Friday, March 15, 2013

അവരുടെ സ്നേഹത്തെ നിലനിര്ത്തുന്ന ഊഷ്മളത

ആയുസിന്റെ നല്ല ഭാഗവും അവര്‍ നല്ല സ്നേഹിതരായിരുന്നു. അവര്‍ പിണങ്ങിയിട്ടുണ്ട് , അപ്പോഴെല്ലാം അവര്‍ പിണക്കം മറന്നു ഇനങ്ങിയിട്ടുന്ദു. അതാണ്‌ സ്നെഹിതം. ആ ബന്ധമാണ് ഇനി പരസ്പരം കാണുമോ ഇല്ലയോ എന്ന് നിശ്ചയം ഇല്ലാത്ത ജീവിത യാത്രയിലെ അവരുടെ സ്നേഹത്തെ നിലനിര്ത്തുന്ന ഊഷ്മളത

ആദ്യ ചിന്ത വിഷയം എന്തായിരിക്കണം എന്ന എന്റെ ഒരു ചിന്ത
ഞാന്‍ ഒരു പുതിയ പ്രൊഫൈല്‍ ഫേസ് ബുക്കില്‍ തുടങ്ങിയതാണ്‌ ഊഷ്മളം സ്നെഹിതം.
എല്ലാവര്ക്കും അവിടേക്ക് സന്തോഷത്തോടെ വരാം. അവിടെ സന്തോഷം ആയിരിക്കാം ...
നല്ല മനസ്സ് സൂക്ഷിക്കുക, നല്ല വാക്ക് കൊടുക്കുക, നല്ല വാക്ക് സ്വീകരിക്കുക,
ഇണങ്ങുക, പിണങ്ങുക, ഇനങ്ങിക്കൊണ്ടേ ഇരിക്കുക, പിനങ്ങാതിരിക്കാന്‍ വേണ്ടി സ്നെഹിതരായിരിക്കുക.
ആര്ക്കും എന്തും എപ്പോഴും പറയാം,
( ബൈബിള്‍ പറയുന്നു - നിങ്ങളുടെ പിണക്കങള്‍ സൂര്യന്‍ അസ്തമിക്കും വരെ നീണ്ടു നില്ക്കാതിരിക്കട്ടെ ....... )

ഊഷ്മളം സ്നേഹിതം എന്ന എന്റെ ആ പ്രൊഫൈലില്‍ ആദ്യം എന്ത് ഫോട്ടോ ചേര്ക്കണം എന്ന് ഞാന്‍ ആലോചിച്ചിരിക്കുമ്പോള്‍ ആണ് ഇന്ന് അവിചാരിതമായി ഈ മുഹൂര്ത്തം കിട്ടിയത്. ഏഴു പതിറ്റാണ്ടു നീണ്ട ഒരു സ്നേഹത്തിന്റെയും സൌഹൃതതിന്റെയും ദൃടത കണ്ണീരു നിറഞ്ഞ ചിരിയായും ചിരിയില്‍ പതിഞ്ഞ കണ്ണീരായും മാറുന്നത് കാണേണ്ടി വന്നു. എന്പതോട് അടുത്ത പ്രായം ഉള്ളവരാണ് മൂന്നു പെരും. കുറെ കാലത്തിനു ശേഷം മക്കള്ക്കൊപ്പം നാട്ടില്‍ എത്തിയപ്പോള്‍ ചിരകാല സുഹൃത്തുക്കളെ കാണണാം എന്ന് ആഗ്രഹിച്ചാണ് ആ അമ്മ എതിയതു. യാത്ര ചെയ്യാന്‍ ശരീരം സമ്മതിക്കാത്തതിനാല്‍ സങ്കടപ്പെടുന്ന അവര്‍ പരസ്പരം കണ്ടപ്പോള്‍ അവരുടെ കണ്ണുകള് നിറഞ്ഞു .. പരസ്പരം കൈപിടിച്ച് യാത്ര പറഞ്ഞു പിരിയുമ്പോള്‍ അവരുടെ കൈകള്‍ വിറച്ചിരുന്നു , ചുണ്ടുകള്‍ വിതുംബുന്നുണ്ടായിരുന്നു, ഹൃദയം തുടിക്കുന്നുണ്ടായിരുന്നു ... കാരണം അവരുടെ ആയുസിന്റെ നല്ല ഭാഗവും അവര്‍ നല്ല സ്നേഹിതരായിരുന്നു. അവര്‍ പിണങ്ങിയിട്ടുണ്ട് , അപ്പോഴെല്ലാം അവര്‍ പിണക്കം മറന്നു ഇനങ്ങിയിട്ടുന്ദു. അതാണ്‌ സ്നെഹിതം. ആ ബന്ധമാണ് ഇനി പരസ്പരം കാണുമോ ഇല്ലയോ എന്ന് നിശ്ചയം ഇല്ലാത്ത ജീവിത യാത്രയിലെ അവരുടെ സ്നേഹത്തെ നിലനിര്ത്തുന്ന ഊഷ്മളത .....

ജ്ഞാനം അതിന്റെ പ്രവത്തി കൊണ്ട് നീതീകരിക്കപ്പെടും ( ഒരാളുടെ ജ്ഞാനം അയ്യാള്‍ ചെയ്യുന്ന പ്രവര്ത്തി കാണുമ്പോള്‍ മനസിലാക്കാം) എന്ന ബൈബിള്‍ വചനം സ്നേഹത്തെ അധികരിച്ചുള്ള പ്രവര്തിയെ ആണ് ജീവിതത്തിലെ കര്മ്മം ആയി കരുതി വിവക്ഷിച്ചിരിക്കുന്നത്!!!!

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി

ജോയ് ജോസഫ്‌
joy joseph

kjoyjosephk@gmail.com
www.mylifejoy.blogspot.com
www.jahsjoy.blogspot.com

No comments:

Post a Comment