Thursday, November 24, 2016





ബൂവും ബൂവും..........

കണ്ടക്ടർ - ബേങ്കീ ബേങ്കീ.....
വല്യമ്മ- കീയാ.... കീയാ.....
മകൻ - ബൂവും ബൂവും.......

(ഞാൻ വണ്ടറടിച്ചു പോയീട്ടോ .... ശരിക്കും )

തുളുനാടൻ കളരികളുടെ നാടാണെ.... മ്മടെ

കൂത്തുപറമ്പേയ്........
ആടെയാണ് മേൽപറഞ്ഞ തുളുവല്ലാത്ത പ്രയോഗം വന്നതേയ്.
സ്റ്റാൻഡിൽ ബസ് നിന്നു....
അടുത്ത ട്രിപ്പിനുള്ള സമയ മായതിനാൽ ബസിൽ വന്ന യാത്രക്കാരേ എത്രയും പെട്ടെന്ന് ഇറക്കിവിട്ട് ട്രാക്കിൽ ബസ് കയറ്റാനുള്ള തത്രപ്പാടിലാണ് വാഹനം റെയ്സ് ചെയ്യുന്ന ഡ്രൈവറും വാതിൽ തള്ളിപ്പിടിച്ചു നിൽക്കുന്ന കണ്ടക്ടറും നിർത്താതെ ചിലക്കുന്ന കിളിയും.
അതിനിടയിലാണ് പത്തെണ്പത് വയസുള്ള ഒരു വല്യമ്മ കഷ്ടപ്പെട്ട് സ്റ്റെ പ്പിലൂടെ ഇറങ്ങാൻ ശ്രമിച്ചു കൊണ്ടിരുന്നത്. പുറകിലെ സ്റ്റപ്പിലൂടെ ഇറങ്ങിയെത്തിയ മകൻ അമ്മയുടെ കൈ പിടിക്കാനായി തയ്യാറെടുത്ത് നിൽക്കുന്നു. കണ്ടക്ടർ തിരക്ക് കൂട്ടുന്നു.

ഇനി രംഗം
കണ്ടക്ടർ - ബേങ്കീ ,ബേങ്കീ..( വേഗം കീ യൂ, വേഗം കീയൂ. അർത്ഥം - വേഗം ഇറങ്ങൂ )
വല്യമ്മ - കീയാ, കീയാ... (കീയാം, കീയാം. അർത്ഥം - ഇറങ്ങാം, ഇറങ്ങാം... )
മകൻ - ബൂവും, ബൂവും... ( വീഴും. വീഴും.... ---- തിരക്ക് കൂട്ടിയാൽ വീഴുമെന്ന മുന്നറിയിപ്പ്)

കാര്യം പിടികിട്ടാതെ വഴിയിൽ വാ പൊളിച്ചു നിന്ന എന്നോട് കിളിയിടെ കൂറ്റൻ ഡയലോഗ് പിന്നാലെ -

കണ്ടിക്കിക്കല്ലാ.... കണ്ടിക്കിക്കല്ലാ... ( വഴിക്ക് നിൽക്കാതെ, വഴിക്ക് നിൽക്കാതെ )

ചുരുക്കത്തിൽ എന്നോട് " മാറി നിൽക്കെടാ മുണ്ടക്കൽ ശേഖരാ " എന്ന് കിളിയിലെ മംഗലശേരി നീലകണ്ഠന്റെ ഗർജനം !

ന്താ....ല്ലേ??!!!

എന്റെയോരോ ചിന്തകളേ
എന്റെയോരോ വചനങ്ങളേ
എന്റെയോരോ പ്രവർത്തികളേ

ജോയ് ജോസഫ്
 — 

No comments:

Post a Comment