Thursday, December 8, 2016

സമപ്രായക്കാരുടെ സമവാക്യ സംവാദം
ദ്രാവിഡന്റെ ലളിത ജയം
അഥവാ
"ജയലളിത " !!!!!
ദ്രാവിഡന്റേതാണ് ഇന്ത്യ എന്ന യഥാർത്ഥ ചരിത്ര സത്യം വിളിച്ചു പറയുന്നവരിലെ അവസാനത്തെ കണ്ണികളിലൊന്ന് വിട പറഞ്ഞു. ഇനി അവശേഷിക്കുന്നത് ആണൊരുത്തൻ കലൈഞ്ജർ മുത്തുവേൽ കരുണാനിധി മാത്രം!
ഓൾ ഇന്ത്യ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK ) എന്നതിലെ ഓൾ ഇന്ത്യ എന്നത് ദ്രാവിഡന്റെതാണ് ഇന്ത്യ എന്ന ഒറ്റ ആശയം ഉൾകൊണ്ട് ആയിരുന്നു. ഇൻഡസ് എന്നാൽ സിന്ധു എന്നാണ് അർത്ഥം. ഇൻഡസ് വാലി എന്നാൽ സിന്ധു തടം എന്നും. സിന്ധു നദീ തടത്തിൽ ഉണ്ടായിരുന്ന ഏക ദൈവ വിശ്വാസികളും, കർഷകരും, വിദ്യഭ്യാസ നിലവാരമുള്ളവരും ഉയർന്ന സാമൂഹ്യ സംസ്കാരം പാലിച്ചിരുന്നവരും സമാധാന പ്രിയരുമായ വംശത്തെയാണ് ദ്രാവിഡർ എന്ന് വിളിക്കുന്നത്. സിന്ധു നദീതടത്തിൽ (indus Valley )ജീവിച്ചിരുന്ന അവരെ സിന്ധു സ്ഥാനികൾ എന്ന് വിളിച്ചു. ചില വിദേശ ഭാഷകളിൽ "സ"കാരം ഉച്ചരിക്കാൻ ബുദ്ധിമുട്ടായതിനാൽ അന്നത്തെ വിദേശവർത്തക സംഘങ്ങൾ സിന്ധു സ്ഥാൻ എന്നതിനെ "ഹ '' കാരം ചേർത്ത് ഹിന്ദുസ്ഥാൻ എന്ന് പറഞ്ഞു പോന്നു. യൂറോപ്യൻമാർ ഹിന്ദുസ്ഥാനെ ഹിന്ദൂസ് ആക്കി മാറ്റി. അങ്ങനെ ഇൻഡസ് വാലി "ഇന്ത്യ" യും ദ്രാവിഡരുടെ ഹിന്ദുസ്ഥാനികൾ "ഹിന്ദു" ക്കളുമായി പറയപ്പെട്ടു. ഇതാണ് യഥാർത്ഥ ഇന്ത്യയും യഥാർത്ഥ ഹിന്ദുവും!
മധ്യ പൂർവേഷ്യയിലും യൂറോപ്യൻ ആധിപത്യ മേഖലകളിലും നാടോടികളും വേട്ടക്കാരും ആയി ജീവിച്ച വിവിധയിനം അക്രമി സംഘങ്ങൾ ഒരേ വംശമായി മാറിയുണ്ടായതാണ് "ആര്യൻമാർ " ബഹുദൈവ വിശ്വാസികളും മാംസ ബുക്കുകളും കൃത്യമായ സംസ്കാരമില്ലാത്തവരും അക്രമവാസന പ്രകടിപ്പിച്ചിരുന്നവരുമായ അക്കൂട്ടർ മൃഗപരിപാലനമായിരുന്നു മുഖ്യ തൊഴിലാക്കിയിരുന്നത്. അവർ സംഘടിതമായി ദേശങ്ങളെ അക്രമിച്ച് കീഴടക്കി വരുന്നതിനിടയിൽ ഇൻഡസ് വാലിയെയും ആക്രമിച്ചു. എതിർത്ത് നിൽക്കാൻ കഴിയാതെ വന്നപ്പോൾ ദ്രാവിഡർ അഥവാ യഥാർത്ഥ ഹിന്ദുക്കൾ സിന്ധു നദീ തടം വിട്ട് പശ്ചിമഘട്ടം മുറിച്ച് കടന്ന് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രയുടെ കുറേ ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസമാരംഭിച്ച് പ്രത്യേക ഭാഷകളും സംസ്കാരങ്ങളുമായി വളർന്നു പന്തലിച്ചു. അവരാണ് കന്നഡികരും മലയാളികളും തമിഴരും തെലുങ്കരും. ഏകദൈവികതയെ പറ്റി തുടർ പഠനമില്ലാത്തതിനാൽ ഇവരിൽ യുക്തിവാദവും ശക്തമായിരുന്നു.
സിന്ധുവിൽ നിന്ന് രക്ഷപ്പെടാൻ പറ്റാതെ അടിമകളാക്കപ്പെട്ട ഹിന്ദുക്കൾ ആര്യൻ മേധാവിത്വത്തിന് കീഴടങ്ങി പുതിയ വംശം രൂപപ്പെട്ടു. അവരാണ് ഇപ്പോൾ തെക്കേ ഇന്ത്യക്ക് പുറത്ത് ജീവിക്കുന്നവർ. ദ്രാവിഡന്റ ഒരു സ്വാഭാവ മഹിമയും അവകാശപ്പെടാനില്ലാത്ത വിധം വംശ ഭേതം വന്ന അവരാണ് ഇപ്പോൾ തങളാണ് " ഹിന്ദു"ക്കൾ എന്നവകാശപ്പെടുന്നത്!
ഈ ഹിന്ദുത്വ വാദത്തെയാണ് തമിഴ്നാട് ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെ പ്രതിരോധിച്ചു വന്നത്. ആ പ്രതിരോധം 20l6 വരെ എത്തിയിരിക്കുന്നു. എന്നാൽ ചരിത്രബോധം ഗൗരവമായി എടുക്കാത്തവരും ചരിത്രം പഠിക്കാൻ വിമുഖതയുള്ളവരുമായ മലയാളികളും കന്നഡികരും തെലുങ്കരും പലപ്പോഴും വ്യാജ ഹിന്ദുക്കളായ ആര്യൻ വംശക്കാരുടെ വംശീയ വെറിയുള്ള തീരുമാനങ്ങളുമായി സമരസപ്പെടുന്നതിനാൽ പല വികൃത രാഷ്ട്രീയ കോന്തൻമാരെയും ചുമക്കേണ്ടി വരുന്നു. അതാണ് ഇന്നത്തെ ദുര്യോഗം !
ഇവിടെയാണ് രണ്ടിലയും ഉദയ സൂര്യനുമായി ആര്യൻ മേധാവിത്വത്തെ വരച്ച വരയിൽ നിർത്തുന്ന എ ഐ എ ഡി എം കെയും ഡിഎംകെയും ദ്രാവിഡ മുന്നേറ്റ കഴകം കാത്ത് പാലിക്കുന്നത്.
യഥാർത്ഥ ദ്രാവിഡരും
യഥാർത്ഥ ഹിന്ദുക്കളും
യഥാർത്ഥ ഇന്ത്യയും
തങ്ങളാണെന്ന പ്രഖ്യാപനവുമായി തന്നെ!
വ്യാജ ഹിന്ദുത്തത്തെ പുറന്തള്ളി
ദ്രാവിഡൻ വിജയിക്കട്ടെ !
അവന്റെ മാത്രം സംസ്കാരമായ സിന്ധുത്വം എന്ന ഹിന്ദുത്വ സംസ്‌കാരിക പെരുമ തിരിച്ചു വരട്ടെ.
അവന്റെ മണ്ണായ ഇന്ത്യ പുത്തൻ ഉണർവ് നേടട്ടെ.
രണ്ടിലക്ക് ചുറ്റും മാനവികത ഹരിത വനമായി വളരട്ടെ!
ദ്രാവിഡ മഹിമയുടെ ഐശ്വര്യമായിരുന്ന അമ്മ ജയലളിത അമരത്വം നേടട്ടെ.!
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
ജോയ് ജോസഫ്

Thursday, November 24, 2016




അഹങ്കാരത്തിന്‍റെ ലക്ഷണങ്ങൾ 🔛🐠🌟

1.പെട്ടെന്ന് കോപിക്കുന്നു
2.മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല
3.എനിക്കെല്ലാംഅറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു!
4.തന്‍റെ കഴിവിലേക്കും , നേട്ടങ്ങളിലേക്കും,, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.
5.വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു!
6.വിമര്‍ശകരില്‍ നിന്ന് അകന്നു പോകും
7.വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും
8.ക്ഷെമിക്കാന്‍ സാധിക്കില്ല
9.തിരുത്തലുകള്‍ സ്വീകരിക്കില്ല
10. വിധേയപ്പെടില്ല
11.പരാതിപ്പെടുകയും,പിറുപിറുക്കുകയും ചെയ്യുന്നു
12.സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല
13.സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍
കുടുങ്ങിക്കിടക്കും
14.ദൈവത്തില്‍ ആശ്രെയിക്കില്ല
15.മറ്റുള്ളവരെ പുച്ഛം പറഞ്ഞും,താഴ്ത്തികെട്ടി സംസാരിച്ചും നടക്കും
16.തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.
17.സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു
18.നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല
19.തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു
20.ഏതെങ്കിലും ദുശീലത്തിന് അടിമയായിരിക്കും
21.തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.
22.വീരവാദം മുഴക്കുന്നു.

അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍
"എന്നെ അറിയിച്ചില്ല, എന്നോട് ആരും പറഞ്ഞില്ല"
"അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു"
"ഞാന്‍ ചത്താലേ ഇതിവിടെ നടക്കൂ"
"എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല"
"നിനക്ക് എന്നെ ശരിക്കും അറിയില്ല"
"ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്"
"എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം"
"ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം"
എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ"
"നിന്‍റെയൊന്നും സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ"
മുകളിൽ പറഞ്ഞിരിക്കുന്നവയിൽ ഫുൾ മാർക്ക് കിട്ടുന്നവർ ചിന്തിക്കുക, മാറ്റം
വരുത്തുക ,.

(എബ്രഹാം ടൈറ്റസിൽ നിന്ന് കടമെടുത്തത്)

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്
🌹🌹🌹🌹🌹🌹🌹🌹



നിന്റെ തലച്ചോറല്ല എന്റെ ഹൃദയമിടിപ്പിന്റെ താളം നിശ്ചയിക്കേണ്ടത്.
എന്റെ തലച്ചോറല്ല നിന്റെ ജീവന്റെ കാലം തീരുമാനിക്കേണ്ടതും ! ! !

സ്വന്തം ഹൃദയമിടിപ്പിന്റെ ശബ്ദം ഓരോ നിമിഷവും ചെവി വട്ടം പിടിച്ച് കേൾക്കുകയും ശരീരത്തിൽ അതിന്റെ സ്പന്ദനം തിരിച്ചറിഞ്ഞ് ശ്രദ്ധയോടെ അനുഭവിക്കുകയും ചെയ്യുന്നവന് മാത്രമേ മനുഷ്യ ജീവന്റെ വിലയും മാഹാത്മ്യവും മനസിലാക്കാനാകൂ. ഇടത് വശത്തിരുന്ന് ടിക് ടിക് ടിക് എന്ന് മിടിക്കുന്ന ഹൃദയമാണ് തലച്ചോറിന്റെ വലത് വശത്തെ പ്രചോദിപ്പിച്ച് മനുഷ്യന് മനുഷ്യത്വത്തെപ്പറ്റിയുള്ള വികാര വിചാര ചിന്താ വചന പ്രവർത്തികൾക്ക് സമയവും സാഹചര്യവും ഒരുക്കുന്നത്. സ്വന്തം ഹൃദയമിടിപ്പിന്റെ ശബ്ദവും താളവും ശ്രദ്ധിക്കുന്ന ഒരുവന് അടുത്ത് നിൽക്കുന്നവനെ തിരിച്ചറിയാന്നും അവന്റെ ഹൃദയസ്പന്ദനത്തിന്റെ സമാധാന സന്ദേശം മനസിലാക്കാനും സാധിക്കും. സ്വന്തം ഹൃദയമിടിപ്പ് കേൾക്കാൻ കഴിയാത്തവനൊക്കെ കൂടി അപരന്റെ തലച്ചോറിനെ ശരിയാക്കാൻ നടക്കുന്നതാണ് നമ്മുടെ നാടിന്റെ സാംസ്കാരികാധപതനത്തിന് കാരണം. അവന്റെ ഹൃദയം മിടിക്കണമെങ്കിൽ എന്റെ തലച്ചോർ തീരുമാനിക്കണമെന്നത് അക്രമ മതമാണ്. അത് അടിച്ചേൽപ്പിക്കുന്നത് അക്രമ രാഷ്ട്രീയമാണ്. അതിനെ നീതീകരിക്കുന്നത് വന്യ നിയമമാണ്.
വിവേചന ബുദ്ധിയാണ് ധാർമിക ബോധമെന്നറിയപ്പെടുന്നത്. മനുഷ്യനെ മൃഗത്തിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് ഈ വിവേചന ബുദ്ധിയാണ്. ഹൃദയത്തിന് തലച്ചോറും തലച്ചോറിന് ഹൃദയവും എപ്രകാരം കടപ്പെട്ടിരിക്കുന്നുവോ അത് പോലെയാണ് വിവേചന ബുദ്ധിയും ജീവിതവും തമ്മിലുള്ള ബന്ധവും ഉണ്ടായിരിക്കുക.
എന്നാലിവിടെയോ?
- ജീവനെ നശിപ്പിക്കാൻ നെട്ടോട്ടമോടുകയും ജീവിത വിജയത്തിനായി ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു.!
- ആയുധങ്ങളുമായി തെരുവിലിറങ്ങി നിന്ന് സമാധാന പ്രസംഗം നടത്തുന്നു!
- യുഗങ്ങളായി അദൃശ്യനായിരിക്കുന്ന ദൈവത്തിന്റെ നാമവും അഭിമാനവും നില നിർത്താൻ വേണ്ടി യുഗങ്ങളായി ദൃശ്യരായി ജീവിക്കുന്ന മനുഷ്യനെ കൊന്നൊടുക്കുന്നു.
- എന്റേം നിന്റെയും ശരീരം ഒരു പോലായതിനാൽ നമ്മൾ സമത്വമുള്ളവരാണെന്ന് പ്രഖ്യാപിച്ച ശേഷം നീ എന്നെ കൊല്ലാൻ പതിയിരിക്കുന്നു,
- എല്ലാം എല്ലാവർക്കും ഒരു പോലെ അവകാശപ്പെട്ടതാണെന്ന് പറഞ്ഞിട്ട് നീ എന്റെ അവകാശം തട്ടിയെടുക്കാൻ ശാസ്ത്രം കണ്ടെത്തുന്നു.
- സാഹോദര്യവും അതിന്റെ സ്വാതന്ത്ര്യവും ഉച്ചത്തിൽ പ്രഘോഷിച്ച ശേഷം നീ നിന്റെ അധികാര കസേര എന്റെ തലയിലിട്ടതിൽ കയറി കുത്തിയിരിക്കുന്നു.

നിന്നെ നിയന്ത്രിക്കാൻ നീ എന്നെ അനുവദിക്കില്ലെങ്കിൽ
എന്നെ നിയന്ത്രിക്കാൻ നീയാര്?
ഞാൻ എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കേൾക്കുന്നവരും തിരിച്ചറിയുന്നവനും സ്പന്ദനം വിവേചിച്ചറിയാൻ തലച്ചോറുള്ളവനുമാണ്.
എന്റെ ഹൃദയമിടിപ്പിന്റെ താളം നിന്റെ തലച്ചോർ തീരുമാനിക്കുന്നിടത്ത് സമാധാനം അന്യമാണ്. അക്രമം മതമാണ്‌.
എനിക്കൊപ്പം നീയും നിന്റെ ഹൃദയമിടിപ്പിനെ തിരിച്ചറിയുകയും നമ്മൾ അടുത്തടുത്തിരുന്നു് അതിനെ വിവേചിച്ചറിഞ്ഞ് ഒന്നിച്ചാസ്വദിക്കുകയും ചെയ്യുന്ന നിമിഷത്തെ
നമുക്ക്
സമാധാനം എന്ന് വിളിക്കാം

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്




ബൂവും ബൂവും..........

കണ്ടക്ടർ - ബേങ്കീ ബേങ്കീ.....
വല്യമ്മ- കീയാ.... കീയാ.....
മകൻ - ബൂവും ബൂവും.......

(ഞാൻ വണ്ടറടിച്ചു പോയീട്ടോ .... ശരിക്കും )

തുളുനാടൻ കളരികളുടെ നാടാണെ.... മ്മടെ

കൂത്തുപറമ്പേയ്........
ആടെയാണ് മേൽപറഞ്ഞ തുളുവല്ലാത്ത പ്രയോഗം വന്നതേയ്.
സ്റ്റാൻഡിൽ ബസ് നിന്നു....
അടുത്ത ട്രിപ്പിനുള്ള സമയ മായതിനാൽ ബസിൽ വന്ന യാത്രക്കാരേ എത്രയും പെട്ടെന്ന് ഇറക്കിവിട്ട് ട്രാക്കിൽ ബസ് കയറ്റാനുള്ള തത്രപ്പാടിലാണ് വാഹനം റെയ്സ് ചെയ്യുന്ന ഡ്രൈവറും വാതിൽ തള്ളിപ്പിടിച്ചു നിൽക്കുന്ന കണ്ടക്ടറും നിർത്താതെ ചിലക്കുന്ന കിളിയും.
അതിനിടയിലാണ് പത്തെണ്പത് വയസുള്ള ഒരു വല്യമ്മ കഷ്ടപ്പെട്ട് സ്റ്റെ പ്പിലൂടെ ഇറങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്നത്. പുറകിലെ സ്റ്റപ്പിലൂടെ ഇറങ്ങിയെത്തിയ മകൻ അമ്മയുടെ കൈ പിടിക്കാനായി തയ്യാറെടുത്ത് നിൽക്കുന്നു. കണ്ടക്ടർ തിരക്ക് കൂട്ടുന്നു.

ഇനി രംഗം
കണ്ടക്ടർ - ബേങ്കീ ,ബേങ്കീ..( വേഗം കീ യൂ, വേഗം കീയൂ. അർത്ഥം - വേഗം ഇറങ്ങൂ )
വല്യമ്മ - കീയാ, കീയാ... (കീയാം, കീയാം. അർത്ഥം - ഇറങ്ങാം, ഇറങ്ങാം... )
മകൻ - ബൂവും, ബൂവും... ( വീഴും. വീഴും.... ---- തിരക്ക് കൂട്ടിയാൽ വീഴുമെന്ന മുന്നറിയിപ്പ്)

കാര്യം പിടികിട്ടാതെ വഴിയിൽ വാ പൊളിച്ചു നിന്ന എന്നോട് കിളിയിടെ കൂറ്റൻ ഡയലോഗ് പിന്നാലെ -

കണ്ടിക്കിക്കല്ലാ.... കണ്ടിക്കിക്കല്ലാ... ( വഴിക്ക് നിൽക്കാതെ, വഴിക്ക് നിൽക്കാതെ )

ചുരുക്കത്തിൽ എന്നോട് " മാറി നിൽക്കെടാ മുണ്ടക്കൽ ശേഖരാ " എന്ന് കിളിയിലെ മംഗലശേരി നീലകണ്ഠന്റെ ഗർജനം !

ന്താ....ല്ലേ??!!!

എന്റെയോരോ ചിന്തകളേ
എന്റെയോരോ വചനങ്ങളേ
എന്റെയോരോ പ്രവർത്തികളേ

ജോയ് ജോസഫ്
 — 




ആത്മഹത്യ -
വിഡ്ഡിയുടെ ധൈര്യവും
ബുദ്ധിമാന്റെ ഭീരുത്വവുമാണ്.

സ്വന്തം പിഴവുകളെ കുറിച്ച് ഓർത്തുള്ള നിരാശയും അതിൽ നിന്ന് രക്ഷപ്പെടാൻ വഴികണ്ടെത്തുന്നതിൽ പരാജയപ്പെടുകയും ചെയ്താൽ ആത്മഹത്യയെ തേടാൻ മനുഷ്യനെ പ്രേരിപ്പിക്കും. അതിജീവനത്തിന് പാകമായ ഉത്തരങ്ങൾ കണ്ടെത്തുവാനും സ്വന്തം മനസിനെ അത് ബോധ്യപ്പെടുത്തുവാനും സാധിക്കാതെ വരുന്നതാണ് ആത്മഹത്യക്കുള്ള പ്രധാന കാരണം. പ്രണയം, ധനനഷ്ടം, അപമാനം എന്നീ മൂന്ന് കാരണങ്ങളാലല്ലാതെ ഒരുവനും ആത്മഹത്യ ചെയ്യില്ല. ഈ മൂന്ന് കാരണങ്ങളിൽ പ്രണയത്തിന്റെയും ധനനഷ്ടത്തിന്റെയും കാര്യത്തിൽ 70 ശതമാനം ആത്മഹത്യ പ്രേരണ സ്വയമുണ്ടാകുന്നതും സ്വയം വരുത്തി വെക്കുന്നതുമാണ്. അപമാനത്തിന്റെ പേരിലെ ആത്മഹത്യയിൽ ഉത്തരവാദിത്വത്തിന്റെ 98 ശതമാനവും സമൂഹത്തിനുള്ളതാണ്. വ്യക്തികളുടെ സ്വകാര്യതകളിലേക്ക് നിയമ വാഴ്ചക്കപ്പുറം സമൂഹം കടന്നുകയറുന്നതാണ് അപമാനം ആകുന്നത്. വ്യക്തിപരമായ ആ പരാജയങ്ങളുടെ കാരണം ആദ്യം പറഞ്ഞ പ്രണയമോ ധനനഷ്ടമോ ആകാനും വഴിയുണ്ട്.
സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കുകയും ഇടപെടുകയും ചെയ്യുന്നവർ കുറ്റവാളികളാണ്. അതുകൊണ്ടാണ് ആത്മഹത്യാ പ്രേരണ നല്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം എല്ലാ രാജ്യങ്ങളിലും നില നിൽക്കുന്നത്. മറ്റുള്ളവരുടെ വ്യക്തിപരമായ വിഷയങ്ങളിലേക്ക് ഒളിഞ്ഞു നോക്കുകയും പൊതു നിരത്തിൽ ചർച്ച ചെയ്യുകയും ചെയ്യുന്ന ശീലം നമ്മൾ മലയാളികൾക്കും ഭാരതീയർക്കും വളരെ കൂടുതലാണ്. ഇംഗ്ലീഷുകാർ ഇത്തരം ഒളിഞ്ഞുനോട്ടക്കാരെ പീപ്പിങ്ങ് ടോം എന്ന പരിഹാസപ്പേരിട്ടാണ് വിളിക്കുക. പീ എന്നാൽ മൂത്രമൊഴിക്കുക എന്നും അർത്ഥം വരുമെന്നിരിക്കെ ഒളിഞ്ഞു നോട്ടക്കാരനെ എത്ര തരം താണവനായാണ് പാശ്ചാത്യർ കണക്കാക്കുന്നതെന്നും ഊഹിക്കാമല്ലോ? പൊതു സമൂഹത്തിന് ചർച്ച ചെയ്യപ്പെടേണ്ടതല്ലാത്ത ഒരു വ്യക്തി വിഷയത്തിലും മറ്റൊരാൾക്ക് കൈ കടത്താൻ സ്വാതന്ത്ര്യമില്ല. ഓരോരുത്തനും അവനവന്റേതായ രഹസ്യങ്ങളുണ്ട്. അത് സ്വയമായി നേരിട്ട് പ്രഖ്യാപിക്കും വരെ മറ്റൊരാൾക്ക് ചർച്ചാ വിഷയമാകാൻ പാടില്ലാത്തതാകുന്നു. അത്തരം രഹസ്യങ്ങളിൽ പോലും ശാരീരികമായി നടത്തുന്ന കൊലപാതകം, പീഢനം തുടങ്ങിയ പൊതു നിയമ ധാർമിക വിഷയങ്ങൾ മാത്രമാണ് സമൂഹത്തിന് കൈകാര്യം ചെയ്യേണ്ടതുള്ളു. അതും നിയമപരമായി ബന്ധപ്പെട്ട ഓഫീസ്കളിലും കോടതിയിലും മാത്രം. പൊതുനിരത്തിൽ അതിലെ വ്യക്തിത്വ ചർച്ചക്ക് അവകാശമില്ല. കൊലപാതകത്തെ കുറിച്ച് പറയാം. എന്നാൽ കാരണങ്ങൾ പൊതുചർച്ചക്ക് പൊതുനിരത്തിൽ വെക്കാൻ ആർക്കും അവകാശമില്ല.
മനുഷ്യരെന്ന നിലയിൽ വികാരവും വിചാരവും ഉള്ളവരാണ് എല്ലാവരും. സ്വന്തം വികാരവും വിചാരവും ശരിയാണെന്ന് ആർക്കും നിർബന്ധം സ്വയം പിടിക്കാം. എന്നാൽ മറ്റൊരാൾക്ക് മേൽ അടിച്ചേൽപിക്കാനോ മറ്റൊരാളെ വ്യക്തിത്വ വിഷയത്തിൽ നിയന്ത്രിക്കാനോ ആർക്കും അവകാശവും അധികാരവുമില്ല. കുട്ടികളുടെ മേൽ പോലും ഇത്തരം അവകാശവും അധികാരവും അടിച്ചേൽപ്പിക്കാൻ മാതാപിതാക്കൾക്ക് പോലും നിയമപരമായി നിയന്ത്രണങ്ങൾ വന്നു കഴിഞ്ഞിട്ടുണ്ട്.
സമൂഹത്തെ നന്നാക്കാൻ വ്യക്തിയെ നന്നാക്കണമെന്ന വാദവുമായാണ് പൊതുനിരത്തിലെ ചർച്ചക്കാരും സദാചാര പൊലീസ് വേഷ|ധാരികളും കവലകൾ ഭരിയുന്നത്. വ്യക്തിപരമായ വിഷയങ്ങളുടെ പേരിൽ അപമാനിതരായി ആരെങ്കിലും ആത്മഹത്യ ചെയ്യേണ്ടിവരുന്നെങ്കിൽ തടിമിടുക്കിന്റെയും തിണ്ണമിടുക്കിന്റെയും പേരിൽ പൊതുനിരത്തിൽ സ്വകാര്യതകൾ ചർച്ചയാക്കുന്നവരെ കുറ്റവാളികളായി നിയമം കണക്കാക്കുന്നത് കൊണ്ടാണ് ആത്മഹത്യാ പ്രേരണ കടുത്ത കുറ്റകൃത്യമായി പല രാജ്യങ്ങളിലും കണക്കാക്കുന്നത്. പല വിഷയങ്ങളിലും ചിത്രങ്ങളും പേരും പോലും പരാമർശിക്കാൻ നിയമപരമായ തടസങ്ങൾ വരെയുണ്ട്.
വ്യക്തി മറ്റൊരു വ്യക്തിയുമായി ഇടപഴകുന്നതിന് നിയമപരമായ സ്വാതന്ത്ര്യമുണ്ട്. ആ ഇടപാടുകളിൽ അനുമതി ഇല്ലാതെ മൂന്നാമതൊരാൾക്ക് കടന്നു കയറാൻ അനുമതി ഇല്ല താനും. രണ്ട് വ്യക്തികൾ തമ്മിലുള്ള വ്യക്തിപരമായ ഇടപാടുകൾ പൊതു ചർച്ചാ വിഷയമോ നിയമ വിഷയമോ അല്ല. അവിടെ ശാരീരിക പീഢനമോ കൊലപാതകമോ നടന്നാൽ അത് നിയമ വിഷയമാണ്. അവിടെ അനുവദിക്കപ്പെട്ട ഇടത്ത് അനുവദിക്കപ്പെട്ടവർ മാത്രമാണ് ആ ചർച്ച നടത്തേണ്ടതുള്ളെന്നുമാണ് നിയമ സാരം. (ഇത് പക്ഷെ പൊതു ഖജനാവിലെ ചിലവിൽ കഴിയുന്ന വർക്ക് ബാധകമല്ല. അവരെ പക്ഷെ പൊതു വിചാരണ ചെയ്യാനും ചില നിയമ വ്യവസ്ഥകളൊക്കെയുണ്ട്. ചുമ്മാ കേറി വിചാരണ അവിടെയും പാടില്ലാത്തതാണ്.)

അപമാനമോ അപമാന ഭീതിയോ ആണ് മരണത്തെ സ്വയം സ്വീകരിക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മറ്റുള്ളതെല്ലാം ഓരോ സാഹചര്യങ്ങളായി കണ്ടാൽ മതിയാകും. ആരെയും അപമാനിക്കാതിരിക്കുക. എന്തിന്റെ പേരിലായാലും. വിമർശനങ്ങൾ ആശയങ്ങളെ കുറിച്ചും ആദർശങ്ങളെ കുറിച്ചും മതി. വ്യക്തിയും വ്യക്തിത്വവും തീർത്തും ഓരോ വ്യക്തിയുടെയും വ്യക്തിപരമായ വിഷയം മാത്രമാണ് - പൊതുനിരത്തിൽ നിയമത്തിന്റെ മേഖലയിലേക്ക് ആ വ്യക്തി പ്രവേശിക്കുന്നത് വരെ. അത് വരെ മറ്റാർക്കും ഒരു വ്യക്തിയുടെയും സ്വന്തമായുള്ള സ്വകാര്യതകളെ അനാവരണം ചെയ്യാനോ അവിടേക്ക് അനുമതിയില്ലാതെ കയറി ചെല്ലാനോ ഒളിഞ്ഞു നോക്കാനോ അവകാശമില്ല. അധികാരവുമില്ല.
ഈ സ്വകാര്യതാ നിയമം ശരിയായി പാലിക്കപ്പെട്ടാൽ ആത്മഹത്യകൾ കുറയും.
സഹജീവിയെന്ന നിലയിൽ മറ്റൊരാളോട് കരുണ കാണിക്കുകയും ജീവൻ നിലനിർത്താൻ സഹായിക്കുകയും പ്രതിസന്ധികളിൽ ജീവിതത്തെ അനുമതികളോടെ താങ്ങി നിർത്തുകയും മാത്രമാണ് സമൂഹത്തിന് വ്യക്തിക്ക് ചെയ്യാവുന്ന സേവനവും ജാഗ്രതയും. അതാണ് സ്നേഹം, വ്യക്തി ബന്ധം, സാമൂഹ്യ ജീവിതം എന്നൊക്കെപ്പറയുന്നത്. മറ്റെല്ലാം അക്രമമാണ്. രണ്ട് ക്രമങ്ങൾ ഉണ്ടായാൽ അതിനെയാണ് അക്രമം എന്ന് വിളിക്കുകയെന്നർത്ഥം വരുന്ന ഒരു ഇംഗ്ലീഷ് പഴഞ്ചൊല്ല് ഉണ്ട്. ആ അക്രമത്തിന്റെ ഫലമാണ് ആക്രമണം.
നാം മറ്റുള്ളവരെ ശാരീരികമായോ ആത്മീയമായോ മാനസികമായി ആക്രമിക്കുന്നവരാകരുത്. അപ്പോൾ തന്നെ ആത്മഹത്യകൾ കുറയും.
"മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അത് പോലെ നിങ്ങൾ മറ്റുള്ളവരോട് പെരുമാറുക " എന്ന് യേശു ദേവന്റെ നിർദ്ദേശം സ്വകാര്യതകളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രസക്തി വ്യക്തമാക്കുന്നു.
"നിങ്ങൾക്ക് കൈ വീശി നടക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷെ അത് എന്റെ മൂക്കിൽ കൊള്ളരുതെന്ന " തത്വശാസ്ത്രത്തിന്നുള്ള കാലപ്പഴക്കവും വ്യക്തമാക്കുന്നത് സ്വകാര്യതയുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പ്രസക്തി തന്നെയാണ്.
മാനത്തിന്റെയും അഭിമാനത്തിന്റെയും വില ഓരോ വ്യക്തിക്കും സ്വയം നിർണയ സാധ്യതയുള്ളതാണ്. അതാണ് നിസാരരെന്ന് പൊതുസമൂഹം വിലയിരുത്തുന്ന പലരും ലോക ശ്രദ്ധയിലേക്ക് പെട്ടെന്ന് കടന്നു വരാനും ചില മരണങ്ങൾ പോലും പൊതു സമുഹത്തിൽ പ്രകമ്പനങ്ങൾ ഉണ്ടാക്കാൻ പോന്നവയുമാകുന്നത്. ( ഉദാ- ഒഡിഷയിലെ ദനാ മഞ്ചി ഭാര്യയുടെ മൃതദേഹം ചുമന്ന സംഭവം ലോക ചർച്ചാ വിഷയമായത്) -
ഓരോ വ്യക്തിയും വ്യക്തിത്വങ്ങളും ഒരോ സ്ഫോടക വസ്തുക്കളാണ്. അത് എപ്പോഴാണ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാത്ത അന്തരീക്ഷത്തിൽ പൊട്ടിത്തെറിക്കുക എന്ന് പറയുക വയ്യ. അത്തരമൊരു പൊട്ടിത്തെറിയാണ് ആത്മഹത്യകളും. അത് പുറമേ നിന്ന് നോക്കിയാൽ വിഡ്ഡികളുടെ വിജയവും ബുദ്ധിമാൻമാരുടെ പരാജയവുമാണ്. മറ്റൊരു തരത്തിലും പറയാം - വിഡ്ഡികളുടെ ദുരന്തവും ബുദ്ധിമാൻമുടെ രക്ഷയും എന്ന്.
പക്ഷെ അത് മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും നന്മയുടെയും ദൈവീകതയുടെയും പരാജയമാണെന്നതാണ് പരമമായ സത്യം, യാഥാർത്ഥ്യം.

ആത്മഹത്യ ചെയ്യരുത്!
അതിന്നുള്ള സാഹചര്യം സൃഷ്ടിക്കയുമരുത് !

( ആദർശത്തിന്റെ പേരിൽ മരണം സ്വീകരിച്ചവരുമുണ്ടെന്ന് മറന്നിട്ടില്ല)

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്
 —



സമാധാനത്തിനു വേണ്ടി വാളെടുക്കുന്നവരെ ,
സമാധാനം നിങ്ങളോടു കൂടെ ഉണ്ടായിരിക്കാട്ടെ.....
സമാധാനം നിങ്ങളോടു കൂടിയാണ് ഉള്ളത്..
സമാധാനം നിങ്ങൾക്കാണ് വേണ്ടത് ..
സമാധാനത്തെ കുറിച്ചുള്ള ഇന്നത്തെ ചോദ്യം.- 
സമാധാനമോ അതോ വാളോ? അതോ
സമാധാനത്തിനു വേണ്ടി വാളോ?
ആർക്കാണ് ഇവിടെ സമാധാനം ഇല്ലാത്തതു?
ആർക്കാണ് ഇവിടെ സമാധാനം വേണ്ടാത്തത് ?
സമാധാനം വേണ്ടാത്തത് നിങ്ങൾ വാളെടുക്കുന്നവർക്കാണ്.
സമാധാനം ഇല്ലാത്തതും നിങ്ങൾ വാൾ പിടിച്ചു നടക്കുന്നവർക്ക് മാത്രമാണ്..
സമാധാനമില്ല..നിങ്ങളുടെ മനസ്സിൽ
സമാധാനമില്ലാത്തതു കൊണ്ടാണ് നിങ്ങൾ വാളുമായി നടക്കുന്നത്..
സമാധാനമില്ലാത്ത നിങ്ങൾ എങ്ങനെ വാളുകൊണ്ട് മറ്റുള്ളവർക്ക് സമാധാനം കൊടുക്കും?
സ്വന്തം മനസിന് സമാധാനം കണ്ടെത്താൻ കഴിയാത്തവനൊക്കെ വീട്ടിലും നാട്ടിലും സമാധാനം സൃഷ്ടിക്കാൻ നടക്കുന്നതാണ് മറ്റു വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും സമാധാനം കെടുത്തുന്നത്.
വാളുമായി സമാധാനം സൃഷ്ടിക്കാൻ നടക്കുന്നവൻ അക്രമിയാണ്. മാനസിക രോഗിയാണ്.
ആദ്യം വ്യക്തിക്ക് സമാധാനം വേണംപിന്നെ അവന്റെ കുടുബത്തിൽ അവൻ സമാധാനം കൃഷി ചെയ്യണം.
അത് വിളഞ്ഞിട്ടു വേണം പുറത്തു സമൂഹത്തിൽ സമാധാനം വിതക്കാൻ പുറപ്പെടേണ്ടത്....
എന്നാലിവിടെയോ?
കുടുംബത്തിലും സ്വന്തം മനസിലും സമാധാനം ഇല്ലാത്ത കുറെ പേര് സമൂഹത്തിനു സമാധാനം ഉണ്ടാകാൻ വാളുമായി ഇറങ്ങിയിരിക്കുന്നു...
അവർ വാളെടുത്തിറങ്ങി പോരാടുന്നത്
രാഷ്ട്രത്തിനു വേണ്ടിയാണത്രെ..ഹ ഹ ഹ
അവർ വാളെടുത്തിറങ്ങി പോരാടുന്നത്
രാഷ്ട്രീയത്തിനു വേണ്ടിയാണത്രെ.. ഹ ഹ ഹ ഹ
അവർ വാളെടുത്തിറങ്ങി പോരാടുന്നത്
മതത്തിനു വേണ്ടിയാണത്രെ...ഹയ്യയ്യോ...ഹ ഹ ഹ
അവർ വാളെടുത്തിറങ്ങി പോരാടുന്നത് ജാതിക്കു വേണ്ടിയാണത്രെ...ഫൂ....
അവർ വാളെടുത്തിറങ്ങി പോരാടുന്നത്
ദൈവത്തിനു വേണ്ടിയാണത്രെ . അയ്യയ്യോ അയ്യയ്യോ അയ്യയ്യയ്യയ്യോ... ഹ ഹ ഹ ഹ
അവർ വാളെടുത്തിറങ്ങി പോരാടുന്നത് ദൈവത്തിന്റെ നില നില്പിനും അഭിമാനത്തിനും വേണ്ടിയാണത്രെ .... ഹോ ഹോ ഹോ ഹോ
അവർ വാളെടുത്തിറങ്ങി പോരാടുന്നതു വിശ്വാസം നില നിർത്താനും വളർത്താനും ആണത്രേ... ഹ ഹ ഹ
എന്ന് വെച്ചാൽ രാഷ്ട്രവും രാഷ്ട്രീയവും മതവും ജാതിയും ദൈവം പോലും നില നിൽക്കുന്നത് ഈ വാളെടുത്ത അക്രമിയുടെ ചിലവിലാണ് എന്ന്!!!!!
അക്രമി നിശ്ചയിക്കുന്നതല്ല സമാധാനം എന്ന് മറ്റുള്ളവർ തിരിച്ചറിയാൻ വൈകുന്നതാണ് സമാധാനം നേരിടുന്ന വെല്ലുവിളി ..
ഒരു ദൈവവും വാളെടുത്ത അക്രമിയുടെ ചിലവിലല്ല നിലനിൽക്കുന്നത്.
അഥവാ ഈ വാളെടുത്ത അക്രമിയുടെ ചെലവിലും സംരക്ഷണത്തിലും ഏതെങ്കിലും ദൈവം നിലനിൽക്കുന്നു എങ്കിൽ
സത്യമായി ഞാൻ നിങ്ങളോട് പറയുന്നു --
ആ ദൈവം ഒരു ദൈവമല്ല.ഒരു ദൈവമേയല്ല.!!!!!!
സ്വന്തം നിലനിൽപ്പിനു ഒരു അക്രമിയുടെ സഹായം തേടേണ്ടി വരികയും ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന ഗതി കെട്ട ആ തരം ദൈവം ഒരു ഊച്ചാളി ആണ്..!!!!
ശരിയായ ദൈവത്തിനു ആരുടേയും സംരക്ഷണത്തിൽ കഴിയേണ്ട ആവശ്യമില്ല. അതും നിസ്സാരനായ ഒരു മനുഷ്യന്റെ ചിലവിൽ.. അതും ഒരു അക്രമിയുടെ സംരക്ഷണത്തിൽ !!!!!
ഹ ഹ ഹ ഹ തതമാശ തന്നെ!!!
ദൈവം എന്നാൽ സമാധാനം ആണ്, ശാന്തിയാണ് സന്തോഷമാണ്..
അങ്ങനെയുള്ള ദൈവത്തിനു വാളെടുത്ത ഒരുഅക്രമിയുടെ സംരക്ഷണം വേണ്ടേ വേണ്ട!!!

ശത്രുവിനെ പേടിച്ചു, അതിർത്തിയിൽ ആയുധം പിടിച്ചു കാവൽ നിർത്തി, ഉള്ളിൽ ഭയത്തോടെ ഉറങ്ങുന്നവരുള്ള രാഷ്ട്രം ഒരു രാഷ്ട്രമല്ല.കാരണം രാഷ്ട്ര സങ്കല്പം തന്നെ സമാധാനത്തിൽ സുരക്ഷിതരായവരുടെ കൂട്ടം എന്നാണു..എന്നിട്ടും!!!

ആയുധം പിടിച്ചു തെരുവിലിറങ്ങി കൊലയും അക്രമവും നടത്തി വളർത്തപ്പെടേണ്ട രാഷ്ട്രീയം ഒരു രാഷ്ട്രീയമല്ല..ഒരു മാഫിയ സംഘമാണത് ..സന്തോഷത്തോടെയും സമാധാനത്തോടെയും ശാന്തമായും പറഞ്ഞു മറ്റൊരാളെ ബോധ്യപ്പെടുത്താൻ കഴിയാത്ത ആശയവും ആദർശവും ചുമന്നു നടന്നുനടക്കുന്നതിനെ രാഷ്ട്രീയം എന്ന് വിളിക്കുന്നവൻ ഗതി കെട്ട അക്രമിയാണ് ..ശാപമാണ് സ്വയവും മറ്റുള്ളവർക്കും നാടിനും വീടിനും ...
അവൻ വികല മാനസനാണ്..വൈകൃത ജീവിയാണ്..മാനസിക രോഗിയാണ്..കുറ്റവാളിയാണ്...വ്യക്തിയെന്നും പൗരനെന്നും മനുഷ്യനെന്നും അവകാശപ്പെടാൻ കഴിയാത്ത വിധം നികൃഷ്ട ജീവിയാണവൻ..
സമാധാനമുണ്ടാക്കാ വാളെടുത്തു വീശുന്നവൻ സമാധാനം ഇല്ലാത്തവനാണ് !!
കാരണം രാഷ്ട്രീയം എന്നത് പൊതു സമൂഹത്തിന്റെ സ്വതന്ത്ര വികസനനത്തിനും ക്ഷേമത്തിനും വേണ്ടി രൂപകല്പന ചെയ്യപ്പെട്ട ആശയ സംവാദം മാത്രമാണ് ... അത് അതിനാൽ തന്നെ സഹജീവികൾക്ക് സമാധാനത്തിനുള്ള സന്ദേശം പേറുന്നതും അക്രമ രഹിതവുമായിരിക്കണം ..എന്നിട്ടോ?
ഓരോ വ്യക്തിയുടെയും മനസിൽ രൂപപ്പെടേണ്ട അവസ്ഥയാണ് സമാധാനം. അത് തന്നോട് ചേർന്ന് നിൽക്കുന്ന മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഭാര്യക്കും മക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കും നാടിനും രാഷ്ട്രത്തിനും പകർന്നു കൊടുക്കുമ്പോൾ ലോകത്തിൽ സമാധാനവും ദൈവത്തിനു മഹത്വവും ഉണ്ടാകും.

അതാണ് ബൈബിളിൽ വ്യക്തമായി തന്നെ പറയുന്നത്.
" അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനനസുള്ളവർക്കു സമാധാനം " എന്ന്.

അപ്പോഴാണ് ഭാരതീയ വിചാര ധാരയുടെ സാരം ബോധ്യപ്പെടുക
"സര്വേപി സുഖിനഃ സന്തു
സർവേ സന്തു നിരാമയാ.."
( സർവരും സന്തുഷ്ടരാകട്ടെ, സർവരും സകല ദുഖങ്ങളിലും നിന്ന് മോചിതരാവട്ടെ )

അങ്ങനെ വരുമ്പോൾ
" ന രാജ്യം, ന രാജ സീത
ന ദണ്ഡ്യാ, ന ച ദണ്ഡികാ
ധർമേണൈവ പ്രജോ സർവ്വവും രക്ഷന്തി സ്മ പരസ്പര"
( അവിടെ രാജ്യമില്ല, രാജാവില്ല , ശിക്ഷയില്ല, കുറ്റവാളിയില്ല. എല്ലാവരും ധർമ്മത്താൽ പരസ്പരം സംരക്ഷിക്കപ്പെടുന്നു )

എന്താ ല്ലേ?
ഇനി
വാളുമെടുത്തു സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും സമാധാനം ഉണ്ടാക്കാനും ശാന്തി നൽകാനും ഇറങ്ങുന്നവരോട്---
" ആദ്യം സ്വന്തം മനസിനെ സമാധാനം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. അതിനു മറ്റുള്ളവരുടെ മേൽ ആധിപത്യം നേടാനുള്ള ത്വര ഇല്ലാതാക്കിയാൽ മതിയാകും. സ്വയം ഒന്ന് എളിമപ്പെടുകയും അൽപ്പം മൗനം ശീലിക്കുകയും പുഞ്ചിരിക്കാൻ പരിശീലിക്കുകയും ചെയ്യുക.ദേഷ്യത്തെയും പകയേയും നിയന്ത്രിച്ചു ഇല്ലാതാക്കിയാൽ ഭേഷാകും. അപ്പോൾ ആദ്യം നിന്റെ മനസ്സിൽ ഉണ്ടാകുന്ന അവസ്ഥയാണ് സമാധാനം !! അത് നിന്റെ മനസ്സിൽ നിറഞ്ഞു കഴിയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സന്തോഷം അഥവാ ആനന്ദം . അത് നിന്റെ മനസ്സിൽ നിറഞ്ഞാൽ നിനക്കതു മറ്റൊരാൾക്ക് കൊടുക്കാതെ വയ്യ എന്ന സ്ഥിതി നിനക്കു താനേ വന്നു ചേരും. അപ്പോൾ നീ എണീറ്റ് നിന്റെ മാതാപിതാക്കൾക്കും സഹോദങ്ങൾക്കും ഭാര്യക്കും മക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കും .സമാധാനം ഉണ്ടാകും. സന്തോഷവും... അത് വഴിഞ്ഞൊഴുകി രാഷ്ട്രീയത്തിലും അത് വളർന്നു രാഷ്ട്രത്തിലും പിന്നീട് ലോകമാകെയും സമാധാനം പടർന്നു പന്തലിച്ചോളും...
ദൈവത്തിനും സമാധാനമായിക്കോളും.. !!!!""
( സമാധാനം ഉണ്ടോ എന്നറിയാനുള്ള എളുപ്പ വഴി-
നല്ല തിരക്കുള്ള മാർക്കെറ്റിൽ ബഹളങ്ങൾക്കിടയിൽ പകൽ സ്വസ്ഥമായി ഒരു മണിക്കൂർ വെറും നിലത്തു സുഖമായി കിടന്നു ഉറങ്ങാൻ പറ്റുമോ എന്ന് പരീക്ഷിക്കൂ... പറ്റിയാൽ ഈ ചിത്രത്തിലെ പയ്യൻസിനെ പോലെ നിങ്ങളും സമാധാനത്തിലാണ് എന്ന് ഉറപ്പിക്കാം. അതാണ് യേശു ദേവൻ പറഞ്ഞത് " നിങ്ങൾ ശിശുക്കളെ പോലെ ആയിരിക്കുവിൻ " എന്ന്!! )

ദത് മതി ...

ലോക സമാധാന ദിനത്തിലെ
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്
 —

Friday, October 28, 2016

കഥ
മന്ദബുദ്ധികളുടെ സാമ്രാജ്യത്തിലെ അടയ്ക്ക.

മോഷണവും കൊള്ളയും പാപമാണെന്ന് തീവെട്ടിക്കൊള്ളക്കാർ പഠിപ്പിച്ചു. ഒരു അടയ്ക്ക പോലും തങ്ങളിലാരും മോഷ്ടിച്ചിട്ടില്ലെന്നും ഞങ്ങളിൽ മോഷ്ടാക്കളാരും ഉണ്ടാവില്ലെന്നും കൊള്ള സംഘത്തലവൻ ഇടക്കിടെ മലമുകളിൽ നിന്നും വിളിച്ചു പറയുകയും ചെയ്യുക പതിവായിരുന്നു. ഇടക്കിടെ തന്റെ സംഘത്തെയും കൂട്ടി കള്ളൻമാരെയും കൊള്ളക്കാരെയും പിടികൂടാനും തല്ലിയൊതുക്കാനും തീവെട്ടിക്കൊള്ള സംഘം ആയുധങ്ങളുമായി പുറപ്പെടുന്നതും പൊതുനിരത്തിലെ പാളയങ്ങൾ തല്ലിത്തകർക്കുന്നതും കാണാമായിരുന്നു.
ഇവർ തീവെട്ടി കൊള്ളക്കാരല്ല, വിശുദ്ധലിഖിതങ്ങളിൽ പറയുന്ന മാലാഖമാരുടെ ഗീതക സംഘമാണെന്നും ചില തെരുവ് വേശ്യകളും കുറേ കോമാളികളും കഞ്ചാവടിച്ച കവികളും ഇടക്കിടെ വിളിച്ചു കൂവുന്നതും കണ്ടിട്ടുണ്ട്. വേശ്യകളുടെ ചാരിത്ര്യ പ്രസംഗങ്ങൾ കേട്ടും കോമാളികളുടെ വളിച്ച കണ്ടും കഞ്ചാവ് കവിഞ്ഞർമാരുടെ മൂക്ക് പിഴിഞ്ഞ കവിത കേട്ടും നാട്ടുകാർ മലമുകളിലെ കൊള്ള സംഘത്തലവനെ പരിശുദ്ധനായി വാഴിച്ചു. പരിശുദ്ധനാക്കപ്പെട്ട തലവൻ 24 ശിഷ്യൻമാരെ തിരഞ്ഞെടുത്ത് 12 പേരേ വലതു വശത്തും 12 പേരേ ഇടതും വശത്തും നിർത്തി രാജ വീഥിയിലുടെ നെഞ്ച് വിരിച്ച് പ്രയാണം തുടങ്ങി. വേശ്യകൾ ഉടുതുണി പൊക്കി ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. കോമാളികൾ തലങ്ങും വിലങ്ങും ഓടി നടന്ന് വളിപ്പുകൾ കാട്ടിക്കൊണ്ടിരുന്നു. കഞ്ചാവ് കവികൾ പല്ലിളിക്കുകയും വായ നാറ്റുന്ന നിശ്വാസങ്ങൾ തുരുതുരാ ചുറ്റുമുള്ളവരുടെ മൂക്കിലേക്ക് ഊതി വിടുകയും ഇടക്കിടെ കീഴ്ശ്വാസം വിട്ട് ചുറ്റുമുള്ളവരെ നാറ്റിച്ച് രസിക്കുകയും ചെയ്തിരുന്നു.
തീവെട്ടിക്കൊള്ളസംഘത്തലവൻ ഇടക്കിടെ കൈ പൊക്കി ആകാശവായുവിൽ മാവ് കുഴയ്ക്കും പോലെ ഗോഷ്ഠി കാണിക്കുകയും കരം ശൂന്യമാണ് കരം ശൂന്യമാണ്  എന്ന് കിറി കോട്ടി മുരളുകയും ചെയ്ത് പോന്നു. കൊള്ള സ്ഥലം ആൽമരചുവട്ടിൽ എത്തിയപ്പോൾ പടവിൽ കയറിയ തലവൻ മുട്ടു വരെ മുണ്ട് പൊക്കി ഉയർന്ന് പൊങ്ങി ചാടി ആലിന്റെ ചില്ലയിലിരുന്നു. വായുവിലെ ഗോഷ്ഠി തുടർന്നു . വേശ്യകൾ മാറിടവും കുലുക്കി അർമാദിച്ചു. കോമാളികൾ പൂഴിയിൽ കിടന്ന് പിരണ്ട് പുളച്ചു. കഞ്ചാ കവികൾ ഉച്ചത്തിൽ വിപ്ലവ കീഴ്വായു വിക്ഷേപിച്ചു കൊണ്ടിരുന്നു.
അതിനിടെ 24 സേവകരിൽ ഒരുത്തന്റെ മടിശീലയിൽ നിന്ന് ഒരു തേങ്ങാ താഴെ വീണു. 
ഈ തേങ്ങാ എവിടെ നിന്ന് വന്നു?
മോഷ്ടിച്ചതാണ് എന്നൊരു പയ്യൻ വിളിച്ചു കൂവി.
മോഷ്ടിക്കുകയോ? അതും വിശുദ്ധ പദവി നേടിയ തീ വെട്ടി സംഘമോ ? ഛായ്...... കഞ്ചായികൾ വായനാറ്റം വലിച്ചു തള്ളി -
ആലിൻ കൊമ്പേറിയ തലവൻ പറഞ്ഞു, ഞങ്ങളിലാരും അടയ്ക്ക മോഷ്ടിക്കില്ലെന്ന് നിങ്ങൾക്കറിയില്ലേ?
കോമാളികൾ ഏറ്റ് പാടി അ റി യില്ലേ? അറിയില്ലേ? അറിയില്ലേ ?....
കഞ്ചായികൾ പറഞ്ഞു അറിയാം അറിയാം അറിയാം.
വേറൊരു പയ്യനപ്പോൾ പറഞ്ഞു, അതിനിത് അടയ്ക്കയല്ലല്ലോ!
വേശ്യകൾ പറഞ്ഞു ഇത് മുലയാണ്. 
തേങ്ങ !!! -  തേങ്ങയാണത്- മടിശീലയിൽ നിന്ന് വീണത് മുഴുത്ത ഒരു തേങ്ങയാണ്. മറ്റൊരു ശിശു വിളിച്ചു പറഞ്ഞു.
തേങ്ങയോ ? എന്തൂട്ടാത്? ഏട്ന്നു വന്നുത്? 24 കൊഞ്ഞാപ്പികളും ആലിൻ ചില്ലയിലെ തലവനും അങ്ങോട്ടുമിങ്ങോട്ടുമായി നോക്കി, ഒളികണ്ണിട്ടുനോക്കി, ഒടുവിൽ ഒന്നിച്ച് വാ പൊളിച്ച് "ഞ്ഞം " എന്ന ശബ്ദത്തോടെ വായടച്ചു. കണ്ണടച്ചു.
വേറൊരു പയ്യൻ വിളിച്ചു കൂവി - ഇത് മോഷണമാണ്!
വേശ്യകൾ മുലകളിലേക്കും കോമാളികൾ കോണാത്തിലേക്കും കവികൾ കൗപീന വാലിലേക്കും നോക്കി.
ശരിയാണല്ലോ. അടക്ക മോഷ്ടിക്കില്ലെന്ന് പറഞ്ഞിടത്ത് തേങ്ങയോ?
തലവൻ വീണ്ടും ഒരു ഞം കൂടി വച്ചിട്ട് മടിശീലയിൽ തേങ്ങ വച്ചവനോട് ജ്ജ് ജ്ജ്  എന്നൊരു ശബ്ദത്തിൽ എന്തോ ആംഗ്യം കാട്ടി.
മടിശീല അഴിഞ്ഞവൻ ആലിന്റെ പിറകിലേക്ക് മറഞ്ഞു.!
ആലിൻ കൊമ്പിലെ തലവൻ തുണി പൊക്കി അരയോളം വെച്ചു.
തുട കണ്ട വേശ്യകൾ മുല കുലുക്കി. കോമാളികൾ കോണകമഴിച്ച് തലയിൽ കെട്ടി. കഞ്ചായി കവികൾ കീഴ്വായു അതി ഗൗരവത്തിലും ശബ്ദത്തിലും വിക്ഷേപിച്ചു.
അവരൊന്നായി പാടി -
മധുരതരം, സുതാര്യം , സുന്ദരം,
ഈ തലവൻ തലവനല്ല പ്രതിഷ്ഠയാണ്.
ഒരു പയ്യൻ പക്ഷെ വിളിച്ചു പറഞ്ഞു, ആലിന് പിന്നിലെന്ത് എന്ന് നോക്കാം.
ആലിന് പിന്നിൽ തേങ്ങാ കൂമ്പാരം കണ്ട് വേശ്യകൾ പറഞ്ഞു - മുലകളുടെ രാജ്യം, മുന്തിയ തലവൻ! കോമാളികൾ കോമരം തുള്ളി ചിലച്ചു - സുന്ദരാധിപത്യം , മനോഹര വാഴ്ച്ച. കവികൾ വിളിച്ചു കൂവി - മധുര മനോഹര പ്രതിഷ്ഠ!   
തേങ്ങാ കൂട്ടം കണ്ടവർ ഞെട്ടി. പിന്നെ ചിരിച്ചു. അവരത് നിധിയായി മടിശീലക്കാരന് ചാർത്തി കൊടുത്തു. ഉഗ്രൻ , ഉഗ്രൻ , ഉഗ്രൻ എന്നാർത്ത് വിളിച്ച് പിന്നേം ചിരിച്ചു കൊണ്ടേ യിരുന്നു.
ആലിൻ കൊമ്പിലെ തലവൻ ശൂന്യതയിലെക്ക് കൈ ഉയർത്തി വായുവിനെ മാവ് കുഴക്കും പോലെ കുഴക്കുകയും മനസിൽ " കിഴങ്ങൻമാർ, ഞങ്ങൾ തീവെട്ടിക്കൊള്ളക്കാരാണെന്ന് യവൻമാർക്ക് ഇനിയും ഇനിയും മനസിലായിട്ടില്ല, ഭാഗ്യം" എന്ന് പിറുപിറുക്കുകയും ഇളിക്കുകയും ചെയ്തു കൊണ്ടിരുന്നു.

-- -  - മലയുടെ കീഴിൽ മന്ദബുദ്ധികളുടെ സാമ്രാജ്യമായിരുന്നു.- - 

കഥ
ജോയ് ജോസഫ്