Tuesday, December 9, 2014

( എന്റെ ഗ്രാമത്തിലെ ആധുനികമല്ലാത്ത ഏക ബാർബർ ഷോപ്പിൽ നിന്നാണ് ഞാൻ ഇപ്പോൾ എന്റെ മുടി വെട്ടിക്കുന്നത്. പത്താം ക്ലാസ് എങ്ങനെയോ വിജയിച്ച ശേഷം പരിഷ്കാരി ആയി ചുറ്റി നടന്ന കാലം മുതൽ മുടി വെട്ട് ബ്യൂടി പാർലരുകലിൽ നിന്നായിരുന്നു. ഒടുക്കം തലയിൽ അധികം മുടിയില്ലാതെ ആകുന്ന ഈ കാലത്താണ് പഴയ നാട്ടുകാരനായ തങ്കപ്പെട്ടനെ മുടി വെട്ടാനുള്ള എന്റെ തല വർഷങ്ങൾക്കു ശേഷം എല്പ്പിക്കുന്നത്. ഹ ഹ ഹ ഹ ഹ പരിഭവമില്ലാതെ സമയം ധാരളമെടുത്തു അദ്ദേഹം അത് എനിക്ക് .ചെയ്തു തരുന്നു. നന്ദി പറയാൻ കഴിയാറില്ല. വളരെ ചെറുപ്പത്തിലെ പല കാര്യങ്ങളും തങ്കപ്പേട്ടൻ മുടി വെട്ടുന്ന സമയത്ത് മനസിലൂടെ അങ്ങനെ കടന്നു പോകും... അതാണ്‌ അതിന്റെ ഒരു രസം .. ഒരു സുഖം...ഒരു കുട്ടിക്കാല ഓർമ്മകളുടെ സമയം... ഹ ഹ ഹ ഹ ഹ)

എന്റെ ചിന്ത

എന്റെ വചനം

എന്റെ പ്രവർത്തി

ജോയ് ജോസഫ്‌

joy joseph

kjoyjosephk@gmail.com

www.mylifejoy.blogspot.com
കഴിഞ്ഞ ഫെബ്രുവരിയിലോ മറ്റോ ആണ് ഈ ചിത്രവും ഒരു കഥയും ചേർത്ത് ഞാൻ എന്റെ ബ്ളോഗായwww.mylifejoy.blogspot.com
ഇൽ തങ്കപ്പൻ എന്ന് വിളിക്കുന്ന ഇദ്ദേഹത്തെ പറ്റി ഒരു പോസ്റ്റിങ്ങ്‌ നടത്തിയത്. എന്റെ മുടി കുറെ കാലമായി വെട്ടി വെടിപ്പാക്കി തരുന്നത് ഈ തങ്കപ്പൻ ചേട്ടൻ ആയിരുന്നു. അവസാനം ഞാൻ അദ്ധേഹത്തിന്റെ ബാർബർ ഷാപ്പിൽ പോയത് 2014 ജൂലൈ 16 നു ആണ്. തല മുടി വെട്ടുന്നതിനു ഇടയിൽ മനുഷ്യൻറെ ജീവിതം നല്ലത് മാത്രം ചെയ്യാൻ ഉള്ളതാണ് എന്നും എന്നാൽ എല്ലാവരും മോശം അന്വേഷിച്ചു നടക്കുകയാണെന്നും ചില വ്യക്തികളെ ഉദാഹരിച്ചു എന്നോട് പറഞ്ഞു.
മുപ്പതു വർഷത്തിൽ അധികം പ്രായമുള്ള ഒരു ടേപ്പ് രെക്കോര്ദർ അതിലേറെ പഴക്കമുള്ള മേശമേൽ ഇരുന്നു അന്നും പാടി. എഫ് എം റേഡിയോ ആണ് പ്രവർത്തിക്കുന്നത് എന്നും വാർത്ത എന്നും ഇതിലൂടെയാണ് കേൾക്കുന്നത് എന്നും അതൊരു ശീലം ആയതിനാൽ മരിക്കുമ്പോൾ എന്ത് ചെയ്യും എന്ന് അറിയില്ലെന്നും തങ്കപ്പൻ ചേട്ടൻ പറയുകയും ഞാൻ എഴുതിയ ചില ഫീച്ചറുകൾ നന്നായിരുന്നു എന്നും ഇനീം നാടിനു നല്ലത് ചെയ്യണം എന്നുപദെഷിക്കുകയും ചെയ്തിരുന്നു.
ഇന്ന് ജൂലൈ 20 ഞായർ
എന്റെ ചോദ്യം ഇതാണ്..
ആ ടേപ്പ് റെക്കൊദർ ഇല്ലാതെ തങ്കപ്പൻ ചേട്ടൻ ഇന്ന് മുതൽ എന്ത് ചെയ്യും? ശീലം മനുഷ്യനു അന്ന്യമാക്കി മരണം വരുന്നു. ഇന്ന് തങ്കപ്പൻ ചേട്ടനെയും ആ മരണം കൂട്ടി കൊണ്ട് പോയി ....ആ ടേപ്പ് റെക്കൊദർ ബാക്കിയായി.. ആരെയും നോട്ടം കൊണ്ട് പോലും നോവിക്കാതെ ജീവിച്ചു മറഞ്ഞ തങ്കം പോലെ മനസുള്ള തങ്കപ്പൻ ചേട്ടന് ദൈവം മോക്ഷം നല്കട്ടെ

No comments:

Post a Comment