Friday, December 26, 2014

അനശ്വരതയിലും കാലഹരണം വരാത്ത സ സ സ സ സ സ സ സംഗീതം




അനശ്വരതയിലും കാലഹരണം വരാത്ത 
സ സ സ സ സ സ സ 
 സംഗീതം 

എന്റെ ജീവിത സംഗീതത്തിനു ഏഴു സ്വരങ്ങളുണ്ട് ..

ആ സപ്ത സ്വരങ്ങളും ഒന്ന് തന്നെയാണ്  
എന്റെ ജീവിത മഴവില്ലിനു എഴു നിറങ്ങളും ഉണ്ട് ..
ആ സപ്ത വര്‍ണങ്ങള്‍ക്കും  നിറമൊന്നുതന്നെ ..
സപ്തസ്വരങ്ങളെ ഞാന്‍ ഒരക്ഷരത്തില്‍ ഒതുക്കി .......
....................................
സ സ സ സ സ സ സ സ
........................................ 
സ്നേഹം,................
സന്തോഷം ,............
സമര്‍പ്പണം,............ 
സമത്വം , ............... 
സാഹോദര്യം............,
സ്വാതന്ത്ര്യം , .............
സമാധാനം . ...............
ഇതെല്ലാം  ചേര്‍ത്ത് ഞാനൊരു ലിഖിതം വര്‍ണ്ണങ്ങള്‍ എല്ലാം സമന്വയിച്ച ശുഭ്ര ജീവിത തിരശീലയില്‍  ചേര്‍ത്തു .....
ചിതലരിച്ച അന്തപ്പുരങ്ങള്‍ തുറന്നു ദേവ ദാസികള്‍ പൌരാണികതയുടെ കീറ മാറാപ്പുമായി തെരുവിലേക്കിറങ്ങി ഭക്തി സാന്ദ്രമായി ചമഞ്ഞ് ഉന്മാദ നൃത്തം ചവിട്ടുന്ന സന്ധ്യയില്‍ ...
ഭ്രാന്തുകളെ എല്ലാം ദൈവികം എന്ന് വിളിച്ചു കാട്ടാളന്മാര്‍ ആചാരോപചാരങ്ങള്‍ ചെയ്യുന്ന  രാത്രികളില്‍ ......
ശ്രീ കോവിലുകള്‍ എല്ലാം ബലി പീഠം  ആയി മെനയപ്പെടുന്ന പകലുകളില്‍ .....
കോമരങ്ങളെ എല്ലാം കൊലയാളികള്‍ എന്നാക്ഷേപിക്കുന്ന നട്ടുച്ചകളില്‍ ...
മന്ത്രങ്ങള്‍ക്ക്  തന്ത്രങ്ങളെ തകര്‍ക്കാന്‍  കഴിയാതെ അസഭ്യതയും അശ്ലീലതയും ആയി കൊല കത്തി രാകി മൂര്‍ ച്ച  
കൂട്ടുന്ന ശബ്ദത്തോട് സമരസപ്പെടുന്നു ...
ജനം  ജനത്തിന് എതിരെയും രാജ്യം  രാജ്യത്തിന് എതിരെയും തിരിഞ്ഞു തുടങ്ങിയ  ഈ കാലത്ത് യുദ്ധവും പട്ടിണിയും ഭൂകമ്പങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നില്ലേ?
ഉണ്ട്..അവയുടെ ശബ്ദം കേള്‍ക്കാം ......
അച്ഛന്‍ മകനെയും മകന്‍ അച്ഛനെയും അമ്മ മകളെയും മകള്  അമ്മയെയും കൊല്ലുന്ന  വാര്‍ ത്തകള്‍ നിങ്ങളും ഞാനും കേള്ക്കുന്നില്ലേ ?
ഉണ്ടല്ലോ... ധാരാളമായി തന്നെ....
ഇതാണോ ലോകാവസാനത്തിന്റെ ആരംഭം? 
അല്ലല്ലോ...
അപ്പോള്‍ കലികാലം ഇതായിരിക്കും അല്ലെ?.
അല്ലല്ലോ...
പിന്നെ? 
ഇതാണ്   വികസന അജണ്ടകള്‍ വിജയ സൂത്രം  വ്യാഖ്യാനിച്ചും, ജീവിത വിജയം പരമ വിജയം എന്ന് പ്രചരിപ്പിച്ചും തലമുറകളെ കൊള്ളയടിക്കുന്ന ചൂഷകര്‍ അടിമത്വം അനുഭവിക്കാന്‍  തയാര്‍ ഉള്ളവരെ കണ്ടെത്തി വില കൊടുത്തു വാങ്ങി അടിമ  ചെയ്യിപ്പിക്കുന്ന കാലം.
ഇവിടെ അന്ധത ഉള്ളവന്‍ ജ്ഞാനിയും അന്ധകാരം വില്ക്കുന്നവന്‍ മഹാനും ആകുന്നു.
അവിടൊരാള്‍ ദൈവത്തിന്റെ സാമ ഗാനം പാടി വരുമ്പോള്‍ ചിലര്  പേ പിടിച്ച നായകളെയും തോല്പിച്ച്  കിതച്ചോടി വന്നു ഗായകനെ കടിച്ചു കുടയുകയും വിഷം ചീറ്റി സമൂഹത്തെ കൊന്നൊടുക്കുകയും ചെയ്യുന്നു.
അവിടെയാണ് എന്റെ ആത്മാവ്  ഏഴു സ്വരങ്ങളും ഏഴു വര്‍ണ്ണങ്ങളും  ഒന്നായി മെനഞ്ഞ്  നാളെക്കായി ഒരു രാഗവും ഇന്നെക്കായി ഒരു മഴവില്ലും വിരിയിക്കുന്നത് ..
അതിനു മരണത്തിനും അപ്പുറം ഒരു പുനര്‍ജന്മം ഉണ്ട്. ജീവിതത്തിനു പുറത്ത്  ഒരാത്മാവ് ഉണ്ട് .. കല്ലറക്ക്‌  പുറത്തു ഒരു ഉഥാനവും ഉണ്ട്. കാരണം അത് സത് ചിത് ആനന്ദം ആണ്.
സദാനന്ദമായ സച്ചിതാനന്ദം ... 
അത് ഏകാമാണ്, സാര്‍വത്രികമാണ് ..

എന്റെ ചിന്ത 

എന്റെ വചനം 
എന്റെ പ്രവര്‍ത്തി  

ജോയ് ജോസഫ്‌ 

joy joseph
kjoyjosephk@gmail.com
www.mylifejoy.blogspot.com

No comments:

Post a Comment