Thursday, November 24, 2016




സമാധാനത്തിനു വേണ്ടി വാളെടുക്കുന്നവരെ ,
സമാധാനം നിങ്ങളോടു കൂടെ ഉണ്ടായിരിക്കാട്ടെ.....
സമാധാനം നിങ്ങളോടു കൂടിയാണ് ഉള്ളത്..
സമാധാനം നിങ്ങൾക്കാണ് വേണ്ടത് ..
സമാധാനത്തെ കുറിച്ചുള്ള ഇന്നത്തെ ചോദ്യം.- 
സമാധാനമോ അതോ വാളോ? അതോ
സമാധാനത്തിനു വേണ്ടി വാളോ?
ആർക്കാണ് ഇവിടെ സമാധാനം ഇല്ലാത്തതു?
ആർക്കാണ് ഇവിടെ സമാധാനം വേണ്ടാത്തത് ?
സമാധാനം വേണ്ടാത്തത് നിങ്ങൾ വാളെടുക്കുന്നവർക്കാണ്.
സമാധാനം ഇല്ലാത്തതും നിങ്ങൾ വാൾ പിടിച്ചു നടക്കുന്നവർക്ക് മാത്രമാണ്..
സമാധാനമില്ല..നിങ്ങളുടെ മനസ്സിൽ
സമാധാനമില്ലാത്തതു കൊണ്ടാണ് നിങ്ങൾ വാളുമായി നടക്കുന്നത്..
സമാധാനമില്ലാത്ത നിങ്ങൾ എങ്ങനെ വാളുകൊണ്ട് മറ്റുള്ളവർക്ക് സമാധാനം കൊടുക്കും?
സ്വന്തം മനസിന് സമാധാനം കണ്ടെത്താൻ കഴിയാത്തവനൊക്കെ വീട്ടിലും നാട്ടിലും സമാധാനം സൃഷ്ടിക്കാൻ നടക്കുന്നതാണ് മറ്റു വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും സമാധാനം കെടുത്തുന്നത്.
വാളുമായി സമാധാനം സൃഷ്ടിക്കാൻ നടക്കുന്നവൻ അക്രമിയാണ്. മാനസിക രോഗിയാണ്.
ആദ്യം വ്യക്തിക്ക് സമാധാനം വേണംപിന്നെ അവന്റെ കുടുബത്തിൽ അവൻ സമാധാനം കൃഷി ചെയ്യണം.
അത് വിളഞ്ഞിട്ടു വേണം പുറത്തു സമൂഹത്തിൽ സമാധാനം വിതക്കാൻ പുറപ്പെടേണ്ടത്....
എന്നാലിവിടെയോ?
കുടുംബത്തിലും സ്വന്തം മനസിലും സമാധാനം ഇല്ലാത്ത കുറെ പേര് സമൂഹത്തിനു സമാധാനം ഉണ്ടാകാൻ വാളുമായി ഇറങ്ങിയിരിക്കുന്നു...
അവർ വാളെടുത്തിറങ്ങി പോരാടുന്നത്
രാഷ്ട്രത്തിനു വേണ്ടിയാണത്രെ..ഹ ഹ ഹ
അവർ വാളെടുത്തിറങ്ങി പോരാടുന്നത്
രാഷ്ട്രീയത്തിനു വേണ്ടിയാണത്രെ.. ഹ ഹ ഹ ഹ
അവർ വാളെടുത്തിറങ്ങി പോരാടുന്നത്
മതത്തിനു വേണ്ടിയാണത്രെ...ഹയ്യയ്യോ...ഹ ഹ ഹ
അവർ വാളെടുത്തിറങ്ങി പോരാടുന്നത് ജാതിക്കു വേണ്ടിയാണത്രെ...ഫൂ....
അവർ വാളെടുത്തിറങ്ങി പോരാടുന്നത്
ദൈവത്തിനു വേണ്ടിയാണത്രെ . അയ്യയ്യോ അയ്യയ്യോ അയ്യയ്യയ്യയ്യോ... ഹ ഹ ഹ ഹ
അവർ വാളെടുത്തിറങ്ങി പോരാടുന്നത് ദൈവത്തിന്റെ നില നില്പിനും അഭിമാനത്തിനും വേണ്ടിയാണത്രെ .... ഹോ ഹോ ഹോ ഹോ
അവർ വാളെടുത്തിറങ്ങി പോരാടുന്നതു വിശ്വാസം നില നിർത്താനും വളർത്താനും ആണത്രേ... ഹ ഹ ഹ
എന്ന് വെച്ചാൽ രാഷ്ട്രവും രാഷ്ട്രീയവും മതവും ജാതിയും ദൈവം പോലും നില നിൽക്കുന്നത് ഈ വാളെടുത്ത അക്രമിയുടെ ചിലവിലാണ് എന്ന്!!!!!
അക്രമി നിശ്ചയിക്കുന്നതല്ല സമാധാനം എന്ന് മറ്റുള്ളവർ തിരിച്ചറിയാൻ വൈകുന്നതാണ് സമാധാനം നേരിടുന്ന വെല്ലുവിളി ..
ഒരു ദൈവവും വാളെടുത്ത അക്രമിയുടെ ചിലവിലല്ല നിലനിൽക്കുന്നത്.
അഥവാ ഈ വാളെടുത്ത അക്രമിയുടെ ചെലവിലും സംരക്ഷണത്തിലും ഏതെങ്കിലും ദൈവം നിലനിൽക്കുന്നു എങ്കിൽ
സത്യമായി ഞാൻ നിങ്ങളോട് പറയുന്നു --
ആ ദൈവം ഒരു ദൈവമല്ല.ഒരു ദൈവമേയല്ല.!!!!!!
സ്വന്തം നിലനിൽപ്പിനു ഒരു അക്രമിയുടെ സഹായം തേടേണ്ടി വരികയും ആശ്രയിക്കേണ്ടി വരികയും ചെയ്യുന്ന ഗതി കെട്ട ആ തരം ദൈവം ഒരു ഊച്ചാളി ആണ്..!!!!
ശരിയായ ദൈവത്തിനു ആരുടേയും സംരക്ഷണത്തിൽ കഴിയേണ്ട ആവശ്യമില്ല. അതും നിസ്സാരനായ ഒരു മനുഷ്യന്റെ ചിലവിൽ.. അതും ഒരു അക്രമിയുടെ സംരക്ഷണത്തിൽ !!!!!
ഹ ഹ ഹ ഹ തതമാശ തന്നെ!!!
ദൈവം എന്നാൽ സമാധാനം ആണ്, ശാന്തിയാണ് സന്തോഷമാണ്..
അങ്ങനെയുള്ള ദൈവത്തിനു വാളെടുത്ത ഒരുഅക്രമിയുടെ സംരക്ഷണം വേണ്ടേ വേണ്ട!!!

ശത്രുവിനെ പേടിച്ചു, അതിർത്തിയിൽ ആയുധം പിടിച്ചു കാവൽ നിർത്തി, ഉള്ളിൽ ഭയത്തോടെ ഉറങ്ങുന്നവരുള്ള രാഷ്ട്രം ഒരു രാഷ്ട്രമല്ല.കാരണം രാഷ്ട്ര സങ്കല്പം തന്നെ സമാധാനത്തിൽ സുരക്ഷിതരായവരുടെ കൂട്ടം എന്നാണു..എന്നിട്ടും!!!

ആയുധം പിടിച്ചു തെരുവിലിറങ്ങി കൊലയും അക്രമവും നടത്തി വളർത്തപ്പെടേണ്ട രാഷ്ട്രീയം ഒരു രാഷ്ട്രീയമല്ല..ഒരു മാഫിയ സംഘമാണത് ..സന്തോഷത്തോടെയും സമാധാനത്തോടെയും ശാന്തമായും പറഞ്ഞു മറ്റൊരാളെ ബോധ്യപ്പെടുത്താൻ കഴിയാത്ത ആശയവും ആദർശവും ചുമന്നു നടന്നുനടക്കുന്നതിനെ രാഷ്ട്രീയം എന്ന് വിളിക്കുന്നവൻ ഗതി കെട്ട അക്രമിയാണ് ..ശാപമാണ് സ്വയവും മറ്റുള്ളവർക്കും നാടിനും വീടിനും ...
അവൻ വികല മാനസനാണ്..വൈകൃത ജീവിയാണ്..മാനസിക രോഗിയാണ്..കുറ്റവാളിയാണ്...വ്യക്തിയെന്നും പൗരനെന്നും മനുഷ്യനെന്നും അവകാശപ്പെടാൻ കഴിയാത്ത വിധം നികൃഷ്ട ജീവിയാണവൻ..
സമാധാനമുണ്ടാക്കാ വാളെടുത്തു വീശുന്നവൻ സമാധാനം ഇല്ലാത്തവനാണ് !!
കാരണം രാഷ്ട്രീയം എന്നത് പൊതു സമൂഹത്തിന്റെ സ്വതന്ത്ര വികസനനത്തിനും ക്ഷേമത്തിനും വേണ്ടി രൂപകല്പന ചെയ്യപ്പെട്ട ആശയ സംവാദം മാത്രമാണ് ... അത് അതിനാൽ തന്നെ സഹജീവികൾക്ക് സമാധാനത്തിനുള്ള സന്ദേശം പേറുന്നതും അക്രമ രഹിതവുമായിരിക്കണം ..എന്നിട്ടോ?
ഓരോ വ്യക്തിയുടെയും മനസിൽ രൂപപ്പെടേണ്ട അവസ്ഥയാണ് സമാധാനം. അത് തന്നോട് ചേർന്ന് നിൽക്കുന്ന മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഭാര്യക്കും മക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കും നാടിനും രാഷ്ട്രത്തിനും പകർന്നു കൊടുക്കുമ്പോൾ ലോകത്തിൽ സമാധാനവും ദൈവത്തിനു മഹത്വവും ഉണ്ടാകും.

അതാണ് ബൈബിളിൽ വ്യക്തമായി തന്നെ പറയുന്നത്.
" അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം, ഭൂമിയിൽ സന്മനനസുള്ളവർക്കു സമാധാനം " എന്ന്.

അപ്പോഴാണ് ഭാരതീയ വിചാര ധാരയുടെ സാരം ബോധ്യപ്പെടുക
"സര്വേപി സുഖിനഃ സന്തു
സർവേ സന്തു നിരാമയാ.."
( സർവരും സന്തുഷ്ടരാകട്ടെ, സർവരും സകല ദുഖങ്ങളിലും നിന്ന് മോചിതരാവട്ടെ )

അങ്ങനെ വരുമ്പോൾ
" ന രാജ്യം, ന രാജ സീത
ന ദണ്ഡ്യാ, ന ച ദണ്ഡികാ
ധർമേണൈവ പ്രജോ സർവ്വവും രക്ഷന്തി സ്മ പരസ്പര"
( അവിടെ രാജ്യമില്ല, രാജാവില്ല , ശിക്ഷയില്ല, കുറ്റവാളിയില്ല. എല്ലാവരും ധർമ്മത്താൽ പരസ്പരം സംരക്ഷിക്കപ്പെടുന്നു )

എന്താ ല്ലേ?
ഇനി
വാളുമെടുത്തു സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും സമാധാനം ഉണ്ടാക്കാനും ശാന്തി നൽകാനും ഇറങ്ങുന്നവരോട്---
" ആദ്യം സ്വന്തം മനസിനെ സമാധാനം പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക. അതിനു മറ്റുള്ളവരുടെ മേൽ ആധിപത്യം നേടാനുള്ള ത്വര ഇല്ലാതാക്കിയാൽ മതിയാകും. സ്വയം ഒന്ന് എളിമപ്പെടുകയും അൽപ്പം മൗനം ശീലിക്കുകയും പുഞ്ചിരിക്കാൻ പരിശീലിക്കുകയും ചെയ്യുക.ദേഷ്യത്തെയും പകയേയും നിയന്ത്രിച്ചു ഇല്ലാതാക്കിയാൽ ഭേഷാകും. അപ്പോൾ ആദ്യം നിന്റെ മനസ്സിൽ ഉണ്ടാകുന്ന അവസ്ഥയാണ് സമാധാനം !! അത് നിന്റെ മനസ്സിൽ നിറഞ്ഞു കഴിയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് സന്തോഷം അഥവാ ആനന്ദം . അത് നിന്റെ മനസ്സിൽ നിറഞ്ഞാൽ നിനക്കതു മറ്റൊരാൾക്ക് കൊടുക്കാതെ വയ്യ എന്ന സ്ഥിതി നിനക്കു താനേ വന്നു ചേരും. അപ്പോൾ നീ എണീറ്റ് നിന്റെ മാതാപിതാക്കൾക്കും സഹോദങ്ങൾക്കും ഭാര്യക്കും മക്കൾക്കും ബന്ധുക്കൾക്കും അയൽക്കാർക്കും .സമാധാനം ഉണ്ടാകും. സന്തോഷവും... അത് വഴിഞ്ഞൊഴുകി രാഷ്ട്രീയത്തിലും അത് വളർന്നു രാഷ്ട്രത്തിലും പിന്നീട് ലോകമാകെയും സമാധാനം പടർന്നു പന്തലിച്ചോളും...
ദൈവത്തിനും സമാധാനമായിക്കോളും.. !!!!""
( സമാധാനം ഉണ്ടോ എന്നറിയാനുള്ള എളുപ്പ വഴി-
നല്ല തിരക്കുള്ള മാർക്കെറ്റിൽ ബഹളങ്ങൾക്കിടയിൽ പകൽ സ്വസ്ഥമായി ഒരു മണിക്കൂർ വെറും നിലത്തു സുഖമായി കിടന്നു ഉറങ്ങാൻ പറ്റുമോ എന്ന് പരീക്ഷിക്കൂ... പറ്റിയാൽ ഈ ചിത്രത്തിലെ പയ്യൻസിനെ പോലെ നിങ്ങളും സമാധാനത്തിലാണ് എന്ന് ഉറപ്പിക്കാം. അതാണ് യേശു ദേവൻ പറഞ്ഞത് " നിങ്ങൾ ശിശുക്കളെ പോലെ ആയിരിക്കുവിൻ " എന്ന്!! )

ദത് മതി ...

ലോക സമാധാന ദിനത്തിലെ
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്
 —

No comments:

Post a Comment