Monday, March 4, 2013

പിഞ്ചു ഹൃദയം ദേവാലയം

ഓമനത്വം ഈ
പിഞ്ചു ഹൃദയം ദേവാലയം
......................... ................
ഹ ഹ ഹ ഹ ഹ ഹ ഹ
എന്ത് രസമാണീ കാറ്റ് ...
എത്ര മനോഹരം ആ കാലം
ശൈശവം കൊതിച്ചു കൊതിച്ചു
കുഞ്ഞുങ്ങളോട് കടുത്ത അസൂയ തോന്നി തുടങ്ങിയിരിക്കുന്നു!!
എന്തൊരു നിഷ്കളങ്കത ആണ് ആ മുഖങ്ങളില്‍!!
എന്തൊരു ഒരുമയാണ് ആ ഇരിപ്പിന് തന്നെ!!!
ആ മുഖങ്ങളില്‍ നിറയുന്ന ഗൌരവം, കുതൂഹലം, സന്തോഷം, നിരീക്ഷണ വ്യഗ്രത,നിസംഗത...
എല്ലാത്തിനും അപ്പുറം എവിടെയോ ഒരു ചായ്പ്പില്‍ അക്ഷരവും കലകളും ഭക്ഷണവും ഉറക്കവും, പാട്ടും
കുസൃതിയും, കുറുമ്പും, കുശുമ്പും, സ്നേഹവും, സ്വാതന്ത്ര്യവും, അധികാരവും, ആശ്വാസവും, സ്വന്തമാക്കളും, കരച്ചിലും, വിതുമ്പലും,
ഒടുവില്‍ വൈകുന്നേരങ്ങളില്‍ നിഷ്ക്കളങ്കമായി
റ്റാറ്റാ പറഞ്ഞു ഗ്രാമത്തിന്റെ പൊടി നിറഞ്ഞ വഴികളിലൂടെ അമ്മയുടെയോ സഹോദരങ്ങളുടെയോ കൈ പിടിച്ചു
വീട്ടിലേക്കു ഉള്ള യാത്രകള്‍ ഒക്കെ എന്തൊരു സംഭവ ബഹുലം ആയിരിക്കാം അവര്‌ക്കു...

ഹ ഹ ഹ ഹ
പിഞ്ചു ഹൃദയം ദെവാലയം...

ഒരു ഗ്രാമീണ അംഗന്‍ വാടിയില്‍ നിന്നുള്ള കാഴ്ച .....

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌

joyjoseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment