Wednesday, February 12, 2014

"മുടിയും" "ബാർബറും" "ഞാനും" ഒരു "കഥയും "


+ (നിയമ പ്രകാരവും അല്ലാതെയും ഉള്ള മുന്നറിയിപ്പ് )+

-- __ ഫോട്ടോയും താഴെ ചേർക്കുന്ന കഥയുമായി യാതൊരു ബന്ധവും ഇല്ല എന്ന് അറിയിക്കുന്നു. അഥവാ എന്തെങ്കിലും സാമ്യം ആർക്കെങ്കിലും തോന്നുന്നു എങ്കിൽ അതവരുടെ വിവരക്കേട് കൊണ്ടാണെന്ന് കരുതണം__--


"മുടിയും" "ബാർബറും"

"ഞാനും" ഒരു "കഥയും "

ഒരു മനുഷ്യൻ തന്റെ തലമുടി വെട്ടാനും താടിമീശയൊക്കെ ഒന്നു വെട്ടിയൊതുക്കാനുമായി ബാർബർഷോപ്പിലെത്തി. ബാർബറും ആ മനുഷ്യനും പല കാര്യങ്ങളും സംസാരിച്ചു. കുറെ കഴിഞ്ഞപ്പോൾ അവരുടെ സംസാരവിഷയം ദൈവത്തെക്കുറിച്ചായി. അപ്പോൾ ബാർബറുടെ സ്വരം കനത്തു- ദൈവമുണ്ടെന്നു ഞാൻ വിശ്വസിക്കില്ല. വിശ്വാസിയായ ആ മനുഷ്യൻ ചോദിച്ചു: ''എന്തേയിങ്ങനെ പറയാൻ?'' ഒത്തിരി കഷ്ടതകൾ അനുഭവിച്ചുതീർത്ത ബാർബർ പറഞ്ഞു: ''യഥാർത്ഥത്തിൽ ദൈവം ഉണ്ടെങ്കിൽ മനുഷ്യന് ഇത്രയധികം സഹിക്കേണ്ടിവരുമോ? എവിടെയും സഹനങ്ങളും രോഗങ്ങളും. ഇതെല്ലാം അനുവദിക്കുന്ന സ്‌നേഹനിധിയായ ഒരു ദൈവത്തെ എനിക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല.'' ഒരു വാഗ്വാദത്തിന് താൽപര്യമില്ലാതിരുന്നതിനാൽ എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് ആ മനുഷ്യൻ മൗനം പാലിച്ചു. മുടി വെട്ടെല്ലാം കഴിഞ്ഞ് അയാൾ പുറത്തേക്കിറങ്ങി. അപ്പോളതാ, തെല്ലകലെയായി ആ തെരുവിൽ ജട പിടിച്ച് നീട്ടിവളർത്തിയ മുടിയും താടിയുമായി ഒരു മനുഷ്യൻ. ഈ മനുഷ്യനെ കണ്ടതും അയാൾ ബാർബർഷോപ്പിലേക്ക് തിരിച്ചുകയറി ചെന്നിട്ട് ബാർബറിനോടായി പറഞ്ഞു: ''ഈ ലോകത്ത് ബാർബർമാരുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.'' ബാർബർ ചോദിച്ചു: ''അതെങ്ങനെ പറയാൻ പറ്റും. നിങ്ങളുടെ മുമ്പിൽ നിൽക്കുന്ന ഞാൻതന്നെ ഒരു ബാർബറാണല്ലോ. അൽപം മുമ്പല്ലേ നിങ്ങളുടെ തലമുടി ഞാൻ വെട്ടിയത്.'' ''ഇല്ല, ബാർബർമാർ ഈ ലോകത്തില്ല'' എന്നു പറഞ്ഞ് ബാർബറെ പുറത്തേക്കു കൂട്ടിക്കൊണ്ടുവന്നിട്ട് ജട പിടിച്ച് മുടിയും താടിയും വളർത്തി നടന്നുപോകുന്ന ആ മനുഷ്യനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു: ''ഇല്ല, ബാർബർമാർ ഈ ലോകത്തില്ല. ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ വൃത്തികേടിന്റെ ആൾരൂപങ്ങളൊന്നും ഈ ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല.'' ഹേ മനുഷ്യാ, അതെന്റെ കുഴപ്പമല്ല. ഇവറ്റകളൊക്കെ ഒന്ന് എന്റെ അടുക്കൽ വന്നു കിട്ടട്ടെ. അതാണ് കാര്യം. ബാർബർ മറുപടി പറഞ്ഞു: 'വളരെ ശരിയാണ്.' അയാൾ പറഞ്ഞു: ഇതുതന്നെയാണ് ദൈവത്തിന്റെ അവസ്ഥയും. അവിടുത്തെ അരികിലേക്ക് അധികമൊന്നും ആരും പോകുന്നില്ല. പിന്നെ എങ്ങനെയാണ്? കാര്യം മനസിലായ ബാർബർക്ക് പിന്നെ ഒന്നും പറയാനില്ലായിരുന്നു. ചില സത്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട് ഈ വരികളിൽ.......


ആരോടോ കടപ്പെട്ട് എന്റെ മിത്രം സിമി എഴുതിയ ഈ കഥയുമായി എന്റെ ഫോട്ടോയ്ക്ക് ഒരു ബന്ധവും ഇല്ലെന്നു അറിയിക്കുന്നു.


( എന്റെ ഗ്രാമത്തിലെ ആധുനികമല്ലാത്ത ഏക ബാർബർ ഷോപ്പിൽ നിന്നാണ് ഞാൻ ഇപ്പോൾ എന്റെ മുടി വെട്ടിക്കുന്നത്. പത്താം ക്ലാസ് എങ്ങനെയോ വിജയിച്ച ശേഷം പരിഷ്കാരി ആയി ചുറ്റി നടന്ന കാലം മുതൽ മുടി വെട്ട് ബ്യൂടി പാർലരുകലിൽ നിന്നായിരുന്നു. ഒടുക്കം തലയിൽ അധികം മുടിയില്ലാതെ ആകുന്ന ഈ കാലത്താണ് പഴയ നാട്ടുകാരനായ തങ്കപ്പെട്ടനെ മുടി വെട്ടാനുള്ള എന്റെ തല വർഷങ്ങൾക്കു ശേഷം എല്പ്പിക്കുന്നത്. ഹ ഹ ഹ ഹ ഹ പരിഭവമില്ലാതെ സമയം ധാരളമെടുത്തു അദ്ദേഹം അത് എനിക്ക് .ചെയ്തു തരുന്നു. നന്ദി പറയാൻ കഴിയാറില്ല. വളരെ ചെറുപ്പത്തിലെ പല കാര്യങ്ങളും തങ്കപ്പേട്ടൻ മുടി വെട്ടുന്ന സമയത്ത് മനസിലൂടെ അങ്ങനെ കടന്നു പോകും... അതാണ്‌ അതിന്റെ ഒരു രസം .. ഒരു സുഖം...ഒരു കുട്ടിക്കാല ഓർമ്മകളുടെ സമയം... ഹ ഹ ഹ ഹ ഹ)


എന്റെ ചിന്ത

എന്റെ വചനം

എന്റെ പ്രവർത്തി


ജോയ് ജോസഫ്‌


joy joseph

kjoyjosephk@gmail.com

No comments:

Post a Comment