Wednesday, September 26, 2012

വില പേശാന്‍ ആരും ഇല്ലാതിടം കണ്ടെത്തി

 (നാളത്തെ ഞാന്‍ എങ്ങനെ ആയിരിക്കും എന്ന് ഇന്നലെ ഞാന്‍ ഭാവനയില്‍ കണ്ടെടുത്ത  ചിത്രം. ആ ഇരിക്കുന്നത് ഞാന്‍ ആണ്..മുന്നിലങ്ങനെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് എന്റെ ദൈവവും.. ഞാന്‍ ഏകനാണ്. ദൈവവും. ദൈവത്തില്‍ വിശ്വസിക്കുക. എന്നിലും !! ഹ ഹ ഹ )

ഞാന്‍ ഇപ്പോള്‍ പരിശീലനത്തില്‍ ആണ്. അടുത്ത നാളുകളില്‍ ഒരുപക്ഷെ തുടങ്ങേണ്ടി വരുന്ന ഏകാന്ത ജീവിതത്തിനുള്ള പരിശീലനം. ഒരുപാട് സ്നേഹം തന്നവരും ഒരു പാട് സ്നേഹം വാങ്ങിയവരും ഇല്ലാതാകുന്ന കാലത്തേക്കുള്ള പരിശീലനം. അവിടെ ഞാനും പ്രകൃതിയും മാത്രം. ഞാനും ദൈവവും മാത്രം. ഞാനും എന്നിലെ ദീപ്തമായ പ്രണയ മോഹങ്ങളും പ്രണയ നഷ്ടങ്ങളും ചേരുന്ന കണക്കു പുസ്തകം മാത്രം, വിയര്‍പ്പു തുള്ളി കൊണ്ട് ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം. അവിടെ എന്നോട് പിണങ്ങാന്‍ ഞാന്‍ മാത്രം. പരിഭവം പറയാന്‍ എന്റെ നിഴല്‍ ( അത് കൂടെ ഉണ്ടോ ആവോ? ഹ ഹ ഹ ഹ ) മാത്രം. വില പേശാന്‍ ആരും ഇല്ലാതിടം, അസൂയപ്പെടാന്‍ ഒന്നും കണ്ടു കിട്ടാന്‍ ഇല്ലതിടം, കൊതിയുല്ലതോന്നു ലഭിക്കാന്‍ സാഹചര്യം ഇല്ലാത്ത ഇടം. സൌകര്യങ്ങള്‍ കുറഞ്ഞു പോകുന്നതിനു വഴക്ക് കൂടാന്‍ സാഹചര്യം ഇല്ലാത്ത ഇടം. സൌകര്യങ്ങള്‍ കൂടി പോയി എന്ന് പൊങ്ങച്ചം പറയാന്‍ പറ്റാത്ത ഇടം. അന്ന്യന്റെ ഭാണ്ഡം നോക്കി എന്റെ മനസ്സുകൊണ്ട് പണം എണ്ണാന്‍ പറ്റാത്ത ഇടം. ധനം സൂക്ഷിക്കെണ്ടാത്ത ഇടം, ധനം കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലാത്ത ഇടം, സ്നേഹത്തെ പറ്റി വീമ്പിളക്കാന്‍ സെര്‍വറുകള്‍ കണ്ണ് ചിമ്മാത ഇടം, മതമോ രാഷ്ട്രീയമോ അന്ധമാക്കാന്‍ എത്താത്ത ഇടം. വസ്ത്രങ്ങള്‍ വേണ്ടാത്ത ഇടം, കാമത്തിന് എത്തി നോക്കാന്‍ സൗകര്യം തോന്നാത്ത ഇടം, ഇരുട്ട് കനം പിടിച്ചു നില്‍ക്കുമ്പോള്‍ അതിലേക്കു നോക്കി കിടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഇടമില്ലാത്ത ഇടം. വെളിച്ചം കാണുമ്പോള്‍ കാട്ടാറില്‍ ചാടി കുളിക്കാന്‍ പറ്റുന്ന ഒരിടം, രണ്ടു കാലും തലയും തലച്ചോറും ബുദ്ധിയും ഉണ്ടെന്നും രൂപമൊത്ത മുലകള്‍ സ്വപ്നം വിതറി വരുമെന്നും കരുതാന്‍ കഴിയാത്ത ഇടം.. ഏകനായ ഏകാന്തനായ ദൈവത്തിനൊപ്പം മഴയും വെയിലും മഞ്ഞും വസന്തവും വര്‍ഷവും ഇടിമിന്നലും വന്ന്യതയും പക്ഷികളും മൃഗങ്ങളും കാറ്റ് ജീവികളും മേയുന്ന ഒരിടം, ഞാന്‍ പ്രതീക്ഷിച്ചിരുന്ന  ആ നിമിഷങ്ങളും ആ അവസരവും ആ സാഹചര്യവും ഇതാ വന്നടുത്തു കൊണ്ടിരിക്കുന്നു.. ഇനി അധികകാലം ഇല്ല ഒന്നിനും. ഉള്ള നേരം സന്തോഷം പങ്കു വെച്ച് കാട് കയറാം എന്ന് കരുതി. എന്നാല്‍ അതും നിഷേധിക്കപ്പെടുന്നു. എങ്ങും നന്മ തിന്മകള്‍ ഏതെന്ന തര്‍ക്കം. സ്നേഹത്തിനു നിയമം കാവലിരിക്കുന്നു. പറയുന്ന വാക്കുകള്‍ക്കു അളവുകോല്‍ വച്ചിരിക്കുന്നു. കൊടുക്കുന്ന സ്നേഹം തൂക്കി നോക്കി വില നിശ്ചയിക്കുന്നു.. അപ്പോള്‍ കൂടെ കൂട്ടാന്‍ പറ്റിയ ആരുമില്ല. ഇടക്കൊക്കെ വരൂ അടിച്ചു പൊളിക്കാം എന്ന് ക്ഷണിക്കാന്‍ പറ്റിയവരും ഇല്ല. ഉള്ളത് വീതം വെച്ച് കൊടുത്തിട്ട് പോകാം എന്ന് കരുതിയാല്‍ അത് വാങ്ങാന്‍ പറ്റിയവരും ഇല്ല.
എന്റെ പതിനാറു വര്‍ഷത്തെ സുഹൃത്ത്‌ ഞാന്‍ ആഗ്രഹിച്ച പടി ഉള്ള എന്റെ ഏകാന്ത വസതിനുള്ള സ്ഥലം കണ്ടെത്തി തിരിച്ചെത്തി ഇന്നലെ.. അടുത്ത ആഴ്ച അത് കാണാന്‍ പോണം. പറ്റിയാല്‍ അന്ന് തന്നെ ഉറപ്പു പണം കൊടുക്കണം. അതിനുള്ള ശ്രമത്തില്‍ ആണ് ഞാന്‍.. കാമറ വരുമെന്ന പേടി വേണ്ടല്ലോ. സുന്ദരികളെ കണ്ടു മനം കലങ്ങും എന്നും വേണ്ടത്രേ..സ്നേഹം പറഞ്ഞു അത്ര എളുപ്പത്തില്‍ ആരും അവിടേക്ക് വരുമെന്ന പേടിയും വേണ്ടാ എന്നാണവന്‍ പറഞ്ഞത് .. ഏറ്റവും അടുത്തുള്ള മനുഷ്യനെ കാണാന്‍ കുറഞ്ഞത്‌  പതിനൊന്നു കിലോമീറ്റര്‍ നടക്കണം. ചത്ത്‌ കിടന്നാല്‍ എന്ത് ചെയ്യും എന്നാണവന്‍ എന്നോട് ചോതിച്ച ഏക സംശയം. നഷ്ടബോധം ഇല്ലാത്തവന്, കിട്ടാനുല്ലതിനെ പറ്റി ആഗ്രഹം ഇല്ലാത്തവന്, മരിക്കാന്‍ ഭയമില്ലതവന്, ജീവിക്കാന്‍ കൊതി ഇല്ലാത്തവന്, എവിടെ ചത്ത്‌ കിടന്നാലും എന്താണ്? ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ ചിരിച്ചു. ചുടലയ്ക്ക് കാവലിരിക്കുന്ന കുഴി വെട്ടിയുടെ ചിരി പോലെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ എന്നെ കെട്ടി പിടിച്ചിട്ടു പറഞ്ഞു.. പൊന്നു മോനെ.. പക്ഷെ എനിക്കറിയാമല്ലോ നീ എവിടാണ് എന്ന്..എനിക്കവിടെ വരാമെന്നും.. എനിക്കത് മതി.. ബാക്കി ഒക്കെസ്നേഹം സ്നേഹം എന്ന് പറഞ്ഞു വട്ടു പിടിച്ചു നടക്കുകയും സ്നേഹം കാട്ടി വഞ്ചിക്കുകയും ചെയ്യുന്നവര്‍ക്ക് കൊടുത്തേക്കൂ.. എനിക്ക് വേണ്ട. നീ നന്നായി സുഖമായി നിന്റെ ഇഷ്ട്ടം അനുസരിച്ച് ജീവിക്കുന്നത് കണ്ടാല്‍ മതി എനിക്ക് എന്ന്..
ഹ ഹ ഹ ഹ ഹ ഹ ഹ അവിടെ ഞാനും ദൈവവും മാത്രം, ഞാനും പ്രകൃതിയും മാത്രം ഞാനും ചിന്തകലുംമാത്രം. എന്നോട് തര്‍ക്കിക്കാന്‍ ജ്ഞാനികള്‍ വരുമെന്ന് പേടിക്കേണ്ടല്ലോ.തര്‍ക്കിക്കാന്‍ പ്രേമ ഭാജനങ്ങളും !! ഞാന്‍ ഏകനാണ് ദൈവത്തെ പോലെ... തീര്താടനതിനു ഒരു സാധ്യതയും ഇല്ലാത്ത കാലവും ലോകവും.. നന്നായിരിക്കും അല്ലെ? നന്നായിരിക്കും.. ഇന്നും ഏകാന്ത  ജീവിതത്തിനുള്ള പരിശീലനം തുടര്‍ന്ന്.. നന്നായി മനസിലായി വരുന്നുണ്ട്!!! ഹ ഹ ഹ ഹ ഹ

ജോയ് ജോസഫ്‌ 
 kjoyjosepk@gmail.com
www.mylifejoy.blogspot.com
 

No comments:

Post a Comment