Friday, September 28, 2012

സമാന ഹൃദയാനി


ഹൃദയ ദിനത്തില്‍ എന്നെ സ്നേഹിക്കുന്ന എല്ലാവര്ക്കും എന്റെ ഹൃദയ പൂര്‍വകമായ ആശംസകള്‍ ...
"സമാഗീവ ആകൃതി: സമാന ഹൃദയാനി മ :
സമാനമസ്തു വോ മനോ യഥാവാ : സുസഹസതി" ( ര്രിഗ്ഗ്വേദം)
( നിങ്ങളുടെ നിശ്ചയം ഒന്നായിരിക്കട്ടെ.. ഹൃദയം ഒന്നായിരിക്കട്ടെ, മനസ്സ് ഒന്നായിരിക്കട്ടെ നിങ്ങള്‍ക്കേവര്‍ക്കും സുഖമായിരിക്കട്ടെ)
അതിനായി
"സംഗം ച്ച്വധം സംവദധ്വം സംമോ മനാംസി ജാനതാം"( ര്രിഗ്ഗ്വേദം)
( നിങ്ങള്‍ ഒന്നിച്ചു നടക്കുവിന്‍, സംസാരിക്കുവിന്‍ അന്വേന്ന്യം പറയുന്നത് മനസ്സിലാക്കുവിന്‍ )
ഹൃദയ പൂര്‍വ്വം
നിങ്ങളുടെ സ്വന്തം
ജോയ് ജോസഫ്‌

http://www.youtube.com/watch?v=sq7v3OFzwsc

ഈ വഴിയുടെ അങ്ങേ അറ്റത്ത്‌


അവളെന്‍ ഹൃദയ വനികയില്‍ വിരിഞ്ഞ പൂവ്
അവളെന്‍ ഹൃദയ സരസിലെ തെളിഞ്ഞ നീര്
പൂക്കാലം മാഞ്ഞാലും പൂവൊക്കെ കൊഴിഞ്ഞാലും
ഹൃദയമിടിക്കുവോളം അവളെന്‍ മനസിലെ പനിനീര്‍പൂ
അവള്‍ ചിരിച്ചില്ലെങ്കിലും എന്‍ മനം ചിതറുകില്ല

ഉരിയാടിയില്ലെങ്കിലും തപിക്കില്ല മനം
ആകാശ ദീപങ്ങള്‍ അടര്‍ന്നു വീണാലും
സ്നേഹമേ നിന്നെയോടുക്കുവാനാകുമോ?
കവിതകള്‍ എത്രയെഴുതിയാലും തീരുകില്ല
പാട്ടുകള്‍ പാടിയാലും തീരുകില്ല
കഥകള്‍ എത്ര നിറഞ്ഞാലും തീരുകില്ല
കദനങ്ങള്‍ ഒടുങ്ങിയാലും തീരില്ല
ക്ഷയിക്കില്ലെന്നു കരുതിയാലും
അക്ഷയമെന്നു കരുതിയില്ലെങ്കിലും
നീയൊരു സാഗരമല്ലേ പ്രിയേ..
നിന്നിലെ പ്രണയം തിരകളുമല്ലേ
ഈ നേര്‍വഴി എവിടെയവസാനിക്കും?
ഇനിയൊരു വഴിയെ ആരുണ്ട്‌ നമുക്ക് കൂട്ടായ്
എന്‍ ഗ്രാമമേ നിന്നോട് വിട ചൊല്ലാന്‍ ഇനി നാളേറെ ഇല്ല,
കാത്തു നില്‍ക്കാന്‍ ആളുമില്ല,
എങ്കിലും ഈ വഴിയുടെ അങ്ങേ അറ്റത്ത്‌
ഒരു നാള്‍ തെളിയും നിന്‍ മുഖം
അതുവരെ ഈ ഹരിതം വാടാതിരിക്കട്ടെ
ആ മുഖം മങ്ങാതിരിക്കട്ടെ.
മരുപച്ചയിലെ വാസം തീര്‍ന്നു നീ
തനി പച്ചയില്‍ എതിടുമ്പോള്‍
ഇവിടുണ്ടാവാന്‍ കൊതിയുണ്ട്
നിയതി നിനയ്ക്കില്‍ കണ്ടു മുട്ടാം

ജോയ് ജോസഫ്‌
kjoyjosephk@gmail.com
www.mylifejoy.blogspot.com
എന്റെ ബ്ലോവല്‍ ആരംഭിക്കുന്നു .. 
ഒലക്കേടെ മൂട്. 
ഇതിലെ ഞാന്‍ ഒഴികെ ഉള്ള എല്ലാ കഥാ പത്രങ്ങളും സാങ്കല്‍പ്പികം മാത്രം ആണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ഇനി മരിക്കാന്‍ സാധ്യത ഉള്ളവരോ ജനിക്കാന്‍ ഇദയൊഇല്ലാതവരൊ ആയ ആരുമായും ഈ കഥക്കോ സന്ദര്ഭാങ്ങല്‍ക്കോ യാതൊരു ബന്ധവും ഇല്ല . ഉണ്ട് എന്ന് ആര്‍ക്കെങ്കിലും തോന്നുന്ന പക്ഷം വേഗം പോയി ഒരു മനശാസ്ത്രജനെ കാണിച്ചാല്‍ വേഗം സുഖം ആകും..ഇത് വെറുതെ ഒരു തമാശക്ക് എഴുതുന്നതാണ്..
 ജോയ് ജോസഫ്‌

ഒലക്കേടെ മൂട് 

 ഒന്ന്
( ഉലക്ക എന്നതാണ് ശരി ഇവിടെ ചുമ്മാ ഒലക്ക ആക്കീതാണു !! )

നേരം പുലരുന്നതേയുള്ളൂ .. ഉറക്കച്ചടവില്‍ കിടക്കുന്ന സമയത്ത് ലോകാവസാനം എന്നാരോ നില വിളിക്കുന്നത്‌ കേട്ട് ഞാന്‍ പിടഞ്ഞെനീട്ടു പുറത്തേക്കു ഓടി. ഓടുന്നതിനിടയില്‍ ആണ് ഞാന്‍ അത് കണ്ടത് .. മൂട് തേഞ്ഞ ഒരു ഉലക്ക. തീമഴ വീഴുന്നെങ്കില്‍ വീഴട്ടെ, ഒലക്കേടെ മൂട് എടുക്കാതെ ഞാനില്ല എന്ന് പ്രതിജ്ഞ യോടെ അതെടുക്കാന്‍ ഞാന്‍ കുനിഞ്ഞു .. എല്ലാവരും ഓടുകയാണ് .. മൂട് കയ്യിലാക്കി ഞാനും ഓട്ടം തുടര്‍ന്നു.
കുറെ ദൂരം ഓടിയപ്പോള്‍ മുന്നില്‍ ഓടിയിരുന്ന ഒരു പെണ്ണ് പെട്ടെന്ന് തിരിഞ്ഞു നിന്ന് അയ്യോ എന്റെ വളയും മാലയും എടുത്തില്ലേ എന്ന് നിലവിളിച്ചു. ഒപ്പം ഓടിയിരുന്നവര്‍ എല്ലാം പെട്ടെന്ന് നിന്നു. അവള്‍ സുന്ദരി ആയതിനാല്‍ പുരുഷ കേസരികള്‍ എല്ലാം ചുറ്റും കൂടി. അവളുടെ കണ്ണ് നീര്‍ തുടയ്ക്കാന്‍ ഒരു മത്സരം അവിടെ നടക്കുന്നതിനാല്‍  ഒലക്കേടെ മൂട് കയ്യില്‍ ഒതുക്കി പിടിച്ചു ഞാന്‍ നോക്കി നിന്നു. ആസ്വാസഗീതങ്ങള്‍ പാടി എല്ലാവരും അവളെ പൊതിയുകയാണ്.ഞാന്‍ ഒരു പാറപ്പുറത്ത് കയറി ഇരുന്നു അതൊക്കെ നോക്കി കണ്ടു. ചിലര്‍ മാലയുടെ നീളത്തെ പറ്റിയും ചിലര്‍ തൂക്കാതെ പറ്റിയും പരിശോധനയില്‍ ആണ്. ആശ്വാസ ഗീതങ്ങള്‍ കൂടി കൂടി വന്നപ്പോള്‍ ഞാന്‍  വിളിച്ചു ചോദിച്ചു "അല്ല കൂട്ടരേ..ഇങ്ങനെ നിന്നാല്‍ മതിയോ? തീമഴ വീഴില്ലേ? ഓടണ്ടേ? " പക്ഷെ ആര്‍ക്കും ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.ഇവിടെ സുന്ദരി ആയ ഒരു പാവം പെണ്ണിന്റെ മാലയും വളയും നഷ്ട്ടപ്പെട്ടിരിക്കുംപോഴാ ഒരു തീമഴ!! അവരില്‍ ആരോ വിളിച്ചു പറഞ്ഞു. പെണ്ണാണെങ്കില്‍ പുളകിത ആയി നില്‍പ്പാണ്.. എല്ലാവര്ക്കും അവളെ ആശ്വസിപ്പിക്കാന്‍ ഉള്ള തിരക്കല്ലാതെ മാലയും വളയും എടുത്തു കൊടുക്കണം എന്ന ചിന്ത ഒന്നും കാണുന്നില്ല.
ഞാന്‍ വീണ്ടും പറഞ്ഞു
ഇങ്ങനെ നിന്നാല്‍ മതിയോ? തീ മഴ വീണു ചത്ത്‌ കഴിയുമ്പോള്‍ കുഴ്ചിടാന്‍ നേരത്ത് അവളുടെ കഴുത്തിലും കാതിലും ഇടാന്‍ അതൊന്നും ഇല്ലെങ്കില്‍ എങ്ങനാ? ഉള്ളതിലെ വിരുതന്മാര്‍ മാല എടുക്കാന്‍ തിരിഞ്ഞോടി. എന്നാല്‍ അവര്‍ അവളുടെ കയ്യിലെ പിടി വിട്ടിരുന്നില്ല അപ്പോഴും.
അപ്പോള്‍ ഞാന്‍ പറഞ്ഞു.." ഒലക്കേടെ മൂട് " ,കൈ വിട്ടിട്ടു പോയി മാലെടുത്തു വാടേ.
നിനക്കെന്നാ ഇവിടെ പണി?.
ഒരു വിപ്ലവകാരി എന്നോട് തിരിച്ചു ചോതിച്ചു..
ഞാന്‍ ഈ ഒലക്കേടെ മൂടും പിടിച്ചു നില്‍ക്കുന്നത് കണ്ടില്ലേ കൂവേ..
ഓഹോ.. അപ്പോള്‍ അതാണ്‌ ഒലക്കേടെ മൂട് അല്ലെ? അവന്‍ ആദ്യം ആയി കാണുകയാണ് എന്ന് തോന്നുന്നു. ഞാനാകട്ടെ ഇതെത്ര ഒലക്ക കണ്ടതാ?
പെണ്ണ് പുളകം ആസ്വതിച്ചു നിര്‍വൃതിയില്‍ ആയി തുടങ്ങിയിരുന്നു. അവളുടെ അധരങ്ങളില്‍ തേന്‍ കിനിഞ്ഞു തുടങ്ങിയിരുന്നു. അവളുടെ റോമ കൂപങ്ങള്‍ കാറ്റിനെ പ്രണയിച്ചു തുടങ്ങിയിരുന്നു. തീക്കാറ്റ് വീശി തുടങ്ങുമ്പോഴും അവളുടെ മാംസ ഗോളങ്ങള്‍ ജീവിതത്തിലേക്ക് ഒരു തുടിപ്പ് അവശേഷിപ്പിച്ചു വെച്ചിരിക്കുന്നു..
ഞാന്‍ നോക്കിയിരുന്നു..
കാരണം അവള്‍ ഒരു മായ ആയിരുന്നു എന്ന് അവര്‍ അറിഞ്ഞില്ല.ഞാനോ?
( തുടരും )

Wednesday, September 26, 2012

ഏറ്റവും വില കല്പ്പിക്കാവുന്ന എന്റെ സുഹൃത്തുക്കള്‍ !!

 
ഇണങ്ങിയാലും പിണങ്ങിയാലും എനിക്കിഷ്ട്ടമുള്ള, എനിക്ക് കിട്ടിയിട്ടുള്ളതില്‍ ഏറ്റവും വില കല്പ്പിക്കാവുന്ന എന്റെ സുഹൃത്തുക്കള്‍ !!! ഇവരെല്ലാം പല വിധത്തില്‍ മികച്ച വ്യക്തിത്വങ്ങള്‍ ആണ്.. ആരാണ് മികച്ച വ്യക്തി എന്ന ചോദ്യം വേണ്ട. എല്ലാവരും ഒന്നിനൊന്നു മികച്ചവര്‍. മനുഷ്യത്വം ഉള്ളവര്‍. മഹാന്മാരും മഹതികളും ആയിട്ടുള്ളവര്‍. ഇവരോട് എനിക്കുള്ളത് സൌഹൃതം മാത്രമല്ല സ്നേഹവും ബഹുമാനവും കൂടി ആണ്.. അത് പറയുന്നതില്‍ എനിക്ക് യാതൊരു ആശങ്കയും ഇല്ല. കാരണം വലിയ മനസുള്ള ഇവരെ കിട്ടി എന്നുള്ളതാണ് എന്റെ സന്തോഷം.. എത്ര കാലത്തേക്ക് ആയാലും ഇവര്‍ മികച്ച വ്യക്തിത്വങ്ങള്‍ തന്നെ...

കിട്ടീല്ലാ..കിട്ടീല്ലാ.കിട്ടിപോയി കിട്ടിപ്പോയി



ലോക സമാധാന ദിനത്തില്‍ സമാധാനം കിട്ടാന്‍ നോമ്പെടുതൂ ഞാന്‍.. കിട്ടീല്ലാ..കിട്ടീല്ലാ..ഹ ഹ ഹ ഹ
ലോക പ്രണയ ദിനത്തില്‍ പ്രണയം
കിട്ടാന്‍ നോമ്പെടുതൂ ഞാന്‍.. കിട്ടീല്ലാ..കിട്ടീല്ലാ..ഹ ഹ ഹ ഹ
ലോക ഹരിത ദിനത്തില്‍ ഇലകള്‍ തേടീ  നോമ്പെടുതൂ ഞാന്‍.. കിട്ടീല്ലാ..കിട്ടീല്ലാ..ഹ ഹ ഹ ഹ
ലോക ഹൃദയ ദിനത്തില്‍ സ്നേഹം നിറയും ഹൃദയം തേടീ ഞാന്‍.....കിട്ടീല്ലാ.. കിട്ടീല്ലാ..ഹ ഹ ഹ ഹ
ലോക വിഡ്ഢി ദിനത്തില്‍ വേഷം കെട്ടീ ഞാന്‍  

...ങേ?
ഇത്തവണ പണി കിട്ടി ...മക്കളെ...

പണി പശുവിന്‍ നെയ്യിലായി മക്കളെ..
ഞാന്‍ വേഷം കെട്ടും മുന്പേ എന്നെ പിടിച്ചു എല്ലാവരും കൂടി വിഡ്ഢി ആക്കി കളഞ്ഞു ..
പിന്നെ ഒന്നേ എനിക്ക് പാടാന്‍ പറ്റൂ
കിട്ടിപോയി കിട്ടിപ്പോയി കിട്ടിപ്പോയി
ഇപ്പോള്‍ ഞാന്‍ വെറുമൊരു കോമാളി ...
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ

ജോയ് ജോസഫ്‌ 

kjoyjosephk@gmail.com
www.mylifejoy.blogspot.com

വില പേശാന്‍ ആരും ഇല്ലാതിടം കണ്ടെത്തി

 (നാളത്തെ ഞാന്‍ എങ്ങനെ ആയിരിക്കും എന്ന് ഇന്നലെ ഞാന്‍ ഭാവനയില്‍ കണ്ടെടുത്ത  ചിത്രം. ആ ഇരിക്കുന്നത് ഞാന്‍ ആണ്..മുന്നിലങ്ങനെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് എന്റെ ദൈവവും.. ഞാന്‍ ഏകനാണ്. ദൈവവും. ദൈവത്തില്‍ വിശ്വസിക്കുക. എന്നിലും !! ഹ ഹ ഹ )

ഞാന്‍ ഇപ്പോള്‍ പരിശീലനത്തില്‍ ആണ്. അടുത്ത നാളുകളില്‍ ഒരുപക്ഷെ തുടങ്ങേണ്ടി വരുന്ന ഏകാന്ത ജീവിതത്തിനുള്ള പരിശീലനം. ഒരുപാട് സ്നേഹം തന്നവരും ഒരു പാട് സ്നേഹം വാങ്ങിയവരും ഇല്ലാതാകുന്ന കാലത്തേക്കുള്ള പരിശീലനം. അവിടെ ഞാനും പ്രകൃതിയും മാത്രം. ഞാനും ദൈവവും മാത്രം. ഞാനും എന്നിലെ ദീപ്തമായ പ്രണയ മോഹങ്ങളും പ്രണയ നഷ്ടങ്ങളും ചേരുന്ന കണക്കു പുസ്തകം മാത്രം, വിയര്‍പ്പു തുള്ളി കൊണ്ട് ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണം മാത്രം. അവിടെ എന്നോട് പിണങ്ങാന്‍ ഞാന്‍ മാത്രം. പരിഭവം പറയാന്‍ എന്റെ നിഴല്‍ ( അത് കൂടെ ഉണ്ടോ ആവോ? ഹ ഹ ഹ ഹ ) മാത്രം. വില പേശാന്‍ ആരും ഇല്ലാതിടം, അസൂയപ്പെടാന്‍ ഒന്നും കണ്ടു കിട്ടാന്‍ ഇല്ലതിടം, കൊതിയുല്ലതോന്നു ലഭിക്കാന്‍ സാഹചര്യം ഇല്ലാത്ത ഇടം. സൌകര്യങ്ങള്‍ കുറഞ്ഞു പോകുന്നതിനു വഴക്ക് കൂടാന്‍ സാഹചര്യം ഇല്ലാത്ത ഇടം. സൌകര്യങ്ങള്‍ കൂടി പോയി എന്ന് പൊങ്ങച്ചം പറയാന്‍ പറ്റാത്ത ഇടം. അന്ന്യന്റെ ഭാണ്ഡം നോക്കി എന്റെ മനസ്സുകൊണ്ട് പണം എണ്ണാന്‍ പറ്റാത്ത ഇടം. ധനം സൂക്ഷിക്കെണ്ടാത്ത ഇടം, ധനം കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവും ഇല്ലാത്ത ഇടം, സ്നേഹത്തെ പറ്റി വീമ്പിളക്കാന്‍ സെര്‍വറുകള്‍ കണ്ണ് ചിമ്മാത ഇടം, മതമോ രാഷ്ട്രീയമോ അന്ധമാക്കാന്‍ എത്താത്ത ഇടം. വസ്ത്രങ്ങള്‍ വേണ്ടാത്ത ഇടം, കാമത്തിന് എത്തി നോക്കാന്‍ സൗകര്യം തോന്നാത്ത ഇടം, ഇരുട്ട് കനം പിടിച്ചു നില്‍ക്കുമ്പോള്‍ അതിലേക്കു നോക്കി കിടക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഇടമില്ലാത്ത ഇടം. വെളിച്ചം കാണുമ്പോള്‍ കാട്ടാറില്‍ ചാടി കുളിക്കാന്‍ പറ്റുന്ന ഒരിടം, രണ്ടു കാലും തലയും തലച്ചോറും ബുദ്ധിയും ഉണ്ടെന്നും രൂപമൊത്ത മുലകള്‍ സ്വപ്നം വിതറി വരുമെന്നും കരുതാന്‍ കഴിയാത്ത ഇടം.. ഏകനായ ഏകാന്തനായ ദൈവത്തിനൊപ്പം മഴയും വെയിലും മഞ്ഞും വസന്തവും വര്‍ഷവും ഇടിമിന്നലും വന്ന്യതയും പക്ഷികളും മൃഗങ്ങളും കാറ്റ് ജീവികളും മേയുന്ന ഒരിടം, ഞാന്‍ പ്രതീക്ഷിച്ചിരുന്ന  ആ നിമിഷങ്ങളും ആ അവസരവും ആ സാഹചര്യവും ഇതാ വന്നടുത്തു കൊണ്ടിരിക്കുന്നു.. ഇനി അധികകാലം ഇല്ല ഒന്നിനും. ഉള്ള നേരം സന്തോഷം പങ്കു വെച്ച് കാട് കയറാം എന്ന് കരുതി. എന്നാല്‍ അതും നിഷേധിക്കപ്പെടുന്നു. എങ്ങും നന്മ തിന്മകള്‍ ഏതെന്ന തര്‍ക്കം. സ്നേഹത്തിനു നിയമം കാവലിരിക്കുന്നു. പറയുന്ന വാക്കുകള്‍ക്കു അളവുകോല്‍ വച്ചിരിക്കുന്നു. കൊടുക്കുന്ന സ്നേഹം തൂക്കി നോക്കി വില നിശ്ചയിക്കുന്നു.. അപ്പോള്‍ കൂടെ കൂട്ടാന്‍ പറ്റിയ ആരുമില്ല. ഇടക്കൊക്കെ വരൂ അടിച്ചു പൊളിക്കാം എന്ന് ക്ഷണിക്കാന്‍ പറ്റിയവരും ഇല്ല. ഉള്ളത് വീതം വെച്ച് കൊടുത്തിട്ട് പോകാം എന്ന് കരുതിയാല്‍ അത് വാങ്ങാന്‍ പറ്റിയവരും ഇല്ല.
എന്റെ പതിനാറു വര്‍ഷത്തെ സുഹൃത്ത്‌ ഞാന്‍ ആഗ്രഹിച്ച പടി ഉള്ള എന്റെ ഏകാന്ത വസതിനുള്ള സ്ഥലം കണ്ടെത്തി തിരിച്ചെത്തി ഇന്നലെ.. അടുത്ത ആഴ്ച അത് കാണാന്‍ പോണം. പറ്റിയാല്‍ അന്ന് തന്നെ ഉറപ്പു പണം കൊടുക്കണം. അതിനുള്ള ശ്രമത്തില്‍ ആണ് ഞാന്‍.. കാമറ വരുമെന്ന പേടി വേണ്ടല്ലോ. സുന്ദരികളെ കണ്ടു മനം കലങ്ങും എന്നും വേണ്ടത്രേ..സ്നേഹം പറഞ്ഞു അത്ര എളുപ്പത്തില്‍ ആരും അവിടേക്ക് വരുമെന്ന പേടിയും വേണ്ടാ എന്നാണവന്‍ പറഞ്ഞത് .. ഏറ്റവും അടുത്തുള്ള മനുഷ്യനെ കാണാന്‍ കുറഞ്ഞത്‌  പതിനൊന്നു കിലോമീറ്റര്‍ നടക്കണം. ചത്ത്‌ കിടന്നാല്‍ എന്ത് ചെയ്യും എന്നാണവന്‍ എന്നോട് ചോതിച്ച ഏക സംശയം. നഷ്ടബോധം ഇല്ലാത്തവന്, കിട്ടാനുല്ലതിനെ പറ്റി ആഗ്രഹം ഇല്ലാത്തവന്, മരിക്കാന്‍ ഭയമില്ലതവന്, ജീവിക്കാന്‍ കൊതി ഇല്ലാത്തവന്, എവിടെ ചത്ത്‌ കിടന്നാലും എന്താണ്? ഞാന്‍ ചോദിച്ചപ്പോള്‍ അവന്‍ ചിരിച്ചു. ചുടലയ്ക്ക് കാവലിരിക്കുന്ന കുഴി വെട്ടിയുടെ ചിരി പോലെ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ എന്നെ കെട്ടി പിടിച്ചിട്ടു പറഞ്ഞു.. പൊന്നു മോനെ.. പക്ഷെ എനിക്കറിയാമല്ലോ നീ എവിടാണ് എന്ന്..എനിക്കവിടെ വരാമെന്നും.. എനിക്കത് മതി.. ബാക്കി ഒക്കെസ്നേഹം സ്നേഹം എന്ന് പറഞ്ഞു വട്ടു പിടിച്ചു നടക്കുകയും സ്നേഹം കാട്ടി വഞ്ചിക്കുകയും ചെയ്യുന്നവര്‍ക്ക് കൊടുത്തേക്കൂ.. എനിക്ക് വേണ്ട. നീ നന്നായി സുഖമായി നിന്റെ ഇഷ്ട്ടം അനുസരിച്ച് ജീവിക്കുന്നത് കണ്ടാല്‍ മതി എനിക്ക് എന്ന്..
ഹ ഹ ഹ ഹ ഹ ഹ ഹ അവിടെ ഞാനും ദൈവവും മാത്രം, ഞാനും പ്രകൃതിയും മാത്രം ഞാനും ചിന്തകലുംമാത്രം. എന്നോട് തര്‍ക്കിക്കാന്‍ ജ്ഞാനികള്‍ വരുമെന്ന് പേടിക്കേണ്ടല്ലോ.തര്‍ക്കിക്കാന്‍ പ്രേമ ഭാജനങ്ങളും !! ഞാന്‍ ഏകനാണ് ദൈവത്തെ പോലെ... തീര്താടനതിനു ഒരു സാധ്യതയും ഇല്ലാത്ത കാലവും ലോകവും.. നന്നായിരിക്കും അല്ലെ? നന്നായിരിക്കും.. ഇന്നും ഏകാന്ത  ജീവിതത്തിനുള്ള പരിശീലനം തുടര്‍ന്ന്.. നന്നായി മനസിലായി വരുന്നുണ്ട്!!! ഹ ഹ ഹ ഹ ഹ

ജോയ് ജോസഫ്‌ 
 kjoyjosepk@gmail.com
www.mylifejoy.blogspot.com
 

Sunday, September 23, 2012

കാണാതെ കണ്ടു സ്നേഹിച്ച പെണ്‍കൊടി അവസാന ഭാഗം


കാണാതെ കണ്ടു സ്നേഹിച്ച പെണ്‍കൊടി അവസാന ഭാഗം



മാലാഖ പറഞ്ഞു. പറയൂ പുത്രാ നീ നിന്റെ ജീവിതത്തെ കുറിച്ച്..
ഏനിക്കുള്ള അറിവിന്റെ അവസാനത്തെ അക്ഷരങ്ങള്‍ പെറുക്കി വെച്ച് ഞാന്‍ എന്റെ വാക്കുകള്‍ മാലാഖയോട് പറഞ്ഞു. എന്റെ ജീവിതത്തെ കുറിച്ച്. അടഞ്ഞ അദ്ധ്യായങ്ങള്‍ അടഞ്ഞ പടി അവിടെ തന്നെ ഇരിക്കട്ടെ.. നല്ലതിനൊക്കെ ദൈവത്തിനു നന്ദി .. അല്ലാത്തവ്യ്ക്കൊക്കെ നിസ്സാരനായ എന്റെ മനസ്സിന് നന്ദി..
ഞാന്‍ കാണുകയും എന്നെ കാണാതിരിക്കുകയും ചെയ്ത ആ പെന്കൊടിയെ പറ്റി.. നീണ്ട പതിറ്റാണ്ട് എവിടെയോ മറയ്ക്കപ്പെട്ട ശേഷം കണ്ടു കിട്ടിയ  ഒരു നിധി ആയി ഞാന്‍ അവളെ ആര്‍ത്തിയോടെ ഇഷ്ട്ടപ്പെട്ടു. അതിനെ പ്രണയം എന്ന് വിളിക്കാമോ? ഹ ഹ ഹ വിളിക്കാംആയിരിക്കും. പ്രേമം എന്നോ? അങ്ങനേം വിളിക്കാം.. പക്ഷെ ഞാന്‍ അതിനെ വിളിക്കുക സ്നേഹം എന്നാണു..എനിക്കങ്ങനെ വിളിക്കാനുള്ള ബുദ്ധിയും വിവരവുമേ ഉള്ളൂ.. എന്റെ അറിവ് എത്രയോ പരിമിതം!! എന്റെ വാക്കുകള്‍ എത്രയോ പരിമിതം.. എന്റെ നനഞ്ഞ ജീവിത യാത്രയിലെ എല്ലാ ഇരുണ്ട ഗുഹകളെയും അടച്ചു പൂട്ടി, ഞാന്‍ കല്ലറകളില്‍ നിന്നും പുറത്തിറങ്ങി ആ ദേവാലയ മുറ്റത്തേക്ക് ചെല്ലുമ്പോള്‍ അവിടെ മുഴുവന്‍ പ്രകാശം ആയിരുന്നു. നന്മയുടെ കിരണങ്ങളില്‍ ഞാന്‍ കണ്ടത് മതങ്ങളുടെ ഗരിമ ആയിരുന്നില്ല മറിച്ചു മരണത്തില്‍ നിന്ന് ജീവിതത്തിലേക്ക് ശ്വാസം കിട്ടി ചെല്ലുന്നവന്റെ ഒരു കണ്ണ് മിഴിക്കുന്ന ആശ്വാസം ആയിരുന്നു. അവിശ്വസനീയം.. എല്ലാ വിധ വിളക്കുകളും കത്തി നില്‍ക്കെ ഞാന്‍ ആ പടി കയറി ചെന്നു... അവിടെ നന്മ പൂവിടുന്നതും സന്തോഷം വിളയാടുന്നതും ഞാന്‍ കണ്ടു.. വഴി അറിയാതെ വന്ന പലരും കണ്ണ് നീര്‍ പൊഴിച്ചതില്‍ ഇടയിലൂടെ നടന്നു ഞാന്‍ ആ മുഖം തേടി.. അതിലൊരു കണ്ണ് നീര്‍ തുള്ളി അവളുടേത്‌ ആണ് എന്ന് ഞാന്‍ കരുതി.. 

എന്റെ ചരിത്രം ഒരു കോമാളിയുടെതാണ്....
വിദൂഷകന്‍!!
മനസ്സില്‍ കടുത്ത ഇരുട്ട് മാറാല കെട്ടി കിടക്കുമ്പോഴും തുടിക്കുന്ന ഹൃദയം കൊണ്ട് മറ്റുള്ളവരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മണ്ടന്‍!!
നിഗളങ്ങളുടെകാലം കഴിഞ്ഞു കൌമാരത്തിന്റെ പടി കടന്നു വികൃതി കൂട്ടതിനോപ്പം കഴിഞ്ഞ നാളുകള്‍.. യൌവനത്തിന്റെ നിറവില്‍ പരാക്രമാങ്ങളുടെ നായകനായും നേതാവായും വാണകാലം.. അവിടെ ശരികള്‍ എന്റേത് മാത്രം ആയിരുന്നു.. തെറ്റുകള്‍ എന്റെ അവകാശം ആയിരുന്നു.. പോയവയും വന്നവയും ഒക്കെ നേട്ടങ്ങള്‍ എന്ന് മനസ്സില്‍ കുറിച്ചിട്ട വിപ്ലവ വീര്യങ്ങളുടെ കാലം.. പോര്‍വിളികള്‍ !!കൊലവിളികളും യുദ്ധങ്ങളും കൊണ്ട് നിറഞ്ഞ കാലം.. ഞാന്‍ ഉല്സുകന്‍ ആയിരുന്നു പോരാട്ടങ്ങള്‍ക്ക്..ഹൃദയത്തിനു
ള്ളില്‍ ആസക്തി നിറച്ചു വെച്ച് പോരാട്ടങ്ങള്‍ക്കും ചൂത് കളികള്‍ക്കും സല്ക്കാരങ്ങള്‍ക്കും പോയ കാലം.. മനസ്സിലെ സ്നേഹത്തിനു ഉടവ് തട്ടതെയിരിക്കാന്‍ പ്രാര്‍തിച്ച ഒരമ്മയുടെ മകനായിരുന്നു ഞാന്‍ എന്നതിനാല്‍ ചളിക്കുഴികളില്‍ വീഴാതെ ആസക്തികളുടെ പുഴകളെ മറികടന്നു ഞാന്‍ മുന്നോട്ടു കുതിച്ചിരുന്നു..
കാലം കഴിയുമ്പോള്‍ ജ്ഞാനം വട്ടം പിടിക്കും എല്ലാവരെയും .. എന്നെയും!! ഹ ഹ ഹ മറുജന്മം തേടി ഒടുവില്‍ ഒരു അമ്പല നടയില്‍ ഞാന്‍ ചെന്നിരുന്നു.. ഏഴു പതിറ്റാണ്ടിന്റെ പ്രാര്‍ത്ഥന ഉരുവിട്ടചുണ്ടുകളും,  ചുളിഞ്ഞു  മങ്ങിയ മുഖവും ഉള്ള ഒരു അമ്മയും പടയോട്ട കാലത്ത് ജ്ഞാന  ദോഷത്താല്‍ മുറിവേല്‍പ്പിച്ച ഹൃദയം ചുമക്കുന്ന ഒരു പിതാവിനെയും എന്റെ നേരെ നീട്ടി ജടാധാരി പറഞ്ഞു , ഈ കൈ പിടിക്കുക..ഒരു നിമിഷതെക്കും ആറു മാസത്തേക്കും വായുവിനെ അവകാശമാക്കിയ രണ്ടു പേരാണിവര്‍.. നിനക്കവരെ അമ്മെ എന്നും പിതാവേ എന്നും വിളിക്കാം.. ഒരാളെ എപ്പോള്‍ വേണമെങ്കിലും എടുക്കാം .. ഒരാളെ ആറു മാസത്തിനു ശേഷവും !! ഒരുപാടു യുദ്ധങ്ങളും പടയോട്ടങ്ങളും നടത്തി വീരനായി മടുത്തു വന്നിരിക്കുന്ന നീ ഈ അസ്തികൂടാവകാശികളെ കൈ പിടിച്ചു നടത്തൂ..വീഴാതെ താങ്ങിയാല്‍ നിനക്ക് പുണ്യം .. അകലാതെ കാത്താല്‍ നിനക്ക് നന്മ.. മരിക്കാതെ സൂക്ഷിച്ചാല്‍ നിനക്ക് സ്വര്‍ഗം..!!
പടയോട്ടത്തിന്റെ ധൈര്യം മനസ്സില്‍ പേറി രണ്ടു കൈ പിടിച്ചു കാട്ടിലെ സ്വച്ചതയിലേക്ക് നടക്കുമ്പോള്‍ ദൈവത്തെയും നേരിടുമെന്ന അഹങ്കാരം..ഞാന്‍ ഞാന്‍ ഞാന്‍ എന്ന ഹുങ്കാരം.. ഞാന്‍ നടന്നു തുടങ്ങി...എന്റെ നെഞ്ച് വിരിച്ചു..
പക്ഷെ ഞാന്‍ വീണു തുടങ്ങുകയായിരുന്നു..ഞാന്‍പോലും  അറിയാതെ ഞാന്‍ പല തവണ വീണു .. മുട്ടുകള്‍ പൊട്ടി, ചോര വാര്‍ന്നു.. പക്ഷെ ഞാന്‍ കര്‍മ്മ യോഗത്തിലെ എന്റെ യോഗങ്ങള്‍ നിറ തെറ്റാതെ നടത്തികൊണ്ടിരുന്നു.

ഒടുവില്‍ ഒരു നാള്‍...
ഞാന്‍ സ്വപ്നത്തില്‍ കാത്തു സൂക്ഷിച്ച ആ പെണ്‍കൊടി എനിക്ക് മുന്പില്‍ വന്നു അഷ്ട ലക്ഷ്മികളും ലക്ഷണമൊത്തൊരു തിരി നാളം ആയി തെളിഞ്ഞ പോലെ...
ആ ജീവിത തിരു നടയില്‍ നിന്ന് ഞാന്‍ വിളിച്ചു പറഞ്ഞു  പറഞ്ഞു,
" ഗര്‍ ഫിര്‍ദൌസ് ബരരുയെ സെമീനസ്ത്
ഹമീ അസ്തോ ഹമീ അസ്തോ ഹമീ അസ്തോ "
( ഈ ലോകത്തില്‍ എവിടെയെങ്കിലും സ്വര്‍ഗം ഉണ്ടെങ്കില്‍ അത് ഇവിടെയാണ്‌  അത് ഇവിടെയാണ്‌ അത് ഇവിടെയാണ്‌ )
അവള്‍ പ്രകാശം പരത്തി നിലവിളക്കിനു മുന്നില്‍ നിന്ന് കണ്ണ് തുറന്നു നോക്കുകയും നിലക്കന്നാടിക്ക് മുന്നില്‍ നിന്ന് കാര്‍ക്കൂന്തല്‍ തടവുകയും ചെയ്തു..കയ്യെത്താ ദൂരത്തു നിന്നിരുന്ന അവളെ പുല്‍കാന്‍ ഞാന്‍ സ്വപ്നങ്ങളുടെ പുഷ്പ്പക  വിമാനത്തില്‍ ഏറി അവളുടെ അടുത്തേക്ക് പോയി.
അഷ്ട ലക്ഷ്മികളും ചേര്‍ന്ന അവള്‍  ചുണ്ടുകളിലെ ചുവപ്പിനിടയില്‍ തേന്‍ നിറച്ച കാവ്യരസം ചേര്‍ത്ത്  എന്റെ നേരെ നോക്കി പറഞ്ഞു.
വരൂ മനുഷ്യ പുത്രാ .. ഞാന്‍ ജീവിതത്തിന്റെ വെളിച്ചത്തില്‍ നിനക്കും എനിക്കും വേണ്ടി ഇവിടെ നിറദീപം ആയി കാത്തിരിക്കുന്നു.
എന്റെ കാവല്‍ മാലാഖ അണിയത്ത്‌ വന്നിരുന്നു ചെവിയില്‍ പറഞ്ഞു,
"സമാഗീവ ആകൃതി: സമാന ഹൃദയാനി മ :
സമാനമസ്തു വോ മനോ യഥാവാ : സുസഹസതി" ( ര്രിഗ്ഗ്വേദം)
( നിങ്ങളുടെ നിശ്ചയം ഒന്നായിരിക്കട്ടെ.. ഹൃദയം ഒന്നായിരിക്കട്ടെ, മനസ്സ് ഒന്നായിരിക്കട്ടെ നിങ്ങള്‍ക്കേവര്‍ക്കും സുഖമായിരിക്കട്ടെ)
അതിനായി
"സംഗം ച്ച്വധം  സംവദധ്വം സംമോ  manaamsi ജാനതാം"( ര്രിഗ്ഗ്വേദം)
( നിങ്ങള്‍ ഒന്നിച്ചു നടക്കുവിന്‍, സംസാരിക്കുവിന്‍ അന്വേന്ന്യം പറയുന്നത് മനസ്സിലാക്കുവിന്‍ ) 

ഞാന്‍ യാത്ര തുടരുകയാണ് ... മേഖങ്ങല്‍ക്കപ്പുരതെക്കും യുഗങ്ങല്‍ക്കപ്പുരതെക്കും മാമാലകള്‍ക്ക് അപ്പുറത്തേക്കും !!!
എനിക്ക് ജ്ഞാനം തുറന്നുകിട്ടി. സ്നേഹം ജ്ഞാനം നല്‍കും എന്ന് എന്റെ ചെവിയില്‍ മന്ത്രിച്ചതും എന്റെ കാവല്‍ മാലാഖ ആണ്.
ചെപ്പു തുറന്നു ജ്ഞാനം പുറത്തേക്കു വന്നപ്പോള്‍ ഞാന്‍ ആനന്ദ പുളകിതന്‍ ആയി. അഷ്ട ലക്ഷ്മി എനിക്കായി തുറന്ന വാതില്‍ നിന്നുകൊണ്ട്
ഞാന്‍ വിളിച്ചു പറഞ്ഞു
എന്റെ ആനന്തത്തെ വര്‍ണ്ണിക്കാന്‍ ബെര്‍ത്രാന്ദ് റസ്സല്‍ പറഞ്ഞത് ഞാനും ആവര്‍ത്തിച്ചു.
A good life is one inspired by Love and guided by Knowledge
പക്ഷെ അറിവ് കിട്ടി .. ജ്ഞാനം എവിടെ ? വിശ്വാസം കിട്ടി എന്നാല്‍ സ്നേഹം എവിടെ?
മാഖ ഒരു കഥ പറഞ്ഞു
" പരസ്പരം അറിയാത്ത രണ്ടു സംന്ന്യാസിമാര്‍ ( സംന്യാസി  ആണ് ശരി സന്യാസി അല്ല ) ലോകത്തിന്റെ രണ്ടു വശങ്ങളില്‍ ഉണ്ടായിരുന്നു.
ഒരിക്കല്‍ ആത്മാവ്  ഇവരെ ഒന്നിപ്പിക്കാന്‍ തീരുമാനിച്ചു.
ആത്മാവോ ? ഞാന്‍ മാല്ഖയോടു ചോതിച്ചു - അതാരാണ്?
ഒരു മനുഷ്യനും മറ്റൊരു മനുഷ്യനും തമ്മില്‍ ഉള്ള അന്ധതെ കൂട്ടി ഇണക്കുന സത്യം വിശ്വാസം സ്നേഹം എന്നിവ ചേര്‍ന്നുണ്ടാകുന്ന മാനദണ്ഡം ആണ് ആത്മാവ്. അതിനാല്‍ തന്നെ അതു പരിശുധമാണ്!! യേശു ദേവന്‍ പറഞ്ഞതുകെട്ടിട്ടില്ലേ? ഒരുവന്‍ ലോകംമുഴുവന്‍ നേടിയാലും അവനു അവന്റെ ആത്മാവ് നഷ്ട്ടപ്പെട്ടാല്‍ എന്ത് പ്രയോജനം എന്ന്? തിരിച്ചരിയെണ്ടാവയെ തിരിച്ചരിയുന്നില്ലെങ്കില്‍ അറിവിന്‌ എന്ത് വില? തിരിച്ചരിയെണ്ടാവനെ തിരിച്ചരിയുന്നില്ലെങ്കില്‍ മുഖം എന്തിനു? അപ്പോള്‍ ആത്മാവ് ഒരു പ്രാവായി ഒരു മുനിയുടെ അടുത്ത് വന്നു പറഞ്ഞു " ഞാന്‍ സത്യം. നിന്റെ അടുത്തേക്ക് വരുന്നു. കാരണം നീ വിശ്വാസം ആണ് .. നീയും ഞാനും ചേര്‍ന്നിരുന്നാല്‍ സ്നേഹവും അതുണ്ടായാല്‍ ജ്ഞാനവും അതുണ്ടായാല്‍ സന്തോഷവും അതുണ്ടായാല്‍ സ്വാതന്ത്ര്യവും അതുണ്ടായാല്‍ സ്വര്‍ഗ്ഗവും  അതുണ്ടായാല്‍ ദിവ്യത്വും അതുണ്ടായാല്‍ ആനന്ദവും ലഭിക്കും. ഒരുങ്ങുക.
പ്രാവ് പറന്നു പോയി . സംന്യാസി തെന്റെ കുടില് പൊളിച്ചു പുതിയത് ഒന്ന് പണിതു. പര്‍ണ്ണ ശാല പുതുക്കി പണിതു.. ആശ്രമ മുട്ടത്തു പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചു..ഫലങ്ങള്‍ ശേഖരിച്ചു ...വിഭവങ്ങള്‍ തയ്യാറാക്കി.
പെട്ടെന്ന് ഇടി വെട്ടി.കൊടുങ്കാറ്റൂതി. കനത്ത മഴഒഴിയാതെ പെയ്തു. പുഴകള്‍ നിറഞ്ഞു കവിഞ്ഞു.
മുനി ആകാംക്ഷാ ഭരിതനായി കാത്തിരുന്നു..പുഴ കടക്കാന്‍ തോണിയുമായി..
എന്നാല്‍
പക്ഷെ സത്യം വന്നില്ല .. പ്രാവ് വന്നുപറഞ്ഞു ...ജ്ഞാനം ലഭിച്ചിരിക്കുന്നു സത്യത്തിനു  ..ഇത് അപശകുനം ആണ്... വരില്ല ഞാന്‍.
നിരാശന്‍ എങ്കിലും ഇന്നും വിശ്വാസം കാത്തിരിക്കുന്നു ... സത്യം തെന്നെ കാണാന്‍ വരുമെന്ന് വിശ്വസിച്ചു..
നിന്റെ ആനന്ദത്തിന്റെ സ്ഥിതി ഇതാണ്  മനുഷ്യ പുത്രാ..
ഹ ഹ ഹ ഹ ഹ ഹ
ഒടുവില്‍ പുഷ്പ്പക വിമാനം മേഘങ്ങള്‍ക്കിടയില്‍ അവളുടെ അടുതെത്തി..
അവള്‍ ചിരിച്ചു .. കൈ നീട്ടി.. ഞാന്‍ ആ കൈകളില്‍ പിടിച്ചു ..മേഘങ്ങള്‍ക്കിടയിലൂടെ നടന്നു ..
തിളങ്ങുന്ന മുഘ്ത് നോക്കി ഞാന്‍ വിളിച്ചു .. നക്ഷത്രമേ...
അവള്‍ കാണാതെ ഞാന്‍ കണ്ടു സ്നേഹിച്ച ആ പെണ്‍കൊടി അഷ്ട ലക്ഷ്മി അധിവസിക്കുന്ന നക്ഷത്രം ആയിരുന്നു എനിക്ക്..
ഞാന്‍ അതിലൂടെ ഓടിയും ചാടിയും നടന്നു..
എന്നാല്‍ ഒരു ദിനം..
മേഘങ്ങള്‍ക്കിടയില്‍ നേരം പുലര്‍ന്നപ്പോള്‍ നക്ഷത്രം അകലെയാണ്..ഞാന്‍ കൈ നീട്ടി .. നിലവിളിച്ചു.. തേങ്ങി..
മറുപടി വന്നില്ല..
ഹൃദയം തകര്‍ന്നു ഞാന്‍ നിലവിളിച്ചപ്പോള്‍ ആത്മാവ് എന്നോട് വന്നു പറഞ്ഞു..
അവള്‍ ഒരു നക്ഷത്രവും നീ വെറും മനുഷ്യ പുത്രനുമാണ്..
മനുഷ്യ പുത്രന് നക്ഷത്രത്തില്‍ തൊടാന്‍ കഴിയില്ല.. അതിന്റെ തിളക്കം താങ്ങാന്‍ ഈ കണ്ണുകള്‍ പോര..നിഴല്‍ പതിയാന്‍ ഈ മുഖം പോര...
അവള്‍ അഷ്ട ലക്ഷ്മികള്‍ അധിവസിക്കുന്ന ദീപം ആണ്..
നീയോ?
ഹ ഹ ഹ ഹ ഹ ഹ ഹ ഹ
ഞാന്‍ പറഞ്ഞു.ഞാന്‍  മനുഷ്യ പുത്രന്‍ ആണെങ്കിലും അവള്‍ അഷ്ട ലക്ഷ്മി ആയതുകൊണ്ടും പ്രകാശം അവളില്‍ ജ്വളിക്കുന്നതിനാലും ഒരു നാള്‍ അവള്‍ വരും.. എന്റെ സ്നേഹത്തിന്റെ ശവ പറമ്പിലെ അവശേഷിക്കുന്ന അസ്ഥികള്‍ പെറുക്കി മടിയില്‍ വെച്ച് അവള്‍ പറയും അല്ലയോ മനുഷ്യ പുത്രാ നീ എന്ത് നല്ല സ്നേഹിതന്‍ ആണ്!!
എന്ന്
എനിക്കത് മതി...
മാലാഖ പറന്നു പോയി പൊട്ടി ചിരിച്ചുകൊണ്ട് !! മണ്ടന്‍ മണ്ടന്‍ എമണ്ടന്‍ മണ്ടന്‍ !!!
ആത്മാവ് ചിരിച്ചുകൊണ്ട് പറഞ്ഞു വിദൂഷകന്‍..
ഞാന്‍ മനസ്സില്‍ പറഞ്ഞു
എല്ലാം പൂര്‍ണ്ണം
എല്ലാവര്ക്കും സമധാനം
എല്ലാവരും  ആനന്ദിക്കുക..
കാരണം അവള്‍ ഒരു തിളങ്ങുന്ന നക്ഷത്രം ആണ് !!
അഷ്ട ലക്ഷ്മികളും കുടുയിരിക്കുന്ന ശുഭ്ര നക്ഷത്രം!!!

( എന്റെ ഈ ചിന്തകള്‍ ഇവിടെ ഞാന്‍ അവസാനിപ്പിക്കുന്നു. ഇതൊരു കഥയാണ്‌..ഇവിടെ അക്ഷരങ്ങള്‍ക്ക് വേദനിക്കില്ല. വായിക്കുന്നവര്‍ക്കും.)


പൂര്‍ണ്ണമദ : പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണ മുതവ്യതെ..
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാ  പ ശിഷ്യതെ
ഓം ശാന്തി : ശാന്തി : ശാന്തി
( അത് പൂര്‍ണ്ണം, ഇത് പൂര്‍ണ്ണം പൂര്ന്നതില്‍ നിന്ന് പൂര്‍ണ്ണം ഉയര്‍ന്നു കാണപ്പെടുന്നു. പൂര്‍ണ്ണത്തിന്റെ പൂര്‍ണ്ണത്തെ ഗ്രഹിച്ചിട്ടു പൂര്‍ണ്ണം തന്നെ അവശേഷിക്കുന്നു..ഓം ശാന്തി : ശാന്തി : ശാന്തി )

ജോയ് ജോസഫ്‌