Monday, February 10, 2014

കാട പക്ഷികൾ ചിലു ചിലെ ചിലച്ചു...

കാട പക്ഷികൾ ചിലു ചിലെ ചിലച്ചു...
നീയുണ്ടോ കൂടെ? നീയെൻ അരികിലോ?
അകലെയല്ലതെയും അടുത്തായും ഇരുന്നിങ്ങനെ ചിറകുകൾ ചിക്കി കണ്ണുകൾ ഇടഞ്ഞു മെയ്യുരുമ്മി മനസടുത്ത്
ചിലയ്ക്കാൻ നമുക്കവുമല്ലോ...
അതല്ലേ നാം കാട പക്ഷികളായതും
ഹരിത നിഴലിൽ ചേക്കേറിയതും
പിന്നെയും കൂട്ടായിരിക്കുന്നതും
വിഹായസിൽ ഒരുപാടുയരാതെ
ചില്ലകളിൽ തത്തി കളിച്ചു
സുഖമായിരിക്കുന്നതും....
സൌഹൃദത്തെ പ്രണയം എന്ന് വിളിക്കാമോ?
പ്രണയത്തെ സൗഹ്രുദമെന്നും ?
പ്രണയിച്ചു... പക്ഷെ സുഹൃത്തായില്ല ..
സുഹൃത്തായി .. പക്ഷെ പ്രണയിച്ചില്ല ....
സ്നേഹിച്ചോ?
വിൽപ്പന ചരക്കായി മാത്രം പ്രണയവും സൌഹൃദവും
വെച്ച്മാറ്റം നടത്തുന്ന നാട്ടിൽ
സൌഹൃദത്തെകാൾ പ്രണയത്തേയും
പ്രണയത്തേക്കാൾ സ്നേഹത്തെയും ,
പ്രതിഫലം പ്രതീക്ഷിക്കാതെ പ്രണയിക്കുന്നവർക്കും, സ്നേഹിക്കുന്നവർക്കും, പിരിയാതെ കൂടെ നിൽക്കുന്നവർക്കും, ഉള്ളതാണ് വലന്റൈൻസ് ദിനം ...
അതിനെ തെരുവിൽ ചവിട്ടി മെതിക്കുന്ന വാണിഭ ജീവിതങ്ങൾ വ്യഭിചരിച്ചു മുടിപ്പിച്ചപ്പോൾ എന്തോന്ന് ആശംസ? എന്തോന്ന് വിശുദ്ധി?

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌
joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment