..
പക്ഷെ ഞാന്‍ വീണു തുടങ്ങുകയായിരുന്നു..ഞാന്‍പോലും  അറിയാതെ ഞാന്‍ പല തവണ വീണു .. മുട്ടുകള്‍ പൊട്ടി, ചോര വാര്‍ന്നു.. പക്ഷെ ഞാന്‍ കര്‍മ്മ യോഗത്തിലെ എന്റെ യോഗങ്ങള്‍ നിറ തെറ്റാതെ നടത്തികൊണ്ടിരുന്നു.

ഒടുവില്‍ ഒരു നാള്‍...
ഞാന്‍ സ്വപ്നത്തില്‍ കാത്തു സൂക്ഷിച്ച ആ പെണ്‍കൊടി എനിക്ക് മുന്പില്‍ വന്നു അഷ്ട ലക്ഷ്മികളും ലക്ഷണമൊത്തൊരു തിരി നാളം ആയി തെളിഞ്ഞ പോലെ...
ആ ജീവിത തിരു നടയില്‍ നിന്ന് ഞാന്‍ വിളിച്ചു പറഞ്ഞു  പറഞ്ഞു,
" ഗര്‍ ഫിര്‍ദൌസ് ബരരുയെ സെമീനസ്ത്
ഹമീ അസ്തോ ഹമീ അസ്തോ ഹമീ അസ്തോ "
( ഈ ലോകത്തില്‍ എവിടെയെങ്കിലും സ്വര്‍ഗം ഉണ്ടെങ്കില്‍ അത് ഇവിടെയാണ്‌  അത് ഇവിടെയാണ്‌ അത് ഇവിടെയാണ്‌ )
അവള്‍ പ്രകാശം പരത്തി നിലവിളക്കിനു മുന്നില്‍ നിന്ന് കണ്ണ് തുറന്നു നോക്കുകയും നിലക്കന്നാടിക്ക് മുന്നില്‍ നിന്ന് കാര്‍ക്കൂന്തല്‍ തടവുകയും ചെയ്തു..കയ്യെത്താ ദൂരത്തു നിന്നിരുന്ന അവളെ പുല്‍കാന്‍ ഞാന്‍ സ്വപ്നങ്ങളുടെ പുഷ്പ്പക  വിമാനത്തില്‍ ഏറി അവളുടെ അടുത്തേക്ക് പോയി.
അഷ്ട ലക്ഷ്മികളും ചേര്‍ന്ന അവള്‍  ചുണ്ടുകളിലെ ചുവപ്പിനിടയില്‍ തേന്‍ നിറച്ച കാവ്യരസം ചേര്‍ത്ത്  എന്റെ നേരെ നോക്കി പറഞ്ഞു.
വരൂ മനുഷ്യ പുത്രാ .. ഞാന്‍ ജീവിതത്തിന്റെ വെളിച്ചത്തില്‍ നിനക്കും എനിക്കും വേണ്ടി ഇവിടെ നിറദീപം ആയി കാത്തിരിക്കുന്നു.
എന്റെ കാവല്‍ മാലാഖ അണിയത്ത്‌ വന്നിരുന്നു ചെവിയില്‍ പറഞ്ഞു,
"സമാഗീവ ആകൃതി: സമാന ഹൃദയാനി മ :
സമാനമസ്തു വോ മനോ യഥാവാ : സുസഹസതി" ( ര്രിഗ്ഗ്വേദം)
( നിങ്ങളുടെ നിശ്ചയം ഒന്നായിരിക്കട്ടെ.. ഹൃദയം ഒന്നായിരിക്കട്ടെ, മനസ്സ് ഒന്നായിരിക്കട്ടെ നിങ്ങള്‍ക്കേവര്‍ക്കും സുഖമായിരിക്കട്ടെ)
അതിനായി
"സംഗം ച്ച്വധം  സംവദധ്വം സംമോ  manaamsi ജാനതാം"( ര്രിഗ്ഗ്വേദം)
( നിങ്ങള്‍ ഒന്നിച്ചു നടക്കുവിന്‍, സംസാരിക്കുവിന്‍ അന്വേന്ന്യം പറയുന്നത് മനസ്സിലാക്കുവിന്‍ ) 

ഞാന്‍ യാത്ര തുടരുകയാണ് ... മേഖങ്ങല്‍ക്കപ്പുരതെക്കും യുഗങ്ങല്‍ക്കപ്പുരതെക്കും മാമാലകള്‍ക്ക് അപ്പുറത്തേക്കും !!!
എനിക്ക് ജ്ഞാനം തുറന്നുകിട്ടി. സ്നേഹം ജ്ഞാനം നല്‍കും എന്ന് എന്റെ ചെവിയില്‍ മന്ത്രിച്ചതും എന്റെ കാവല്‍ മാലാഖ ആണ്.
ചെപ്പു തുറന്നു ജ്ഞാനം പുറത്തേക്കു വന്നപ്പോള്‍ ഞാന്‍ ആനന്ദ പുളകിതന്‍ ആയി. അഷ്ട ലക്ഷ്മി എനിക്കായി തുറന്ന വാതില്‍ നിന്നുകൊണ്ട്
ഞാന്‍ വിളിച്ചു പറഞ്ഞു
എന്റെ ആനന്തത്തെ വര്‍ണ്ണിക്കാന്‍ ബെര്‍ത്രാന്ദ് റസ്സല്‍ പറഞ്ഞത് ഞാനും ആവര്‍ത്തിച്ചു.
A good life is one inspired by Love and guided by Knowledge
പക്ഷെ അറിവ് കിട്ടി .. ജ്ഞാനം എവിടെ ? വിശ്വാസം കിട്ടി എന്നാല്‍ സ്നേഹം എവിടെ?
മാഖ ഒരു കഥ പറഞ്ഞു
" പരസ്പരം അറിയാത്ത രണ്ടു സംന്ന്യാസിമാര്‍ ( സംന്യാസി  ആണ് ശരി സന്യാസി അല്ല ) ലോകത്തിന്റെ രണ്ടു വശങ്ങളില്‍ ഉണ്ടായിരുന്നു.
ഒരിക്കല്‍ ആത്മാവ്  ഇവരെ ഒന്നിപ്പിക്കാന്‍ തീരുമാനിച്ചു.
ആത്മാവോ ? ഞാന്‍ മാല്ഖയോടു ചോതിച്ചു - അതാരാണ്?
ഒരു മനുഷ്യനും മറ്റൊരു മനുഷ്യനും തമ്മില്‍ ഉള്ള അന്ധതെ കൂട്ടി ഇണക്കുന സത്യം വിശ്വാസം സ്നേഹം എന്നിവ ചേര്‍ന്നുണ്ടാകുന്ന മാനദണ്ഡം ആണ് ആത്മാവ്. അതിനാല്‍ തന്നെ അതു പരിശുധമാണ്!! യേശു ദേവന്‍ പറഞ്ഞതുകെട്ടിട്ടില്ലേ? ഒരുവന്‍ ലോകംമുഴുവന്‍ നേടിയാലും അവനു അവന്റെ ആത്മാവ് നഷ്ട്ടപ്പെട്ടാല്‍ എന്ത് പ്രയോജനം എന്ന്? തിരിച്ചരിയെണ്ടാവയെ തിരിച്ചരിയുന്നില്ലെങ്കില്‍ അറിവിന്‌ എന്ത് വില? തിരിച്ചരിയെണ്ടാവനെ തിരിച്ചരിയുന്നില്ലെങ്കില്‍ മുഖം എന്തിനു? അപ്പോള്‍ ആത്മാവ് ഒരു പ്രാവായി ഒരു മുനിയുടെ അടുത്ത് വന്നു പറഞ്ഞു " ഞാന്‍ സത്യം. നിന്റെ അടുത്തേക്ക് വരുന്നു. കാരണം നീ വിശ്വാസം ആണ് .. നീയും ഞാനും ചേര്‍ന്നിരുന്നാല്‍ സ്നേഹവും അതുണ്ടായാല്‍ ജ്ഞാനവും അതുണ്ടായാല്‍ സന്തോഷവും അതുണ്ടായാല്‍ സ്വാതന്ത്ര്യവും അതുണ്ടായാല്‍ സ്വര്‍ഗ്ഗവും  അതുണ്ടായാല്‍ ദിവ്യത്വും അതുണ്ടായാല്‍ ആനന്ദവും ലഭിക്കും. ഒരുങ്ങുക.
പ്രാവ് പറന്നു പോയി . സംന്യാസി തെന്റെ കുടില് പൊളിച്ചു പുതിയത് ഒന്ന് പണിതു. പര്‍ണ്ണ ശാല പുതുക്കി പണിതു.. ആശ്രമ മുട്ടത്തു പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചു..ഫലങ്ങള്‍ ശേഖരിച്ചു ...വിഭവങ്ങള്‍ തയ്യാറാക്കി.
പെട്ടെന്ന് ഇടി വെട്ടി.കൊടുങ്കാറ്റൂതി. കനത്ത മഴഒഴിയാതെ പെയ്തു. പുഴകള്‍ നിറഞ്ഞു കവിഞ്ഞു.
മുനി ആകാംക്ഷാ ഭരിതനായി കാത്തിരുന്നു..പുഴ കടക്കാന്‍ തോണിയുമായി..
എന്നാല്‍
പക്ഷെ സത്യം വന്നില്ല .. പ്രാവ് വന്നുപറഞ്ഞു ...ജ്ഞാനം ലഭിച്ചിരിക്കുന്നു സത്യത്തിനു  ..ഇത് അപശകുനം ആണ്... വരില്ല ഞാന്‍.
നിരാശന്‍ എങ്കിലും ഇന്നും വിശ്വാസം കാത്തിരിക്കുന്നു ... സത്യം തെന്നെ കാണാന്‍ വരുമെന്ന് വിശ്വസിച്ചു..
നിന്റെ ആനന്ദത്തിന്റെ സ്ഥിതി ഇതാണ്  മനുഷ്യ പുത്രാ..
ഹ ഹ ഹ ഹ ഹ ഹ
ഒടുവില്‍ പുഷ്പ്പക വിമാനം മേഘങ്ങള്‍ക്കിടയില്‍ അവളുടെ അടുതെത്തി..
അവള്‍ ചിരിച്ചു .. കൈ നീട്ടി.. ഞാന്‍ ആ കൈകളില്‍ പിടിച്ചു ..മേഘങ്ങള്‍ക്കിടയിലൂടെ നടന്നു ..
തിളങ്ങുന്ന മുഘ്ത് നോക്കി ഞാന്‍ വിളിച്ചു .. നക്ഷത്രമേ...
അവള്‍ കാണാതെ ഞാന്‍ കണ്ടു സ്നേഹിച്ച ആ പെണ്‍കൊടി അഷ്ട ലക്ഷ്മി അധിവസിക്കുന്ന നക്ഷത്രം ആയിരുന്നു എനിക്ക്..
ഞാന്‍ അതിലൂടെ ഓടിയും ചാടിയും നടന്നു..
എന്നാല്‍ ഒരു ദിനം..
മേഘങ്ങള്‍ക്കിടയില്‍ നേരം പുലര്‍ന്നപ്പോള്‍ നക്ഷത്രം അകലെയാണ്..ഞാന്‍ കൈ നീട്ടി .. നിലവിളിച്ചു.. തേങ്ങി..
മറുപടി വന്നില്ല..
ഹൃദയം തകര്‍ന്നു ഞാന്‍ നിലവിളിച്ചപ്പോള്‍ ആത്മാവ് എന്നോട് വന്നു പറഞ്ഞു..
അവള്‍ ഒരു നക്ഷത്രവും നീ വെറും മനുഷ്യ പുത്രനുമാണ്..
മനുഷ്യ പുത്രന് നക്ഷത്രത്തില്‍ തൊടാന്‍ കഴിയില്ല.. അതിന്റെ തിളക്കം താങ്ങാന്‍ ഈ കണ്ണുകള്‍ പോര..നിഴല്‍ പതിയാന്‍ ഈ മുഖം പോര...
അവള്‍ അഷ്ട ലക്ഷ്മികള്‍ അധിവസിക്കുന്ന ദീപം ആണ്..
നീയോ?
ഹ ഹ ഹ ഹ ഹ ഹ ഹ ഹ
ഞാന്‍ പറഞ്ഞു.ഞാന്‍  മനുഷ്യ പുത്രന്‍ ആണെങ്കിലും അവള്‍ അഷ്ട ലക്ഷ്മി ആയതുകൊണ്ടും പ്രകാശം അവളില്‍ ജ്വളിക്കുന്നതിനാലും ഒരു നാള്‍ അവള്‍ വരും.. എന്റെ സ്നേഹത്തിന്റെ ശവ പറമ്പിലെ അവശേഷിക്കുന്ന അസ്ഥികള്‍ പെറുക്കി മടിയില്‍ വെച്ച് അവള്‍ പറയും അല്ലയോ മനുഷ്യ പുത്രാ നീ എന്ത് നല്ല സ്നേഹിതന്‍ ആണ്!!
എന്ന്
എനിക്കത് മതി...
മാലാഖ പറന്നു പോയി പൊട്ടി ചിരിച്ചുകൊണ്ട് !! മണ്ടന്‍ മണ്ടന്‍ എമണ്ടന്‍ മണ്ടന്‍ !!!
ആത്മാവ് ചിരിച്ചുകൊണ്ട് പറഞ്ഞു വിദൂഷകന്‍..
ഞാന്‍ മനസ്സില്‍ പറഞ്ഞു
എല്ലാം പൂര്‍ണ്ണം
എല്ലാവര്ക്കും സമധാനം
എല്ലാവരും  ആനന്ദിക്കുക..
കാരണം അവള്‍ ഒരു തിളങ്ങുന്ന നക്ഷത്രം ആണ് !!
അഷ്ട ലക്ഷ്മികളും കുടുയിരിക്കുന്ന ശുഭ്ര നക്ഷത്രം!!!

( എന്റെ ഈ ചിന്തകള്‍ ഇവിടെ ഞാന്‍ അവസാനിപ്പിക്കുന്നു. ഇതൊരു കഥയാണ്‌..ഇവിടെ അക്ഷരങ്ങള്‍ക്ക് വേദനിക്കില്ല. വായിക്കുന്നവര്‍ക്കും.)


പൂര്‍ണ്ണമദ : പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണ മുതവ്യതെ..
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാ  പ ശിഷ്യതെ
ഓം ശാന്തി : ശാന്തി : ശാന്തി
( അത് പൂര്‍ണ്ണം, ഇത് പൂര്‍ണ്ണം പൂര്ന്നതില്‍ നിന്ന് പൂര്‍ണ്ണം ഉയര്‍ന്നു കാണപ്പെടുന്നു. പൂര്‍ണ്ണത്തിന്റെ പൂര്‍ണ്ണത്തെ ഗ്രഹിച്ചിട്ടു പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു..ഓം ശാന്തി : ശാന്തി : ശാന്തി )

ജോയ് ജോസഫ്‌




No comments:

Post a Comment