Friday, September 28, 2012

ഈ വഴിയുടെ അങ്ങേ അറ്റത്ത്‌


അവളെന്‍ ഹൃദയ വനികയില്‍ വിരിഞ്ഞ പൂവ്
അവളെന്‍ ഹൃദയ സരസിലെ തെളിഞ്ഞ നീര്
പൂക്കാലം മാഞ്ഞാലും പൂവൊക്കെ കൊഴിഞ്ഞാലും
ഹൃദയമിടിക്കുവോളം അവളെന്‍ മനസിലെ പനിനീര്‍പൂ
അവള്‍ ചിരിച്ചില്ലെങ്കിലും എന്‍ മനം ചിതറുകില്ല

ഉരിയാടിയില്ലെങ്കിലും തപിക്കില്ല മനം
ആകാശ ദീപങ്ങള്‍ അടര്‍ന്നു വീണാലും
സ്നേഹമേ നിന്നെയോടുക്കുവാനാകുമോ?
കവിതകള്‍ എത്രയെഴുതിയാലും തീരുകില്ല
പാട്ടുകള്‍ പാടിയാലും തീരുകില്ല
കഥകള്‍ എത്ര നിറഞ്ഞാലും തീരുകില്ല
കദനങ്ങള്‍ ഒടുങ്ങിയാലും തീരില്ല
ക്ഷയിക്കില്ലെന്നു കരുതിയാലും
അക്ഷയമെന്നു കരുതിയില്ലെങ്കിലും
നീയൊരു സാഗരമല്ലേ പ്രിയേ..
നിന്നിലെ പ്രണയം തിരകളുമല്ലേ
ഈ നേര്‍വഴി എവിടെയവസാനിക്കും?
ഇനിയൊരു വഴിയെ ആരുണ്ട്‌ നമുക്ക് കൂട്ടായ്
എന്‍ ഗ്രാമമേ നിന്നോട് വിട ചൊല്ലാന്‍ ഇനി നാളേറെ ഇല്ല,
കാത്തു നില്‍ക്കാന്‍ ആളുമില്ല,
എങ്കിലും ഈ വഴിയുടെ അങ്ങേ അറ്റത്ത്‌
ഒരു നാള്‍ തെളിയും നിന്‍ മുഖം
അതുവരെ ഈ ഹരിതം വാടാതിരിക്കട്ടെ
ആ മുഖം മങ്ങാതിരിക്കട്ടെ.
മരുപച്ചയിലെ വാസം തീര്‍ന്നു നീ
തനി പച്ചയില്‍ എതിടുമ്പോള്‍
ഇവിടുണ്ടാവാന്‍ കൊതിയുണ്ട്
നിയതി നിനയ്ക്കില്‍ കണ്ടു മുട്ടാം

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment