Monday, March 4, 2013

പെരും കളിയാട്ടങ്ങളും

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തെയ്യ പറമ്പുകളില്‍ തിറ മഹോസവങ്ങളും പെരും കളിയാട്ടങ്ങളും കണ്ടും പടം എടുതുമാണ് കഴിഞ്ഞതു. കുറെ ഏറെ വ്യത്യസ്ത ചിത്രങ്ങള്‍ സ്വരൂപിച്ചു ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഒരു മികച്ച ആല്‍ബം തയ്യാറാക്കാന്‍ ഉദ്ദേശിച്ചാണ് ഞാന്‍ അതിനു തുനിഞ്ഞു ഇറങ്ങിയത്. വ്യത്യസ്തമായ ഒത്തിരി ചിത്രങ്ങള്‍ കൈവശം വെച്ച് ഞാന്‍ ആ പദ്ധതി ഉപെക്ഷിചു. മലബാറില്‍ വ്യത്യസ്തത കൊതിക്കുന്ന ഒത്തിരി പേര്‍ എന്റെ ചിത്രങ്ങലെക്കാലും മികച്ച ചിത്രങ്ങള്‍ എദുതിട്ടുന്ദാകാം. എന്നെക്കാള്‍ മികച്ച പഠനം നടത്തിയവരും ആണ് പലരും. മറ്റൊന്ന് മാനസികമായ ആര്‍ജവം ആണ്. മികച്ച ആള്‍ക്കാരോട് പ്രശംസ വാങ്ങി എടുക്കാന്‍ ഉള്ള താല്‍പ്പര്യം ഒക്കെ ഞാന്‍ ഉപെക്ഷിചു. അതുകൊണ്ട് ഒന്നും ഒരു കാര്യവും ഇല്ല. പിന്നെ ജീവിത ഉല്ലാസ ഭരിതം ആക്കാന്‍ വേറെ എന്തെല്ലാം വഴികള്‍ കിടക്കുന്നു !!! പിന്നെ എന്തിനു ഇതൊക്കെ?
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഈ പെരും കളിയാട്ട കളങ്ങളില്‍ ഊണും ഉറക്കവും ചിരിയും തമാശയും ചോക്കോബാരും കട്ടങ്കാപ്പിയും ഒക്കെ ഒന്നിച്ചു കഴിച്ചും മരച്ചുവട്ടില്‍ തോര്‍ത്ത്‌ വിരിച്ചു രാത്രി കിടന്നുറങ്ങിയും എന്റെ ജീവിതത്തെ തിരിച്ചു വിട്ട ചില സുഹൃത്തുക്കള്‍ വിളിച്ച് " എന്താ ജൊയിയെ.. ഇത്തവണ കാണുന്നില്ലല്ലോ എന്ത് പറ്റി "എന്ന് ചോദിച്ചു.
അത് കേട്ടപ്പോള്‍ ഒരു ദിവസം അവര്‍ക്കൊപ്പം കൂടാം എന്ന് കരുതി ഇറങ്ങി പുറപ്പെട്ടു. ഇത്തവണ ചിത്ര പ്രസിദ്ധമായ പിന്ഡാലി കളരി ക്ഷേത്രം ആയിരുന്നു ലക്‌ഷ്യം. പഴശി കേരള വര്‍മ മഹാ രാജാവ് ആയോധന മുറകള്‍ പഠിച്ച കളരികളില്‍ ഒന്നാണ് ഇത് എന്ന് കേട്ടിട്ടുണ്ട് . അവിടെ കെട്ടി ആടുന്ന രക്തചാമുണ്ടി തെയ്യം ഒരു കെട്ടു കാഴ്ചയാനു. കഴിഞ്ഞ വര്‍ഷങ്ങളില്‍ എനിക്ക് കാണാന്‍ പറ്റാതെ പോയ ഒന്ന്. മികച്ചതല്ല എങ്കിലും ഒരു ചിത്രം ഇവിടെ ചേര്‍ക്കുന്നു ...

ജോയ് ജോസഫ്‌

joyjoseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment