Tuesday, December 30, 2014

കഴിഞ്ഞു പോകുന്നോ നിമിഷങ്ങള്‍ ? നിങ്ങളുടെ ജീവിതങ്ങളും..


കഴിഞ്ഞു പോകുന്നോ നിമിഷങ്ങള്‍ ? നിങ്ങളുടെ ജീവിതങ്ങളും..

ഒരു കൊല്ലം കൂടി കഴിഞ്ഞു എന്നാരോ പറയുന്നതും ആരൊക്കെയോ വിതുമ്പുന്നതും കേട്ടു . 
പക്ഷെ എനിക്ക് സന്തോഷമാണ്..
ഞാന്‍ ഒരിടത്തും എത്തിയില്ല. എന്നാല്‍ പലേടത്തും എത്തി.
ഞാന്‍ ഒന്നും ആയില്ല. എന്നാല്‍ എനിക്ക് പലതും ആകേണ്ടി വന്നു.
ഒന്നും സമ്പാതിച്ചില്ല .എന്നാല്‍ ഒരുപാട് നിക്ഷേപങ്ങള്‍ എനിക്കുണ്ട് .

ഒരുപാട് ഉയരങ്ങളില്‍ പറയുന്നവര്‍ തകര്‍ന്നു വീഴുന്നത് ഞാന്‍ കണ്ടു ..
ഒരുപാട് പേര്‍ ഉയരങ്ങളിലേക്ക് ഉയരുന്നതും ..ഞാന്‍ കണ്ടു.
അപ്പോഴൊന്നും ഞാന്‍ ഉയരുകയോ തകരുകയോ ചെയ്തില്ല..

ചിലര്‍ നീന്തി തുടിക്കുന്നതും ചിലര്‍ മുങ്ങി താഴുന്നതും ഞാന്‍ കണ്ടു.
പക്ഷെ ഞാന്‍ നീന്തിയില്ല, തുടിച്ചില്ല ,താഴ്ന്നു പോയതുമില്ല.
എല്ലാം കണ്ടും പലതും കേട്ടും ഒരുപാട് അറിഞ്ഞും, പലതും കാണാതെയും ചിലതൊക്കെ കേള്‍ക്കാതെയും ഒന്നും അറിയാതെയും ഞാനെന്റെ ജീവിതത്തെ ആഘോഷമാക്കി ..
അടുത്ത നിമിഷം ഞാന്‍ മരിച്ചു പോയേക്കാം എന്ന ചിന്ത ഈ നിമിഷത്തെ സന്തോഷകരമാക്കാന്‍ എന്നെ പ്രേരിപ്പിച്ചു .
എല്ലാവരെയും സഹായിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ വളരെ കുറച്ചു പേരെ മാത്രമേ എനിക്ക് സഹായിക്കാന്‍ സാധിച്ചുള്ളൂ ...
എല്ലാവരെയും സ്നേഹിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷെ പലരെയും സ്നേഹിക്കാന്‍ എനിക്കായില്ല..
എല്ലാം സ്വന്തം ആക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചു , എന്നാല്‍ പലതും എനിക്ക് നഷ്ടമായി..
കഴിഞ്ഞു പോകുന്ന നിമിഷങ്ങളെ വര്‍ഷമായും മാസമായും ആഴ്ചകളായും ദിവസങ്ങളും മണിക്കൂറുകളും നിമിഷങ്ങളും ആയും എന്നെ പഠിപ്പിക്കാന്‍ ആരാണിവിടെ പഞ്ചാംഗങ്ങള്‍ സൃഷ്ടിച്ചത്?
പഞ്ചാംഗങ്ങള്‍ ഉണ്ടായിട്ടും നിങ്ങളുടെ നിമിഷങ്ങളുടെ കണക്കു കൂട്ടലുകള്‍ തെറ്റിയത് എങ്ങനെ?
രാഹുവും കേതുവും ഗുളികനും മുഹൂര്‍ത്തങ്ങള്‍ ഉറപ്പാക്കി തന്നിട്ടും നിങ്ങളുടെ ജീവിതത്തിന്റെ ജ്യോതിഷം തെറ്റിയത് എങ്ങനെ?
മതം ഉണ്ടായിട്ടും നിങ്ങള്‍ കൊല്ലുന്നത് എങ്ങനെ?
ജാതി ഉണ്ടായിട്ടും നിങ്ങളുടെ ഉറക്കം കെടുന്നത്‌ എങ്ങനെ?
വര്‍ഗ ബോധം ആവോളം ഉണ്ടായിട്ടും ഭയം നിങ്ങളെ കീഴടക്കുന്നത്‌ എങ്ങനെ?
ഗോത്രങ്ങള്‍ ഉണ്ടായിട്ടും നിങ്ങള്‍ക്ക് സമാധാനം ഉണ്ടാകാത്തത് എന്ത് കൊണ്ട്?
നിങ്ങളുടെ രതിലീലകള്‍ വിരസങ്ങളും
നിങ്ങളുടെ രതി മൂര്‍ഛകള്‍ വിരഹങ്ങള്‍ സൃഷ്ടിക്കുന്നതും ആയതു എന്ത് കൊണ്ട്?
നിങ്ങള്‍ വെട്ടി പിടിച്ചിട്ടും എന്ത് കൊണ്ട് നിങ്ങളുടെ ആര്‍ത്തി ക്ക് അവസാനം ഉണ്ടാകുന്നില്ല?
നിങ്ങള്‍ക്ക് അധികാരം ഉണ്ടായിട്ടും അജീര്‍ണ്ണം ൽ മാറുന്നില്ല ?
നിങ്ങളുടെ ദൈവങ്ങള്‍ കല്ലും മണ്ണും ഒക്കെയാണ്.
നിങ്ങളുടെ മനസുകള്‍ മൃഗങ്ങളുടെ ഗുഹകളും..
നിങ്ങള്‍ ഒരിക്കലും മനുഷ്യരായിട്ടില്ല ..
എന്നിട്ട് നിങ്ങള്‍ ദൈവങ്ങളെക്കാള്‍ മുകളിലാണെന്നു ഭാവിക്കുന്നു.
നിങ്ങളുടെ ആഘോഷങ്ങള്‍ ചുടല നൃതങ്ങളാണ് ..
നിങ്ങളുടെ വിലാപങ്ങള്‍ വികൃത ഗോഷ്ടികളും ..
നിങ്ങളുടെ ഉന്മാദങ്ങള്‍ വിസര്‍ജ്യ വസ്തുക്കളും
നിങ്ങളുടെ വൈശിഷ്ട്യാങ്ങള്‍ വൈകൃതങ്ങളും ആകുന്നു.
അതിനാല്‍ നിങ്ങള്‍ കഴിഞ്ഞു പോകുന്ന നിമിഷങ്ങളെ ഓര്‍ത്തു ദുഖിക്കുകയും വരാനുള്ള നിമിഷങ്ങളെ ഓര്‍ത്തു ആഹ്ലാദിക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്നു.
അങ്ങനെ അടുത്ത നിമിഷവും നിങ്ങള്‍ക്ക് വിലാപത്തിനുള്ള മുഹൂര്‍ത്തം ആകുന്നു...

എന്നാല്‍ എനിക്കോ?
എല്ലാ നിമിഷങ്ങളും ഒരുപോലെ സന്തോഷകരവും ആനന്ദ ദായകവും ആകുന്നു.
എനിക്ക് വിലാപമോ ഉന്മാദമോ ഉണ്ടാകുന്നില്ല.
ജഗതാത്മാവും പരാത്മാവും പരമാത്മാവും ഞാന്‍ തന്നെ..
വിലയും വിലയവും വിപ്ലവവും ഞാന്‍ തന്നെ ...
കാലവും കാലഭേതവും കാല യവനികയും ഞാന്‍ തന്നെ..
കാലാതിവര്‍ ത്തിയായ ആനന്ദവും ഞാന്‍ മാത്രമാണ്..
ഞാന്‍ ദൈവമാണ്
ഞാന്‍ മനുഷ്യനാണ്..
അല്ല ഞാന്‍ മാത്രമാണ് മനുഷ്യന്‍ ..

എന്റെ ജീവിതമാണ് ധന്യ ജീവിതം ,
കാരണം
ഞാന്‍ മാത്രമാണ് മനുഷ്യന്‍ .

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി

ജോയ് ജോസഫ്‌
Joy Joseph and Joy Joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

Friday, December 26, 2014

അനശ്വരതയിലും കാലഹരണം വരാത്ത സ സ സ സ സ സ സ സംഗീതം




അനശ്വരതയിലും കാലഹരണം വരാത്ത 
സ സ സ സ സ സ സ 
 സംഗീതം 

എന്റെ ജീവിത സംഗീതത്തിനു ഏഴു സ്വരങ്ങളുണ്ട് ..

ആ സപ്ത സ്വരങ്ങളും ഒന്ന് തന്നെയാണ്  
എന്റെ ജീവിത മഴവില്ലിനു എഴു നിറങ്ങളും ഉണ്ട് ..
ആ സപ്ത വര്‍ണങ്ങള്‍ക്കും  നിറമൊന്നുതന്നെ ..
സപ്തസ്വരങ്ങളെ ഞാന്‍ ഒരക്ഷരത്തില്‍ ഒതുക്കി .......
....................................
സ സ സ സ സ സ സ സ
........................................ 
സ്നേഹം,................
സന്തോഷം ,............
സമര്‍പ്പണം,............ 
സമത്വം , ............... 
സാഹോദര്യം............,
സ്വാതന്ത്ര്യം , .............
സമാധാനം . ...............
ഇതെല്ലാം  ചേര്‍ത്ത് ഞാനൊരു ലിഖിതം വര്‍ണ്ണങ്ങള്‍ എല്ലാം സമന്വയിച്ച ശുഭ്ര ജീവിത തിരശീലയില്‍  ചേര്‍ത്തു .....
ചിതലരിച്ച അന്തപ്പുരങ്ങള്‍ തുറന്നു ദേവ ദാസികള്‍ പൌരാണികതയുടെ കീറ മാറാപ്പുമായി തെരുവിലേക്കിറങ്ങി ഭക്തി സാന്ദ്രമായി ചമഞ്ഞ് ഉന്മാദ നൃത്തം ചവിട്ടുന്ന സന്ധ്യയില്‍ ...
ഭ്രാന്തുകളെ എല്ലാം ദൈവികം എന്ന് വിളിച്ചു കാട്ടാളന്മാര്‍ ആചാരോപചാരങ്ങള്‍ ചെയ്യുന്ന  രാത്രികളില്‍ ......
ശ്രീ കോവിലുകള്‍ എല്ലാം ബലി പീഠം  ആയി മെനയപ്പെടുന്ന പകലുകളില്‍ .....
കോമരങ്ങളെ എല്ലാം കൊലയാളികള്‍ എന്നാക്ഷേപിക്കുന്ന നട്ടുച്ചകളില്‍ ...
മന്ത്രങ്ങള്‍ക്ക്  തന്ത്രങ്ങളെ തകര്‍ക്കാന്‍  കഴിയാതെ അസഭ്യതയും അശ്ലീലതയും ആയി കൊല കത്തി രാകി മൂര്‍ ച്ച  
കൂട്ടുന്ന ശബ്ദത്തോട് സമരസപ്പെടുന്നു ...
ജനം  ജനത്തിന് എതിരെയും രാജ്യം  രാജ്യത്തിന് എതിരെയും തിരിഞ്ഞു തുടങ്ങിയ  ഈ കാലത്ത് യുദ്ധവും പട്ടിണിയും ഭൂകമ്പങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നില്ലേ?
ഉണ്ട്..അവയുടെ ശബ്ദം കേള്‍ക്കാം ......
അച്ഛന്‍ മകനെയും മകന്‍ അച്ഛനെയും അമ്മ മകളെയും മകള്  അമ്മയെയും കൊല്ലുന്ന  വാര്‍ ത്തകള്‍ നിങ്ങളും ഞാനും കേള്ക്കുന്നില്ലേ ?
ഉണ്ടല്ലോ... ധാരാളമായി തന്നെ....
ഇതാണോ ലോകാവസാനത്തിന്റെ ആരംഭം? 
അല്ലല്ലോ...
അപ്പോള്‍ കലികാലം ഇതായിരിക്കും അല്ലെ?.
അല്ലല്ലോ...
പിന്നെ? 
ഇതാണ്   വികസന അജണ്ടകള്‍ വിജയ സൂത്രം  വ്യാഖ്യാനിച്ചും, ജീവിത വിജയം പരമ വിജയം എന്ന് പ്രചരിപ്പിച്ചും തലമുറകളെ കൊള്ളയടിക്കുന്ന ചൂഷകര്‍ അടിമത്വം അനുഭവിക്കാന്‍  തയാര്‍ ഉള്ളവരെ കണ്ടെത്തി വില കൊടുത്തു വാങ്ങി അടിമ  ചെയ്യിപ്പിക്കുന്ന കാലം.
ഇവിടെ അന്ധത ഉള്ളവന്‍ ജ്ഞാനിയും അന്ധകാരം വില്ക്കുന്നവന്‍ മഹാനും ആകുന്നു.
അവിടൊരാള്‍ ദൈവത്തിന്റെ സാമ ഗാനം പാടി വരുമ്പോള്‍ ചിലര്  പേ പിടിച്ച നായകളെയും തോല്പിച്ച്  കിതച്ചോടി വന്നു ഗായകനെ കടിച്ചു കുടയുകയും വിഷം ചീറ്റി സമൂഹത്തെ കൊന്നൊടുക്കുകയും ചെയ്യുന്നു.
അവിടെയാണ് എന്റെ ആത്മാവ്  ഏഴു സ്വരങ്ങളും ഏഴു വര്‍ണ്ണങ്ങളും  ഒന്നായി മെനഞ്ഞ്  നാളെക്കായി ഒരു രാഗവും ഇന്നെക്കായി ഒരു മഴവില്ലും വിരിയിക്കുന്നത് ..
അതിനു മരണത്തിനും അപ്പുറം ഒരു പുനര്‍ജന്മം ഉണ്ട്. ജീവിതത്തിനു പുറത്ത്  ഒരാത്മാവ് ഉണ്ട് .. കല്ലറക്ക്‌  പുറത്തു ഒരു ഉഥാനവും ഉണ്ട്. കാരണം അത് സത് ചിത് ആനന്ദം ആണ്.
സദാനന്ദമായ സച്ചിതാനന്ദം ... 
അത് ഏകാമാണ്, സാര്‍വത്രികമാണ് ..

എന്റെ ചിന്ത 

എന്റെ വചനം 
എന്റെ പ്രവര്‍ത്തി  

ജോയ് ജോസഫ്‌ 

joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

Monday, December 22, 2014

സമപ്രായക്കാരുടെ സമവാക്യ സംവാദം.


മതം ഏതെന്നു പറയാതെ ഒരു ശലഭം


മതം ഏതെന്നു പറയാതെ ഒരു ശലഭം
എവിടെ നിന്നോ പാറി വന്നാ
വിളര്‍ത്ത വിരലുകള്‍ പോലുള്ള
ഉണക്ക മരച്ചില്ലയിലിരുന്നു ..
അടുത്തുള്ളത് അമ്പലമോ പള്ളിയോ ഇനിയുമത് ഒരു മോസ്കോ എന്നതിന് അറിയില്ല.
അടുത്ത് നില്ക്കുന്നത് ഒരു ഹിന്ദു ആണെങ്കില്‍?
അടുത്തേക്ക് വരുന്നത് ഒരു ക്രിസ്ത്യാനി ആണെങ്കില്‍ ?
ഇനിയഥവാ വരുന്നതൊരു മുസല്‍ മാനെങ്കില്‍ ?
ശിവ ശിവ രക്ഷിക്കണേ ...
കര്‍ത്താവേ കാത്തോണേ ...
പടച്ചോനെ കനിവാകണേ.....
ഇനി എന്ത് ചെയ്യും?

ഈ വഴി മനുഷ്യര്‍ ആരെങ്കിലും വന്നിരുന്നു എങ്കില്‍ ...
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്‍ത്തി
ജോയ് ജോസഫ്‌
joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com



Tuesday, December 9, 2014

പരാചയം കോണ്‍ഗ്രെസിന്റെ മാത്രമാണ്.
തോറ്റത് കോണ്‍ഗ്രെസ് മാത്രവുമാണ്.
പക്ഷെ
ജയിച്ചത് ബിജെപി മാത്രമാണോ?
കോണ്‍ഗ്രെസിനെ പരാജയപ്പെടുതിയെന്നു ബിജെപി മാത്രം അവകാശപ്പെട്ടാൽ അത് ശരിയല്ല.
കോണ്‍ഗ്രെസിനെ പരാജയപ്പെടുതുന്നതിൽ ബാക്കി എല്ലാ കക്ഷികളും ഒരുപോലെ വിജയിച്ചു എന്നതാണ് ശരി. ആറര പതിറ്റാണ്ട് കൊണ്ഗ്രെസ് ഇതര രാഷ്ട്രീയ പാർട്ടികൾ എല്ലാം പട പോരുതിയതും അധ്വാനിച്ചതും സകല തന്ത്രങ്ങളും പയറ്റിയതും കോണ്‍ഗ്രെസിന്റെ ഈ ഒരു പരാജയ നിമിഷത്തിനു വേണ്ടിയ്യാണ്....
നന്ദി ബിജെപി..
നന്ദി ആർ എസ് എസ് ..
നന്ദി സി പി എം ..
നന്ദി തൃണമൂൽ ..
നന്ദി ബിഎസ്പി
നന്ദി അണ്ണാ ഡി എം കെ...
നന്ദി ഡി എം കെ...
നന്ദി എസ പി ...
നന്ദി എൻസിപി
നന്ദി ആപ്
നന്ദി മറ്റു ചെറുതും വലുതും ആയ എല്ലാ രാഷ്ട്രീയ കക്ഷികളെ..
ഇനി കോണ്‍ഗ്രസിലെ തന്നെ ചിലർക്ക് കൂടി നന്ദി പറയേണ്ടതുണ്ട് ...
കാരണം അവർ കൂടി ചെർന്നാണല്ലോ ശത്രു പാർട്ടികളുടെ ആറു പതിറ്റാണ്ട് നീണ്ട ലക്ഷ്യം സാധിച്ചു കൊടുത്തത്..അവർക്കും നന്ദി പറയേണ്ടേ?
ജനത്തിൽ നിന്നും കോണ്‍ഗ്രെസിനെ അകറ്റാൻ അവർ ചെയ്ത മഹാ കാര്യങ്ങൾക്ക് അവരോടു നന്ദി ഉള്ളവരാകണം ...
അതിനാൽ
നന്ദി ചിദംബരം സ്വാമി
നന്ദി ജയറാം രമേശാ
നന്ദി ജയന്തി നടരാജാ
നന്ദി വീരപ്പ മോയ്ളീ..
ബാക്കി എല്ലാ മന്ത്രിമാരെ ...
കോണ്‍ഗ്രെസ് നേതാക്കളെ നിങ്ങൾക്ക് നന്ദി ...
പക്ഷെ മറക്കരുത്...ആരും. ഫേസ് ബുക്കിൽ ഇരുന്നു കോണ്‍ഗ്രെസിനെ എതിർക്കുകയും
അതിന്റെ തകർച്ചയിൽ ആഹ്ലാദിക്കുകയും സോണിയ യെയും രാഹുലിനെയും പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്നവര ഓർക്കുക ... ഈ അന്താരാഷ്ട്ര നിലവാരമുള്ള ഈ സംവിധാനമൊക്കെ ഇവിടെ ഒരുക്കി തന്നത് ഇവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രെസ് പാർട്ടി ഭരിച്ചതുകൊണ്ടും മൻമോഹൻ സിംഗ് എന്നാ ധനകാര്യ വിദക്ധൻ പ്രധാന മന്ത്രി ആയിരുന്നതുകൊണ്ടും ആണെന്ന്..
അമേരിക്കയിലെ ആയിരത്തിലധികം ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയിൽ പൂട്ടി പോയപ്പോൾ സാമ്പത്തിക പ്രതിസധിയെ കീഴടക്കിയ ഏക രാജ്യം ഇന്ത്യ ആയിരുന്നു എന്ന് ഒര്തുകൊല്ലുക. മെട്രോ റെയിലും വിമാന താവളവും റോഡുകളും ഒക്കെ ഉണ്ടാക്കാൻ സാഹചര്യം ഒരുക്കിയത് ഇതേ കോണ്‍ഗ്രെസ് ഭരണം കൊണ്ടാണെന്ന്.
മതം ജാതി വർഗ യുദ്ധങ്ങൾ ഇല്ലാത്ത ഒരിന്ത്യയെ പിടിച്ചു നിർത്തിയത് ഇവരുടെ ഭരണം കൊണ്ടാണെന്ന്..
അതിനിടയിൽ അവരിൽ ചിലര് കട്ടിട്ടുണ്ടാകും..
അത് എവിടെയും പതിവാണ്.
ഇനിയും നടക്കും അതെ മോഷണങ്ങൾ ...
മറ്റുള്ളവർ മോഷ്ട്ടിക്കും എന്ന് വെച്ച് കോണ്‍ഗ്രെസ് മോഷ്ട്ടിക്കുന്നതിനെ ജനം അങ്ങീകരിക്കില്ല എന്ന് അറിയാം..
പക്ഷെ കൂടെ നിന്ന് ചതിച്ചവർ കൂറ് അപ്പുറത്തേക്ക് കാണിക്കുക ആയിരുന്നോ?
ആയിരിക്കാം അല്ലായിരിക്കാം..
ഇനി ഗംഗയിൽ പാലോഴിച്ചും ഗണപതിയെ പാല് കുടിപ്പിച്ചും ബെസ്റ്റ് ബേക്കറികളിൽ കൂട്ടക്കൊല നടത്തിയും പാക്കിസ്ഥാനെ വെല്ലുവിളിച്ചും അമേരിക്കൻ താലപര്യതിനു ഓശാന പാടാൻ ഒളിസേവ നടത്തുന്ന വേഷം കേട്ട് നടത്തുന്നതിനും
അവർ എന്തും ചെയ്യും..
അതിനവർ വികസനം വികസനം എന്ന് പറയും..
അത് പൊളിയുമ്പോൾ രാമക്ഷേത്രം എന്ന് പറയും
അത് നടന്നില്ലെങ്കിൽ അവർ വർഗീയത പറയും
എന്നിട്ടും നടന്നില്ലെങ്കിൽ അവർ വിഭാഗീയത വിളമ്പും
എന്നിട്ടും നടന്നില്ലെങ്കിൽ അവർ പാക്കിസ്ഥാനെ വെല്ലു വിളിക്കും..
എന്നിട്ട് യുദ്ധം സൃഷ്ട്ടിക്കും എന്നിട്ട്
അതും നടന്നില്ലെങ്കിൽ ഉടൻ പറയും ദേശീയത ദേശീയത എന്ന് പറയും..
ആര് പതിറ്റാണ്ടുകൊണ്ട്‌ പ്രതികരിക്കാൻ പഠിപ്പിച്ച നിങ്ങളെ അവർ പമ്പര വിഡികൽ ആക്കും അവർ..
നമ്മൾ വിഡ്ഢികൾ ആകാൻ ഉള്ളവരാണോ?
സാധാരണ ജനത്തെ തൃപ്തി പ്പെടുത്താൻ പരാജയപ്പെട്ടു എന്നത് ഒരു സത്യം..
തെറ്റ് പറ്റിയാൽ തിരുത്താൻ അവസരം കൊടുക്കണം..
ഈ പ്രഹരം അവരുടെ തലമണ്ടയിൽ ഒരു വേദന ആയി ഇരിക്കട്ടെ
ഒരു പാഠവും
എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവര്ത്തി
എന്റെ ഉത്തരവാദിത്തം
ജോയ് ജോസഫ്‌
kjoyjosephk@gmail.com

അതിജീവിച്ചുകൊന്ടെയിരിക്കുന്ന ജീവിതത്തെയാണ് വിജയിച്ച ജീവിതം എന്ന് വിളിക്കുക...
നല്ല നിമിഷങ്ങൾ മുഹൂർത്തങ്ങൾ ആയി എത്തുന്നത്‌ വ്രതമെടുത്ത് കാത്തിരിക്കുന്നതാണ് ജീവിതം. വ്രതം നോക്കുമ്പോൾ മഴയും വെയിലും ചൂടും തണുപ്പും ദുരന്തങ്ങളും ഒക്കെ വരാം.. അപ്പോഴൊക്കെ സ്വയം ശപിച്ചും മറ്റുള്ളവരെ കുറ്റപ്പെടുത്തിയും പരാജയപ്പെട്ടു എന്ന് സ്വയം കരുതിയും പിൻവാങ്ങുകയും തളരുകയും ചെയ്യുന്നവർ നിരാശപ്പെടും. നല്ല മുഹൂർത്തം അവർക്കുള്ളതല്ല . അതവരിൽ നിന്ന് മാറും.അകന്നു നിന്നുകൊണ്ട് അത് മറ്റുള്ളവർക്ക് നല്ല മുഹൂർത്തമായി പരിണമിക്കും. സമയം ഈശ്വരനാണ്. സമയത്തെ തള്ളി പറയുന്നവർ ഈശ്വരനെയും സ്വന്തം അസ്ഥിത്വതെയും ആണ് തള്ളി പറയുന്നത്.
സമയം നന്നോ ചീത്തയോ എന്ന് തീരുമാനിക്കാൻ ആർക്കു കഴിയും. ജീവിക്കുന്ന ഓരോ നിമിഷവും നന്നായിരിക്കുമെന്ന് കരുതുന്നത് നന്ന്. ഈ നിമിഷം സന്തോഷം കൊടുക്കാനും വാങ്ങാനും നാം തയ്യാർ ആകണം. കളങ്കമില്ലാത്ത സന്തോഷം. അടുത്ത നിമിഷം സന്തോഷകരം ആയിരിക്കണം എന്ന് ആഗ്രഹിക്കണം. കളങ്കമില്ലാത്ത സന്തോഷം. അപ്പോൾ ആണ് മുഹൂർത്തങ്ങൾ വിലയുള്ളത് ആകുന്നതു. വ്രതങ്ങൾ മഹത്തരം ആകുന്നതു. സമയം ശ്രേഷ്ഠം ആകുന്നതു.
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യം. ആഴച്ച്കളോളം മഠങ്ങളിൽ വ്രതമെടുത്ത് കൊട്ടിയൂർ പെരുമാൾക്ക് ഇളനീർ സമർപ്പിക്കാൻ എത്തിയതാണ് ഈ ഫോട്ടോയിൽ കാണുന്ന വൃദ്ധ ഭക്തൻ. പുഴ കോരിച്ചൊരിയുന്ന മഴയില തണുത്തു വിറച്ച് ഇളനീർ വ്യ്പിനു രാശി വിളിക്കുന്ന മുഹൂർത്തം കാത്തു നില്ക്കുകയാണ് അയ്യാൾ..ബാവലി പുഴ കടന്നു വേണം ക്ഷേത്രത്തിൽ എത്താൻ. മഴയിൽ പുഴ നിറഞ്ഞു കര കവിയാൻ തുടങ്ങിയിരിക്കുന്നു. മുഹൂർത്ത രാശി വിളിക്കാൻ ഇനിയും സമയം ഏറെയുണ്ട്. തണുപ്പും മഴയും പുഴയിലെ വെള്ളവും വർധിച്ചു വരുന്നു... പരാജയപ്പെട്ടു മുഹൂർത്തം കാത്തു നില്ക്കാതെ മടങ്ങുമോ ഇയ്യാൾ? അതോ അതിനെയൊക്കെ മാറി കടന്നു മുഹൂർത്ത രാശി വിളിക്ക് കാത്തു നിന്ന് വ്രതഫലം തേടുമോ?
തീർച്ചയായും അതിജീവിക്കുക തന്നെ ചെയ്യും..
ജീവിതവും അങ്ങനെയാണ്.. അതിജീവനത്തിന്റെ പരമ്പരകൾ ചേരുന്നതാണ് ഓരോ മനുഷ്യ ജീവിതവും..
അതിജീവിച്ചുകൊന്ടെയിരിക്കുന്ന ജീവിതത്തെയാണ് വിജയിച്ച ജീവിതം എന്ന് വിളിക്കുക...

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി
എന്റെ ഉത്തരവാദിത്തം

ജോയ് ജോസഫ്‌
joy joseph

kjoyjosephk@gmail.com
www.mylifejoy.blogspot.com
( എന്റെ ഗ്രാമത്തിലെ ആധുനികമല്ലാത്ത ഏക ബാർബർ ഷോപ്പിൽ നിന്നാണ് ഞാൻ ഇപ്പോൾ എന്റെ മുടി വെട്ടിക്കുന്നത്. പത്താം ക്ലാസ് എങ്ങനെയോ വിജയിച്ച ശേഷം പരിഷ്കാരി ആയി ചുറ്റി നടന്ന കാലം മുതൽ മുടി വെട്ട് ബ്യൂടി പാർലരുകലിൽ നിന്നായിരുന്നു. ഒടുക്കം തലയിൽ അധികം മുടിയില്ലാതെ ആകുന്ന ഈ കാലത്താണ് പഴയ നാട്ടുകാരനായ തങ്കപ്പെട്ടനെ മുടി വെട്ടാനുള്ള എന്റെ തല വർഷങ്ങൾക്കു ശേഷം എല്പ്പിക്കുന്നത്. ഹ ഹ ഹ ഹ ഹ പരിഭവമില്ലാതെ സമയം ധാരളമെടുത്തു അദ്ദേഹം അത് എനിക്ക് .ചെയ്തു തരുന്നു. നന്ദി പറയാൻ കഴിയാറില്ല. വളരെ ചെറുപ്പത്തിലെ പല കാര്യങ്ങളും തങ്കപ്പേട്ടൻ മുടി വെട്ടുന്ന സമയത്ത് മനസിലൂടെ അങ്ങനെ കടന്നു പോകും... അതാണ്‌ അതിന്റെ ഒരു രസം .. ഒരു സുഖം...ഒരു കുട്ടിക്കാല ഓർമ്മകളുടെ സമയം... ഹ ഹ ഹ ഹ ഹ)

എന്റെ ചിന്ത

എന്റെ വചനം

എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

joy joseph

kjoyjosephk@gmail.com

www.mylifejoy.blogspot.com
കഴിഞ്ഞ ഫെബ്രുവരിയിലോ മറ്റോ ആണ് ഈ ചിത്രവും ഒരു കഥയും ചേർത്ത് ഞാൻ എന്റെ ബ്ളോഗായwww.mylifejoy.blogspot.com
ഇൽ തങ്കപ്പൻ എന്ന് വിളിക്കുന്ന ഇദ്ദേഹത്തെ പറ്റി ഒരു പോസ്റ്റിങ്ങ്‌ നടത്തിയത്. എന്റെ മുടി കുറെ കാലമായി വെട്ടി വെടിപ്പാക്കി തരുന്നത് ഈ തങ്കപ്പൻ ചേട്ടൻ ആയിരുന്നു. അവസാനം ഞാൻ അദ്ധേഹത്തിന്റെ ബാർബർ ഷാപ്പിൽ പോയത് 2014 ജൂലൈ 16 നു ആണ്. തല മുടി വെട്ടുന്നതിനു ഇടയിൽ മനുഷ്യൻറെ ജീവിതം നല്ലത് മാത്രം ചെയ്യാൻ ഉള്ളതാണ് എന്നും എന്നാൽ എല്ലാവരും മോശം അന്വേഷിച്ചു നടക്കുകയാണെന്നും ചില വ്യക്തികളെ ഉദാഹരിച്ചു എന്നോട് പറഞ്ഞു.
മുപ്പതു വർഷത്തിൽ അധികം പ്രായമുള്ള ഒരു ടേപ്പ് രെക്കോര്ദർ അതിലേറെ പഴക്കമുള്ള മേശമേൽ ഇരുന്നു അന്നും പാടി. എഫ് എം റേഡിയോ ആണ് പ്രവർത്തിക്കുന്നത് എന്നും വാർത്ത എന്നും ഇതിലൂടെയാണ് കേൾക്കുന്നത് എന്നും അതൊരു ശീലം ആയതിനാൽ മരിക്കുമ്പോൾ എന്ത് ചെയ്യും എന്ന് അറിയില്ലെന്നും തങ്കപ്പൻ ചേട്ടൻ പറയുകയും ഞാൻ എഴുതിയ ചില ഫീച്ചറുകൾ നന്നായിരുന്നു എന്നും ഇനീം നാടിനു നല്ലത് ചെയ്യണം എന്നുപദെഷിക്കുകയും ചെയ്തിരുന്നു.
ഇന്ന് ജൂലൈ 20 ഞായർ
എന്റെ ചോദ്യം ഇതാണ്..
ആ ടേപ്പ് റെക്കൊദർ ഇല്ലാതെ തങ്കപ്പൻ ചേട്ടൻ ഇന്ന് മുതൽ എന്ത് ചെയ്യും? ശീലം മനുഷ്യനു അന്ന്യമാക്കി മരണം വരുന്നു. ഇന്ന് തങ്കപ്പൻ ചേട്ടനെയും ആ മരണം കൂട്ടി കൊണ്ട് പോയി ....ആ ടേപ്പ് റെക്കൊദർ ബാക്കിയായി.. ആരെയും നോട്ടം കൊണ്ട് പോലും നോവിക്കാതെ ജീവിച്ചു മറഞ്ഞ തങ്കം പോലെ മനസുള്ള തങ്കപ്പൻ ചേട്ടന് ദൈവം മോക്ഷം നല്കട്ടെ
കെ .ഉദയകുമാറിന്റെ ആത്മാവിനു സ്നേഹപൂർവ്വം

മരണങ്ങൾ നമ്മോടു പലതും വിളിച്ചു പറയും. ജീവിതങ്ങൾ എല്ലാം പൂഴ്ത്തി വെക്കും. ജീവിതങ്ങൾക്ക് പലതും ചുറ്റിൽ നോക്കി മാത്രം പറയാൻ ഉള്ള അവസരം എങ്കിൽ മരണങ്ങൾ സത്യങ്ങളും കഥകളും കടം കഥകളും ഭാവനകളും സംശയങ്ങളും ഒക്കെ ഓരോരുത്തരുടെയും അഭിരുചികൾക്ക് അനുസരിച്ച് കുഴച്ചുരുട്ടി വിഴുങ്ങാൻ പാകത്തിന് അവസരം ഒരുക്കി ജീവനെ അവസാനിപ്പിക്കുന്നു...
ആലപ്പുഴക്കടുത് മാരാരികുളത് നിന്ന് സൌഹൃത തോണി ഏറി കടലും കായലും ഇല്ലാത്ത മലയോരത്ത് സാമീപ്യത്തിന്റെ കൂട് കൂട്ടിയ ഉദയകുമാർ എന്ന ഉയരക്കാരൻ കളിക്കളത്തിൽ സെന്റര് ബ്ളോക്ക് ചെയ്യുന്ന കഥ കേട്ടിട്ടുണ്ട്... ഇവിടെ ആ ബ്ളോക്ക് അവസാനിക്കുന്നു ..
എടുത്തിട്ടുള്ള ഫോട്ടോകളിൽ ആ മുഖം ഒരുപാട് തവണ പതിഞ്ഞിരിക്കുന്നു..
ഒടുവിൽ എടുത്തത്‌ ഇവിടെ ചേർക്കുന്നു ..
ആകാശത്ത് ഉയരുന്ന പന്തിനെ കളിക്കളത്തിന്റെ ഒത്ത നടുവിൽ നിന്ന് ചാടിയും മറിഞ്ഞും കൈകാര്യം ചെയ്തു സൌഹൃദത്തിന്റെ ആത്മാവായി ഉയരങ്ങളിലെ കളി കളത്തിലേക്ക്‌ കടന്നു പോയ .
കെ .ഉദയകുമാറിന്റെ ആത്മാവിനു സ്നേഹപൂർവ്വം

എന്റെ ചിന്ത
എന്റെ വചനം
എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com


എന്റെ പുതിയ പേര് ചുവടെ
ബ്രഹ്മശ്രീ ശങ്കരപുരി നംബുശ്ശേരി മനക്കൽ ജോയ് ജോസഫ്‌ നമ്പൂതിരിപാട്
എന്റെ കുറെ സുഹൃത്തുക്കൾ സമീപ കാലത്ത് പേരിനൊപ്പം നായർ, കുറുപ്പ് , നമ്പ്യാർ തുടങ്ങിയ വാലുകൾ വച്ച് പിടിപ്പിച്ച് ഫേസ് ബുക്കിലും ഫേസ് ഇല്ലാത്ത ബുക്കിലും പ്രത്യക്ഷ പെട്ട് തുടങ്ങിയിരിക്കുന്നു. പേരിനൊപ്പം വാനര വാൽ തൂക്കിയാൽ എന്തോ അവർക്ക് കിട്ടും എന്ന് അവർ വിശ്വസിക്കുന്നു. വാലിനു നീളം കൂടുന്നു എന്നത് ഒഴിച്ചാൽ വേറെ മാറ്റം ഒന്നും കാണുന്നില്ല എന്ന് അങ്ങട് പറയാനും പറ്റില്ല ട്ടോ . മാറ്റ്ണ്ട് .. ഇതുവരെ അവരൊക്കെ ചെയ്തു പോന്ന ചേട്ടാ തരങ്ങളുടെ അളവിലും തൂക്കത്തിലും എണ്ണത്തിലും വർധനവ് സാരായി ഇന്ടായ്ട്ടുണ്ട് . അപ്പൊ നോമായി എന്തിനു വാല് കുറയ്ക്കണം എന്നൊരു ശംശ്യം . കൂട്ടുമ്പോൾ വാലായി കൂട്ടിയാൽ ശി ഫങ്ങി പോരാ എന്ന് തോന്നിയത് കൊണ്ട് ആനുപാതികം ആയി തലയ്ക്കും ശി വലിപ്പം അങ്ങട്‌ ഇരിക്കട്ടെ എന്ന് നോമങ്ങു വച്ച്.
ചുമ്മാ തലേം വാലും അങ്ങട് കൂട്ടിയാൽ നാശം കോശം ആയെങ്കിലോ എന്ന് കരുതി നോം നമ്മുടെ കുടുംബ പാരമ്പര്യ പൊത്തകം തുറന്നങ്ങ്ട് നോക്കി. താവഴി കണക്കിലും തലവഴി കണക്കിലും നമ്മുടെ കുടുംബ യോഗം ചരിത്രം പരിശോധിച്ചപ്പോൾ നമ്മുടെ പൂർവികർ മുസരിസ് എന്ന കൊടുങ്ങല്ലൂരിലെ ശങ്കരപുരി ഇല്ലാതെ കാരണവർ എ ഡി 52 ൽ തോമ്മാസ്ളീഹായിൻ നിന്ന് മാമ്മോദീസാ വെള്ളം തലയിൽ വീഴ്ത്തി നസ്രാണി കൂട്ടത്തിലേക്ക് പോയ ഒരാൾ ആയിരുന്നു. പിന്മുരക്കാരിൽ ഒരാള് കുറവിലങ്ങാട് കളതൂരിൽ നംബുശ്ശേരി ദേശത്ത് താമസം ആക്കിയെന്നും ചരിത്രം പറയുന്നു. ആ കണക്കിൽ നോം ക്രിസ്ത്യാനി ആയ ബ്രാഹ്മണൻ ആണ്.
അപ്പോൾ തലയും വാലും മാറ്റിയെ മതിയാകൂ..
കാട്ടുന്നത് എന്തായാലും അല്പത്തരം ആയതു കൊണ്ടും കാട്ടുമ്പോൾ അല്പതരമാണ് എങ്കിൽ പോലും അത് ഭേഷായി ചെയ്യണം എന്ന് നമ്മൾ ബ്രാഹ്മാണ്യമുള്ളവർക്ക് നിർബന്ധം ഉള്ളത് കൊണ്ടും നോം അതങ്ങ് ഭേഷായി ചെയ്യുന്നു. ഒന്നും വിചാരിക്കരുത് കേട്ടോ. വാലും തലയും നീട്ടി എന്നതുകൊണ്ട്‌ ഇതുവരെ നടത്തി വന്നിരുന്ന ചെറ്റത്തരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ല...
എന്റെ പുതിയ പേര് ചുവടെ
ബ്രഹ്മശ്രീ ശങ്കരപുരി നംബുശ്ശേരി മനക്കൽ ജോയ് ജോസഫ്‌ നമ്പൂതിരിപാട്